Connect with us
Slider

Media

കോവിഡ് പ്രോട്ടോക്കോള്‍ വത്തിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മൃതദേഹം ദഹിപ്പിക്കുവാന്‍ ആലപ്പുഴ ലത്തീൻ രൂപത

Published

on

ആലപ്പുഴ: കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങൾ നിലനിൽക്കേ മാതൃകാപരമായ നടപടിയുമായി ആലപ്പുഴ ലത്തീൻ രൂപത. ആലപ്പുഴ മാരാരിക്കുളത്ത് കൊറോണ ബാധിച്ച് ഇന്നലെ മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോളും കത്തോലിക്കാ സഭയുടെ കാനോൻ നിയമം 1176, 2016-ലെ റോമിലെ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച നിര്‍ദേശങ്ങളും പാലിച്ച് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ച പുക തട്ടിയാൽ രോഗമുണ്ടാകുമെന്ന തരത്തിലുള്ള വ്യാജപ്രചരണം പരക്കുമ്പോഴാണ് രൂപതയുടെ മാതൃകാപരമായ തീരുമാനം. സംസ്കാര ചടങ്ങുകൾക്ക് വൈദികരുടെ സംഘം നേതൃത്വം നല്‍കി. ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ച മൃതദേഹത്തിന്‍റെ ഭസ്മമെടുത്ത് സഭാ ചട്ടങ്ങൾ പാലിച്ച് സെമിത്തേരിയിലെ കല്ലറയിൽ അടക്കം ചെയ്യാനാണ് തീരുമാനം. നിലവിൽ ആലപ്പുഴയിൽ പലയിടത്തും കുഴിയെടുത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം അടക്കം ചെയ്യാനുള്ള സാഹചര്യമില്ലാത്തതിനാലാണ് മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകാൻ രൂപത തീരുമാനിച്ചത്. മാതൃകാപരമായ തീരുമാനമെടുത്ത സഭാനേതൃത്വത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആലപ്പുഴ ജില്ലാ ഭരണകൂടവും പ്രശംസിച്ചു. ജില്ലാ ഭരണകൂടവും സഭാ ഭാരവാഹികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ വിശ്വാസികളെ തീരുമാനം അറിയിച്ചത്.

അത്യാവശ്യ സന്ദർഭങ്ങളിൽ മൃതശരീരം ദഹിപ്പിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമല്ല എന്നാണ് കത്തോലിക്ക സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നത്. 1963-ല്‍ ആണ് ആദ്യമായി മൃതശരീരം ദഹിപ്പിക്കുവാനുള്ള അനുമതി സഭ നല്‍കുന്നത്. 2016-ല്‍ വിശ്വാസികളുടെ മൃതസംസ്കാര ശുശ്രൂഷ സംബന്ധിച്ചും മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ചും പ്രത്യേക നിര്‍ദേശങ്ങള്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘം ‘അഡ് റെസര്‍ജെണ്ടം കം ക്രിസ്‌തോ’ (ക്രിസ്തുവിനോട് കൂടി ഉയിര്‍ക്കാം) എന്ന പേരില്‍ പുറത്തിറക്കിയിരിന്നു. മൃതശരീരം ദഹിപ്പിച്ച ശേഷം ലഭിക്കുന്ന ചാരം സെമിത്തേരിയിലോ, ദേവാലയത്തോട് ചേര്‍ന്ന് തയ്യാറാക്കപ്പെട്ട പ്രത്യേക സ്ഥലത്തോ ഭദ്രമായി സൂക്ഷിക്കണമെന്നു രേഖ ആഹ്വാനം ചെയ്യുന്നു. ഇത്തരത്തില്‍ സൂക്ഷിക്കുന്ന ചാരം കുടുംബാംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുവാനോ, അതിനെ ആഭരണങ്ങളുടെ ഉള്ളിലാക്കി ശരീരത്തില്‍ ധരിച്ചു നടക്കുവാനോ പാടില്ലായെന്ന് വത്തിക്കാന്‍ തിരുസംഘം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

കടപ്പാട് :പ്രവാചക ശബ്ദം

Media

സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാൽ ഇനി പിടി വീഴും

Published

on

സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാൽ ഇനി പിടി വീഴും. പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. 118 A വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാൻ അധികാരം ലഭിക്കും. 2020 ഐടി ആക്ടിലെ 66 A
2011 പൊലീസ് ആക്ടിലെ 118 എന്നിവ സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാൻ നിയമം ദുർബലം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.

നേരത്തെ മലയാള സിനിമാ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണം വന്നത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങളിൽ നടപടിയെടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന അധികാരികളുടെ നിലപാട് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു. പരാതിക്ക് നടപടിയില്ലെന്ന് കാണിച്ച് സൈബർ ആക്രമണത്തിന് ഇരയായവരും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതി.

Continue Reading

Media

Lifelight Ministries invitation to Divine Family Webinar Series

Published

on

Lifelight Ministries aims to minister among youth with a clear objective of transforming young lives for the glory of God. It has been our constant endeavour to share the joy of walking in the love of Jesus Christ. On behalf of Lifelight Ministries, it gives me immense pleasure to bring to you ‘Divine Family Webinar Series’.

You are invited to join the 8-part online Family Enrichment programme held every Saturday from 08:00 pm to 9:30 pm, October 31, 2020 – December 19th, 2020 via Zoom. The sessions will be led by Dr. Chacko Mathai, Family Counsellor and Psychologist who has a rich experience of more than 18 years of counselling 2500+ families in various corporate/ formal and informal set-ups, along with his wife Mrs. Molly Chacko who will be enlightening us on the following components:

 Foundation of Marriage
 Expression of Love
 Resolving Conflicts
 Effective Communication
 Forgiveness in Marriage
 Healthy Sexual Relationship
 Question and Answer Session

Post the positive feedback and life-changing testimonies of various couples received after the successful completion of the Family Enrichment 8-part web series in Malayalam, we are greatly inspired to extend the reach and replicate the same in English and Hindi as well.

This opportunity will prove equally beneficial for both married couples and even those preparing for the same. The sessions, purely intended at impacting many more lives, will be conducted completely free of cost.

Looking forward to your valuable presence and participation. Please do feel free to share this information to anyone who might be interested.
Zoom Id – 774485940490

Rev. Finny George (President) +91 7986320233

Pr. Biju Thankachen (Vice-President) +91 7558080069

Bro. Lijo Reji (General Coordinator) +91 9311252922

Gali No 1, Guru Nanak Nagary, Muktsar, Muktsar, Punjab, India – 152026
Contact: +91 7986320233, 91 7558080069, +91 9886652142
Email:[email protected],
www.Lifelight.in

Continue Reading

Subscribe

Enter your email address

Featured

us news5 hours ago

Pope Francis endorses same-sex civil unions for the first time as pontiff

Pope Francis became the first pontiff to endorse same-sex civil unions on Wednesday, sparking cheers from gay Catholics and demands...

Media6 hours ago

സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാൽ ഇനി പിടി വീഴും

സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാൽ ഇനി പിടി വീഴും. പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ...

us news6 hours ago

The liberation of America is only in the hands of Jesus; Franklin Graham announced the fasting prayer on October 25th

Evangelist Franklin Graham is calling on Christians to participate in a day of fasting and prayer for our nation on...

Media7 hours ago

Lifelight Ministries invitation to Divine Family Webinar Series

Lifelight Ministries aims to minister among youth with a clear objective of transforming young lives for the glory of God....

us news1 day ago

Chilean protesters set fire to two churches

Chile— Demonstrators burned two Catholic churches in Chile, where gatherings to mark the one-year anniversary of mass protests against inequality...

Media1 day ago

Church in Southern India Burned Down Following Threats by Local Extremists

India – Last month, a church in India’s Andhra Pradesh state was set on fire by suspected religious extremists. According...

Trending