Connect with us
Slider

Media

പബ്ജി ഉള്‍പ്പെടെയുള്ള 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

Published

on

ഇന്ത്യ: മൊബൈൽ ഗെയിമായ പബ്‌ജി ഉൾപ്പെടെ 118 മൊബൈൽ ആപ്ലിക്കേഷനുകൾ കൂടി വിവര-സാങ്കേതിക മന്ത്രാലയം നിരോധിച്ചു. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽ‌എസി) എന്ന നിയന്ത്രണരേഖയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഈ പുതിയ നീക്കം. അതിർത്തിയിലെ സംഘർഷത്തിനിടയിൽ ജൂൺ 29 ന് ഇന്ത്യ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചിരുന്നു. ടിക് ടോക്ക്, യുസി ബ്രൗസർ, സെൻഡർ, ഷെയർഇറ്റ്, വെചാറ്റ്, വെയ്‌ബോ എന്നിവ ജൂണിൽ നിരോധിച്ച ശ്രദ്ധേയമായ ആപ്ലിക്കേഷനുകളിൽ ചിലതാണ്.

ഈ വർഷം ആദ്യം 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിന് ശേഷം 2020 സെപ്റ്റംബർ 2 ന് ജനപ്രിയ മൊബൈൽ ഗെയിമായ പബ്‌ജി ഉൾപ്പെടെ നൂറിലധികം മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചു. കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മിൽ പുതിയ സംഘർഷമുണ്ടായതിനെത്തുടർന്ന് ഡാറ്റാ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നത് കാരണം ആപ്ലിക്കേഷനുകൾ നിരോധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം 118 ആപ്ലിക്കേഷനുകൾ ഇന്ന് നിരോധിച്ചിരിക്കുന്നു. നിരോധിത മൊബൈൽ ആപ്ലിക്കേഷനുകൾ പരമാധികാരത്തിനും സമഗ്രതയ്ക്കും ഇന്ത്യയുടെ പ്രതിരോധത്തിനും പൊതു ക്രമത്തിനും അപകടകരമാണെന്ന് വിവരസാങ്കേതിക മന്ത്രാലയം അവകാശപ്പെട്ടു. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് വിവിധ സ്രോതസ്സുകളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു.

ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ചില മൊബൈൽ അപ്ലിക്കേഷനുകൾ ദുരുപയോഗം ചെയ്തതായി റിപ്പോർട്ടുകൾ ഈ പരാതികളിൽ പറയുന്നു. ഇന്ത്യക്ക് പുറത്ത് സ്ഥിതിചെയ്യുന്ന സെർവറുകളിലേക്ക് ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി മോഷ്ടിച്ച് രഹസ്യമായി ഈ ആപ്ലിക്കേഷനുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ഇത് അവകാശപ്പെട്ടു. നേരത്തെ, ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്ന ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഈ ആപ്ലിക്കേഷനുകൾ തടയുന്നതിനുള്ള ശുപാർശയും നൽകിയിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും പൗരന്മാരുടെ സ്വകാര്യതയ്ക്കും ഭീക്ഷണിയായ മൊബൈൽ ആപ്ലിക്കേഷനുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്.

Media

അക്കൗണ്ട്‌സ് കോഴ്‌സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

Published

on

തിരുവനന്തപുരം: ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/ കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകള്‍ക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലീം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടതും എട്ടുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമായ അവസാന വര്‍ഷ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ മാത്രമേ എപിഎല്‍ വിഭാഗത്തെ പരിഗണിക്കൂ. 60 ശതമാനം മാര്‍ക്ക് നേടുന്ന ബികോം അല്ലെങ്കില്‍ മറ്റു ബിരുദധാരികളില്നിപന്നും മെറിറ്റിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബിപിഎല്‍ വിഭാഗക്കാര്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം. 30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.

വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാര്‍ഷിക വരുമാനത്തിന്റെയും മെറിറ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. http://www.minoritywelfare.kerala.gov.in/ ‍ ല്‍ ഓണ്‍ലൈനായി ഒക്‌ടോബര്‍ 30 വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ക്ക് ഫോണ്‍: 04712300524.

Continue Reading

Media

ഇറാഖി സർക്കാരിന്റെ ദേശീയ നിക്ഷേപ വകുപ്പിന്റെ പ്രസിഡന്‍റ് പദവിയില്‍ ക്രിസ്ത്യന്‍ വനിത

Published

on

ബാഗ്ദാദ്: ദേശീയ സാമ്പത്തിക പുനരുദ്ധാരണത്തിനും, സംഘർഷം മൂലം തകർക്കപ്പെട്ട പ്രദേശങ്ങളുടെ പുനർനിർമാണത്തിനുമായി പ്രവർത്തിക്കുന്ന ഇറാഖി സർക്കാരിന്റെ ദേശീയ നിക്ഷേപ വകുപ്പിന്റെ ഉന്നത പദവിയില്‍ ക്രിസ്ത്യന്‍ വനിത. നാഷ്ണല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ പുതിയ പ്രസിഡന്‍റായി കല്‍ദായ ക്രിസ്ത്യന്‍ വിഭാഗത്തിൽപ്പെട്ട സുഹ ദാവൂദ് ഏലിയാസ് അൽ നജറാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ നടപ്പാക്കിയ സാമ്പത്തിക ഭരണ സൈനിക സ്ഥാപനങ്ങളുടെ നേതൃമാറ്റത്തിന്റെ ഭാഗമായാണ് സുഹ അൽ നജ്ജറിന്റെ നിയമനവും.

പ്രധാനമന്ത്രി അൽ കാദിമിയുടെ സാമ്പത്തിക കാര്യങ്ങളുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന സുഹ അൽ നജർ, ഇറാഖി പ്രധാനമന്ത്രി സർക്കാരിലേക്ക് തെരഞ്ഞെടുത്ത ഉന്നത ഉദ്യോഗസ്ഥരിൽപ്പെട്ട രണ്ടാമത്തെ വനിതയാണ്. കഴിഞ്ഞ ജൂണിൽ കല്‍ദായ ക്രൈസ്തവ വിശ്വാസിയായ ഇവാൻ ഫായിക്ക് യാക്കൂബ് ജാബ്രോയെ അൽ കാദിമി കുടിയേറ്റ മന്ത്രാലയത്തിന്റെ തലപ്പത്ത് നിയമിച്ചിരുന്നു. ഒന്നാം നൂറ്റാണ്ടില്‍ തന്നെ ക്രൈസ്തവ വിശ്വാസമെത്തിയ ഇറാഖില്‍ ഇന്ന് ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. ഐ‌എസ് തീവ്രവാദികളുടെ ശക്തമായ ആക്രമണം മൂലം ഒന്നരലക്ഷത്തിലധികം ക്രൈസ്തവര്‍ പലായനം ചെയ്തിരിന്നു. രാജ്യത്തെ ശേഷിക്കുന്ന ക്രൈസ്തവര്‍ക്ക് പുതു പ്രതീക്ഷ നല്‍കുന്നതാണ് പുതിയ നിയമനം.

ഒരു വർഷത്തിലേറെയായി ഇറാഖി നഗരങ്ങളിൽ നടക്കുന്ന അഴിമതിക്കെതിരായ പോരാട്ടത്തിന്റെയും, തെരുവുകളിൽ നടക്കുന്ന പ്രതിഷേധങ്ങളുടെയും ഫലമായാണ് നിയമനങ്ങളെ നോക്കികാണേണ്ടതെന്ന് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. പുതിയ ഉത്തരവാദിത്വമേറ്റെടുക്കുന്നതിന് മുന്‍പ് സെപ്റ്റംബർ 14 തിങ്കളാഴ്ച അൽ നജ്ജർ കൽദായൻ പാത്രിയർക്കീസ് ലൂയിസ് റാഫേൽ സാക്കോയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.

കടപ്പാട് :പ്രവാചകശബ്ദം

Continue Reading

Subscribe

Enter your email address

Featured

Media10 hours ago

അക്കൗണ്ട്‌സ് കോഴ്‌സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/ കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകള്‍ക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ...

Movie11 hours ago

‘Thank You to the Lord Jesus Christ’: Thomas Rhett Wins Co-Entertainer of the Year with Carrie Underwood at ACM Awards

Country music recording artist Thomas Rhett thanked the Lord Jesus Christ on stage Wednesday night after he tied with Carrie...

Mobile11 hours ago

Paytm has been removed from the Google Play Store

Paytm is back hours after it was banned from Google Play for violating the platform’s rules for content. Paytm is...

us news12 hours ago

ഒക്‌ലഹോമ : പിതാവിനെ കൊന്നു മൃതദേഹം ടൂൾ ബോക്സിൽ ഒളിപ്പിച്ചു; മകൻ അറസ്റ്റിൽ

ഒക്‌ലഹോമ സിറ്റി : പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതശരീരം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. ഒക്‌ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബർ 16ന് പോലീസിന് ലഭിച്ച ഒരു സന്ദേശത്തെ...

Mobile12 hours ago

U.S. Bans TikTok, WeChat from App Stores Amid China Concerns

Washington — The Trump administration said Friday it would bar the Chinese-owned mobile apps WeChat and TikTok from U.S. app...

us news1 day ago

ടെന്നിസിയിലെ സ്കൂളുകളിൽ ഇനി പ്രാർത്ഥന ഇല്ല

നാഷ്‌വില്ല (ടെന്നിസി) ∙ വിദ്യാഭ്യാസ ജില്ലയിൽ പതിറ്റാണ്ടുകളായി നടന്നിരുന്ന ക്രിസ്തീയ പ്രാർഥനയും ബൈബിൾ വിതരണവും അവസാനിപ്പിക്കുവാൻ തീരുമാനം. . സ്കൂളിലെ ഓഡിറ്റോറിയത്തിൽ എഴുതിവച്ചിരുന്ന ബൈബിൾ വാക്യങ്ങളും നീക്കം...

Trending