Connect with us
Slider

Life

ഒറ്റ മകൾക്ക് പിജി സ്‌കോളർഷിപ്: അപേക്ഷ ഒക്ടോബർ 30 വരെ.

Published

on

ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ പോസ്‌റ്റ് ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പിന് ഒക്ടോബർ 30 വരെ അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സുകാരെയും വിദൂരപഠന കോഴ്സുകാരെയും പരിഗണിക്കില്ല. ഒറ്റമകൾ എന്നാൽ ഏകസന്താനമോ ഇരട്ടക്കുട്ടികളിലൊരാളോ ആയിരിക്കണം. മകളോടൊപ്പം മകനുമുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയില്ല. പ്രവേശനം നേടുമ്പോൾ 30 വയസ്സു കവിയരുത്. https://scholarships.gov.in, www.ugc.ac.in/sgc എല്ലാ വിഭാഗങ്ങളിലുംപെട്ട സമർഥർക്ക് 3000 പിജി സ്‌കോളർഷിപ്പുകൾ വേറെയുമുണ്ട്. ബിഎ / ബിഎസ്‌സി / ബികോം കോഴ്സിൽ 1, 2 റാങ്കിലെത്തിയിരിക്കണം. 30 വയസ്സു കവിയരുത്. ഒക്ടോബർ 30 വരെ അപേക്ഷിക്കാം.
കടപ്പാട് :മനോരമ ഓൺലൈൻ

Life

അജ്‍ഞാത മത്സ്യം തീരത്ത്; ആഴങ്ങളിൽ തിരഞ്ഞപ്പോൾ കണ്ടത് നദിയിലെ നിഗൂഢ ലോകം

Published

on

ലോകത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ നദി ഏതാണെന്നറിയാമോ കൂട്ടുകാർക്ക്? ആമസോൺ എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. ഇനി ആ പദവി ആഫ്രിക്കയിലെ കോംഗോ നദിക്കു നൽകേണ്ടി വരും. അത്രയേറെ നിഗൂഢമായ കണ്ടെത്തലുകളാണ് നദിയുടെ ആഴങ്ങളിൽ നിന്നു ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമുള്ള ഒൻപതാമത്തെ നദിയാണ് കോംഗോ. ഏകദേശം 2920 മൈൽ വരും നീളം. ആഫ്രിക്കയിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ നദിയും കോംഗോയാണ്.ഏറ്റവും നീളമുള്ള നദി കൂട്ടുകാർക്കെല്ലാം ഏറെ പരിചിതമായ നൈലും.

കോംഗോ നദിക്ക് ഇപ്പോൾ പുതിയൊരു റെക്കോർഡ് കൂടി സ്വന്തമായിരിക്കുകയാണ്– ലോകത്തിലെ ഏറ്റവും ആഴമുള്ള നദി. ചില ഭാഗങ്ങളിൽ 700 അടി വരെയാണ് ഇതിന്റെ ആഴം കണ്ടെത്തിയിരിക്കുന്നത്. ഇതിലേക്കു നയിച്ചതാകട്ടെ ഏതാനും കുഞ്ഞൻ മീനുകളുടെ മരണവും. ഏതാനും വർഷം മുൻപാണ് കോംഗോ നദിയിലെ ഒരു പ്രത്യേക തീരമേഖലകളിൽ ഒരുതരം മീനുകൾ ചത്തുപൊങ്ങാൻ തുടങ്ങിയതു കണ്ടെത്തിയത്. ദേഹമാകെ വെളുത്ത നിറമായിരുന്നു അവയ്ക്ക്. കാഴ്ചയും ഇല്ലായിരുന്നു.കടലിലും നദികളിലുമെല്ലാം ഏറെ ആഴങ്ങളിൽ കഴിയുന്ന മീനുകളുടെ സ്വഭാവഗുണങ്ങളായിരുന്നു ഈ വെളുത്ത നിറവും കാഴ്ചശക്തിയില്ലാത്തതും.

വെള്ളത്തിനടിയിലെ ഗുഹകളിലും മറ്റും താമസിക്കുന്നതിനാൽ ഇത്തരം മീനുകൾക്ക് ‘കേവ് ഫിഷ്’ എന്നും വിളിപ്പേരുണ്ട്.ലക്ഷക്കണക്കിനു വർഷം വെയിലേൽക്കാതെ ജീവിച്ചാണ് ഇവ ഇരുട്ടിൽ കഴിയാൻ സഹായിക്കുന്ന നിറവും മറ്റും ആർജിച്ചെടുത്തത്. പക്ഷേ കോംഗോ നദിക്കടിയിൽ ഗുഹകളൊന്നുമില്ല. മാത്രവുമല്ല വൻ അടിയൊഴുക്കുകളുമാണ്. വെള്ളത്തിനടിയിൽ വച്ചല്ല തീരത്തേക്കെത്തും മുൻപാണ് മീനുകളെല്ലാം ചത്തതെന്ന് ഒരു ഗവേഷക തിരിച്ചറിഞ്ഞു. അതായത് പെട്ടെന്ന് ആഴങ്ങളിൽ നിന്ന് മുകളിലേക്ക് കുതിച്ചപ്പോഴുണ്ടായ മർദവ്യതിയാനം കാരണം ചത്തതാണ്. ഈ പ്രശ്നം പലപ്പോഴും ആഴങ്ങളിലേക്കു കൂപ്പുകുത്തി തിരികെ വരുന്ന ഡൈവർമാർക്കും സംഭവിക്കാറുണ്ട്. മുകളിലേക്കു കുതിക്കുമ്പോൾ മർദവ്യത്യാസം കാരണം മരണം വരെ മനുഷ്യനും സംഭവിക്കാമെന്നു ചുരുക്കം. അതുതന്നെയാണ് കേവ് ഫിഷിനും സംഭവിച്ചിരിക്കുന്നത്.

നദിക്കടിയിൽ കണ്ടെത്തിയത് ഒരു നിഗൂഢലോകമായിരുന്നു. ചിലയിടത്ത് വെള്ളം കുത്തനെ താഴേക്ക് ഒഴുകുന്നു. ചിലയിടത്ത് മുകളിലേക്കും. ഒരു വെള്ളച്ചാട്ടം കൊണ്ട് അതിരു വരച്ച പോലെയായിരുന്നു ചില മേഖലകൾ. ചിലയിടത്ത് അതിശക്തമായ ചുഴികളായിരുന്നു. അതിനപ്പുറത്തേക്കു കടക്കാൻ പോലുമാകാത്ത അവസ്ഥ. ഇങ്ങനെ നദിക്കടിയിൽ പലതരം ആവാസവ്യവസ്ഥകൾ ചുഴികളാലും അടിയൊഴുക്കുകളാലും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ലോകത്ത് ഇന്നേവരെ കണ്ടെത്താത്ത ജീവികളായിരുന്നു ഓരോയിടത്തും. ഒരു പ്രത്യേക ‘പോക്കറ്റിൽ’ കാണുന്ന ജലജീവികൾ മറ്റെവിടെയും കാണാത്ത അവസ്ഥ. കോംഗോ നദിക്കടിയിൽ ഒളിച്ചിരിക്കുന്ന അസാധാരണ ജീവികളെപ്പറ്റി കൂടുതൽ ഗവേഷണം നടത്താനുള്ള ശ്രമമാണ് ഇനി നടക്കാനിരിക്കുന്നത്. വരുംനാളുകളിൽ അത്യപൂർവ ജീവികളെ കണ്ടെത്തിയെന്ന വാർത്തകളുടെ ഒഴുക്കായിരിക്കുമെന്നു ചുരുക്കം.
കടപ്പാട് :മനോരമ ഓൺലൈൻ

Continue Reading

Life

വീട്ടിൽ തന്നെ ചെയ്യാവുന്ന ബ്യൂട്ടി ടിപ്‌സ്..

Published

on

വെണ്ണ നീക്കിയ മോരില്‍ ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് ചേര്‍ക്കുക. ഒരു കഷ്ണം പഞ്ഞി ഉപയോഗിച്ച് മുഖത്ത് തേക്കാം. ഇത് ഇടയ്ക്കിടെ ചെയ്തു കൊടുക്കുക. മുഖത്തുണ്ടാകുന്ന പുള്ളികള്‍ മാറികിട്ടും.

ഒരു തണ്ട് കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് ഒരു മുട്ടയുടെ വെള്ളയില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടാം. അരമണിക്കൂറിനുശേഷം കടലമാവുകൊണ്ട് മുഖം കഴുകാം.

രണ്ട് സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അതിലേക്ക് ചെറുനാരങ്ങാനീരും ഒരു നുള്ള് ഇന്തുപ്പും മഞ്ഞളും പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടാം. മുഖക്കുരു മാറ്റാന്‍ ഇത് ഉപയോഗിക്കാം.

ചെറുനാരങ്ങയുടെ തളിരിലയും ചെറിയ കഷ്ണം മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുന്നത് മുഖക്കുരു മാറ്റിതരും.

പപ്പായയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടാം. മുഖത്തെ രോമങ്ങല്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

തുളസിയിലയും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുന്നത് കറുത്ത പാടുകള്‍ മാറ്റിതരും.

ബദാം എണ്ണ ചെറുതായി ചൂടാക്കി മുഖം നന്നായി മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് ഒട്ടിയ കവിള്‍ തുടുത്ത് സുന്ദരമാകും.

കുങ്കുമപ്പൂവ് ഒരു ഗ്ലാസ് പാലില്‍ കാച്ചി രാത്രി കിടക്കുന്നതിനുമുന്‍പ് പതിവായി കഴിച്ചാല്‍ ചര്‍മകാന്തി വര്‍ദ്ധിക്കും
.
ചന്ദനം, വെള്ളരിക്കാ നീരില്‍ ചേര്‍ത്ത് അരച്ച് പുരട്ടുന്നത് മുഖക്കുരു മാറ്റി തരും

ഒരു ടീസ്പൂണ്‍ ഓട്‌സ്, അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര് മൂന്ന് ടീസ്പൂണ്‍ പാല്‍ എന്നിവ ചാലിച്ച് ദേഹത്ത് പുരട്ടുന്നത് എണ്ണമയമുള്ള ചര്‍മം മാറ്റിതരും.

പപ്പായ അരച്ച് കുഴമ്പാക്കി അല്‍പം പാല്‍പ്പാട ചേര്‍ത്ത് പുരട്ടിയാല്‍ ചര്‍മത്തിലെ ചുളിവുകള്‍ മാറിക്കിട്ടും.

Continue Reading

Subscribe

Enter your email address

Featured

Movie15 hours ago

Christian movie ‘Courageous’ to be rereleased in 2021 with new surprise ending

Award-winning filmmakers Alex and Stephen Kendrick announced they will be rereleasing their blockbuster film “Courageous” with new scenes and a...

us news15 hours ago

American Missionary Kidnapped in Southern Niger

Niger– On October 27, a missionary named Phillip Walton, was at his home in the town of Birnin Konni, near...

us news15 hours ago

North Korean Christians Brutally Tortured for Their Faith

North Korea– It is no secret that North Korean Christians are facing one of the harshest regimes when it comes...

Media16 hours ago

പന്ത്രണ്ടര ലക്ഷം കിലോഗ്രാം സ്വര്‍ണം ; ലോകത്തെ എറ്റവും വലിയ സ്വര്‍ണ്ണഖനി തുറക്കാനൊരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനി തുറക്കാനൊരുങ്ങി റഷ്യ. സൈബീരിയയിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനിയായ സുഖോയ് ലോഗ് തുറക്കാനൊരുങ്ങുന്നത്. ലോകത്തില്‍ ഏറ്റവും അധികം സ്വര്‍ണ്ണ...

Media2 days ago

Pastor in Sri Lanka Forced to Close Ministry Following Threats and Intimidation

Sri Lanka– According to Barnabas Fund, a pastor in Sri Lanka has been forced to close his ministry after being...

Media2 days ago

ധനവാന്മാരെ കരഞ്ഞ് മുറയിടുവീന്‍ (യാക്കോ. 5:1)അനുഗ്രഹീതമായ സന്ദേശം

   

Trending