Connect with us
Slider

Media

💥♦️🔥 സൈനികൻ സ്ഥാനാപതിയായി 💥♦️🔥 അനുഭവ സാക്ഷ്യം

Published

on

 

ഇന്നു സെപ്തംബർ 30. 1993-ലെ സെപ്തംബർ 30 എൻ്റെ ക്രിസ്തീയജീവിതത്തിലെ ഒരു അവിസ്മരണീയദിനമാണു. ഞാൻ വഞ്ചിക്കപ്പെട്ട, അബദ്ധത്തിൽ പെട്ടുപ്പോയ, അമളിപറ്റിയ, എന്താണെന്നു നിശ്ചയമില്ലാത്ത ഒരു ദിവസം. സകലവും അറിയുന്നവൻ (യോഹ. 21:17), സകലും നന്നായി ചെയ്യുന്നവൻ (മർക്കൊ.7:37), സകലവും നന്മെക്കായി കൂടി വ്യാപരിപ്പിക്കുന്നവൻ (റോമ.8:28) എന്നെ ലജ്ജിപ്പിച്ചില്ല.

ഒക്ടോബർ 10, 1977 ഞാൻ അംബാലയിൽ വന്ന ദിവസം നടന്ന ആദ്യയോഗം 93, ഡുറൻ്റ് റോഡിൽ ആയിരുന്നു. അതിനുശേഷം ആഴ്ചയിൽ ഒരു ദിവസം 93, ഡുറൻറ് റോഡിൽ യോഗം നടന്നു പോന്നു. ഓഗസ്റ്റ് 1,1979 മുതൽ താമസം, ഞായറാഴ്ച ആരാധന, മറ്റു യോഗങ്ങൾ തുടർമാനമായി 93, ഡുറൻറ് റോഡിൽ നടന്നു പോരുന്നു. ഇന്നും ഞങ്ങൾ ഇവിടെ പാർത്തു ആരാധിക്കുന്നു. അതൊരു വലിയ അത്ഭുതം തന്നെ!

അങ്ങനെ ഞങ്ങൾ സന്തോഷമായി യാതൊരു തടസ്സങ്ങളും കൂടാതെ താമസിച്ചു യോഗങ്ങൾ നടത്തി വരവേ ഒരു പ്രത്യേക സംഭവം ഉണ്ടായി.

1977 ൽ ഞാൻ അംബാലയിൽ വരുമ്പോൾ മാർത്തോമ്മാ സഭാ വിശ്വാസികൾ കൂടി വന്നു ആരാധിച്ചിരുന്ന ബ്രിട്ടീഷുകാർ പണിത ഒരു പള്ളി ഉണ്ടായിരുന്നു. ഇന്നും ഉണ്ടു. മാസങ്ങളോളം ആരാധന നടക്കാതിരിക്കയും പള്ളി വളരെ വൃത്തിഹീനമായി കിടക്കയും ചെയ്യവേ, വൈദ്യുതി കണക്ഷൻ വിച്ഛേദിക്കപ്പെടുകയും ചെയ്തപ്പോൾ ആ പള്ളിയിൽ താമസിച്ചിരുന്ന ആർമി സ്കൂൾ അദ്ധ്യാപകൻ എൻ്റെ അടുക്കൽ വന്നു വിവരം അറിയിച്ചു. അദ്ദേഹം തൻ്റെ സ്വാധീനം ഉപയോഗിച്ചു ശ്രമിച്ചിട്ടും വൈദ്യുതി പുന:സ്ഥാപിക്കുവാൻ കഴിഞ്ഞില്ല. അദ്ദേഹം എന്നോടു രേഖാമൂലം (സെപതംബർ 30, 1993) അപേക്ഷിച്ചതനുസരിച്ചു അംബാലയിലെ അന്നത്തെ ഏറ്റവും ഉന്നദ പദവിയിൽ ( റോമൻ കാതോലിക് മെമ്പർ) ഇരുന്ന ഓഫീസറെ ബന്ധപ്പെടുകയും വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തു ( ഒക്ടോബർ 23, 1993). അതോടെ തത്കാലത്തേക്കു ആർമി സ്കൂളിലേക്കു താമസം മാറ്റിയ ആൾ തിരികെ പള്ളിയിൽ മടങ്ങി വന്നു താമസം തുടങ്ങി.

പള്ളിയിൽ താമസിച്ചിരുന്ന ആർമി സ്കൂൾ അദ്ധ്യാപകൻ രേഖാമൂലം തന്ന അനുമതിയോടെ പള്ളിയിൽ പ്രവേശിക്കുകയും അനേകം ലിറ്റർ ഡീസൽ ഒഴിച്ചു പള്ളി ശുദ്ധീകരിച്ചു (ഒക്ടോബർ 24, 1993) ഞായറാഴ്ച ആരാധന ആരംഭിച്ചു. കർത്താവിൽ ഞങ്ങളുടെ പ്രയത്നം വൃഥാവായില്ല എന്നു ദൈവം തെളിയിച്ചു തന്നു.

ഒരു ഞായറാഴ്ച ( മാർച്ച് 13, 1994) പുതിയതായി അംബാലയിൽ വന്ന ഒരു സൈനികൻ “പെന്തെകൊസ്തു” ആരാധന നടക്കുന്ന “മാർത്തോമ്മാ പള്ളി”യിലെത്തി. ആരാധന തുടങ്ങിയിരുന്നില്ല. അദ്ദേഹം എന്നെ കണ്ടു സംസാരിച്ചു. യാക്കോബായപള്ളി തിരക്കി വന്നതാണു. അദ്ദേഹത്തിൻ്റെ ഭാര്യ ഓർത്തഡോക്സ്കാരി. യാക്കോബായും ഓർത്തഡോക്സും തമ്മിൽ എന്താണു വ്യത്യാസം എന്നെനിക്കറിയില്ല. എന്നാൽ തമ്മിൽ തർക്കങ്ങളും കേസുകളും ഉണ്ടെന്നറിയാം. ഏതായാലും ഈ ഭാര്യാഭർത്താക്കന്മാർ തമ്മിൽ യാതൊരു കുഴപ്പവുമില്ല. സ്തോത്രം.

യാക്കോബായപള്ളി അന്വേഷിച്ചു വന്ന അദ്ദേഹത്തോടു ഞാൻ പറഞ്ഞു: വിരോധമില്ലെങ്കിൽ ഞങ്ങളുടെ ആരാധനയിൽ സംബന്ധിക്കാം. അദ്ദേഹം ആരാധനയിൽ സംബന്ധിച്ചു മടങ്ങി. പിന്നെ തുടർമാനമായി വന്നുകൊണ്ടിരുന്നു.

ദു:ഖവെള്ളിയാഴ്ചത്തെ (ഏപ്രിൽ 1, 1994) യോഗത്തിൽ സംബന്ധിച്ച അദ്ദേഹം അന്നത്തെ വചന ശുശ്രൂഷയുടെ ഫലമായി തനിക്കായി കാൽവറിയിൽ പരമയാഗമായി തീർന്ന യേശുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ടു. പിന്നീട് സ്നാനപ്പെട്ടു (ഏപ്രിൽ 10, 1994).

കുടുംബമായി ചില വർഷങ്ങൾ അംബാലയിൽ പാർത്തു. സൈന്യത്തിലെ ഒരു ഓഫീസർ ആകുവാൻ ആഗ്രഹിക്കുകയും അതിനായി താൻ യോഗ്യനെന്നു പലരും പറയുകയാൽ ശ്രമിക്കുകയും ചെയ്തു. എന്നാൽ എല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും ദൈവം അദ്ദേഹത്തെ ഓഫീസർ ആയി ഉയർത്തിയില്ല.

താമസിയാതെ അവർ അംബാലയിൽ നിന്നും സ്ഥലം മാറിപ്പോയി. ആ പളളിയിൽ ആരാധിപ്പാൻ തന്ന അനുവാദം തിരികെ എടുത്തതിനാൽ (ഡിസംബർ 14, 1994) ഞങ്ങളും മടങ്ങി 93, ഡുറൻ്റ് റോഡിൽ ആരാധന വീണ്ടും ആരംഭിച്ചു (ഡിസംബർ 18, 1994).

ഒത്തിരി നിന്ദയും പരിഹാസവും അപവാദങ്ങളും ഒക്കെ അനുഭവിക്കേണ്ടിവന്നു; കേൾക്കേണ്ടി വന്നു. ഭാഗ്യം കൊണ്ടു ദേഹോപദ്രവം ഉണ്ടായില്ല. അതൊന്നും സാരമില്ല എന്നു ഇപ്പോൾ തോന്നുന്നു. കാരണം ഒരു വ്യക്തി രക്ഷിക്കപ്പെടുവാൻ കാരണമായതു “മാർത്തോമ്മാപള്ളി”യിൽ നടന്ന അല്പകാലത്തെ “പെന്തെകൊസ്തു” ആരാധന ആണ്.

ഇന്നു ആ സൈനികൻ ക്രിസ്തുവിൻ്റെ സ്ഥാനാപതിയായി സുവിശേഷവുമായി ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ കടന്നു പോകുന്നു, ഇന്ത്യയിൽ പല സംസ്ഥാനങ്ങളിൽ പോകുന്നു. ബാംഗളൂരിൽ വിവിധ ഭാഷകളിൽ ആരാധന നടത്തുന്നു; ആത്മാക്കളെ ക്രിസ്തുവിങ്കലേക്കു ആനയിക്കുന്നു. മൂത്ത മകൻ സകുടുംബം അമേരിക്കയിൽ പാസ്റ്ററായി കർത്താവിൻ്റെ വേല ചെയ്യുന്നു. ഇളയ മകൻ പിതാവിനോടുകൂടി കത്തൃസേവയിലായിരിക്കുന്നു. ഇതിൽ കൂടുതൽ എന്തു വേണം?

അല്പകാലത്തേക്കുള്ള ഒരു ചെറിയ സ്ഥലം മാറ്റം വലിയ ദൈവ പ്രവൃത്തികൾക്കു കാരണമായി.

ഹാ, ദൈവത്തിൻ്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവൻ്റെ ന്യായവിധികൾ എത്ര അപ്രമേയവും അവൻ്റെ വഴികൾ എത്ര അഗോചരവും ആകുന്നു (റോമ.11:33). സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ (റോമ.11:36).

ദൈവം അനുഗ്രഹിക്കട്ടെ.

ജോൺ രാജൻ, അംബാല.

Media

വാടക വീട്ടിലുള്ളവര്‍ക്കും ഇനി റേഷന്‍ കാര്‍ഡ് : ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമന്‍

Published

on

തൃശൂര്‍: സംസ്ഥാനത്ത് ഇനി മുതല്‍ വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ്. കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ വാടകക്കരാര്‍ കാണിച്ച്‌ അപേക്ഷിച്ചാല്‍ കാര്‍ഡ് ലഭ്യമാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

വാടക വീട്ടില്‍ താമസിക്കുന്നവര്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ഈ വീട്ടുനമ്പര്‍ ഉപയോഗിച്ച്‌ മറ്റൊരു കുടുംബം റേഷന്‍ കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിയമസഭയില്‍ സബ് മിഷന്‍ അവതരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മന്ത്രി വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും വാടകക്കരാറുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ് ലഭിക്കുമെന്ന് അറിയിച്ചത്.

ഇതിനു പുറമെ പുറമ്പോക്കിലും റോഡ് വക്കിലും ഷെഡ് കെട്ടി താമസിക്കുന്ന വീട്ടുനമ്പറില്ലാത്ത കുടുംബങ്ങള്‍ക്ക് ” 00″ എന്ന രീതിയില്‍ വീട്ടുനമ്പര്‍ നല്‍കുന്നത് പുന:സ്ഥാപിക്കുവാനും തീരുമാനിച്ചു. കൂടാതെ ഒരു വീട്ടില്‍ത്തന്നെ ഒന്നിലധികം കുടുംബങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകം റേഷന്‍ കാര്‍ഡുകളും അനുവദിക്കും. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ പ്രത്യേക അന്വേഷണം നടത്തിയാണ് ഇതിന് വേണ്ടിയുള്ള കാര്‍ഡ് അനുവദിക്കുക.

Continue Reading

Media

പാസ്റ്റര്‍ ഒ എം രാജുക്കുട്ടിയുടെ നേതൃത്വത്തില്‍ പെന്തക്കോസ്ത് സഭാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

Published

on

തിരുവനന്തപുരം: പെന്തക്കോസ്ത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സഭാ നേതാക്കള്‍ ജനു.21 ന് മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി. ഐപിസി, ഡബ്ലിയു എം ഇ, ശാരോന്‍ ഫെലോഷിപ്പ്, ചര്‍ച്ച് ഓഫ് ഗോഡ് എന്നീ സഭകളെ പ്രതിനിധീകരിച്ച് പാസ്റ്റര്‍മാരായ ഒ എം രാജുക്കുട്ടി, എം പി ജോര്‍ജ്ജ്കുട്ടി, ജോണ്‍സണ്‍ കെ സാമുവേല്‍, കെ സി സണ്ണിക്കുട്ടി, ജോസ് ബേബി,ഡോ.എം കെ സുരേഷ്, സതീഷ് തങ്കച്ചന്‍,ജെറിന്‍ രാജുക്കുട്ടി, സജീവ് റ്റി രാജന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. രാജു എബ്രഹാം എംഎല്‍എ നേതൃത്വം വഹിച്ചു.

പെന്തക്കോസ്ത് സഭകള്‍ക്ക് ആര്‍ട്‌സ് കോളേജ് അനുവദിക്കുക, സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ക്രിസ്ത്യന്‍ പെന്തക്കോസ്ത് എന്ന് രേഖപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുക, പെന്തക്കോസ്ത് ആരാധനാലയങ്ങളും സെമിത്തേരികളും സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുക, ആരാധനാലയ നിര്‍മ്മാണ ലൈസന്‍സിലുള്ള തടസ്സം നീക്കുക, പഞ്ചായത്ത് സെമി്‌ത്തേരികളില്‍ പെന്തക്കോസ്ത് വിഭാഗത്തിന് പ്രത്യേക സെല്‍ പണിയാന്‍ അനുമതി നല്‍കുക, ആരാധനാലയങ്ങള്‍ പുതുക്കി പണിയുന്നതിന് അനുമതി നല്‍കുക, പെന്തക്കോസ്ത് സഭകളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സംവരണ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി പാസ്റ്റര്‍ ഒ എം രാജുക്കുട്ടി പറഞ്ഞു.

Continue Reading

Subscribe

Enter your email address

Featured

us news2 hours ago

Police in Pakistan Drop Charges Against Men Accused of Abducting 12-Year-Old Christian Girl

Pakistan – According to the Daily Mail, police in Pakistan dropped criminal charges against three Muslim men accused of kidnapping...

Mobile3 hours ago

Google Says New Law Would Be the End of Search Services In Australia

The Australian government is considering a mandatory code of conduct for bargaining between Aussie news media and large digital platforms....

us news4 hours ago

1,500-year-old ‘Christ, born of Mary’ inscription discovered in Israel

A 1,500-year-old plaque that reads ‘Christ, born of Mary’ in ancient Greek that once sat above a doorway to ward...

Health4 hours ago

ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷൻ സൗകര്യം

ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷൻ സൗകര്യം. അരോഗ്യപ്രവർത്തകർക്കുള്ള വാക്സിനുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ പൊതുജനങ്ങൾക്ക് ആപ്പിലൂടെ വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും. എംപവേർഡ്...

us news4 hours ago

Hungary to seize tech companies restricting Christian faith

The minister said she would meet the Hungarian competition watchdog this week to discuss possible penalties for what she described...

Media5 hours ago

വാടക വീട്ടിലുള്ളവര്‍ക്കും ഇനി റേഷന്‍ കാര്‍ഡ് : ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമന്‍

തൃശൂര്‍: സംസ്ഥാനത്ത് ഇനി മുതല്‍ വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ്. കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ വാടകക്കരാര്‍ കാണിച്ച്‌ അപേക്ഷിച്ചാല്‍ കാര്‍ഡ് ലഭ്യമാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി...

Trending