Media
അൺലോക്ക് 5; രാജ്യത്ത് സ്കൂളുകൾ തുറക്കാൻ അനുമതി; മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കൊവിഡ് അണ്‍ലോക്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഒക്്ബര്‍ ഒന്ന് മുതല്‍ സംഭവക്കിന്ന മാറ്റങ്ങളെ കുറിച്ചാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമ തീയേറ്ററുകള്‍ ഭാഗികമായി തുറന്നുപ്രവര്‍ത്തിക്കാം.
ഇളവുകളുടെ ഭാഗമായി രാജ്യത്ത് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനം. ഒക്ടോബർ 15 ന് ശേഷം ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. സ്കൂളുകളിൽ എത്തണമെന്ന് വിദ്യാർത്ഥികളെ നിർബന്ധിക്കാൻ പാടില്ലെന്ന് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. പിജി, ഗവേഷക വിദ്യാർത്ഥികൾക്ക് ക്ലാസിന് അനുമതി നൽകിയിട്ടുണ്ട്. ലാബ് സൗകര്യം വേണ്ടവർക്കാണ് അനുമതി നൽകിയിരിക്കുന്നത്.
കൂട്ടായ്മയ്ക്ക് 100 പേർ എന്ന നിയന്ത്രണത്തിലും ഇളവുകൾ വരുത്തിയിട്ടുണ്ട്. അടച്ചിട്ട ഹാളുകളിൽ 200 പേർക്ക് പ്രവേശിക്കാം. തുറന്ന ഹാളുകലിൽ കൂടുതൽ പേർക്ക് പ്രവേശിക്കാം. രാജ്യത്തെ തിയറ്ററുകളും മൾട്ടിപ്ലക്സുകളും തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. പകുതി സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി. കായിക താരങ്ങളെ പരിശീലിപ്പിക്കാൻ നീന്തൽ കുളവും തുറക്കാം. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. ബിസിനസ് ടു ബിസിനസ് എക്സിബിഷൻ കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് നടത്താം.
Media
വാടക വീട്ടിലുള്ളവര്‍ക്കും ഇനി റേഷന്‍ കാര്‍ഡ് : ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമന്

തൃശൂര്‍: സംസ്ഥാനത്ത് ഇനി മുതല്‍ വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ്. കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ വാടകക്കരാര്‍ കാണിച്ച് അപേക്ഷിച്ചാല്‍ കാര്‍ഡ് ലഭ്യമാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
വാടക വീട്ടില്‍ താമസിക്കുന്നവര്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ഈ വീട്ടുനമ്പര്‍ ഉപയോഗിച്ച് മറ്റൊരു കുടുംബം റേഷന്‍ കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിയമസഭയില്‍ സബ് മിഷന് അവതരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മന്ത്രി വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും വാടകക്കരാറുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ് ലഭിക്കുമെന്ന് അറിയിച്ചത്.
ഇതിനു പുറമെ പുറമ്പോക്കിലും റോഡ് വക്കിലും ഷെഡ് കെട്ടി താമസിക്കുന്ന വീട്ടുനമ്പറില്ലാത്ത കുടുംബങ്ങള്‍ക്ക് ” 00″ എന്ന രീതിയില്‍ വീട്ടുനമ്പര്‍ നല്‍കുന്നത് പുന:സ്ഥാപിക്കുവാനും തീരുമാനിച്ചു. കൂടാതെ ഒരു വീട്ടില്‍ത്തന്നെ ഒന്നിലധികം കുടുംബങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകം റേഷന്‍ കാര്‍ഡുകളും അനുവദിക്കും. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ പ്രത്യേക അന്വേഷണം നടത്തിയാണ് ഇതിന് വേണ്ടിയുള്ള കാര്‍ഡ് അനുവദിക്കുക.
Media
പാസ്റ്റര്‍ ഒ എം രാജുക്കുട്ടിയുടെ നേതൃത്വത്തില്‍ പെന്തക്കോസ്ത് സഭാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: പെന്തക്കോസ്ത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സഭാ നേതാക്കള്‍ ജനു.21 ന് മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി. ഐപിസി, ഡബ്ലിയു എം ഇ, ശാരോന്‍ ഫെലോഷിപ്പ്, ചര്‍ച്ച് ഓഫ് ഗോഡ് എന്നീ സഭകളെ പ്രതിനിധീകരിച്ച് പാസ്റ്റര്‍മാരായ ഒ എം രാജുക്കുട്ടി, എം പി ജോര്‍ജ്ജ്കുട്ടി, ജോണ്സണ് കെ സാമുവേല്‍, കെ സി സണ്ണിക്കുട്ടി, ജോസ് ബേബി,ഡോ.എം കെ സുരേഷ്, സതീഷ് തങ്കച്ചന്,ജെറിന് രാജുക്കുട്ടി, സജീവ് റ്റി രാജന് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. രാജു എബ്രഹാം എംഎല്‍എ നേതൃത്വം വഹിച്ചു.
പെന്തക്കോസ്ത് സഭകള്‍ക്ക് ആര്‍ട്സ് കോളേജ് അനുവദിക്കുക, സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ക്രിസ്ത്യന്‍ പെന്തക്കോസ്ത് എന്ന് രേഖപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുക, പെന്തക്കോസ്ത് ആരാധനാലയങ്ങളും സെമിത്തേരികളും സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുക, ആരാധനാലയ നിര്‍മ്മാണ ലൈസന്‍സിലുള്ള തടസ്സം നീക്കുക, പഞ്ചായത്ത് സെമി്ത്തേരികളില് പെന്തക്കോസ്ത് വിഭാഗത്തിന് പ്രത്യേക സെല്‍ പണിയാന്‍ അനുമതി നല്‍കുക, ആരാധനാലയങ്ങള്‍ പുതുക്കി പണിയുന്നതിന് അനുമതി നല്‍കുക, പെന്തക്കോസ്ത് സഭകളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സംവരണ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി പാസ്റ്റര്‍ ഒ എം രാജുക്കുട്ടി പറഞ്ഞു.