Media
ഓഡിയോ ബൈബിള്‍ കോണ്ടെസ്റ്റ് ABC 1.0 രജിസ്ട്രേഷന് പുരോഗമിക്കുന്നു.

തിരുവല്ല: മലയാളത്തില്‍ ആദ്യമായി നടത്തപ്പെടുന്ന ഓണ്‍ലൈന്‍ ഓഡിയോ ബൈബിള്‍ കോണ്ടെസ്റ്റ് ABC 1.0 രജിസ്ട്രേഷന് പുരോഗമിക്കുന്നു.1 ലക്ഷം രൂപയില്‍ പരം മൂല്യമുള്ള സമ്മാനങ്ങളാണ് പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുന്ന എല്ലാവര്ക്കും ഓഡിയോ ബൈബിള്‍ പ്ലെയറും, മറ്റു ഉറപ്പുള്ള സമ്മാനങ്ങളും ലഭിക്കും എന്നതും ഈ പ്രോഗ്രാമിന്റെ സവിശേഷതയാണ്. കൂടാതെ കേഫാ ടിവിയില്‍ ഈ പ്രോഗ്രാം ലൈവ് ആയി കാണുന്ന പ്രേക്ഷകര്‍ക്കായി എല്ലാ റൗണ്ടിലും ചോദ്യങ്ങളും അവര്‍ക്കുള്ള സമ്മാനങ്ങളും ഈ പരിപാടിയുടെ മാറ്റ് കൂട്ടുന്നു.
ക്രൈസ്തവ എഴുത്തുപുരയും HUM ഓഡിയോ ബൈബിള്‍ ആപ്പ് എന്നിവരുടെ സഹകരണത്തോടെ ഒരുക്കുന്ന ഈ ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഇന്ത്യയിലുള്ള മലയാളികളായ ക്രിസ്തീയ വിശ്വാസികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.kraisthavaezhuthupura.com/ABCഎന്ന വെബ് പേജ് സന്ദര്‍ശിക്കുക.
മത്തായിയുടെ സുവിശേഷം, റോമര്‍,എബ്രായര്‍,എന്നീ 3 പുസ്തകങ്ങളില്‍ നിന്നുള്ള ടെക്സ്റ്റ്,ഓഡിയോ,വീഡിയോ ഫോര്‍മാറ്റില്‍ ഉള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. ഓഡിയോ ശ്രവിക്കുവാന് HUM ആപ്പ്, മത്തായിയുടെ സുവിശേഷം വീഡിയോ കാണുവാന്‍ Bible.is ആപ്പ് അഥവാ മലയാളം ഗോസ്പല്‍ ഫിലിംസ് കേഫാ ടിവി യൂട്യൂബ് എന്നിവ സന്ദര്‍ശിക്കുക.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്കായിരിക്കും പ്രിലിമിനറി റൗണ്ടില്‍ പ്രവേശനം.തുടര്‍ന്ന് സെമിഫൈനല്‍,ഫൈനല്‍ റൗണ്ടുകളും ഉണ്ടാകും. രജിസ്ട്രേഷന് അവസാന തിയതി ഒക്ടോബര്‍ 31 ആണ്.
3 ഘട്ടങ്ങളിലായി നടക്കുന്ന ഈ ക്വിസ് കേഫാ ടിവിയുടെ യുട്യൂബ് ചാനല്‍,ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജ് എന്നിവയില്‍ ലൈവായി കാണാം.
Media
വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി

വെള്ളാപ്പള്ളി: വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി. ചുവരെഴുത്തുകളും വരകളുമായി ദൈവം നൽകിയ കഴിവുകൾ സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വെള്ളാപ്പള്ളി ലോക്കൽ സഭാ ശുശ്രുഷകനായ ഇദ്ദേഹം.
നിലവിൽ ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും ഉള്ള ചുവരെഴുത്തുകൾ താൻ ശുശ്രൂഷിക്കുന്ന സഭയുടെ മതിലിന്മേൽ എഴുതുന്ന തിരക്കിലാണ് കലാകാരനായ ഈ പാസ്റ്റർ. അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന പായിപ്പാടിന് സമീപമാണ് താൻ ശുശ്രുഷിക്കുന്ന ലോക്കൽ സഭ. ആയതിനാൽ അവരെ കൂടി ലക്ഷ്യം വെച്ചാണ് തന്റെ ചുമരെഴുത്തുകൾ ഹിന്ദിയിൽ കൂടി ഉൾപ്പെടുത്തിയത്.
ചർച് ഓഫ് ഗോഡ് സഭകളുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ച കുക്കു സായിപ്പിന്റെ കളർ ചിത്രം ക്യാൻവാസിൽ പകർത്തിയതും, കുക്കുസായിപ്പിന്റെ ബ്ലാക്ക് & വൈറ്റ് ചിത്രം ഉപയോഗിച്ച് കളർ ചിത്രം വരച്ചതും ഏവരെയും അതിശയിപ്പിച്ചിരുന്നു.
നിത്യതയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ പാസ്റ്റർ പി എ വി സാമിന്റെയും ഛായചിത്രം ക്യാൻവാസിൽ ആക്കിയത് ശ്രദ്ധ ആകർഷിച്ചിരുന്നു. പാസ്റ്റർ ഡേവിഡ് അനുഗ്രഹീത ഗായകൻ കൂടിയാണ്. ഈ ലോക്ക്ഡൗണ്‍ സമയത്ത് തന്റെ സഭയിൽ താൻ നടത്തിയ ഓണ്‍ലൈൻ കൂട്ടായ്മകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
1990 – 93 ൽ ആലപ്പുഴ സ്കൂൾ ഓഫ് ആർട്സിൽ നിന്നും ചിത്രകലയിൽ ഡിപ്ലോമ പഠനം പൂർത്തീകരിച്ചതിനു ശേഷം ചില പ്രസിദ്ധീകരണങ്ങളിൽ ചിത്രകാരനായും കാർട്ടൂണിസ്റ്റായും കൊമേഴ്സ്യൽ ആർട്ടിസ്റ്റായും താൻ പ്രവർത്തിച്ചിരുന്നു. തുടർന്ന് തനിക്ക് ലഭിച്ച ദൈവവിളി തിരിച്ചറിയുകയും ദൈവീകവേലയിലേക്ക് ഇറങ്ങുകയുമായിരുന്നു. പരസ്യയോഗങ്ങളിൽ പാടുകയും പ്രസംഗിക്കുകയും ചെയ്യുന്നതിൽ വളരെയധികം സമയം ചിലവഴിക്കുന്ന ദൈവദാസൻ കൂടിയാണ് പാസ്റ്റർ ഡേവിസ്.
ഭാര്യ പൗളിൻ, വിദ്യാർത്ഥികളായ സാമുവേൽ , ദാനിയേൽ , അബിഗയിൽ എന്നിവരും തന്റെ ശുശ്രുഷയ്ക്ക് പ്രചോദനം നൽകുന്നുവെന്നു പാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.
Media
ഐ പി സി ചെന്നൈ മെട്രോ സെന്റര്‍ വാര്‍ഷിക കണ്വന്ഷന് ഫെബ്രുവരി 5 ന്

ചെന്നൈ: ഐപിസി ചെന്നൈ മെട്രോ ഡിസ്ട്രിക്ടിന്റെ 23 മത് വാര്‍ഷിക കണ്വന്ഷന് ഫെബ്രുവരി 5,6,7 തിയതികളില്‍ നടക്കും. ഡിസ്ട്രിക്ട് പാസ്റ്റര്‍ രാജു എം ചെറിയാന് ഉദ്ഘാടനം നിര്‍വഹിക്കും. ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെ സൂം ആപ്ലിക്കേഷന്‍ മുഖേന നടക്കുന്ന മീറ്റിംഗില്‍ പാസ്റ്റര്‍മാരായ കിങ്സി ചെല്ലന്, ബി.മോനച്ചന്, സാം ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും. സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
സൂം ഐ ഡി :82887911162
പാസ്കോഡ്: 123456