Connect with us
Slider

Travel

ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്‌സി ഉദ്ഘാടനം ഇന്ന്

Published

on

രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്‌സിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 15 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആലപ്പുഴയിലാണ് ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്‌സി സര്‍വ്വീസ് നടത്തുന്നത്. ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം.സംസ്ഥാന ജലവകുപ്പിന്റേതാണ് വാട്ടര്‍ ടാക്‌സി.
പാണാവള്ളിയിലെ സ്വകാര്യ യാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം വാട്ടര്‍ ടാക്‌സി നീറ്റിലിറക്കിയിരുന്നു. നാല് വാട്ടര്‍ ടാക്‌സികളാണ് ജലാഗതാഗത വകുപ്പ് സംസ്ഥാനത്ത് നിര്‍മ്മിക്കുന്നത്. ഒരു വാട്ടര്‍ ടാക്‌സി നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപയാണ് ചെലവ്.യാത്രാബോട്ടുകളെ അപേക്ഷിച്ച്‌ കൂടുതല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാന്‍ കഴിയുമെനന്നതാണ് വാട്ടര്‍ ടാക്‌സിയുടെ പ്രത്യേകത. അതിവേഗ എന്‍ജിനുകളാണ് ബോട്ടിനുള്ളത്. ജില്ലവിട്ടും യാത്രക്കാര്‍ വിളിക്കുന്ന എവിടേക്കും വാട്ടര്‍ ടാക്‌സിയെത്തും. ഇപ്പോള്‍ ഒരു ടാക്‌സിയാണ് സര്‍വീസ് നടത്തുക. ആദ്യമായി ആലപ്പുഴയിലാണ് വാട്ടര്‍ ടാക്‌സി സംവിധാനം തുടങ്ങുന്നത്.

Travel

മൂന്നാറിലെ സ്ലീപ്പർ ബസുകളിൽ താമസിക്കാം; ഒരു രാത്രിക്ക് 100 രൂപ

Published

on

മൂന്നാര്‍: കെഎസ്ആര്‍ടിസി-യുടെ മൂന്നാര്‍ ബസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകള്‍ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നിരക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. സ്ലീപ്പര്‍ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കില്‍ വൈകിട്ട് 6 മണിമുതല്‍ പിറ്റേന്ന് ഉച്ചക്ക് 12 മണിവരെ വാടകയ്‌ക്ക് നല്‍കും. വാടകക്ക് തുല്യമായ തുക കരുതല്‍ ധനമായി നല്‍കണം. ഒഴിഞ്ഞ് പോകുമ്പോള്‍ നാശനഷ്ടങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അത് ഈടാക്കിയ ശേഷം ബാക്കി തുക തിരികെ നല്‍കുന്നതാണ്.

ബസ് ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ മൂന്നാര്‍ ഡിപ്പോയില്‍ ഉള്ള ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കാനായി അനുവദിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകമായുള്ള ടോയിലറ്റുകളാണ് അനുവദിക്കുക. ഇതിനായി ടോയിലറ്റുകള്‍ നവീകരിച്ചു കഴിഞ്ഞു. ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച് ബസ് വൃത്തിയാക്കി അണു നശീകരണം നടത്തി മാത്രമേ അടുത്ത ഗ്രൂപ്പിന് നല്‍കുകയുള്ളൂ. സ്ലീപ്പര്‍ ബസും, ടോയ്‌ലെറ്റും വൃത്തിയാക്കുന്നതിനും, താമസിക്കുന്നവര്‍ക്ക് പുറമെ നിന്നും ഭക്ഷണം വാങ്ങി കൊടുക്കുന്നതിനും, ലഗേജ് വാഹനത്തില്‍ എടുത്ത് വെക്കുന്നതിനും തിരികെ എടുത്തു കൊടുക്കുന്നതിനും വേണ്ടി രണ്ട് ക്യാഷല്‍ ജീവനക്കാരെ നിയമിക്കും.

കെ.എസ്.ആര്‍.ടി.സി-യുടെ [email protected] മെയില്‍ ഐഡി വഴിയും 9447813851, Land.No.04865230201 ഫോണ്‍ നമ്പര്‍ വഴിയും സ്ലീപ്പര്‍ ബസ് ബുക്ക് ചെയ്യാം. ഇത് കൂടാതെ ബുക്കിംഗ് ഏജന്റുമാരെ 10% കമ്മീഷന്‍ വ്യവസ്ഥയില്‍ അനുവദിക്കും. സ്ലീപ്പര്‍ ബസ് ഉപയോഗിക്കുന്ന അതിഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനു വേണ്ടി അടുത്തുള്ള ഹോട്ടലുമായി ധാരണയുണ്ടാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

Continue Reading

Travel

ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് 8 വിമാനസര്‍വീസുകളുമായി സ്‌പൈസ് ജെറ്റ്

Published

on

മുംബൈ: ആഭ്യന്തവിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് എട്ട് പുതിയ വിമനസര്‍വീസുകള്‍ പ്രഖ്യപിച്ചു. നവംബര്‍ മാസം അഞ്ച് മുതല്‍ വിമാനം ബംഗ്ലാദേശിലേക്ക് സര്‍വീസ് നടത്തുമെന്ന് കമ്പനി വക്താക്കള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള എയര്‍ ബബിള്‍ ഉടമ്പടി പ്രകാരമാണ് പുതിയ വിമാനസര്‍വീസുകള്‍ ആരംഭിച്ചത്.

ദില്ലി, കൊല്‍ക്കത്ത, ചെന്നൈ എന്നീ വിമാനത്താവളങ്ങളെ ധാക്കയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം കൊല്‍ക്കത്തയ്ക്കും ചിറ്റഗോംഗിനുമിടയില്‍ ആഴ്ചയില്‍ നാല് തവണ നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റ് സര്‍വീസുകളും സര്‍വീസ് നടത്തുമെന്ന് കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. തുറമുഖ നഗരമായ ചിറ്റ്‌ഗോംഗ് സ്‌പൈസ് ജെറ്റിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായിരിക്കും.

പുതിയ സര്‍വീസുകളെല്ലാം നവംബര്‍ 5 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഉഭയക്ഷി എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്കും തിരിച്ചു വിമാനസര്‍വീസ് ആരംഭിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ആഗസ്റ്റില്‍ അറിയിച്ചിരുന്നു. ഇതില്‍ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള കരാര്‍ സാധ്യമായാല്‍ 28 ഓളം വിമാന സര്‍വീസുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Continue Reading

Subscribe

Enter your email address

Featured

Media6 hours ago

Pastor in Sri Lanka Forced to Close Ministry Following Threats and Intimidation

Sri Lanka– According to Barnabas Fund, a pastor in Sri Lanka has been forced to close his ministry after being...

Media6 hours ago

ധനവാന്മാരെ കരഞ്ഞ് മുറയിടുവീന്‍ (യാക്കോ. 5:1)അനുഗ്രഹീതമായ സന്ദേശം

   

Life7 hours ago

അജ്‍ഞാത മത്സ്യം തീരത്ത്; ആഴങ്ങളിൽ തിരഞ്ഞപ്പോൾ കണ്ടത് നദിയിലെ നിഗൂഢ ലോകം

ലോകത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ നദി ഏതാണെന്നറിയാമോ കൂട്ടുകാർക്ക്? ആമസോൺ എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. ഇനി ആ പദവി ആഫ്രിക്കയിലെ കോംഗോ നദിക്കു നൽകേണ്ടി വരും. അത്രയേറെ...

us news9 hours ago

A 9-year-old boy who went hunting with his father has died.

  Nebraska: The Lancaster County Sheriff’s Office said a 9-year-old Seward boy was killed in a hunting accident near Branched...

Travel1 day ago

മൂന്നാറിലെ സ്ലീപ്പർ ബസുകളിൽ താമസിക്കാം; ഒരു രാത്രിക്ക് 100 രൂപ

മൂന്നാര്‍: കെഎസ്ആര്‍ടിസി-യുടെ മൂന്നാര്‍ ബസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകള്‍ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നിരക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. സ്ലീപ്പര്‍ ഒന്നിന് ഒരു...

us news1 day ago

Christian orgs in China drop ‘Jesus’ from book titles to circumvent internet censorship

Internet censorship targeting Christians in China has become so severe that even official government-sanctioned Christian groups are now using the...

Trending