Connect with us
Slider

Media

സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാൽ ഇനി പിടി വീഴും

Published

on

സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാൽ ഇനി പിടി വീഴും. പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. 118 A വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാൻ അധികാരം ലഭിക്കും. 2020 ഐടി ആക്ടിലെ 66 A
2011 പൊലീസ് ആക്ടിലെ 118 എന്നിവ സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാൻ നിയമം ദുർബലം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.

നേരത്തെ മലയാള സിനിമാ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണം വന്നത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങളിൽ നടപടിയെടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന അധികാരികളുടെ നിലപാട് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു. പരാതിക്ക് നടപടിയില്ലെന്ന് കാണിച്ച് സൈബർ ആക്രമണത്തിന് ഇരയായവരും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതി.

Media

മലപ്പുറം ഐസിപിഎഫ് ഒരുക്കുന്ന ഡിസ്ട്രിക്ട് ക്യാമ്പ് ”Battlers of Christ” ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

Published

on

മലപ്പുറം: ഇന്റര്‍ കോളേജിയേറ്റ് പ്രെയര്‍ ഫെലോഷിപ്പ#ിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്യാമ്പ് ‘Battlers of Christ” 2020 ഡിസംബര്‍ 25,26,27 എന്നീ ദിവസങ്ങളില്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ നടത്തപ്പെടുന്നു. ദിവസവും വൈകുന്നേരം 5 മണിക്കാണ് മീറ്റിംഗുകള്‍ നടക്കുക.

ഐ സി പി എഫിന്റെ മുന്‍ നിര നേതാക്കളായ അനുഗ്രഹീത അഭിഷിക്തര്‍ ശുശ്രൂഷിക്കുന്നതായിരിക്കും.സുവി.ആന്‍സന്‍ ഏലിയാസും ടീമും സംഗീത ശുശ്രൂഷ നിര്‍വഹിക്കും. യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അത്യന്തം ഉപയോഗപ്രദമായ ഈ സമ്മേളനത്തിലേയ്ക്ക് എല്ലാവരേയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു. ID & Password നായി ഇന്നു തന്നെ രജിസ്റ്റര്‍ ചെയ്യുക.

വിശദ വിവരങ്ങള്‍ക്ക് :ഇവാ.സിജോ ജോയ് 9747175765, 7902515357

Continue Reading

Media

നിയമ വിരുദ്ധ മതപരിവർത്തനത്തിനെതിരെ യുപി; 10 വർഷം വരെ തടവ്, 50,000 രൂപ പിഴ.

Published

on

ലഖ്‌നൗ: നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിന്‍സ് ഇറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. ലൗ ജിഹാദ് വിവാദങ്ങള്‍ക്കിടെയാണ് യു.പി സര്‍ക്കാരിന്റെ നടപടി. മറ്റുപല സംസ്ഥാനങ്ങളും സമാനമായ നിയമ നിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് 1 മുതല്‍ 5 വര്‍ഷംവരെ തടവുശിക്ഷയും 15,000 രൂപ പിഴയും വ്യവസ്ഥചെയ്യുന്നതാണ് ഓര്‍ഡിനന്‍സെന്ന് യുപി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് വാര്‍്ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരെയോ എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയോ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയാല്‍ 3 മുതല്‍ 10 വര്‍ഷംവരെ തടവുശിക്ഷയും 25,000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം. കൂട്ട മതപരിവര്‍ത്തനമാണ് നടക്കുന്നതെങ്കില്‍3 മുതല്‍ 10 വര്‍ഷംവരെ തടവുശിക്ഷ നല്‍കാനും 50,000 രൂപവരെ പിഴ ഈടാക്കാനും ഓര്‍ഡിനന്‍സ് വ്യവസ്ഥചെയ്യുന്നു. മറ്റൊരു മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കണമെങ്കില്‍ ജില്ലാ മജിസ്‌ട്രേട്ടില്‍നിന്ന് രണ്ടു മാസം മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

The ordinance provides for jail term of 1-5 years with Rs 15,000 penalty for forceful religious conversion. For conversions of minors & women of SC/ST community, there will be jail term of 3-10 years with Rs 25,000 penalty: State Cabinet Minister Siddharth Nath Singh https://t.co/D6uTXIAHic

ലൗ ജിഹാദ് പോലെയുള്ള സംഭവങ്ങള്‍ തടയാന്‍ ഹരിയാണ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ വിജ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലൗ ജിഹാദ് കേസുകളൊന്നും അന്വേഷണ ഏജന്‍സികള്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ഫെബ്രുവരില്‍ പാര്‍ലമെന്റിനെ അറിയിച്ചത്.

Continue Reading

Subscribe

Enter your email address

Featured

us news20 hours ago

Court in Pakistan Orders Arzoo Raja Stay in Shelter Home Until She Turns 18

Pakistan – On Monday, November 23, the High Court in Sindh ordered that Arzoo Raja, a 13-year-old Christian girl allegedly...

Media20 hours ago

മലപ്പുറം ഐസിപിഎഫ് ഒരുക്കുന്ന ഡിസ്ട്രിക്ട് ക്യാമ്പ് ”Battlers of Christ” ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

മലപ്പുറം: ഇന്റര്‍ കോളേജിയേറ്റ് പ്രെയര്‍ ഫെലോഷിപ്പ#ിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്യാമ്പ് ‘Battlers of Christ” 2020 ഡിസംബര്‍ 25,26,27 എന്നീ ദിവസങ്ങളില്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ നടത്തപ്പെടുന്നു....

us news20 hours ago

At least 41 people have been killed in a road accident in Brazil

  At least 41 people were killed and 10 injured on Wednesday when a bus and a truck crashed in...

Life20 hours ago

സി.എച്ച്. മുഹമ്മദ്‌കോയ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലീം, ലത്തീൻ ക്രിസ്ത്യൻ/പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ...

Football20 hours ago

അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു.

ബ്യൂനസ് ഐറിസ് ∙ ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽനിന്ന് ഫുട്‌ബോൾ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന്...

Life2 days ago

മൊബൈൽ നമ്പറുകൾ ജനുവരി ഒന്ന് മുതൽ പതിനൊന്നക്കമാകുന്നു,തുടക്കത്തില്‍ ‘0’ ചേര്‍ക്കണം.

  ന്യൂഡല്‍ഹി: ലാന്‍ഡ് ഫോണില്‍ നിന്നു മൊബൈല്‍ നമ്പറിലേക്ക് വിളിക്കാന്‍ ഇനി മുതല്‍ തുടക്കത്തില്‍ ‘0’ ചേര്‍ക്കണം. പുതിയ നിര്‍ദേശത്തിനു കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു....

Trending