Connect with us
Slider

Media

കൊറോണ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുത്തനെ വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതിരിക്കുക, പൊതുനിരത്തില്‍ തുപ്പുക തുടങ്ങിയവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പിഴത്തുക വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ 200ല്‍ നിന്ന് 500 രൂപയായാണ് ഉയര്‍ത്തിയത്. പൊതുനിരത്തില്‍ തുപ്പുന്നവര്‍ക്ക് 500 രൂപ പിഴ ഈടാക്കും. വിവാഹച്ചടങ്ങില്‍ നിയന്ത്രണം ലംഘിച്ചാല്‍ 5000 രൂപ പിഴ ചുമത്തുമെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. ഇതിനു പുറമെ, ക്വാറന്റൈന്‍, ലോക്ക് ഡൗണ്‍ ലംഘനം, നിയന്ത്രണം ലംഘിച്ച് കൂട്ടം കൂടല്‍ എന്നീ കുറ്റങ്ങള്‍ക്കും വര്‍ധിപ്പിച്ച നിരക്കിലുള്ള പിഴയാണ് ഈടാക്കുക.

സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം 5,000ത്തിന് മുകളിലാണ്. ഒരു ഘട്ടത്തില്‍ രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ പോലും നിലവില്‍ ആശ്വാസകരമായ കണക്കുകളാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് കൊറോണ നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

Media

രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് അസമിൽ ഇനി സർക്കാരാനുകൂല്യങ്ങളില്ല

Published

on

ഗുവാഹാട്ടി:വായ്പ എഴുതിത്തള്ളലും ക്ഷേമപദ്ധതികളും ഉൾപ്പെടെ സർക്കാർ നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഇനി പുതിയ ജനസംഖ്യാനയത്തെ ആസ്പദമാക്കിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലികൾക്ക് അർഹതയുണ്ടാവില്ല. ഇവർക്ക് തദ്ദേശസ്ഥാപനങ്ങളിൽ അംഗങ്ങളാവാൻ കഴിയില്ല. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാവാനും കഴിയില്ല.

സമീപഭാവിയിൽത്തന്നെ ജനസംഖ്യാ-വനിതാ ശാക്തീകരണ നയം സർക്കാർ നടപ്പിൽ വരുത്തും. തേയിലത്തോട്ട തൊഴിലാളികൾ, പട്ടികജാതിക്കാർ, പട്ടികവർഗക്കാർ എന്നിവരെ മാനദണ്ഡങ്ങളുടെ പരിധിയിൽനിന്ന് ഒഴിവാക്കും. ഈവർഷം ജനുവരി ഒന്നിനാണ് നയം പ്രാബല്യത്തിൽ വന്നത്.

കുടുംബത്തിന്റെ അംഗസംഖ്യ പരിമിതപ്പെടുത്തണമെന്ന് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി അസമിലെ കുടിയേറ്റ മുസ്‌ലിംകളോട് അഭ്യർഥിച്ചിരുന്നു. സംസ്ഥാനത്തെ ജനസംഖ്യ ഇനിയും പെരുകിയാൽ താമസിക്കാനുള്ള സ്ഥലത്തെച്ചൊല്ലി തർക്കമുണ്ടാകും. എന്നാൽ, ജനസംഖ്യ ഉയരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷമായ കോൺഗ്രസ് ചില റിപ്പോർട്ടുകൾ ഉന്നയിച്ച് തള്ളി. അസമിലെ സ്ത്രീകളുടെ പ്രത്യുത്‌പാദന നിരക്ക് 2015-’16-ലെ 2.2-ൽ നിന്ന് 2020-’21-ൽ 1.9 ആയി കുറഞ്ഞു. അതായത് അസമിലെ ഭാവിയിലെ ജനസംഖ്യ നിലവിലെ ജനസംഖ്യയെക്കാൾ കുറവായിരിക്കും -കോൺഗ്രസ് വ്യക്തമാക്കി.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

Media

കിലോയ്ക്ക് 2.70 ലക്ഷം; ഏഴുമാങ്ങകള്‍ സംരക്ഷിക്കാന്‍ നാലുകാവല്‍ക്കാരും ആറുനായകളും

Published

on

ജബൽപുർ:ലോകത്തിലെ ഏറ്റവുംവിലകൂടിയ മാമ്പഴങ്ങളിലൊന്നാണ് മിയാസാക്കി. പേര് കേൾക്കുംപോലെ ജപ്പാനിയാണ്. ഇത്ര വിലപിടിച്ചൊരു മാങ്ങ സ്വന്തം തോട്ടത്തിൽ ഉണ്ടാവുകയും നാടൊട്ടുക്കും അറിയുകയും ചെയ്താൽ എന്തുചെയ്യും. ശക്തമായ കാവൽ ഏർപ്പെടുത്തുകതന്നെയാണ് വഴി.

മധ്യപ്രദേശിലെ ജബൽപുർ നിവാസികളായ സങ്കല്പ്‌-റാണി ദമ്പതിമാർ അതാണ് ചെയ്തത്. അന്താരാഷ്ട്ര വിപണിയിൽ കിലോയ്ക്ക് 2.70 ലക്ഷം രൂപവരെ വിലയുള്ള മിയാസാക്കി മാങ്ങ കാക്കാൻ നാല് കാവൽക്കാരെയും ആറു നായകളെയുമാണ് അവർ ഒരുക്കിയത്. ഇവരുടെ തോട്ടത്തിൽ രണ്ടു മാവുകളിലുമായി ഏഴുമാങ്ങയുണ്ട്.

ചെന്നൈയിലേക്കുള്ള തീവണ്ടിയാത്രയ്ക്കിടെ പരിചയമില്ലാത്ത ഒരാളാണ് മാവിൻതൈ നൽകിയതെന്ന് സങ്കല്പ് പറയുന്നു. സാധാരണ മാവിൻതൈ ആയിരിക്കുമെന്നാണ് കരുതിയത്. നാട്ടിലെത്തിച്ച്‌ നട്ട് പരിപാലിച്ചു. വർഷങ്ങൾ കഴിഞ്ഞ്‌ മാങ്ങയുണ്ടായപ്പോൾ ചുവപ്പുനിറം അദ്ഭുതപ്പെടുത്തി. തുടർന്നുനടത്തിയ ഗവേഷണത്തിലാണ് ഇത് ലക്ഷങ്ങൾ വിലവരുന്ന മിയാസാക്കി ഇനമാണെന്നറിഞ്ഞതെന്ന് സങ്കല്പ് പറയുന്നു. കഴിഞ്ഞവർഷം ഈ മാമ്പഴം അന്താരാഷ്ട്രമാർക്കറ്റിൽ കിലോയ്ക്ക് 2.70 ലക്ഷം രൂപയ്ക്ക് വിറ്റുപോയിട്ടുണ്ട്.

കഴിഞ്ഞവർഷം മാങ്ങയിലെ കൗതുകംകണ്ട് മോഷ്ടാക്കൾ തോട്ടത്തിൽ അതിക്രമിച്ചുകയറിയിരുന്നു. മാമ്പഴത്തിന് ഒട്ടേറെ ആവശ്യക്കാരുണ്ടെന്നും അയൽസംസ്ഥാനങ്ങളിൽനിന്നുവരെ ബുക്കിങ്ങുണ്ടെന്നും സങ്കല്പ് പറഞ്ഞു. മുബൈയിൽനിന്നുള്ള ഒരു വ്യാപാരി ഓരോ മാമ്പഴത്തിനും 21,000 രൂപയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

മിയാസാക്കി

ജപ്പാനിലെ മിയാസാക്കി നഗരത്തിൽ വളരുന്ന മാങ്ങയുടെ ഭാരം 350 ഗ്രാമിൽ കൂടുതൽ. പഞ്ചസാരയുടെ അളവ് 15 ശതമാനത്തിലധികം. ബീറ്റ-കരോട്ടിൻ, ഫോളിക് ആസിഡ്, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറ. ഏപ്രിലിനും ഓഗസ്റ്റിനും ഇടയിലാണ് ഉണ്ടാവുന്നത്.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

Subscribe

Enter your email address

Featured

Media7 hours ago

രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് അസമിൽ ഇനി സർക്കാരാനുകൂല്യങ്ങളില്ല

ഗുവാഹാട്ടി:വായ്പ എഴുതിത്തള്ളലും ക്ഷേമപദ്ധതികളും ഉൾപ്പെടെ സർക്കാർ നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഇനി പുതിയ ജനസംഖ്യാനയത്തെ ആസ്പദമാക്കിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ...

us news7 hours ago

North Korea is facing a severe food shortage

Addressing a meeting of senior leaders, Mr Kim said: “The people’s food situation is now getting tense”. He said the...

us news7 hours ago

Christian pastor killed over outreach to Muslims: ‘Today Allah has judged you’

A radical Muslim has confessed to police in Uganda that he killed a 70-year-old pastor earlier this month because of...

us news8 hours ago

700 വര്‍ഷങ്ങള്‍ക്കിപ്പുറം ഐസ്‌ലാന്റിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു: നിലയ്ക്കാതെ ലാവ പ്രവാഹം

ഐസ്‌ലാന്റ്: 700 വര്‍ഷങ്ങള്‍ക്കിപ്പുറം പൊട്ടിത്തെറിച്ച ഐസ്‌ലാന്റിലെ ഫാഗ്രദാള്‍സ്ഫിയാല്‍ അഗ്നി പര്‍വ്വതത്തിലെ ലാവ പ്രവാഹം നിലയ്ക്കാതെ തുടരുന്നു. മാര്‍ച്ചിലാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അന്ന് മുതല്‍ ഇവിടെ നിന്നും നിലയ്ക്കാതെ...

us news8 hours ago

In Texas, handguns can be carried at will; The governor signed the bill

SAN ANTONIO — In the shadow of the iconic Alamo and flanked by Republican state lawmakers and the leader of...

Media1 day ago

കിലോയ്ക്ക് 2.70 ലക്ഷം; ഏഴുമാങ്ങകള്‍ സംരക്ഷിക്കാന്‍ നാലുകാവല്‍ക്കാരും ആറുനായകളും

ജബൽപുർ:ലോകത്തിലെ ഏറ്റവുംവിലകൂടിയ മാമ്പഴങ്ങളിലൊന്നാണ് മിയാസാക്കി. പേര് കേൾക്കുംപോലെ ജപ്പാനിയാണ്. ഇത്ര വിലപിടിച്ചൊരു മാങ്ങ സ്വന്തം തോട്ടത്തിൽ ഉണ്ടാവുകയും നാടൊട്ടുക്കും അറിയുകയും ചെയ്താൽ എന്തുചെയ്യും. ശക്തമായ കാവൽ ഏർപ്പെടുത്തുകതന്നെയാണ്...

Trending