Travel
36 പാസഞ്ചറുകള്‍ എക്സ്പ്രസുകളാകുന്നു; യാത്രാചെലവേറും

തിരുവനന്തപുരം: ദക്ഷിണറെയില്വേക്ക് കീഴിലെ 36 പാസഞ്ചര്‍, മെമു സര്‍വിസുകളെ എക്സ്പ്രസ് ട്രെയിനുകളാക്കാന്‍ റെയില്‍വേ ബോര്‍ഡിെന്റ അനുമതി. കേരളത്തിലടക്കം ഒാടുന്ന പാസഞ്ചര്‍ സര്‍വിസുകള്‍ എക്സ്പ്രസുകളാകുന്നതോടെ ഹ്രസ്വദൂരയാത്ര അവതാളത്തിലാകും. ചെറുസ്റ്റേഷനുകളുടെ റെയില്‍ കണക്റ്റിവിറ്റി നഷ്ടപ്പെടുമെന്നതിനൊപ്പം യാത്രാചെലവുമേറും. ചെറിയ ദൂരത്തേക്കാണെങ്കിലും എക്സ്പ്രസ് നിരക്കാണ് നല്‍കേണ്ടിവരുക. ഫലത്തില്‍ നിലവിലേതിനെക്കാള്‍ മൂന്ന് – നാല് ഇരട്ടി വരെ ചാര്‍ജ് വര്‍ധിക്കും. പാസഞ്ചര്‍ ട്രെയിനിലെ മിനിമം നിരക്ക് 10 രൂപയാണെങ്കില്‍ എക്സ്പ്രസുകളാകുന്നതോടെ 35-40 രൂപയായി ഉയരും.
പാസഞ്ചറുകള്‍ എക്സ്പ്രസുകളാക്കുന്നത് സംബന്ധിച്ച് ജൂണിലാണ് റെയില്‍വേ ബോര്‍ഡില്‍ ശിപാര്‍ശ സമര്‍പ്പിച്ചിരുന്നത്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് നടപടി നീണ്ടെങ്കിലും ഒടുവില്‍ റെയില്‍വേ ബോര്‍ഡ് പച്ചക്കൊടി കാട്ടുകയായിരുന്നു. സ്വകാര്യവത്കരണനീക്കങ്ങള് സജീവമാകുന്നതിന് പിന്നാെലയാണ് സാധാരണക്കാര്‍ക്ക് ആശ്രയമാകുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും റെയില്‍വേ നിഷ്കരുണം അവസാനിപ്പിക്കുന്നത്.
നാഗര്‍കോവില്‍-കോട്ടയം, തൃശൂര്‍-കണ്ണൂര്‍, മംഗളൂരു-കോഴിക്കോട്, കോട്ടയം-നിലമ്പൂര്‍, ഗുരുവായൂര്‍-പുനലൂര്‍, പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി പാസഞ്ചറുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്റ്റോപ്പുകള്‍ അവസാനിപ്പിക്കുന്നതോടെ ഗ്രാമീണമേഖലയില്‍ നിന്നടക്കം 10-15 കിലോമീറ്റര്‍ വരെ റോഡ് മാര്‍ഗം അധികം സഞ്ചരിച്ചാലേ പ്രധാന സ്റ്റേഷനുകളിെലത്താനാകൂ. ഗ്രാമീണമേഖലയെ ബന്ധിപ്പിച്ചാണ് പാസഞ്ചറുകള്‍ ഒാടുന്നത്. ഇവ എക്സ്പ്രസുകളാകുകയും സ്റ്റോപ്പുകളില്ലാതാവുകയും ചെയ്യുന്നതോടെ ഇൗ ബന്ധം നഷ്ടപ്പെടും. ദൈനംദിന സര്‍വിസുകള്‍ ആരംഭിക്കുന്ന മുറക്ക് പുതിയ ടൈംടേബിള്‍ പ്രകാരമായിരിക്കും ഇൗ ‘എക്സ്പ്രസ് ട്രെയിനുകള്‍’ ഒാടുകയെന്നാണ് വിവരം.
സാധാരണ സര്‍വിസുകള്‍ക്ക് പകരം അവയുടെ സമയത്ത് സ്പെഷല്‍ ട്രെയിനുകളാണ് ഇപ്പോള്‍ ഒാടിക്കുന്നത്. പൂര്‍ണമായും റിസര്‍വേഷന്‍ മാത്രമാണ് ഇൗ െട്രയിനുകളിലുള്ളത്. റെയില്‍വേ ജീവനക്കാര്ക്കുള്ളതൊഴികെ ഒരുവിധ കണ്െസഷനുകളുമില്ല.
Travel
യാത്രക്കിടെ പൈലറ്റ് ബോധംകെട്ടു, യാത്രക്കാരന് വിമാനം താഴെയിറക്കി

ജീവിതത്തിലൊരിക്കലും വിമാനം പറത്തിയിട്ടില്ല എന്ന് മാത്രമല്ല ഒരിക്കലെങ്കിലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഒരാളായിരുന്നു ആ യാത്രക്കാരന്. ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വീട്ടിലേക്ക് പറക്കുകയായിരുന്ന അയാള്‍ അവിചാരിതമായ ഒരു പ്രശ്നത്തില്‍ പെട്ടു. യാത്രചെയ്യുന്ന വിമാനത്തിന്റെ പൈലറ്റ് അപ്രതീക്ഷിതമായി രോഗം വന്ന് അബോധാവസ്ഥയിലായി. സ്വകാര്യാവശ്യത്തിനുള്ള ചെറുവിമാനമായതിനാല്‍ വേറെ പൈലറ്റില്ല. ചെറുവിമാനമായതിനാല്‍ യാത്രക്കാര്‍ തീരെ കുറവ്. അവസാനം അയാള്‍ കോക്പിറ്റിലിരുന്ന് വിമാനം പറത്തേണ്ടി വന്നു. എയര്‍ ട്രാഫിക്് കണ്ട്രോള് റൂമില്‍നിന്നുള്ള നിര്‍ദേശ പ്രകാരം, വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ഇറക്കുകയും ചെയ്തു.
അമേരിക്കയിലാണ് വിമാനം പറത്തി ഒരു പരിചയവുമില്ലാത്ത യാത്രക്കാരന് സുരക്ഷിതമായി ഒരു ചെറുവിമാനം ലാന്‍ഡ് ചെയ്തത്. താന്‍ സഞ്ചരിച്ച സെസ്ന ലൈറ്റ് എയര്‍ക്രാഫ്റ്റ് ആണ് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ തല്‍സമയ നിര്‍ദേശങ്ങള്‍ അനുസരിച്ച് അദ്ദേഹം നിലത്തിറക്കിയത്. അവിശ്വസനീയം എന്നാണ് എല്ലാം കഴിഞ്ഞശേഷം, എയര്‍ ട്രാഫിക് കണ്ട്രോള് റൂം ഉദ്യോഗസ്ഥന് ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
ബഹാമാസിലെ മാര്‍ഷ് ഹാര്‍ബര്‍ ലിയനാര്‍ഡ് എം തോംസണ്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഫ്ളോറിഡയിലേക്ക് സഞ്ചരിച്ച സെസ്ന 208 കാരവന് വിമാനത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പേര് പുറത്തുവിടാത്ത ഈ യാത്രക്കാരന് ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വീട്ടിലേക്ക് പോവുകയായിരുന്നു. അതിനിടെയാണ് 70 മൈല്‍ വടക്ക് ഫ്ളോറിഡാ തീരപ്രദേശത്തിന് മുകളിലൂടെ പറക്കുമ്പോള്‍ പൈലറ്റ് അസുഖം കാരണം അവശനായത്. ചെറുവിമാനമായതിനാല്‍ മറ്റ് പൈലറ്റ് ഉണ്ടായിരുന്നില്ല. വിമാനം പറത്താനാവാത്ത വിധം പൈലറ്റ് ബോധരഹിതനായതോടെ ഈ യാത്രക്കാരന് കോക്പിറ്റില്‍ ചെന്ന് കണ്‍േട്രാള്‍ റൂമില്‍ എമര്‍ജന്‍സി കോള്‍ ചെയ്യുകയായിരുന്നു.
”എന്റെ പൈലറ്റ് ബോധരഹിതനായി. എങ്ങനെയാണ് ഈ വിമാനം പറത്തേണ്ടത് എന്ന് എനിക്കൊരു ഐഡിയയുമില്ല.”-ഈ സന്ദേശമാണ് അദ്ദേഹം കണ്ട്രോള് റൂമില്‍ നല്‍കിയത്.
എവിടെയാണിപ്പോള്‍ എന്നായിരുന്നു അന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ചോദ്യം. ഫ്ളോറിഡ തീരമേഖലയിലാണ് താനിപ്പോള്‍ ഉള്ളതെന്നും മറ്റൊരു ധാരണയുമില്ലെന്നും അദ്ദേഹം മറുപടി നല്കി.
ചിറകുകളുടെ ലെവല്‍ അതേ പോലെ നിലനിര്‍ത്താനും തീരത്തിനു മുകളിലൂടെ തന്നെ പറക്കാനും അദ്ദേഹം നിര്‍ദേശം നല്കി. അതിനു ശേഷം വിമാനം ലൊക്കേറ്റ് ചെയ്തു.
അതിനുശേഷം എയര്‍ട്രാഫിക് കണ്‍ട്രോളറായ റോബര്‍ട്ട് മോര്ഗന് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം പൈലറ്റ് പരിശീലകനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് സെസ്ന ചെറുവിമാനം പറത്തിയും നല്ല പരിചയമുണ്ടായിരുന്നു. സെസ്ന വിമാനത്തിന്റെ കോക്പിറ്റിന്റെ ചിത്രത്തിന്റെ പ്രിന്റ് ഔട്ട് എടുത്തശേഷം അദ്ദേഹം യാത്രക്കാരന് വേണ്ട നിര്‍ദേശങ്ങള്‍ തല്‍സമയം നല്കിക്കൊണ്ടിരുന്നു. പാം പീച്ച് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ആ വിമാനം ഇറങ്ങുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്ത അദ്ദേഹം, അവസാനം വരെ യാത്രക്കാരന് പിന്തുണയുമായി കൂടെ നിന്നു.
അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ എല്ലാം അനുസരിച്ച യാത്രക്കാരന് വിമാനം നിയന്ത്രിക്കുകയും വിമാനത്താവള റണ്‍വേയിലേക്ക് വിജയകരമായി അതിറക്കുകയും ചെയ്തു. വിമാനം ഇറക്കുന്നതിനു മുമ്പ് എങ്ങനെയാണ് പവര്‍ കുറക്കുക എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കൂളായി കൈകാര്യം ചെയ്ത യാത്രികന് വിമാനം ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്തു. വിമാനം ലാന്റ് ചെയ്തപ്പോള്‍ യാത്രക്കാരന് ചോദിച്ച ചോദ്യം കണ്ട്രോളര് പിന്നീട് എ ബി സി ചാനലിനോട് ചെറുചിരിയോടെ എടുത്തു പറഞ്ഞു.
”ഞാനിവിടെ എത്തി. ഇനി ഇതെങ്ങനെയാണ് ഒന്ന് ഓഫ് ചെയ്യുക?”
വിമാനം ലാന്റ് ചെയ്തപ്പോള്‍ കണ്ട്രോളര് താഴെയിറങ്ങി യാത്രക്കാരെ ആലിംഗനം ചെയ്തു. അസാധാരണമായ ശാന്തതയോടെയാണ് സംഘര്‍ഷം നിറഞ്ഞ ആ സമയങ്ങള്‍ യാത്രക്കാരന് കൈകാര്യം ചെയ്തതെന്ന് അദ്ദേഹം എ ബി സി ന്യൂസിനോട് പറഞ്ഞു.
വിമാനം നിലത്തിറങ്ങിയ ശേഷം പൈലറ്റിനെ അടിയന്തിര ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിവായിട്ടില്ല.
Sources:azchavattomonline
Travel
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി

ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി.കാല് നടയാത്രക്കാര്‍ക്ക് വേണ്ടിയാണ് വൈറ്റ് ഡ്രാഗണ്‍ എന്ന പാലം തുറന്നത്. 632 മീറ്ററാണ് ഈ പാലത്തിന്റെ നീളം. ചൈനയിലെ ഗാങ്ടോണിലുള്ള 526 മീറ്റന് നീളമുള്ള പാലത്തിന്റെ റെക്കോര്‍ഡ് തിരുത്തി കുറിച്ചു കൊണ്ടാണ് വിയറ്റ്നാമിലെ പാലം റെക്കോര്‍ഡിലേക്ക് നടന്നു കയറുന്നത്.
വരും ആഴ്ചകളില്‍ ഗിന്നസ് വെള്‍ഡ് റെക്കോര്‍ഡ് ഉദ്യോഗസ്ഥര്‍ പാലം പരിശോധിക്കും. കാട്ടില്‍ സമൃദ്ധമായ ഒരു താഴ്്്ന്ന പ്രദേശത്തിന് 150 മീറ്റര്‍ ഉയരത്തിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ തറ ഫ്രാന്‍സില്‍ നിന്നുള്ള ഗ്ലാസിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 450 പേര്‍ക്ക് ഒരേ സമയം കേറാവുന്ന വിധത്തില്‍ കരുത്തുള്ള ഗ്ലാസിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്.
Sources:azchavattomonline
Travel
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റ്റോപ്പ് ഫ്ലൈറ്റുമായി ക്വാന്റാസ്

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റ്റോപ്പ് ഫ്ലൈറ്റിന് തുടക്കം കുറിക്കാനൊരുങ്ങി ക്വാന്റാസ്. 2025 ഓടെയാവും സിഡ്നി-ലണ്ടന്‍ വിമാന സര്‍വീസ് തുടങ്ങുക. 19 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും സര്‍വീസ്.
പ്രൊജക്ട് സണ്‍റൈസ് എന്ന പദ്ധതിയുടെ ഭാഗമായി 12 എയര്‍ബസ് എ350-1000 എയര്‍ക്രാഫ്റ്റ് വിമാനങ്ങള്‍ക്കാണ് ക്വാന്റാസ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ലണ്ടന്‍, ന്യൂയോര്‍ക്ക് ഉള്‍പ്പടെയുള്ള നഗരങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസ് തുടങ്ങുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്.
2019ല്‍ ക്വാന്റാസ് ലണ്ടന്‍-സിഡ്നി സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിരുന്നു. 17,800 കിലോ മീറ്റര്‍ ദൂരം 19 മണിക്കൂറും 19 മിനിറ്റും കൊണ്ടാണ് പറന്നെത്തിയത്. 16,200 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ന്യൂയോര്‍ക്ക്-സിഡ്നി വിമാനവും ഏകദേശം 19 മണിക്കൂര്‍ കൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.
നിലവില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സാണ് ഏറ്റവും ദൈര്‍ഘ്യമുള്ള വിമാനസര്‍വീസ് നടത്തുന്നത്. സിംഗപ്പൂരില്‍ നിന്നും ന്യൂയോര്‍ക്കിലേക്കാണ് സര്‍വീസ്. 16,700 കിലോ മീറ്റര്‍ ദൈര്‍ഘ്യമാണ് സിംഗപ്പൂര്‍-ന്യൂയോര്‍ക്ക് സര്‍വീസിനുള്ളത്.
Sources:azchavattomonline
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend