Life
മൊബൈൽ നമ്പറുകൾ ജനുവരി ഒന്ന് മുതൽ പതിനൊന്നക്കമാകുന്നു,തുടക്കത്തില്‍ ‘0’ ചേര്‍ക്കണം.

ന്യൂഡല്‍ഹി: ലാന്‍ഡ് ഫോണില്‍ നിന്നു മൊബൈല്‍ നമ്പറിലേക്ക് വിളിക്കാന്‍ ഇനി മുതല്‍ തുടക്കത്തില്‍ ‘0’ ചേര്‍ക്കണം.
പുതിയ നിര്‍ദേശത്തിനു കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു.
ജനുവരി ഒന്നിനുള്ളില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി.
ലാന്‍ഡ് ലൈനില്‍ നിന്ന് ലാന്‍ഡ് ലൈനിലേക്ക് അല്ലെങ്കില്‍ മൊബൈലില്‍ നിന്ന് ലാന്‍ഡ് ലൈനിലേക്ക് അല്ലെങ്കില്‍ മൊബൈലില്‍ നിന്ന് മൊബൈലിലേക്ക് ഡയല് ചെയ്യുന്നതില്‍ ഒരു മാറ്റവുമുണ്ടാവില്ല.
ഒരു സബ്സ്ക്രൈബര്‍ 0 ഇല്ലാതെ മൊബൈല്‍ നമ്പര്‍ ഡയല് ചെയ്യുമ്പോഴെല്ലാം ഫാണിലൂടെ അറിയിപ്പ് കേള്‍ക്കാന്‍ കഴിയും.
മൊബൈല്‍ ഉപഭക്താക്കള്‍ വര്‍ദ്ധിച്ചതിനാല്‍ പതിവു മൊബൈല്‍ നമ്പറുകള്‍ക്കായി 10 അക്കങ്ങള്‍ 11 അക്കമായി മാറ്റുന്നതിന്റെ ഭാഗമായാണ് ട്രായ് നടപടി.
നിലവിലുള്ള മൊബൈല്‍ നമ്പരുകള്‍ക്ക് ഒരു അധിക പൂജ്യമുണ്ടാവും.
പുതിയ മൊബൈല്‍ നമ്പറുകള്‍ ഭാവിയില്‍ ഒരു പുതിയ അക്കത്തില്‍ ആരംഭിയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
ഇന്റര്‍നെറ്റ് ഡോംഗിളുകള്‍ക്ക് നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ 13 അക്കങ്ങളായി മാറ്റുന്നത് ട്രായി പരാഗണനയിലുണ്ട്.
നിലവില്‍ മൊബൈല്‍ നമ്പറുകള്‍ക്ക് സമാനമായി ഡോംഗിളുകള്‍ക്ക് 10 അക്കമാണുള്ളത്.
നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ ഇതും നടപ്പിലാക്കിയേക്കും.
Life
ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 (PSLV C53) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി-സി53 ദൗത്യം വിക്ഷേപിച്ചത്.
ബഹിരാകാശ വകുപ്പിന്റെ കോർപ്പറേറ്റ് വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) രണ്ടാമത്തെ ദൗത്യമാണ് PSLV-C53. ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിൽ വിന്യസിച്ച് ലോ എർത്ത് ഓർബിറ്റിലേക്ക് മൂന്ന് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി വഹിച്ചത്.
നാല് ഘട്ടങ്ങളുള്ള പിഎസ്എൽവി ദൗത്യത്തിന് 228.433 ടൺ ലിഫ്റ്റ്-ഓഫ് മാസാണ് വഹിക്കുന്നത്. മൂന്ന് ഉപഗ്രഹങ്ങളാണ് ഈ പിഎസ്എല്‍വി ദൌത്യം ഭ്രമണപഥത്തില്‍ എത്തിച്ചത്. DS-EO, NeuSAR (രണ്ടും സിംഗപ്പൂരിൽ നിന്നുള്ളതും റിപ്പബ്ലിക് ഓഫ് കൊറിയയുടെ സ്റ്റാരെക് ഇനിഷ്യേറ്റീവ് നിർമ്മിച്ചതുമാണ്), സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (NTU) 2.8 കിലോഗ്രാം സ്കൂബ്-1 എന്നിവയാണ് ഈ ഉപഗ്രഹങ്ങള്‍.
കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് എഎസ്ആർഒ ബ്രസീലിന്റെ ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ആമസോണിയ വണ്ണിനെ ഭ്രമണപഥത്തിലെത്തിച്ചത്.
PSLVയുടെ അൻപത്തിയഞ്ചാമത്തേയും പിഎസ്എൽവി കോർ എലോൺ റോക്കറ്റിന്റെ പതിനഞ്ചാമത്തേയും വിക്ഷേപണമാണ് ഇന്ന് നടന്നത്. 365 കിലോഗ്രാം തൂക്കമുള്ള DSEO യെ ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് മുഖ്യദൗത്യമാണ് ആദ്യം പൂര്‍ത്തിയാക്കിയത്. കൂടാതെ സിങ്കപ്പൂരിന്റെ തന്നെ NeuSAR ഉപഗ്രഹവും സിങ്കപ്പൂർ നാൻയാങ് സാങ്കേതിക സർവകലാശാല വികസിപ്പിച്ച SCOOB 1 എന്ന 2.8 കിലോഗ്രാം തൂക്കമുള്ള ചെറു പഠന ഉപഗ്രഹവും പിഎസ്എൽവി സി 53 ഭ്രമണപഥത്തിൽ എത്തിച്ചു.
വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ റോക്കറ്റിന്റെ ഭാഗമായ ഓർബിറ്റൽ എക്സ്പെരിമെന്റൽ മൊഡ്യൂൾ സ്ഥിരം ഭ്രമണപഥത്തിൽ നിലനിർത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ടായി. ഇന്ത്യൻ സ്പേസ് സ്റ്റാർട്ട് അപ്പുകളായ ദിഗന്തര, ധ്രുവ സ്പേസ് എന്നിവയുടേതടക്കം ആറ് പേലോഡുകൾ ഇതിലുണ്ട്. വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടഭാഗത്തിൽ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ച് താൽക്കാലിക ഉപഗ്രഹമെന്നോണം പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നത് ഇതാദ്യമാണ്.
Sources:globalindiannews
Life
വൈദ്യുതി ബിൽ ഇനി ഫോണിൽ സന്ദേശമായി ലഭിക്കും

വൈദ്യുതി ബില്ലും ‘സ്മാർട്ട്’ ആകുന്നു. മീറ്റർ റീഡിംഗിന് ശേഷം ബിൽ കടലാസിൽ പ്രിന്റെടുത്ത് നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. ഇനി മുതൽ വൈദ്യുതി ബിൽ ഫോൺ സന്ദേശമായി ലഭിക്കും.
കെഎസ്ഇബിയുടെ എല്ലാ പദ്ധതിയും നൂറ് ദിവസം കൊണ്ട് ഡിജിറ്റലാകുന്ന പദ്ധതിയുടെ പ്രാരംഭഘട്ടമായാണ് ബിൽ ഫോൺ സന്ദേശമായി എത്തുന്നത്. കാർഷിക കണക്ഷൻ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സബ്സിഡി ലഭിക്കുന്നവർ എന്നിവർ ഒഴികെ എല്ലാ ഉപയോക്താക്കൾക്കും ഓൺലൈൻ വഴിയോ മൊബൈൽ ആപ്പ് വഴിയോ മാത്രമേ ഇനി ബിൽ അടയ്ക്കാൻ സാധിക്കൂ.
കൗണ്ടറിൽ പണമടച്ച് ബില്ല് അടയ്ക്കുന്ന രീതിക്ക് ഇന്ന് ഒരു ശതമാനം ഹാൻഡ്ലിംഗ് ഫീസ് ഈടാക്കണമെന്ന ശുപാർശ കെഎസ്ഇബിയുടെ പരിഗണനയിലാണ്.
അതേസമയം, പുതുക്കിയ വൈദ്യുതി നിരക്കുകൾ ഉൾപ്പെടുത്തിയുള്ള ബിൽ അടുത്ത മാസം മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കും
Sources:NEWS AT TIME
Life
ഫൈബർ സിലണ്ടർ എത്തി

കൊല്ലം:സുരക്ഷിതത്വവും സുതാര്യതയും ഉറപ്പാക്കുന്ന ഫൈബർനിർമിത പാചകവാതക സിലണ്ടറുകൾ ജില്ലയിൽ വിതരണത്തിനെത്തി. പ്രയാസമില്ലാതെ ആർക്കും കൈകാര്യം ചെയ്യാൻ കഴിയുന്ന കോമ്പോസിറ്റ് സിലണ്ടറുകൾ ഇന്ത്യൻ ഓയിൽ കോർപറേഷനാണ് ജില്ലയിൽ ആദ്യമായി ഉപയോക്താക്കൾക്കു നൽകുന്നത്.
നിലവിലുള്ള സിലണ്ടറിനേക്കാൾ സുരക്ഷിതത്വം ഉറപ്പാക്കുന്ന കോമ്പോസിറ്റ്സിലണ്ടറുകൾ നിർമിച്ചിരിക്കുന്നത് മൂന്ന് പാളികളായാണ്. ഏത് ചൂടിനെയും അതിജീവിക്കാൻ പര്യാപ്തമായ ഹൈ ഡെൻസിറ്റി പോളി എത്തിലീൻ കൊണ്ട് നിർമിച്ചതാണ് ഉൾപ്പാളി.
ഇതിനെ കവർ ചെയ്യുന്ന പോളിമർ പാളിയും ഫൈബർ ഗ്ലാസും മർദത്തെ പ്രതിരോധിക്കും. ഹൈ ഡെൻസിറ്റി പോളി എത്തിലീൻ ജാക്കറ്റിനാൽ നിർമിതമായ പുറംപാളി കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നു.
അതിനാൽ പൊട്ടിത്തെറിക്കുമെന്ന ഭീതിവേണ്ട. പാചക വാതക ലെവലും ഉപയോക്താക്കൾക്ക് മനസ്സിലാക്കാം. ഭാരക്കുറവാണ് മറ്റൊരു പ്രത്യേകത. സാധാരണ കാലിയായ സിലിണ്ടറിന് 15.16 കിലോയാണ് ഭാരം. ഇത് അഞ്ച് –ആറ് കിലോ മാത്രം. തുരുമ്പെടുക്കാത്തതും ഭംഗിയുള്ളതുമായ സിലണ്ടർ 10, അഞ്ച് കിലോയുടെ ലഭ്യമാണ്. എന്നാൽ, ഡെപ്പോസിറ്റ് തുക 3350 രൂപ ആയതിനാൽ വാങ്ങാൻ പലരും തയ്യാറാകുന്നില്ലെന്ന് ഗ്യാസ് ഏജൻസി അധികൃതർ പറഞ്ഞു.
നിലവിലുള്ള സ്റ്റീൽ സിലണ്ടർ സറണ്ടർചെയ്ത് പുതിയ സിലണ്ടർ കൈപ്പറ്റാനും അവസരമുണ്ട്. സ്റ്റീൽ സിലണ്ടറിന്റെ ഡെപ്പോസിറ്റ് തുക 1450 ൽനിന്ന് 2200ആക്കി വർധിപ്പിച്ചതോടെ പുതിയ കണക്ഷന് റഗുലേറ്റർ ഉൾപ്പെടെ 4000 രൂപയാണ് നൽകേണ്ടത്. ഫൈബർ സിലണ്ടറിന് 5100 രൂപ വേണം.
കടപ്പാട് :കേരളാ ന്യൂസ്
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news12 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news9 months ago
Trump to launch new social media platform