Connect with us

Health

ആരോഗ്യ സംരക്ഷണത്തിന് ക്യാപ്സിക്കം; ഗുണങ്ങൾ അറിയാം

Published

on

ആരോഗ്യപരിപാലനത്തിന് ഏറെ ഗുണകരമായ  ഒന്നാണ് ക്യാപ്സിക്കം. ഇതിൽ ജീവകം സി39; ബി 6, ബി 9, ബി കോംപ്ലക്സ് എന്നിവ ഉയർന്ന അളവിൽ ഉൾപ്പെട്ടിരുന്നു.  ക്യാപ്സിക്കം മരുന്നായി ഓസ്റ്റയോ ആർതറൈറ്റിസ്, വാതം എന്നിവയോടനുബന്ധിച്ച് എല്ലിൽ ഉണ്ടാകുന്ന നീരിന് പ്രവർത്തിക്കുന്നു.  ആസ്ത്മാ രോഗികൾക്ക് ഫൈറ്റോ ന്യൂട്രിയന്റുകളുടെ കലവറയായ ക്യാപ്സിക്കം കഴിക്കുന്നതിലൂടെ വളരെ ആശ്വാസം ലഭിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിന് പച്ച ക്യാപ്സിക്കം വളരെ നല്ലതാണ്. ക്യാപസിക്കത്തിലുള്ള ജീവകം ഓറഞ്ചിലുള്ളതിനെക്കാൾ മൂന്നിരട്ടിയാണ്. വ്യത്യസ്തതരത്തിലുള്ള പോഷകങ്ങളും പലതരത്തിലുള്ള ക്യാപ്സിക്കം കഴിക്കുന്നതിലൂടെ  ലഭിക്കും.

ക്യപ്സിക്കത്തില്‍ ജീവകംസി9യും ബീറ്റാകരോട്ടിനും അടങ്ങിയിരിക്കുന്നതിനാൽ അസ്നിഗ്മാറ്റിസം, തിമിരം തുടങ്ങിയ നേത്രരോഗങ്ങൾക്ക് പ്രതിരോധമാണ്.

ക്യാപ്സിക്കത്തിന്റെ നീര് ചേർത്ത വെള്ളംകൊണ്ട് കവിൾകൊണ്ടാൽ തൊണ്ടയിലെ ചെറിയ പ്രശ്നങ്ങൾക്കും ഒച്ചയടപ്പിനും ശമനം കിട്ടും. മൈഗ്രേയ്ൻ പോലുള്ള തലവേദനയ്ക്കും ഇത് മരുന്നാണ്.

ക്യാപ്സിക്കത്തിന്റെ ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ ഉപകരിക്കും. ആർട്ടറി ദൃഢമായിപ്പോകുന്ന പ്രശ്നത്തെയും ഇതുതടയുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നു. വിളർച്ചക്ക് ചുവപ്പ് ക്യാപ്സിക്കം ഔഷധമാണ്. ഫോളിക് ആസിഡും ജീവകം ബി 6 ഉം ഹീമോഗ്ലോബിന്റെ നിരപ്പ് കൂട്ടുന്നു. ഈ രണ്ടു ഘടകങ്ങളും ചുവപ്പു രക്തകോശങ്ങൾ ഉണ്ടാകാൻ നല്ലതാണ്. ഇനി ക്യാപ്സിക്കം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം. ഉറപ്പുള്ളതും ചുളിവുകൾ ഇല്ലാത്തതും മിനുസം ഉള്ളതും ആയ ക്യാപ്സിക്കം തിരഞ്ഞെടുക്കുക.

കടുംനിറമുള്ളവ നോക്കി വാങ്ങുക. കറുത്ത പുള്ളികൾ ഉള്ളവ ഒഴിവാക്കുക. സുഷിരങ്ങൾ ഉള്ള ബാഗിൽ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുക. 1 ആഴ്ച വരെ കേടാകാതെ ഉപയോഗിക്കാം. ഉപയോഗിക്കുന്നതിന് തൊട്ടു മുൻപു മാത്രം കഴുകിയാൽ മതി. ക്യാപ്സിക്കം ജ്യൂസാക്കുമ്പോൾ നാരങ്ങാ നീര് കൂടി ചേർക്കുക.

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news16 hours ago

Street preacher mysteriously shot in the brain reflects on ‘miracle’ recovery: ‘I should be dead’

A preacher who was shot in the head last November is nearing a return to his ministry after doctors previously...

National16 hours ago

ബി.പി.സി സഭയുടെ ആഭിമുഖ്യത്തിൽ ദ്വിദിന യൂത്ത് & ഫാമിലി സെമിനാർ

വള്ളിപ്പാറ ബി.പി.സി. (Born Again People’s Church) സഭയുടെ ആഭിമുഖ്യത്തിൽ യൂത്ത് & ഫാമിലി സെമിനാർ ഈ മാസം 17,18 (തിങ്കൾ, ചൊവ്വ) തീയതികളിൽ നടത്തപ്പെടും. “BE...

National16 hours ago

എക്സൽ Sing 4 him Juniors Season 5 രജിസ്ട്രേഷൻ ആരംഭിച്ചു

ആഗോള തലത്തിൽ 7 മുതൽ 16 വയസ്സ് പ്രായം ഉള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് എക്സൽ മീഡിയ ഒരുക്കുന്ന ഓൺലൈൻ ക്രിസ്ത്യൻ മ്യൂസിക് കോണ്ടെസ്റ് Excel Sing4him...

National16 hours ago

മതപരിവർത്തനം ആരോപിച്ച് നേപ്പാളിലെ ധനുഷ ജില്ലയിലെ ഒരു പള്ളി നേപ്പാൾ പോലീസ് സീൽ ചെയ്തു

2024 ഓഗസ്റ്റ് 31 ശനിയാഴ്ച, നേപ്പാളിലെ ധനുഷ ജില്ലയിലെ ഒരു പ്രാദേശിക പള്ളിക്ക് മുന്നിൽ മതപരിവർത്തന ആരോപണമുയർത്തു ഒരു ഹിന്ദു സംഘടനയിലെ അംഗങ്ങൾ പ്രതിഷേധിക്കുകയും ആരോപണങ്ങൾ കാരണം...

Media17 hours ago

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാനൊരുങ്ങി രാജ്യം; പ്രായ പരിധി നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി

കുട്ടികളെ സോഷ്യൽ മീഡിയ ഉപയോ​ഗത്തിൽ നിന്ന് വിലക്കാനാെരുങ്ങി സോഷ്യൽ മീഡിയ. പ്രായ പരിധി നിശ്ചയിക്കുമെന്ന് ഓസ്‌ട്രേലിയൻപ്രധാനമന്ത്രി പറഞ്ഞു. 14-16 ഇടയിലാകും പ്രായ പരിധി നിശ്ചയിക്കുകയെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി...

Movie2 days ago

Russell Brand Kneels in Prayer Against ‘Dark and Demonic Forces’ at Major Event

British-born actor Russell Brand has come a ways since his baptism by reality TV star Bear Grylls. The 49-year-old comedian...

Trending