Business
ശമ്പളമില്ല; കോലാറിലെ ഐഫോൺ നിർമാണശാല തൊഴിലാളികൾ അടിച്ചുതകർത്തു

ബെംഗളൂരു:രണ്ടുമാസമായി ശമ്പളം ലഭിച്ചില്ലെന്നും അമിതമായി ജോലിചെയ്യിക്കുന്നുവെന്നും ആരോപിച്ച്, ഐഫോണുകൾ നിർമിക്കുന്ന കോലാറിലെ വിസ്‌ട്രോൺ കമ്പനി തൊഴിലാളികൾ അടിച്ചുതകർത്തു. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് 1000-ത്തോളം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കമ്പനിക്കുമുമ്പിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. പ്രധാന കവാടത്തിനുസമീപത്തെ ഗ്ലാസുകളും ഉന്നതോദ്യോഗസ്ഥരുടെ കാബിനുകളും അടിച്ചുതകർത്തു.
പോലീസെത്തി ഏറെനേരം ശ്രമിച്ചിട്ടും തൊഴിലാളികളെ അനുനയിപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസ് പ്രതിഷേധക്കാർക്കുനേരെ ലാത്തിവീശി. 80-ഓളം തൊഴിലാളികളെ അറസ്റ്റുചെയ്തതായി കോലാർ എസ്.പി. കാർത്തിക് റെഡ്ഡി അറിയിച്ചു. രാവിലെ ജീവനക്കാർ ഷിഫ്റ്റ് മാറുന്നതിനിടെയാണ് പ്രതിഷേധമുയർന്നത്. ജീവനക്കാർ കമ്പനിക്കെതിരേ ഒത്തുചേരുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. എന്നാൽ, സംഭവത്തിൽ കമ്പനി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. തായ്‌വാൻ ആസ്ഥാനമായ കമ്പനിയാണ് വിസ്‌ട്രോൺ.
ആറുമാസത്തോളമായി കടുത്ത ചൂഷണമാണ് കമ്പനിയിൽ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. 6,000 തൊഴിലാളികളുള്ള കമ്പനിയിൽ ഭൂരിഭാഗംപേരും കരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്നവരാണ്. കരാറനുസരിച്ച് 16,000 രൂപയാണ് ശമ്പളമെങ്കിലും മാസങ്ങളായി ഇവർക്ക് ലഭിച്ചുവന്നിരുന്നത് 12,000 രൂപയാണ്. രണ്ടുമാസമായി പലർക്കും ശമ്പളം ലഭിച്ചിട്ടുമില്ല. എട്ടുമണിക്കൂറാണ് പ്രവൃത്തിസമയമെങ്കിലും ജീവനക്കാരെ 12 മണിക്കൂർവരെ ജോലിചെയ്യാൻ നിർബന്ധിക്കുന്നതായും ആരോപണമുണ്ട്. അധികം ജോലിചെയ്ത സമയം രജിസ്റ്ററിൽ രേഖപ്പെടുത്താറില്ല.
തൊഴിലാളിസംഘടനകൾക്ക് കാര്യമായ സ്വാധീനം ജീവനക്കാർക്കിടയിലില്ല. വലിയതോതിലുള്ള ചൂഷണങ്ങൾ നടക്കുന്നുണ്ടെന്ന് തൊഴിലാളികൾ വിവിധ സംഘടനകളെ അറിയിച്ചിരുന്നുവെങ്കിലും നേരിട്ട് പ്രതിഷേധിക്കാൻ ഇവർ തയ്യാറായിരുന്നില്ല. ശനിയാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് പ്രതിഷേധമുണ്ടായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് കോലാർ പോലീസ് അറിയിച്ചു.
Business
രാജ്യത്തെ മുഴുവൻ സർക്കിളുകളിലും 99 രൂപയുടെ അടിസ്ഥാന പ്ലാൻ നിർത്തലാക്കി എയർടെൽ

രാജ്യത്തെ മുഴുവൻ സർക്കിളുകളിലും പുതിയ മാറ്റവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാനായ 99 രൂപയുടെ പ്ലാൻ മുഴുവൻ സർക്കിളുകളിലും നിർത്തലാക്കിയിരിക്കുകയാണ് എയർടെൽ. നിലവിൽ, എയർടെൽ ഉപഭോക്താക്കൾ സിം സജീവമായി നിലനിർത്തണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് 155 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. വിവിധ സർക്കിളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ 99 രൂപയുടെ പ്ലാൻ നിർത്തലാക്കിയിരുന്നു.
ആദ്യ ഘട്ടത്തിൽ 2022 നവംബർ മാസത്തിൽ ഹരിയാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ 99 രൂപയുടെ പ്ലാൻ നിർത്തലാക്കിയിരുന്നു. 2023 ഫെബ്രുവരിയിലാണ് മഹാരാഷ്ട്രയിലും കേരളത്തിലും 99 രൂപയുടെ പ്ലാൻ അവസാനിപ്പിച്ച്, 155 രൂപയുടെ പ്ലാൻ പ്രാബല്യത്തിലായത്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, 300 എസ്എംഎസ്, 1 ജിബി ഡാറ്റ എന്നിവ ലഭിക്കുന്നതാണ്. 24 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
കടപ്പാട് :കേരളാ ന്യൂസ്
Business
പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31

ദില്ലി: പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക, ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാൻ ഇനി രണ്ടാഴ്ച കൂടിയേ ശേഷിക്കുന്നുള്ളു. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കാം. പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്.
2022 മാർച്ച് 31നകം പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചിരുന്നു. ഇതിൽ പരാജയപ്പെടുന്നവർക്ക് 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ അത്തരം കാർഡ് ഉടമകൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ അനുമതിയുണ്ടാകും. എന്നാൽ 2023 ഏപ്രിൽ മുതൽ ആധാറും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ അവ പ്രവർത്തന രഹിതമാകും.
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ ആദായ നികുതി വകുപ്പ് നീട്ടിയിരുന്നു. 2017 ജൂലായ് 1-ന് പാൻ കാർഡ് അനുവദിച്ചിട്ടുള്ള വ്യക്തികൾ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കണം എന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് ഇത് 2022 ജൂൺ വരെ നീണ്ടു. ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അടുത്ത വർഷത്തോടെ പാൻ പ്രവർത്തനരഹിതമാകും.
പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം :
1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക;
2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക;
4] ‘ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.
Sources:globalindiannews
Business
“ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ചുമത്തുന്നത് ഒഴിവാക്കുന്നു:- സുപ്രധാന വിവരം നല്‍കി കേന്ദ്രമന്ത്രി”

ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് നിങ്ങള്‍ക്കും എപ്പോഴെങ്കിലും പിഴ അടയ്ക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍, ഈ വാര്‍ത്ത നിങ്ങളെ സന്തോഷിപ്പിക്കും.മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നത് സംബന്ധിച്ച് അടുത്തിടെ ധനകാര്യ സഹമന്ത്രി ഭഗവന്ത് കരാദ് സുപ്രധാന പ്രസ്താവന നടത്തി. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരുടെ അക്കൗണ്ടുകളിലെ പിഴ ഒഴിവാക്കുന്നത് സംബന്ധിച്ച് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡിന് തീരുമാനമെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ബാങ്കുകള്‍ പൂര്‍ണമായും സ്വതന്ത്ര സ്ഥാപനങ്ങളാണെന്ന് ചോദ്യത്തിന് മറുപടിയായി കരാഡ് പറഞ്ഞു. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് പിഴ നിര്‍ത്തലാക്കാന്‍ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചേക്കാമെന്നാണ് വിവരം. അടുത്തിടെ അക്കൗണ്ടിന്റെ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യം ധനകാര്യ സഹമന്ത്രി കരാഡിനോട് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു.
മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് അക്കൗണ്ടുകള്‍ക്ക് പിഴ ചുമത്തരുതെന്ന് ബാങ്കുകളോട് ഉത്തരവിടുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ടോയെന്ന് മാധ്യമങ്ങള്‍ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ ബാങ്കുകളാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകള്‍ ഈ തീരുമാനമെടുത്താല്‍, എല്ലാ ചെറുതും വലുതുമായ ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം ലഭിക്കും.
Sources:NEWS AT TIME
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news1 week ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്