Connect with us

Media

ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് വാർഷിക സമ്മേളനം ജനുവരി 9ന്

Published

on

മുളക്കുഴ: ചർച്ച് ഓഫ് ഗോഡിലെ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും കൂട്ടായ്മ ആയ ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യയുടെ പതിനൊന്നാം വാർഷിക സമ്മേളനം 2021 ജനുവരി 9ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ മുളക്കുഴ സീയോൻ കുന്നിൽ വെച്ച് നടക്കും.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റെവ. സി സി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ ജെ ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഡോക്ടർ റൂബിൾ രാജ് (കുട്ടിക്കാനം മരിയൻ കോളേജ് മുൻ പ്രിൻസിപ്പൽ) മുഖ്യ സന്ദേശം നൽകും.

ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ്/ റീജിയൻ ഓവർസീയർമാരായ പാസ്റ്റർ എം കുഞ്ഞപ്പി, ബെൻസൻ മത്തായി, രാജു തോമസ്, ബെന്നി ജോൺ, എൻ. പി കൊച്ചുമോൻ പാസ്റ്റർമാരായ വൈ റെജി, പി ജി മാത്യുസ് സിവി ആൻഡ്രൂസ്, മാത്യു കെ ഫിലിപ്പ്, സണ്ണി താഴംപള്ളം, ബിനു പി ജോർജ്, കെ ഓ സ്റ്റീഫൻ, വില്ല്യം ഡാനിയേൽ, സഹോദരന്മാരായ രാജൻ ആര്യപള്ളി, ജോസഫ് മാത്യു തുടങ്ങിയവർ ആശംസകൾ അറിയിക്കും.

കാർട്ടൂണിസ്റ്റ് ഇവാഞ്ചലിസ്റ്റ് ജയമോഹൻ അതിരുങ്കൽ ബിരുദ ബിരുദാനന്തര പഠനങ്ങളിൽ റാങ്ക് നേടിയവരും പ്ലസ്ടുവിന് മുഴുവൻ മാർക്ക് നേടിയവരുമായ ചർച്ച് ഓഫ് ഗോഡ് അംഗങ്ങളെ ആദരിക്കും.

പാസ്റ്റർ ജിനോസ് പി ജോർജ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ ഷൈജു തോമസ്, സാംകുട്ടി മാത്യു, ഷിബു കെ മാത്യു, ജെയ്സ് പാണ്ടനാട് തുടങ്ങിയവർ നേതൃത്വം വഹിക്കും

Media

News Hour Weekly News 04 July 2022 End Time News

Published

on

 

Continue Reading

Programs

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസും ആലയ സമർപ്പണ ശുശ്രുഷയും ബ്രിസ്ബണിൽ

Published

on

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയയുടെ ഇൻഡ്യൻ ചാപ്റ്ററിന്റെ മൂന്നാമത്‌ നാഷണൽ കോൺഫറൻസിനും‌ ആലയ സമർപ്പണ ശുശ്രുഷക്കും ബ്രിസ്ബൺ കബൂൾചർ വേദിയാകുന്നു. 2022 ജൂലൈ മാസം 8,9,10 തീയതികളിൽ ബ്രിസ്ബെയ്നിൽ വച്ച്‌ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന പ്രസ്തുത മീറ്റിംഗുകൾക്ക്‌ ഓസ്ട്രേലിയ ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓവർസീയർ റവ. ബിഷപ്‌ വാൾട്ടർ അൾവാറസ്‌ ഉദ്ഘാടനം നിർവ്വഹിക്കും. ഈ മീറ്റിംഗുകളിൽ ലോക പ്രശസ്ത സുവിശേഷകൻ പാസ്റ്റർ പി സി ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കുകയും വിവിധ ദൈവദാസീദാസന്മാർ ഗാനശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുകയും ചെയ്യും. ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്ററിന്റ് കീഴിലുള്ള എല്ലാ സഭകളും , ബ്രിസ്ബെയ്നിലുള്ള മറ്റിതര പെന്തക്കോസ്തു സഭകളും പങ്കെടുക്കുന്ന ഈ മീറ്റിംഗ്‌ ഒരനുഗ്രഹമായിത്തീരുവാൻ പ്രാർത്ഥിക്കാം.
ക്രിസ്തുവിൽ,
പസ്റ്റർ ജെസ്‌വിൻ മാത്യൂസ്‌
ചെയർമാൻ,(ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ.)
http://theendtimeradio.com

Continue Reading

Media

News Hour | Weekly News | 20 June 2022 | End Time News

Published

on

 

Continue Reading

Latest News

Crime5 hours ago

“യേശു ക്രിസ്തു പരമോന്നതന്‍” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ

ന്യൂഡല്‍ഹി: താന്‍ വിശ്വസിക്കുന്നത് യേശു ക്രിസ്തുവിലാണെന്നും, യേശു ക്രിസ്തു പരമോന്നതനാണെന്നും പറഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജയിലില്‍ കഴിഞ്ഞുവരുന്ന പാക്കിസ്ഥാനി ക്രൈസ്തവ വിശ്വാസിക്ക് ലാഹോര്‍ കോടതി വധശിക്ഷ...

world news5 hours ago

നൈജീരിയയിൽ സായുധര്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ മിഷ്ണറി വൈദികന്‍ മോചിതനായി

അബൂജ: നൈജീരിയയിൽ സായുധര്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ കത്തോലിക്ക മിഷ്ണറി വൈദികൻ ഫാ. ലൂയിജി ബ്രെണ്ണ മോചിതനായി. സോമാസ്കൻ മിഷ്ണറിയായിരിന്ന വൈദികനെ ഞായറാഴ്ചയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. തെക്കൻ നൈജീരിയയിലെ...

world news5 hours ago

നൈജീരിയയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ നടന്ന ആക്രമണത്തില്‍ മിലിട്ടറി ഹെലികോപ്റ്റര്‍ ഫുലാനികളെ സഹായിച്ചുവെന്ന് വെളിപ്പെടുത്തല്‍

കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ നാലോളം ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ നടത്തിയ ആക്രമണങ്ങളില്‍ മിലിട്ടറി ഹെലികോപ്റ്റര്‍ ഫുലാനികളെ സഹായിച്ചുവെന്ന ആരോപണവുമായി ഗ്രാമവാസികള്‍. ഇക്കഴിഞ്ഞ ജൂണ്‍ 5ന്...

us news5 hours ago

സ്റ്റാന്‍ സ്വാമിയുടെ മരണം അന്വേഷിക്കണം ; യുഎസ് പ്രതിനിധിസഭയില്‍ പ്രമേയം

ന്യൂയോര്‍ക്ക്:ഭീമ കൊറേ​ഗാവ് കേസില്‍ കസ്റ്റഡിയിലിരിക്കെ ഇന്ത്യന്‍ ജയിലില്‍ മരിച്ച മനുഷ്യവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം യുഎസ്...

us news6 hours ago

മാരക പ്രഹരശേഷിയുള്ള തോക്കുകൾ രാജ്യവ്യാപകമായി നിരോധിക്കണം: കമല ഹാരിസ്

ഹൈലാൻഡ് പാർക്ക്: ജൂലായ് നാലിന് ഷിക്കാഗോയിലെ ഐലാൻഡ് പാർക്കിൽ ഉണ്ടായതുൾപ്പെടെയുള്ള കൂട്ടവെടിവയ്പ്പ് അവസാനിപ്പിക്കുന്നതിന് കാര്യക്ഷമമായ തോക്കു സുരക്ഷാ നിയമങ്ങൾ കൊണ്ടുവരികയും, രാജ്യവ്യാപകമായി മാരക പ്രഹരശേഷിയുള്ള ആയുധങ്ങളുടെ വിൽപ്പന...

politics6 hours ago

ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം; മന്ത്രി സജി ചെറിയാന്‍ രാജിവച്ചു

ഇന്നു രാവിലെ എകെജി സെൻ്ററിൽ എത്തിയ മന്ത്രി നേതാക്കളുമായി ചർച്ച നടത്തിയ ശേഷം രാജിവയ്ക്കില്ല എന്ന് അറിയിച്ചു എങ്കിലും വൈകുന്നേരം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി രാജി പ്രഖ്യാപിക്കുകയായിരുന്നു....

world news1 day ago

ഇനി കുട്ടികൾക്കും തൊഴിലെടുക്കാം: നിയമാനുമതിയുമായി ദുബായ്

ദുബായ്: കുട്ടികൾക്ക് തൊഴിൽ എടുക്കാൻ അനുമതി നൽകി കൊണ്ട് നിയമം കൊണ്ടുവന്ന് ദുബായ്. 15 തികഞ്ഞ വിദ്യാർത്ഥികൾക്കാണ് തൊഴിൽ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. മാനവ വിഭവശേഷി സ്വദേശിവൽക്കരണ...

world news1 day ago

ബലിപെരുന്നാൾ: 737 തടവുകാർക്ക് മോചനം നൽകി യുഎഇ പ്രസിഡന്റ്

അബുദാബി: ബലിപെരുന്നാൾ അനുബന്ധിച്ച് (ഈദ് അൽ അദ്ഹ) 737 തടവുകാർക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോചനം നൽകി. ചെറിയ കുറ്റങ്ങൾ...

world news1 day ago

Reports Show 2,000 Women and Girls Kidnapped in Pakistan

Pakistan – Human rights groups have reported that roughly 1,000 Christian and Hindu girls are kidnapped annually in Pakistan, to...

National1 day ago

ജനുവരി മുതല്‍ മെയ് വരെ ഭാരതത്തില്‍ നടന്നത് ഇരുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍; ഏറ്റവും കൂടുതല്‍ യു‌പിയില്‍

ന്യൂഡല്‍ഹി: ഭാരതത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് അവസാനം വരെ 207-ഓളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ക്രൈസ്തവ വിരുദ്ധ...

Crime1 day ago

വസീം ഹിക്കമിയുടെ ക്രിസ്തീയ അവഹേളനം: ഒടുവിൽ കോടതി ഇടപെടലിൽ കേസെടുത്തു

കൊച്ചി: യേശുവിനെയും ദൈവമാതാവിനെയും ക്രിസ്തീയ വിശ്വാസ സത്യങ്ങളെയും അവഹേളിച്ച് സംസാരിച്ച ഇസ്ലാമിക മതപ്രഭാഷകനായ വസീം അൽ ഹിക്കമിക്ക് എതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി...

us news1 day ago

അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ്;ഇല്ലിനോയിയിലുണ്ടായ വെടിവയ്പ്പില്‍ ആറു മരണം

ന്യൂയോര്‍ക്ക്: അമേരിക്കയെ നടുക്കി വീണ്ടും ഒരു വെടിവയ്പ്പു വാര്‍ത്ത. ഇല്ലിനോയിയിലുണ്ടായ വെടിവയ്പ്പില്‍ ആറു മരണം. 16 പേര്‍ക്കു പരുക്ക്. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന്റെ ഭാഗമായി ഹൈലാന്‍ഡ് പാര്‍ക്കില്‍ നടന്ന പരേഡിനിടെയായിരുന്നു...

Trending