Connect with us

Travel

8 വർഷത്തിലധികം പഴക്കമുളള വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്’ ;15 വർഷം കഴിഞ്ഞ വാഹനങ്ങൾ നശിപ്പിക്കും; നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ

Published

on

ന്യൂഡൽഹി :8 വർഷത്തിലധികം പഴക്കമുളള വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്’ ഏർപ്പെടുത്തുന്നതിന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി. വായുമലിനീകരണത്തിന് കാരണമാകുന്ന കാലപ്പഴക്കം ചെന്ന, വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുകയെന്നതാണ് ഗ്രീൻ ടാക്സിലൂടെ ലക്ഷ്യമിടുന്നത്. റോഡ് ടാക്‌സിന്റെ 10 മുതൽ 25% വരെ തുകയാവും ഗ്രീൻ ടാക്‌സായി ഈടാക്കുക. ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് വാഹനം 8 വർഷത്തിലധികം പഴക്കമുളളതാണെന്ന് കണ്ടെത്തിയാൽ നികുതി ഈടാക്കും.

ഉയർന്ന വായുമലിനീകരണമുളള സ്ഥലങ്ങളിൽ റീ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് റോഡ് നികുതിയുടെ 50% വരെ നികുതിയും ഈടാക്കിയേക്കും. കേന്ദ്ര നിർദ്ദേശം സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമാകും ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുക.

15 വർഷത്തിലധികം പഴക്കമുളള സർക്കാർ വാഹനങ്ങൾ നശിപ്പിക്കാനും നിർദ്ദേശമുണ്ട്. അടുത്ത വർഷം ഏപ്രിൽ മുതൽ ഇത് നടപ്പായിത്തുടങ്ങും. ഇന്ധനവും വാഹനവും പരിഗണിച്ച് നികുതി വ്യത്യാസപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യും.എൽ പി ജി, എതനോൾ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളും നികുതിയിൽ നിന്ന് ഒഴിവായേക്കും.

Travel

വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കും.

വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കൺസെഷൻ അനുവദിക്കൂ. നേരിട്ട് ബസ് സർവീസുള്ള റൂട്ടുകളിൽ ഭാഗികമായി യാത്ര അനുവദിക്കില്ല. 40 കി.മീ മാത്രമേ കൺസെഷൻ അനുവദിക്കൂ.

സർക്കാർ സ്‌കൂളുകൾ, കോളേജ്, ഐ ടി ഐ, പോളിടെക്നിക് എന്നിവരുടെ ഐ ഡി കാർഡിൽ റൂട്ട് രേഖപ്പെടുത്തിയിരിക്കണം. സ്വാശ്രയ വിദ്യാഭ്യാസ/പാരലൽ സ്ഥാപനങ്ങൾക്ക് ആർ ടി ഒ/ജോ. ആർ ടി ഒ അനുവദിച്ച കാർഡ് നിർബന്ധമാണ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെ മാത്രമേ കൺസെഷൻ അനുവദിക്കൂ.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

Travel

വിയറ്റ്നാമിൽ നിന്ന് ഇനി നേരിട്ട് കൊച്ചിയിലേക്ക് പറക്കാം: വിയറ്റ്ജെറ്റ് എയർ ഉടൻ സർവീസ് ആരംഭിച്ചേക്കും

Published

on

വിയറ്റ്നാമിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്താൻ ഒരുങ്ങി പ്രമുഖ വിയറ്റ്നാം എയർലൈനായ വിയറ്റ്ജെറ്റ് എയർ. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് 12 മുതൽ വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നിങ്ങനെ നാല് ദിവസങ്ങളിലാണ് കൊച്ചിയിലേക്ക് നേരിട്ടുള്ള സർവീസ് നടത്തുന്നത്. നിലവിൽ, ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് വിയറ്റ്ജെറ്റ് എയർ സർവീസ് നടത്തുന്നുണ്ട്.

കൊച്ചിയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 11.30നാണ് വിമാനം പുറപ്പെടുക. പിറ്റേദിവസം രാവിലെ പ്രാദേശിക സമയം 6.40ന് ഹോചിമിൻ സിറ്റിയിൽ എത്തും. ഹോചിമിൻ സിറ്റിയിൽ നിന്നും പ്രാദേശിക സമയം വൈകിട്ട് 7.20ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 10.50ന് കൊച്ചിയിൽ തിരിച്ചെത്തും. ആഡംബര സൗകര്യങ്ങൾ ഉൾപ്പെടുത്തിയ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. വിമാനത്തിനുള്ളിൽ കോക്ടയിൽ ബാർ, സ്വകാര്യ കാബിൻ എന്നിവ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് പരമാവധി 60 കിലോ ബാഗേജ് വരെ കൊണ്ടുപോകാൻ സാധിക്കും. കൂടാതെ, ഹാൻഡ് ബാഗേജ് 18 കിലോ വരെയാണ്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Travel

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു;ചില്ലുപാലം ഇനി തിരുവനന്തപുരം ആക്കുളത്തും

Published

on

തിരുവനന്തപുരം: സാഹസികരും സഞ്ചാരികളും ഇഷ്ടപ്പെടുന്ന ഗ്ലാസ് ബ്രിഡ്ജ് ഇനി തിരുവനന്തപുരം ആക്കുളത്തും. വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്ന വിവരം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന്നത്. ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി പറഞ്ഞു.

2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് സൂചിപ്പിച്ചിരുന്നു.
രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവ്വീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എൻ്റർപ്രണേർസ് കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവുമെന്ന് മന്ത്രി അറിയിച്ചു.

2016ൽ സഞ്ചാരികൾക്കായി തുറന്ന് കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരുന്നു. വയനാട്ടിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശിക്കാൻ നൂറ് കണക്കിനാളുകളാണ് എത്തുന്നത്. ഇതിന് പിന്നാലെയാണ് വിനോദ സഞ്ചാര വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിലെ ആക്കുളത്ത് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കുന്നത്. ആകാശ സൈക്കിളിങ് മുതൽ മ്യൂസിക്കൽ ഫൗണ്ടൈൻ വരെ ഒരുക്കിയാണ് ഇവിടെ സന്ദർശകരെ ആകർഷിക്കുന്നത്.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech17 hours ago

ആന്റി-വൈറസ് പ്രോഗ്രാമുകളെ പോലും തകർക്കാൻ ശേഷി; മൊബൈൽ ഫോണുകൾക്ക് ഭീഷണി ഉയർത്തി പുതിയ മാൽവെയർ ആക്രമണം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മൊബൈൽ ഫോണുകളെ ലക്ഷ്യമിട്ട് പുതിയ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്തു. സെൽഫോൺ ഉപഭോക്താക്കൾക്ക് ഭീഷണി ഉയർത്തുന്ന രീതിയിൽ ‘ഡാം’ എന്ന മാൽവെയറിന്റെ സാന്നിധ്യമാണ്...

world news17 hours ago

സൗദിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പരാതി പരിഹരിക്കാൻ വിമാനത്താവളങ്ങളിൽ അതിവേഗ കോടതി

സൗദിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പരാതി പരിഹരിക്കാൻ വിമാനത്താവളങ്ങളിൽ അതിവേഗ കോടതി ആരംഭിക്കുന്നു. വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും പരാതികൾക്ക് വേഗത്തിൽ തീർപ്പുണ്ടാക്കുകയാണ് ലക്ഷ്യം. സൗദിയിലെത്തുന്ന വിനോദസഞ്ചാരികളിൽ നിന്നും സന്ദർശകരിൽ നിന്നും...

world news17 hours ago

സൗദി വീസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യതാ ടെസ്റ്റ് പാസാവണം

ജിദ്ദ: ജൂൺ ഒന്നുമുതൽ സൗദി വീസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യത തെളിയിക്കണം. പുതിയ വീസയിൽ വരുന്ന ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ...

Travel17 hours ago

വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ്...

National17 hours ago

കോടതി ഉത്തരവിനെ പരിഗണിക്കാതെ പള്ളിയുടെ കീഴിലുള്ള അനാഥാലയം അടച്ചുപ്പൂട്ടാനുള്ള ശ്രമവുമായി ശിശുക്ഷേമ ഏജൻസി

ഇന്ത്യയിലെ ഒരു സർക്കാർ നിയന്ത്രണത്തിലുള്ള ശിശുക്ഷേമ ഏജൻസി കോടതി ഉത്തരവിനെ ധിക്കരിക്കുകയും സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കത്തിൽ പള്ളിയുടെ കീഴിലുള്ള അനാഥാലയത്തോട് കുട്ടികളെ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. മധ്യപ്രദേശിലെ...

National17 hours ago

തിരുവനന്തപുരം ഐ പി.സി. താബോർ 80 വിദ്യാർത്ഥികൾക്ക് പഠനോപകരകിറ്റ് നൽകി

തിരുവനന്തപുരം ഐ പി.സി. താബോർ സഭയുടെ ആഭിമുഖ്യത്തിൽ, സാമ്പത്തികമായി പിന്നോക്കo നില്ക്കുന്ന ഐ.പി.സി. ശുശ്രൂഷകന്മാരുടെ , അഞ്ചാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെ പഠിക്കുന്ന ....

Trending