Media
പെന്തകോസ്ത് നാളിൽ,ഇസ്രായേലിന്റെ അഗ്നി അഭിഷേകം സദ്ദാമിന്. അഥവാ ഓപ്പറേഷൻ ബാബിലോൺ.

1968ല്‍ സദ്ദാമിന്റെ ബാത് പാര്‍ട്ടി ഇറാഖിൽ അധികാരത്തില്‍ വന്നതോടെ
ന്യുക്ളിയര്‍ ശക്തി ആകാനുള്ള സദ്ദാമിന്റെ 1960 മുതല്‍ തുടങ്ങിയ മോഹം ശക്തമായി.
അന്ന് മുതല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒടുവില്‍ സദ്ദാം വിജയത്തിലേക്ക് എത്തി.
1975 നവംബറില്‍ 300 മില്യൺ ഡോളർ മൊത്തം ചെലവ് വരുന്ന പദ്ധതി ആസൂത്രണം ചെയ്തു.
ഫ്രഞ്ച് ഗവൺമെന്റ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന Osiris എന്ന ആണവ റിയാക്ടര്‍ വിലക്ക് വാങ്ങിയാണ് സദ്ദാം തന്റെ മോഹസഫലീകരണത്തിനു തുടക്കം കുറിച്ചത്.
കറന്റ് ഉത്പാദിപ്പിക്കുക എന്ന സമാധാന പരമായ അവശ്യത്തിനു വേണ്ടി മാത്രമാണ് ന്യുക്ളിയര്‍ പ്രോഗ്രാം പദ്ധതി എന്നു പ്രഖ്യാപിച്ചു.
പദ്ധതി തന്റെ കണ്‍ വെട്ടത്തു തന്നെ തന്നെ നടപ്പാക്കാന്‍ സദ്ദാം തിരുമാനിച്ചു .
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 17 കിലോമീറ്റര്‍ ദക്ഷിണപൂര്‍വ്വ ദിക്കില്‍ Al Tuwaitha Nuclear Center എന്നാ പേരില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി.
40 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിയ്ക്കാവുന്ന Al Tuwaitha Nuclear Center മെയിന്‍ റിയാക്ടറിനു അവര്‍ Osirak എന്ന പേര് നല്‍കി.
സദ്ദാമിന്റെ ബാത് പാര്‍ട്ടി അധികാരത്തില്‍ വന്നത് ബാബിലോണ്‍ കലണ്ടറിലെ ‘തമൂസ് ‘ മാസത്തില്‍ ആയതുകൊണ്ട് മറ്റുള്ള റിയാക്ടറിനു അവര്‍ Tammuz 1, Tammuz 2 എന്ന് പേര് നല്‍കി.
സദ്ദാമിന്റെ ഗൂഡോദ്ദേശം ഇസ്രായേൽ തിരിച്ചറിയുന്നു.
👇
പുറത്ത് ഇങ്ങനെ പറഞ്ഞു എങ്കിലും റിയാക്ടറുകൾക്ക് പേരിട്ടതിന്റെ പിന്നില്‍ മറ്റൊരു കാരണം ഉണ്ടായിരുന്നു.
ബിസി 586 ല്‍ ഇപ്പോഴത്തെ ഇറാഖിന്റെ പൗരാണിക രൂപമായ ബാബിലോണിയൺ സാമ്രാജ്യത്തിന്റെ തലവന്‍ നെബൂഖദ് നെസ്സർ രാജാവ് ഇസ്രയേലിനെ ആക്രമിച്ചു തോൽപ്പിച്ച് അടിമകളായി പിടിച്ചുകൊണ്ടു പോയത് തമൂസ് മാസത്തിലാണ്.
അതില്‍ നിന്ന് ഇസ്രയേല്‍ മനസിലാക്കി ലക്‌ഷ്യം തങ്ങള്‍ ആണ് എന്ന്.
ഇറാഖിന്റെ ആണവ ഭീഷണിയെ നേരിടാൻ ഇസ്രായേൽ അവന് മുൻപേ ഒരുങ്ങുന്നു.
👇
ഫ്രഞ്ച് ഗവര്‍മെന്‍റും ഇറാഖും എഗ്രീമെന്റ് ഒപ്പിട്ട അന്നു മുതല്‍ തന്നെ ഇസ്രയേല്‍ ഈ പദ്ധതിയെ അട്ടിമറിക്കാന്‍ പിന്നാലെ കൂടി. മൊസാദിന്റെ ഉപ തലവന്‍ നഹും അഡ്മോണിന്റെ നേതൃത്വത്തില്‍ മിലിറ്ററി ഇന്റെലിജെന്‍സ് ഓഫീസര്‍മാര്‍, ഇസ്രായേലിന്റെ അറ്റോമിക് എനെര്‍ജി കമ്മീഷനിലെ ഉയര്‍ന്ന ശസ്ത്രജ്ഞന്മാര്‍ എന്നിവര്‍ അടങ്ങിയ അതീവ രഹസ്യമായി “New Era” എന്ന പേരില്‍ ഒരു ടീം തന്നെ ഇതിനു വേണ്ടി രൂപപ്പെടുത്തി.
സദ്ദാമിന്റെ ലക്ഷ്യം ആറ്റം ബോംബ് നിർമ്മിച്ച് ഇസ്രായേലിനെ നശിപ്പിക്കുകയാണെന്ന് ഇസ്രായേൽ കൃത്യമായി മനസ്സിലാക്കുന്നു.
👇
“New Era” എന്ന ഇസ്രായേൽ ടീം പണവും സ്വാധീനവും കൊണ്ട് ന്യുക്ളിയര്‍ പ്ലാന്റിന്റെ ബ്ലൂ പ്രിന്റ് കോപ്പി കൈക്കലാക്കി. അതില്‍ നിന്നും അവര്‍ക്ക് മനസിലായി പ്ലാന്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് സമാധാന പരമായ ആവശ്യത്തിനു വേണ്ടി അല്ല മറിച്ചു സൈനിക പരമായ ആവിശ്യങ്ങള്‍ക്ക് വേണ്ടിയാണു എന്ന്.
ഇതില്‍ മുഖ്യമായ പങ്കാളിത്തം മൊസാദിന് തന്നെ ആയിരുന്നു എങ്കിലും ഒഴിച്ചു കൂടാന്‍ ആവാത്ത സേവനം ഇസ്രായേലി മിലിട്ടറി ഇന്റെലിജെന്‍സ് വിഭാഗത്തില്‍ നിന്നും ഉണ്ടായിരുന്നു.
1977നു മുന്പ് തന്നെ അതീവ പ്രാധാന്യമുള്ള 8200 സിഗ്നൽസ് ആണ് ഇസ്രായേലി മിലിട്ടറി ഇന്റെലിജെന്‍സ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത സിഗ്നൽസ് വിലയിരുത്തിയതു വഴി ഗുരുതരമായ പ്രശനം ആണ് നേരുടുന്നത് എന്ന് ഇസ്രായേൽ മനസിലാക്കി.
അതുകൊണ്ട് തന്നെ തുടക്കം മുതല്‍ക്കേ ഇസ്രയേല്‍ സദ്ദാമിന്റെ ഈ പദ്ധതിയെ അട്ടി മറിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
അതിന്റെ ഭാഗമായി 1979 ഏപ്രിൽ 6 ന് ഒസിനിയക്കിലേക്കുള്ള ഷിപ്മെന്റ് അട്ടിമറിച്ചു കൊണ്ട് ഇസ്രയേല്‍ തുടക്കം കുറിച്ചു.
എന്നാല്‍ അതൊന്നും കാര്യമാക്കാതെ സദ്ദാം ആണവ പദ്ധതിയുമായി മുന്നോട്ട് പോയി.
എന്തു വിലകൊടുത്തും ഈ പദ്ധതിയെ തകര്‍ക്കേണ്ടത് ഇസ്രായേലിന്റെ നിലനില്‍പ്പിന്റെ പ്രശ്നമായതുകൊണ്ടുതന്നെ ഇസ്രയേല്‍ പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോയി.
നിരവധി അട്ടിമറി ശ്രമങ്ങള്‍ നടത്തി.
അതിന്റെ ഭാഗമായി ഇറാഖിന്റെ ന്യൂക്ലിയർ പദ്ധതിയുടെ തലവനായ ഈജിപ്ഷ്യന്‍ സയന്റിസ്റ്റ് Yahya El Mashad നെ 1980 ജൂൺ 14 ന് പാരിസിലെ ഒരു ഹോട്ടലില്‍ വെച്ച് മൊസാദ് സംഘം കൊലപെടുത്തി.
ഒപ്പം നിരവധി പേരെകൂടി മൊസാദ് സംഘം കൊലപെടുത്തി.
നിരവധി അട്ടിമറി ശ്രമങ്ങളും നടത്തി.
ഇതുകൊണ്ട് സദ്ദാം പിന്മാറിയില്ല. പദ്ധതിയുമായി സദ്ദാം മുന്നോട്ട് പോയി.
ഇസ്രയേല്‍ മാത്രമായിരുന്നില്ല ഇറാഖിന്റെ ആണവ പദ്ധതിയെ തകര്‍ക്കാന്‍ ഇറങ്ങിയത്.
ഇറാനും ആണവ പദ്ധതിക്ക് എതിരായിരുന്നു.
അതിന്റെ ഭാഗമായി
1980 സെപ്റ്റംബർ 30ന്
ഇറാന്‍ Operation Scorch Sword എന്ന പേരില്‍ ഇറാഖിന്റെ ആണവ പ്ലാന്റിനെ ആക്രമിച്ചു.
എന്നാല്‍ കാര്യമായ യാതൊരു തകരാറും ഉണ്ടാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
അങ്ങനെ ഇറാന്റെ Operation Scorch Sword പരാജയമായി ത്തീര്‍ന്നിരുന്നു .
എന്നാൽ ഇറാനെപ്പോലെ
പരാജയപ്പെട്ടു പിന്‍ മാറുക എന്നുള്ളത് ഇസ്രായേലിന് ചിന്തിക്കാന്‍ കഴിയാത്തത് ആണ്. ഇത് ഇസ്രായേലിന്റെ നിലനില്‍പ്പിന്റെ പ്രശനം ആണ്.
അതുകൊണ്ട് എന്ത് വിലകൊടുത്തും ആണവ പദ്ധതിയെ തകര്‍ത്തേ പറ്റത്തുള്ളു.
പദ്ധതി എങ്ങനെ അട്ടിമറിക്കാന്‍ കഴിയും എന്നതിനെക്കുറിച്ച് ഇസ്രായേൽ ചിന്തിച്ചു,
ആണവ പ്ലാന്റ് പൂര്‍ണ്ണമായും തകര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലന്ന് കണ്ടെത്തി.
അതിനു സൈനിക നടപടി മാത്രമേ ഇനി മുന്നില്‍ ഉള്ളൂ. അതുകൊണ്ട് തന്നെ രണ്ടാമത് ഒന്നു ആലോചിച്ചു നോക്കാതെ പ്രധാന മന്ത്രി Menachem Begin
സൈനിക നടപടിക്കു അനുമതി നല്‍കി.
സൈനിക നടപടിക്കുള്ള അനുമതി ലഭിച്ചു.
ഇനി ഓപ്പറേഷൻ ഓപ്പറ.
👇
മുന്നില്‍ ഉള്ളത് വലിയ വെല്ലുവിളി ആണ്.
ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമല്ല ഇസ്രയേല്‍.
ചുറ്റും ശത്രു രാജ്യങ്ങളാണ്.
7 വര്‍ഷം മുന്‍പ് നടന്ന യോങ്കിപ്പൂര്‍ യുദ്ധത്തില്‍ ഈ ഇസ്ലാമിക രാജ്യങ്ങൾ എല്ലാവരും ഒരുമിച്ചു നിന്നാണ് ഇസ്രായേലിനെ ആക്രമിച്ചത്.
അത് കൊണ്ട് മറ്റുള്ള രാജ്യങ്ങളുടെ സഹായം തേടുന്നത് മണ്ടത്തരം ആണ്. പിന്നെ സഹായം തേടാവുന്നത് അമേരിക്കയോടു ആണ്.
ഇവിടെ അതും പറ്റില്ല.
കാരണം അമേരിക്കയും ഇറാഖും ഇപ്പോള്‍ ഭായി ഭായി ആണ്. ഒറ്റക്ക് ഈ ഭിഷണിയെ നേരിടാന്‍ എന്തു വിലകൊടുത്തും ആണവ പ്ലാന്റ് തകര്‍ക്കാന്‍ തന്നെ തിരുമാനിച്ചു .
ഇറാഖിലെ ആണവ റിയാക്ടറും ഇസ്രായേലിന്റെ സീനായി സൈനിക ബേസും തമ്മില്‍ 1600 കിലോമീറ്റര്‍ ദൂരം ഉണ്ട്.
ഓപ്പറേഷനു വേണ്ടി 3200 കിലോമിറ്റര്‍ ദൂരമാണ് മൊത്തത്തിൽ സഞ്ചരിക്കേണ്ടത്.
അത്രയും ഇന്ധനം സംഭരിക്കാന്‍ ഉള്ള ശേഷി ഇല്ലാത്തതിനാല്‍ സാധാരണ ഫൈറ്റര്‍ പ്ലെയിൻ കൊണ്ട് പറ്റില്ല.
അകാശത്തു വെച്ച് ഇന്ധനം നിറയ്ക്കുക എന്നത് പ്രായോഗികമല്ല.
അതിനും ഒരു പോംവഴി കണ്ടെത്തി.
ഇന്ധനവും ആയുധങ്ങളും സംഭരിക്കാവുന്ന 8 അമേരിക്കന്‍ നിര്‍മ്മിത F-16As, വിമാനങ്ങള്‍ തിരഞ്ഞെടുത്തു.
ഇവിടേക്ക് എത്തണമെങ്കില്‍ സൌദിയുടെയും ജോർദ്ദാന്റെയും അതിര്‍ത്തി ലംഘിച്ചേ പറ്റുകയുള്ളു.
അതിര്‍ത്തികള്‍ ലംഘിച്ച് മുന്നോട്ട് പോയാലും പ്രശ്നമാണ്. അവരുടെ റഡാറില്‍ വിമാനങ്ങള്‍ പതിഞ്ഞാല്‍ അവരില്‍ നിന്നും പ്രത്യാക്രമണം പ്രതീക്ഷിക്കാം. അതിനും ഒരു മാർഗ്ഗം അവര്‍ കണ്ടെത്തി.
റഡാറിന്റെ കണ്ണില്‍ പെടാതെ ഇരിക്കാന്‍ തറ നിരപ്പില്‍ നിന്നും 100 അടി ഉയരത്തില്‍ മാത്രം പറക്കുക.
1981 ജൂൺ 7 ഞായറാഴ്ച്ച.
ഇന്ന് ഇസ്രായേലിനെ സംബന്ധിച്ചു പ്രധാനപ്പെട്ട ദിവസം ആണ്.
അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നായ പെന്തക്കോസ്തു പെരുന്നാള്‍ ആഘോഷിക്കുന്ന ദിനം.
യഹൂദരുടെ വിളവെടുപ്പ് ഉത്സവമായ ഷാവൂത്ത് പെരുന്നാൾ ഗ്രീക്കിൽ പെന്തിക്കൊസ്തി എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
പെസഹായ്ക്കു അൻപതാം ദിവസം
(49 ദിവസങ്ങൾ അഥവാ ഏഴ് ആഴ്ചകൾക്ക് ശേഷം) ആഘോഷിച്ചിരുന്നതിനാലാണ് അൻപതാം ദിനം എന്നർത്ഥമുള്ള പെന്തിക്കൊസ്തി എന്ന പേരു കൂടി ഷാവൂത്തിന് സിദ്ധിച്ചത്. സീനായി മലയിൽ വെച്ച് ദൈവം ന്യായപ്രമാണം നൽകിയതിന്റെ വാർഷിക അനുസ്മരണമായി യെഹൂദർ ഈ പെരുന്നാൾ ആചരിച്ചു വരുന്നു.
ഇന്നേ ദിവസം തന്നെ ഇസ്രായേൽ പ്ലാന്റ് ആക്രമിക്കാന്‍ കാരണം, സദ്ദാമിന്റെ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു.
ഞായറാഴ്ച ആയത് കൊണ്ട് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് അവധി ആയിരിക്കും, ആള്‍ നാശവും കുറവായിരിക്കും.
അതും പെന്തകോസ്ത് തിരുനാൾ തന്നെ ആക്രമണത്തിന് തിരഞ്ഞെടുക്കാൻ കാരണമായി.
ആയിടയ്ക്ക് ഇറാഖില്‍ ഇറങ്ങുന്ന പ്രമുഖ പത്രത്തിന്റെ മുന്‍ പേജിലെ ഒറ്റക്കോളം വാര്‍ത്തയില്‍:
“ഞങ്ങളുടെ കയ്യില്‍ ന്യൂക്ലിയര്‍ ബോംബ് ഉണ്ട്.
ഇസ്രയേല്‍ നാമാവശേഷം ആകാന്‍ പോകുന്നു”
എന്നതായിരുന്നു.
ഇത് വെറും മേനിപറച്ചിലല്ല എന്ന് അന്വേഷണത്തില്‍ ഇസ്രായേലിന് ബോധ്യപെട്ടിരുന്നു.
രണ്ടോ മൂന്നോ ന്യൂക്ലിയർ ബോംബു നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തില്‍ വരെ ഇറാഖ് എത്തിയിരിക്കുന്നു എന്ന് മൊസാദ് കണ്ടെത്തിയിരുന്നു.
10 മാസത്തെ കഠിന പരിശീലനത്തിനു ശേഷം 8 അംഗങ്ങള്‍ ഉള്ള ഓപ്പറേഷൻ ഓപ്പറ ടീമിനെ നയിച്ചത് ‘സീവ് റാസ് ‘ ആണ്.
(കൊളമ്പിയ സ്പേസ് ഷട്ടിൽ തകർന്നപ്പോൾ കൊല്ലപ്പെട്ട ഇസ്രയേലിന്റെ ആദ്യത്തെ ബഹിരാകാശ സഞ്ചാരികൂടിയായ 26 വയസ്സുകാരന്‍ ഇലാൻ റാമോണും ഓപ്പറേഷൻ ഓപ്പറയിൽ പങ്കെടുത്തിരുന്നു.)
ഓപ്പറേഷന്‍റെ ഒരേ ഒരു ലക്‌ഷ്യം പ്ലാന്റ് മാത്രമാണ്.
പരമാവധി ആള്‍ നാശം കുറക്കണം.
ഒപ്പം പ്ലാന്റ് പൂര്‍ണ്ണമായും തകര്‍ക്കണം.
അതിനു വേണ്ടത് കൃത്യത ആണ്.
അതില്‍ കുറഞ്ഞു ആലോചിക്കാന്‍കഴിയില്ല. ലക്‌ഷ്യം ആണവ പ്ലാന്റ് മാത്രമാണ്, ഇറാഖ് അല്ല.
Operation opera ആരംഭിക്കുന്നു.
👇
1981 ജൂൺ 7 ഞായറാഴ്ച്ച.
സമയം ഉച്ചകഴിഞ്ഞു 3:55 ഇസ്രായേലിന്റെ സീനായി മരുഭൂമിയില്‍ ഉള്ള എയര്‍ ബേസില്‍ നിന്നും ഇസ്രായേലി ഫൈറ്റർ ജെറ്റുകൾ പറന്നു പൊങ്ങി.
ആദ്യം പറക്കേണ്ടത് ജോർദ്ദാനു മുകളിലൂടെ ആണ്.
ഇസ്രയേല്‍ വിമാനങ്ങൾ ആണ് എന്ന് തിരിച്ചറിഞ്ഞാല്‍ അവര്‍ ആക്രമിക്കും.
അതുകൊണ്ട് അവരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി റേഡിയോ സംഭാഷണത്തിന് പൈലറ്റ്സ് സൗദി ചുവയുള്ള അറബി ഉപയോഗിച്ചു, ഒപ്പം ജോർദ്ദാൻ വിമാന കണ്ട്രോളറുകൾ.
അവർ പോയി ഒരു സൗദി പട്രോളിംഗ് ഉണ്ടായിരുന്നതായി അറിയിച്ചു.
സൗദി അറേബ്യയുടെ മുകളിൽ പറക്കുന്ന സമയത്ത്, അവർ ജോർദ്ദാൻ റേഡിയോ സിഗ്നലുകളും ജോർദാനികളുടെ ഭാഷാ ശൈലിയും ഉപയോഗിച്ച് ജോർദാൻ എന്നും ഉപയോഗിച്ചു. അങ്ങനെ സൗദിയെയും തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു.
ഇത്രയും ദുരം പറക്കുന്നതിന് വേണ്ടി എക്സ്ട്രാ ഇന്ധനം നിറച്ച ടാങ്കുകള്‍ കൂടി അവര്‍ കരുതിയിരുന്നു.
തീരുന്ന ഇന്ധനത്തിൻറെ ടാങ്കുകള്‍ അവര്‍ സൗദിയുടെ അകശത്തു വച്ച് നശിപ്പിച്ചു.
ഇസ്രായേൽ കാര്യങ്ങള്‍ സേഫ് ആണന്നു കരുതിയെങ്കിലും കാര്യങ്ങള്‍ അത്ര സേഫ് ആയിരുന്നില്ല.
അവര്‍ ഏറ്റവും സേഫ് എന്ന് കരുതിയ റൂട്ട് ആയിരുന്നു gulf of Aqabaയുടെ മുകളിലുടെ പറക്കുക എന്നത്.
എന്നാല്‍ ഇസ്രായേലി ചാരവിമാനങ്ങൾക്കു ഉള്ള ടാർഗെറ്റ് റൂട്ടയ gulf of Aqabaയുടെ മുകളിലുടെ വിമാനങ്ങൾ താഴ്ന്നു പറന്നതിനാല്‍ ആ സമയത്ത് വേനല്‍ കാല അവധി ചിലവഴിക്കാന്‍ അവിടെ എത്തിയ ജോർദ്ദാന്റെ ഹുസൈന്‍ രാജാവ് ഇസ്രായേലി വിമാനങ്ങളെ തിരിച്ചറിയുകയും അവര്‍ പറക്കുന്ന ദിശ വെച്ച് അവര്‍ പോകുന്നത് ഇറാഖ് ആണവ പ്ലാന്റ് ലക്ഷ്യമാക്കിയാണെന്നും ഊഹിച്ചു.
ഉടനെ തന്റെ ഓഫീസുമായി ബന്ധപ്പെടുകയും ഇറാഖികൾക്ക് മുന്നറിയിപ്പ് നൽകാന്‍ ഉത്തരവിടുകയും ചെയ്തു. അദേഹത്തിന്റെ ഊഹം കറക്റ്റ് ആയിരുന്നു.
എങ്കിലും ഇസ്രായേലിന് ഒപ്പമുള്ള അദൃശ്യമായ വലിയ ഭാഗ്യം – സൈന്യങ്ങളുടെ ദൈവമായ യഹോവ ഇത്തവണയും അവരെ സഹായിച്ചു. കമ്യൂണിക്കേഷനിലെ തകരാറ് മുലം അദ്ദേഹത്തിന്റെ ഉത്തരവ് ഓഫീസില്‍ എത്തിയില്ല.
ഈ ഭാഗ്യം അവരെ തുണച്ചില്ലായിരുന്നു എങ്കില്‍ ഓപ്പറേഷൻ ഓപ്പറ തീര്‍ത്തും പരാജയപ്പെടുന്നതിനൊപ്പം 8 വിദഗ്ധ വൈമാനികരെയും ഇസ്രായേലിന് നഷടപ്പെട്ടേനെ.
സമയം വൈകിട്ട് 6.35, വിമാനങ്ങൾ പറന്ന് ഉയര്‍ന്ന് 2 മണിക്കൂറും 40 മിനിറ്റും കൊണ്ട് പ്ലാന്റിന് മുകളില്‍ എത്തി.
ഇറാഖിന്റെ റഡാറിൽ പതിയാതെ ഇരിക്കാന്‍ വേണ്ടി താഴ്ന്നു പറക്കേണ്ടിവന്നതുകൊണ്ട് നിശ്ചയിച്ചു വെച്ച സമയത്തേക്കാളും അര മണിക്കൂര്‍ താമസിച്ചാണ് എത്തിയത്.
ഇസ്രായേലി ഫൈറ്റർ ജെറ്റുകൾ
ഓരോ 5 സെക്കന്റ് ഇടവേള കൊണ്ട് 84 ജോഡി ബോംബുകള്‍ വര്‍ഷിച്ചു.
💥💥💥💥💥💥💥💥💥💥💥💥
പ്ലാന്റ് പൂര്‍ണ്ണമായും തകർത്തു.
ഇസ്രായേലിനെ ആറ്റം ബോംബുണ്ടാക്കി ഇല്ലാതാക്കാൻ ശ്രമിച്ച സദ്ദാമിന്റെ ന്യൂക്ലിയർ പ്ലാന്റ് നിന്നിരുന്നിടത്ത് കുറച്ചു പൊടി പടലങ്ങളും അവശിഷ്ടങ്ങളും മാത്രം.
ന്യൂക്ലിയർ പ്ലാന്റ് ആക്രമണം കഴിഞ്ഞ് തിരിച്ചു പോകുന്നതിന് മുന്‍പ് ആക്രമണത്തിന് നേത്രുത്വം നല്കിയ ‘സീവ് റാസ് ‘ വിമാനത്തിന്റെ റേഡിയോയിലുടെ ബൈബിളിലെ യോശുവയുടെ (ജോഷ്വ) പുസ്തകം പത്താം അദ്ധ്യായം 12,13 വാക്യങ്ങൾ വായിച്ചു.
👇
“എന്നാൽ യഹോവ അമോർയ്യരെ യിസ്രായേൽമക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേൽമക്കൾ കേൾക്കെ: സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നിൽക്ക എന്നു പറഞ്ഞു. ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു.”
യോശുവ: 10:12,13
എല്ലാ ഇസ്രായേൽ എയര്‍ ക്രാഫ്റ്റുകളും തിരിച്ചു സുരക്ഷിതമായി സിനായി എയര്‍ ബേസില്‍ ഇറങ്ങിയതോടെ ഓപ്പറേന്‍ ഓപ്പറ വിജയകരമായി ഇസ്രായേൽ പൂര്‍ത്തീകരിച്ചു.
ഇസ്രായേലിന് വേണ്ടി വാദിക്കാനോ സംസാരിക്കാനോ യഥാർത്ഥത്തിൽ ഒരു രാജ്യം പോലുമില്ല.
അത് കൊണ്ട് തന്നെ അവരെ വംശ ഹത്യ ചെയ്യുവാൻ ആരെങ്കിലും ആലോചിക്കുന്നതിന് മുൻപേ അവനെ മുളയിലേ ഇസ്രായേലിന് നുള്ളണം… നുള്ളിയേ പറ്റൂ..
ഇല്ലെങ്കിൽ സകല കോയാ രാജ്യങ്ങളും കൂടി അവനെ ഇല്ലാതാക്കിക്കളയും.
കുറച്ചു ഇസ്ലാമിക രാജ്യങ്ങൾ ഉള്ളത് കൊണ്ട് ജൂതന് ജീവിക്കേണ്ട..??!!!
ഇത് ഇസ്രായേലിന് നിലനിൽപ്പിന്റെ പ്രശ്‌നമായിരുന്നു.
അത് കൊണ്ട് എന്ത് വില കൊടുത്തും എന്ത് ചെയ്തും ഇസ്രായേൽ അതിനെ തടയുമായിരുന്നു.
അതിനി സദ്ദാമല്ല, ഫ്രഞ്ച് ഗവണ്മെന്റ് നേരിട്ട് വന്നാൽ പോലും ജൂതന് പുല്ലാ..
Sources:Truth Voice
Media
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് വോട്ടെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണും.

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് കേരളത്തില്‍ വോട്ടെടുപ്പ്. അതോടൊപ്പം തന്നെ മലപ്പുറം ഉപ തിരഞ്ഞെടുപ്പും ഇതേ ദിവസം തന്നെ നടക്കും. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും. അസമില്‍ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27ന് നടക്കും.
അസമില്‍ മെയ് 31ന് ആണ് നിയമസഭയുടെ കാലാവധി അവസാനിക്കുക. തമിഴ്നാട്ടില്‍ മെയ് 24നും പശ്ചിമ ബംഗാളില്‍ മെയ് 30നും കേരളത്തില്‍ ജൂണ്‍ ഒന്നിനും നിയമസഭാ കാലാവധി അവസാനിക്കും.
പരീക്ഷാ തീയതികളും ഉത്സവങ്ങളും പരിഗണിച്ചാണ് വോട്ടെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താന്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടും. കേരളത്തില്‍ 40,711 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക. അഞ്ചു സംസ്ഥാനങ്ങളിലായി 18.86 കോടി വോട്ടര്‍മാരാണുള്ളത്. അകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍.
എണ്പതു വയസ്സിനു മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടിന് അവസരമുണ്ടാവും. അംഗപരിമിതര്‍ക്കും തപാല്‍ വോട്ടു ചെയ്യാം. വോട്ടെടുപ്പ് ഒരു മണിക്കൂര്‍ വരെ നീട്ടി നല്‍കും.
വീടു കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരുള്ള സംഘങ്ങളെ മാത്രമേ അനുവദിക്കൂ. നാമനിര്‍ദേശ പത്രിക നല്കാന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രവും അനുവദിക്കും. ഓണ്‍ലൈന്‍ ആയും പത്രിക നല്കാന് അവസരമുണ്ടാവും. പുതുച്ചേരിയില്‍ നിലവില്‍ രാഷ്ട്രപതി ഭരണമാണ്. അഞ്ചു സസ്ഥാനങ്ങളിലായി 824 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.
ആരോഗ്യരംഗത്തെ പ്രതിസന്ധി തുടരുകയാണെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാവും തെരഞ്ഞെടുപ്പു നടത്തുകയെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തെല്ലായിടത്തും ജനാധിപത്യ പ്രക്രിയ വെല്ലുവിളി നേരിട്ട സമയത്ത് വിജയകരമായി ബിഹാര്‍ തെരഞ്ഞെടുപ്പു നടത്താന്‍ നമുക്കായി. ഈ അനുഭവം മാതൃകയായി മുന്നോട്ടുപോവുമെന്ന് സുനില്‍ അറോറ പറഞ്ഞു.
Media
Nun Falsely Accused of Attempted Forced Conversion in Central India

India – According to the Union of Catholic Asian News (UCAN), police in India’s Madhya Pradesh state have charged a nun with violating the state’s new anti-conversion law. Police filed the charges against the Christian after a Hindu teacher falsely accused the nun of attempting to allure her to Christianity.
On February 22, police charged Sister Bhagya, the principle of Sacred Heart Convent High School in Khajuraho, of violating the state’s anti-conversion law. The case against Sister Bhagya is based on a compliant by Ruby Singh, a Hindu teacher who was let go by Sacred Heart Convent High School last year during the COVID-19 lockdown.
Singh claims she was terminated because she refused Sister Bhagya’s pressure to convert to Christianity.
“It is absolutely a false charge,” Father Paul Varghese told UCAN. “Sister Bhagya is innocent and she is falsely accused by someone taking advantage of loopholes in the new anti-conversion law. The case is the result of her termination. The woman unsuccessfully staged a protest in front of the convent and school demanding to be reinstated.”
On January 9, the Madhya Pradesh state government enacted a new anti-conversion law. The law allows the state government to regulate all religious conversions and criminalizes fraudulent religious conversions.
In states where similar anti-conversion laws are enacted, including Odisha, Uttar Pradesh, Arunachal Pradesh, Chhattisgarh, Gujarat, Jharkhand, Himachal Pradesh, and Uttarakhand, they are widely abused. Radical Hindu nationalists falsely accuse Christians of forcefully converting individuals to Christianity to justify harassment and assault. Local police often overlook violence perpetrated against Christians due to false accusations of forced conversion.