Media
ഫെമിനിസ്റ്റുകൾ ക്രിസ്തുവിനെ ചാട്ടവാറിന് അടിക്കുന്ന ദൃശ്യാവിഷ്കാരം: മെക്സിക്കോയിലെ കുരിശിന്റെ വഴി ചര്‍ച്ചയാകുന്നു

മെക്സിക്കോ സിറ്റി: ദുഃഖവെള്ളിയാഴ്ച ഫെമിനിസ്റ്റുകൾ ക്രിസ്തുവിനെ ചാട്ടവാറിന് അടിക്കുന്ന ദൃശ്യാവിഷ്കാരവുമായി ദക്ഷിണ മെക്സിക്കോയിൽ സംഘടിപ്പിക്കപ്പെട്ട ‘ആധുനിക’ കുരിശിന്റെ വഴി പ്രാദേശിക മാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നു. ലൈഫ് ഓൺലൈൻ ഓഫീഷ്യൽ സംഘടനയാണ് കുരിശിന്റെ വഴി സംഘടിപ്പിച്ചത്. തപാസ്കാ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് ഇടവക ദേവാലയവുമായി ബന്ധമുള്ള സംഘടനയാണ് ലൈഫ് ഓൺലൈൻ ഓഫീഷ്യൽ. “വിശ്വാസത്തിൽ വളരാനും, സ്വയം മെച്ചപ്പെടാനും സഹായകരമാകുന്ന വിഷയങ്ങളെപ്പറ്റി പങ്കുവയ്ക്കാൻ താല്പര്യമുള്ള യുവ കത്തോലിക്കാ വിശ്വാസികൾ” എന്നാണ് സംഘടനയിലെ അംഗങ്ങൾ തങ്ങളെ തന്നെ വിശേഷിപ്പിക്കുന്നത്. സെന്റ് ജോസഫ് ഇടവക ദേവാലയത്തിലെ വൈദികനായ ഫാ. തോമസ് റേയ്മുണ്ടോ റോഡിഗ്രസ് എന്ന വൈദികനാണ് കുരിശിന്റെ വഴി അവതരണത്തിനു ചുക്കാൻ പിടിച്ചത്.
2021 വർഷങ്ങൾക്കു മുമ്പ് നമ്മുടെ കർത്താവ് ജറുസലേം വീഥികളിൽ തനിക്കുവേണ്ടി കരയുന്ന സ്ത്രീകളെ കണ്ടുവെങ്കിൽ, അതിൽ നിന്ന് വ്യത്യസ്തമായ സ്ത്രീകളെയാണ് കർത്താവിന് ഇപ്പോൾ കാണാൻ സാധിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട സംഘാടകരില്‍ ഒരാള്‍ പറഞ്ഞു. ഫെമിനിസ്റ്റുകൾ ദേവാലയങ്ങൾ ലക്ഷ്യമാക്കി തുടർച്ചയായി ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു ഭാഗം ഉൾക്കൊള്ളിച്ചതെന്ന് സംഘാടകര്‍ പറയുന്നു. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനായി വിശുദ്ധ കുർബാനയെയും, കന്യകാമറിയത്തെയും ഉൾപ്പെടെ അപമാനിക്കുകയും, മുൻപിൽ ഉള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുന്നവർ എന്നാണ് ഫെമിനിസ്റ്റുകളെ വിവരണത്തിൽ വിശേഷിപ്പിച്ചത്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രം അടക്കമുള്ള തിന്മകളെ അനുകൂലിക്കുവാന്‍ വിവസ്ത്രരായി തിരുസഭയ്ക്കു നേരെ അശ്ലീല മുദ്രാവാക്യങ്ങള്‍ മുഴക്കിയും പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപങ്ങള്‍ വികൃതമാക്കിയുമാണ് മിക്കപ്പോഴും ഫെമിനിസ്റ്റുകള്‍ തെരുവുവീഥികളില്‍ പ്രതിഷേധം സംഘടിപ്പിക്കാറുള്ളത്. അതേസമയം കുരിശിന്റെ വഴി ചിത്രീകരണത്തിന്റെ പേരിൽ പ്രാദേശിക മാധ്യമങ്ങൾ രൂപതയെയും, മേജർ സെമിനാരിയെയും കുറ്റപ്പെടുത്തിയെങ്കിലും ബിഷപ്പ് ജെറാർഡോ ഡി ജീസസ് ആരോപണങ്ങളെല്ലാം നിഷേധിച്ചു. രൂപതയ്ക്കോ, സെമിനാരിക്കോ ഇതിൽ പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കടപ്പാട് :പ്രവാചക ശബ്ദം
Programs
ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസും ആലയ സമർപ്പണ ശുശ്രുഷയും ബ്രിസ്ബണിൽ

ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയയുടെ ഇൻഡ്യൻ ചാപ്റ്ററിന്റെ മൂന്നാമത് നാഷണൽ കോൺഫറൻസിനും ആലയ സമർപ്പണ ശുശ്രുഷക്കും ബ്രിസ്ബൺ കബൂൾചർ വേദിയാകുന്നു. 2022 ജൂലൈ മാസം 8,9,10 തീയതികളിൽ ബ്രിസ്ബെയ്നിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന പ്രസ്തുത മീറ്റിംഗുകൾക്ക് ഓസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഓവർസീയർ റവ. ബിഷപ് വാൾട്ടർ അൾവാറസ് ഉദ്ഘാടനം നിർവ്വഹിക്കും. ഈ മീറ്റിംഗുകളിൽ ലോക പ്രശസ്ത സുവിശേഷകൻ പാസ്റ്റർ പി സി ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കുകയും വിവിധ ദൈവദാസീദാസന്മാർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്യും. ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്ററിന്റ് കീഴിലുള്ള എല്ലാ സഭകളും , ബ്രിസ്ബെയ്നിലുള്ള മറ്റിതര പെന്തക്കോസ്തു സഭകളും പങ്കെടുക്കുന്ന ഈ മീറ്റിംഗ് ഒരനുഗ്രഹമായിത്തീരുവാൻ പ്രാർത്ഥിക്കാം.
ക്രിസ്തുവിൽ,
പസ്റ്റർ ജെസ്വിൻ മാത്യൂസ്
ചെയർമാൻ,(ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ.)
http://theendtimeradio.com
Media
News Hour | Weekly News | 20 June 2022 | End Time News
Media
സോഷ്യല്‍ മീഡിയ വ്യാജന്മാരെ പൂട്ടാന്‍ യൂറോപ്യന്‍ യൂണിയന്

ആൽഫബെറ്റിന് കീഴിലെ ഗൂഗിൾ, മെറ്റയ്ക്ക് കീഴിലെ ഫേസ്ബുക്ക്, ട്വിറ്റർ, മറ്റ് ടെക് കമ്പനികൾ തുടങ്ങിയവര്‍ അവരവരുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അക്കൌണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍ എന്നിവയ്ക്കെതിരെ കര്‍ശ്ശന നടപടിക്ക് യൂറോപ്യൻ യൂണിയനില്‍ പുതിയ ചട്ടം. ഇവ പാലിക്കാത്ത പക്ഷം പുതിയ യൂറോപ്യൻ യൂണിയൻ കോഡ് ഓഫ് പ്രാക്ടീസ് പ്രകാരം കനത്ത പിഴ ഈ കന്പനികള്‍ നേരിടേണ്ടിവരും.
റോയിട്ടേഴ്സാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജ വാർത്തകൾക്കെതിരായ നടപടികളുടെ ഭാഗമായി യൂറോപ്യൻ കമ്മീഷൻ അപ്ഡേറ്റ് ചെയ്ത പ്രാക്ടീസ് കോഡ് ഉടന്‍ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്. 2018-ൽ അവതരിപ്പിച്ച വോളണ്ടറി കോഡ് നിലവില്‍ കോ-റെഗുലേഷൻ സ്കീമായി മാറിയേക്കാം. കോഡനുസരിച്ച് വ്യാജ അക്കൌണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍, വ്യാജ വാര്‍ത്തകളും തടയാന്‍ കമ്പനികളും റെഗുലേറ്റര്‍മാരും ഒരു പോലെ ശ്രമിക്കണം.
കൂടാതെ ഡീപ്ഫേക്കുകളും വ്യാജ അക്കൗണ്ടുകളും സംബന്ധിച്ച കാര്യങ്ങള്‍ ഒക്കെ കോഡനുസരിച്ച് കമ്പനികള്‍ കര്‍ശ്ശനമായി നിയന്ത്രിക്കേണ്ടി വരും. രാഷ്ട്രിയ പശ്ചാത്തലങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി കമ്പ്യൂട്ടർ ടെക്നിക്കുകൾ സൃഷ്ടിച്ച ഹൈപ്പർ റിയലിസ്റ്റികായ ഉണ്ടാക്കുന്ന വ്യാജ വീഡിയോകളാണ് ഡീപ്ഫേക്കുകൾ എന്നറിയപ്പെടുന്നത്
ഈ വർഷമാദ്യം 27 രാജ്യങ്ങളിലെ യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ഡിജിറ്റൽ സേവന നിയമം (DSA) എന്നറിയപ്പെടുന്ന പുതിയ ഇയു നിയമങ്ങളില്‍ പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തും. ഇതോടെ ഡീപ്ഫേക്കുകളില്‍ നല്ലൊരു നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞേക്കും.ഡിജിറ്റൽ സേവന നിയമപ്രകാരം കോഡിന് കീഴിലുള്ള തങ്ങളുടെ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട കമ്പനികള്‍ക്ക് പിഴ ചുമത്താനും സാധ്യതയുണ്ട്.
കമ്പനിയുടെ ആഗോള വിറ്റുവരവിന്റെ ആറു ശതമാനം വരെ പിഴയായി ഈടാക്കാവുന്നതാണ്. കമ്പനികള്‍ ഈ ചട്ടങ്ങള്‍ അംഗീകരിച്ചാല്‍ കമ്പനികള്‍ക്ക് ഡീപ്പ് ഫേക്കുകളും മറ്റും നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ആറ് മാസം അനുവദിക്കും. വ്യാജ വിവരങ്ങള്‍ തടയാനുള്ള നിയമത്തിന്റെ നട്ടെല്ലാണ് ഡിജിറ്റൽ സേവന നിയമം (DSA). ഈ നിയമമനുസരിച്ച് പരസ്യങ്ങളില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നവര്‍ക്കെതിരെയും രാഷ്ട്രീയ പരസ്യങ്ങളിലെ സുതാര്യത നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെയും നടപടി എടുക്കണമെന്ന് ഇയു അന്‍ഡസ്ട്രി ചീഫ് തീയേറി ബ്രട്ടണ്‍ പറയുന്നു.
കൂടാതെ ചട്ടങ്ങള്‍ പ്രവര്‍ത്തന ക്ഷമമായാല്‍ റഷ്യയില്‍ നിന്നുള്ള തെറ്റായ വിവരങ്ങളെ നീക്കം ചെയ്യാന്‍ കഴിയുമെന്നും ഉക്രെയ്ന് – റഷ്യ അധിനിവേശമാണ് ഇത്തരം ഒരു ചടങ്ങള്‍ വേഗത്തില്‍ ഉണ്ടാക്കാന്‍ കാരണമായതെന്നാണ് കമ്മീഷൻ വൈസ് പ്രസിഡന്റ് വെരാ ജൗറോവ പറയുന്നത്.
Sources:globalindiannews
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news12 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news8 months ago
Trump to launch new social media platform