Media
കേരളത്തിൽ ജൂൺ 16 വരെ ലോക്ഡൗൺ നീട്ടി; 12, 13 തീയതികളിൽ കർശന നിയന്ത്രണം

കൊവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടും. 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് കൊവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ജൂൺ 16 വരെ പ്രവർത്തനാനുമതി നൽകും. ബാങ്കുകൾ നിലവിലുള്ളതുപോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.
സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്റ്റിക്കൽസ് തുടങ്ങിയ കടകൾക്ക് ജൂൺ 11ന് ഒരു ദവിസം മാത്രം രാവിലെ 7 മണിമുതൽ വൈകീട്ട് 7 വരെ പ്രവർത്തനാനുമതി നൽകും.
സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മീനുകൾ തുടങ്ങിയവ ജൂൺ 17 മുതൽ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കും.
സ്വകാര്യ ആശുപത്രികൾക്ക് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് വേണ്ട സഹായം നൽകും. അതാത് ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്താൻ മുഖ്യമന്ത്രി നിദ്ദേശിച്ചു.
വാഹനഷോറൂമുകൾ മെയിന്റനൻസ് വർക്കുകൾക്ക് മാത്രം ജൂൺ 11ന് തുറക്കാവുന്നതാണ്.
മറ്റ് പ്രവർത്തനങ്ങളും വിൽപനയും അനുവദിക്കില്ല.
ഹൈക്കോടതി നർദ്ദേശ പ്രകാരം അഭിഭാഷകരെയും അവിടത്തെ മറ്റ് ഉദ്യോഗസ്ഥർമാരെയും വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽപ്പെടുത്തും. സ്വകാര്യ ബസ് തൊഴിലാളികൾക്കും മുൻഗണന നൽകും.
വയോജനങ്ങളുടെ വാക്സിനേഷൻ കാര്യത്തിൽ നല്ല പുരോഗതിയുണ്ട്. അവശേഷിക്കുന്നവർക്ക് കൂടി ഉടൻ കൊടുത്തു തീർക്കും.
സി കാറ്റഗറി കൊവിഡ് രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളിൽ റസ്പിറേറ്ററി തെറാപ്പിസ്റ്റുകളെ നിയോഗിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ വിദഗ്ദ്ധസമിതിയോടും ആരോഗ്യവകുപ്പിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കുട്ടികളിലെ കൊവിഡ് ബാധയെപറ്റി ശാസ്ത്രീയമായി പരിശോധിക്കും.
വിദേശ രാജ്യങ്ങളിൽ കൊവാക്സിന് അംഗീകാരം ലഭ്യമല്ലാത്തതിനാൽ രണ്ട് ഡോസ് കൊവാക്സിൻ എടുത്തവർക്ക് വിദേശ യാത്ര ചെയ്യാൻ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും
നീറ്റ് പരീക്ഷക്കാവശ്യമായ ചില സർട്ടിഫിക്കറ്റുകൾ റവന്യൂ ഓഫീസുകളിൽ പോയി വാങ്ങേണ്ടതുണ്ട്. സർട്ടിഫിക്കറ്റുകൾ ഇ ഡിസ്ട്രിക്റ്റ് പോർട്ടൽ വഴി ഓൺലൈനായി ലഭ്യമാക്കും. അടുത്ത അധ്യയന വർഷം മുതൽ പരീക്ഷകൾക്ക് ശേഷം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയാൽ മതി.
Media
തലസ്ഥാന നഗരിയുടെ അപ്പൊസ്തോലൻ പാസ്റ്റർ കെ.സി തോമസിനെ ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ (CM A)ആദരിച്ചു

തിരുവനന്തപുരം :- മലയാള മനസിൽ എന്നും എക്കാലത്തും മായാത്ത മറയാത്ത , അതുല്യ പ്രഭയാണ് പാസ്റ്റർ കെ.സി തോമസ് . സുവിശേഷ പോർക്കളത്തിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളെ അവഗണിച്ചു കൊണ്ട് മുന്നേറിയ 50 വർഷങ്ങൾ, ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനമായ കുടുംബ ജീവിതത്തിന്റെ 50-ാം വർഷങ്ങൾ, പുസ്തക രചനയിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് ക്രൈസ്തവ കൈരളിക്ക് 50 പുസ്തകങ്ങൾ സമ്മാനിച്ച് അര നൂറ്റാണ്ടിന്റെ നിറവിൽ എത്തി നില്ക്കുന്ന തലസ്ഥാന നഗരിയുടെ അപ്പോസ്തോലൻ പാസ്റ്റർ കെ.സി തോമസിന് CMA (ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ ) ആദരവ് നൽകി. ഇന്ന് (7-5-22) രാവിലെ 9 മണി മുതൽ 12.30 വരെ നടന്ന അനുമോദന സമ്മേളനത്തിൽ വച്ച് ,CMA പ്രസിഡന്റ് പാസ്റ്റർ പോൾ സുരേന്ദ്രൻ ,ജനറൽ സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഐ.പി.സി ആക്ടിംഗ് പ്രസിഡന്റ് പാസ്റ്റർ CC. എബഹാം പാസ്റ്റർ കെ.സി തോമസിന് CMA യുടെ മൊമൊന്റോ നൽകി ആദരിച്ചു. യാതോരു വിവേചനം കാണിക്കാത്ത – സഭാ വെത്യാസം ഇല്ലാത്ത, മാധ്യമ പ്രവർത്തനത്തിന്റെ തനിമ നഷ്ടപ്പെടുത്താത്ത , പത്ര ധർമ്മത്തിന്റെ ശരിയായ ദിശാബോധം ഉൾകൊണ്ട് കൊണ്ട് നവ എഴുത്തുകാരെയും പത്ര പ്രവർത്തകരേയും സൃഷ്ടിക്കുവാൻ വേണ്ടി നിലകൊള്ളുന്ന വിവിധ നിലകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ ഒരു സംഗമ വേദിയാണ് സി.എം എ യെന്ന് അനുമോദന പ്രസംഗത്തിൽ C.MA സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് പറഞ്ഞു.പുരസ്ക്കാര ചടങ്ങിൽ ഐ.പി.സി സ്റ്റേറ്റ് എക്സീ കൂട്ടീവ് സ് , തിരുവനന്തപുരം മേഖല സെന്റർ / ഏര്യാ പ്രസിഡന്റ് ന്മാർ, ഐ.പി.സി ജനറൽ ട്രഷറാർ ,രാഷ്ടീയ നേതാക്കൾ, ജി.എം മീഡിയാ പ്രവർത്തകർ , വിവിധ സഭാ അദ്ധ്യക്ഷന്മാർ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു . രാഷ്ട്രീയ നേതാക്കൾക്ക് പുറമെ, പാസ്റ്റർ സി.സി. എബ്രഹാം, പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ, ബ്രദർ വാളകംകുഞ്ഞച്ചൻ ബ്രദർ പി.എം ഫിലിപ്പ്, ബ്രദർ സണ്ണി മുളമൂട്ടിൽ തുടങ്ങിയവർ അനുമോദന പ്രസംഗങ്ങൾ നടത്തി.
Sources:gospelmirror
Media
News Hour | Weekly News | 07 May 2022 | End Time News
Social Media
ഗ്രാമത്തിൽ ആകെയുള്ള രണ്ടായിരം പേരും സമ്പന്നർ; പക്ഷെ പണം ചെലവഴിക്കാൻ കുറച്ച് ബുദ്ധിമുട്ടും

ആകെ രണ്ടായിരത്തോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് ദിവസവും 20,300 പേർ ഹുവാക്സി ഗ്രാമത്തിലോട്ട് യാത്ര ചെയ്യുന്നുണ്ട്. പക്ഷെ എത്ര സമ്പന്നരായിട്ടും പണം ചെലവഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇവിടുത്തുകാർക്ക്. ധൂർത്തടിക്കാനോ ആഘോഷിക്കാനോ ഈ ഗ്രാമത്തിൽ അനുവാദമില്ല. ഇവിടെ ചൂതാട്ടവും മയക്കുമരുന്നും കർശനമായി നിരോധിച്ചിരിക്കുകയാണ്. മാത്രവുമല്ല ഇവിടെ നൈറ്റ് ക്ലബ്ബോ ബാറുകളോ ഒന്നും തന്നെയില്ല. എന്തിനധികം പറയണം ഒരു ഇന്റർനെറ്റ് കഫെ പോലും ഇവിടെ ഇല്ല. വില്ലേജിലെ തന്നെ തിയേറ്റർ കമ്പനി സംഘടിപ്പിക്കുന്ന മീറ്റിങ്ങുകളും പ്രകടനങ്ങളും മാത്രമാണ് ഇവിടുത്തുകാരുടെ ആഘോഷങ്ങൾ.
എന്നാൽ ഇവിടുത്തെ സ്വത്തുക്കളുമായി നാട് വിട്ടാലോ എന്നാലോചിക്കുന്നവർക്ക്? അതും നടക്കില്ല. ഹുവാക്സി ഗ്രാമം വിട്ടുപോകുന്നവർക്ക് അവിടുത്തെ സ്വത്തുക്കളൊന്നും കൈവശം വെക്കാൻ അവകാശമില്ല. എല്ലാം ആ ഗ്രാമത്തിൽ ഉപേക്ഷിച്ച് വേണം നാടുവിടാൻ. ഇന്ന് ഈ ഗ്രാമം ബിസിനസ്സിന്റെ പേരിൽ മാത്രമല്ല, ടൂറിസത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഇന്ന് ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമ കൂടെയാണ് ടൂറിസം. പ്രതിവർഷം രണ്ട് ദശലക്ഷം സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്കുകൾ. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കൗതുകങ്ങളും ഈ ഗ്രാമത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമത്തിന്റെ നടുക്കായി സ്ഥിതി ചെയ്യുന്ന 74 നില കെട്ടിടം. ഇതിന് ഐഫിൽ ടവറിനെക്കാളും ഉയരമുണ്ടെന്നാണ് അവകാശപ്പെടുന്നത്.
Sources:azchavattomonline
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend