Connect with us
Slider

Media

ഇന്‍ഡ്യയടക്കം 24 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സെര്‍വീസുകള്‍ ഒമാന്‍ നിര്‍ത്തിവെച്ചു

Published

on

ഇന്‍ഡ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, യുകെ തുടങ്ങി 24 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സെര്‍വീസുകള്‍ ഒമാന്‍ വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവെച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഒമാന്‍ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ട് വഴിയാണ് അറിയിച്ചത്.

ടുണീഷ്യ, ലെബനന്‍, ബ്രൂണായ്, ഇന്‍ഡോനേഷ്യ, എത്യോപ്യ, ഇറാന്‍, അര്‍ജന്റീന, ബ്രസീല്‍, സുഡാന്‍, ഇറാഖ്, ഫിലിപൈന്‍സ്, ടാന്‍സാനിയ, ദക്ഷിണാഫ്രിക, സിംഗപൂര്‍, ഘാന, സിയറ ലിയോണ്‍, ഗ്വിനിയ, കൊളംബിയ, നൈജീരിയ, ലിബിയ എന്നിവയാണ് പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ള മറ്റ് രാജ്യങ്ങള്‍. അതേസമയം ഒമാനില്‍ പുതുതായി 1,675 കോവിഡ് കേസുകളും 17 മരണങ്ങളും ബുധനാഴ്ച റിപോര്‍ട് ചെയ്തു. ഇതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 280,235 ആയി. 248,151 പേര്‍ രോഗമുക്തരായിട്ടുണ്ട്. മരണസംഖ്യ 3356 ആയി ഉയര്‍ന്നു.

വിമാന സെര്‍വീസുകള്‍ റദ്ദാക്കിയതോടെ മലയാളികളടക്കം അനേകം പേര്‍ പ്രതിസന്ധിയിലായി. ഇനി എപ്പോള്‍ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കാത്തതും ആശങ്കയുണ്ടാക്കുന്നു.

Media

ദേശീയ പാതയ്ക്കായി ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതി

Published

on

ദേശീയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം പൊറുത്തു കൊള്ളുമെന്ന് ഹൈക്കോടതി. ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ പ്രതികരണം

ഹർജിക്കാരെയും ഭൂമി ഏറ്റെടുക്കുന്ന അധികാരികളെയും വിധി എഴുതുന്ന ജഡ്ജിയെയും ദൈവം സംരക്ഷിച്ചു കൊള്ളും. രാജ്യപുരോഗതിക്ക് ദേശീയ പാത ഒഴിച്ചുകൂടാനാകാത്തത് ആയതിനാൽ സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ദേശീയപാതയുടെ നിർദിഷ്ട അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നും സ്ഥലം ഏറ്റെടുക്കുന്നത് നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇത്തരം നിസാര കാര്യങ്ങളുടെ പേരിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Sources:keralabhumi

Continue Reading

Media

സൗദിയിൽ സൂപ്പർവൈസർ ജോലിയും സ്വദേശിവത്കരിക്കുന്നു

Published

on

റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിലേക്ക് തൊഴിൽ രംഗത്തെ സ്വദേശിവത്കരണം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ജോലികള്‍ ഏറ്റെടുക്കുന്ന കമ്പനികളിലെ സൂപ്പര്‍വൈസിംഗ് ജോലികൾ പൂർണമായും സ്വദേശിവല്‍ക്കരിക്കുന്നതാണ് പുതിയ നടപടി. സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.

സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കോണ്‍ട്രാക്ടിങ് ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നിബന്ധന ബാധകമാവുക. ഇത്തരം കമ്പനികളിലെ സൂപ്പര്‍ വൈസിങ് തസ്‍തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കാനാണ് തീരുമാനം. സ്വദേശിവല്‍ക്കരണം സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലാണ് നിബന്ധന ബാധകമാക്കിയത്.

ഓപ്പറേഷന്‍സ്, മെയിന്റനൻസ് കമ്പനികളിലെ ഉന്നത തസ്‍തികകളില്‍ അമ്പത് ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണമെന്ന നിര്‍ദ്ദേശം നേരത്തെ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. എഞ്ചിനിയറിംഗ് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ സ്വദേശി അനുപാതം മുപ്പത് ശതമാനത്തില്‍ കുറയാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ ജോലി ഒഴിവുകള്‍ നാഷണല്‍ ഗേറ്റ് വേ ഓഫ് ലേബര്‍ പോര്‍ട്ടലായ ‘താഖത്തി’ല്‍ പ്രസിദ്ധീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
Sources:globalindiannews

Continue Reading

Subscribe

Enter your email address

Featured

us news17 hours ago

ക്രൈസ്തവഹത്യക്ക്‌ കുപ്രസിദ്ധി നേടി നൈജീരിയ.. ആറുമാസത്തിനിടെ നൈജീരിയിൽ മാത്രം കൊല്ലപ്പെട്ടത് 3000ലധികം ക്രൈസ്തവർ.

നൈജീരിയ: ക്രൈസ്തവഹത്യക്ക്‌ കുപ്രസിദ്ധി നേടി നൈജീരിയ കഴിഞ്ഞ ആറ് മാസത്തിനിടയിൽ നൈജീരിയയിൽ മാത്രം കൊല്ലപ്പെട്ടത് 3462 ലധികം ക്രൈസ്തവരെന്ന് റിപ്പോർട്ട്.ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനങ്ങളെ കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുന്ന...

Media18 hours ago

ദേശീയ പാതയ്ക്കായി ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതി

ദേശീയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം പൊറുത്തു കൊള്ളുമെന്ന് ഹൈക്കോടതി. ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ്...

Media18 hours ago

സൗദിയിൽ സൂപ്പർവൈസർ ജോലിയും സ്വദേശിവത്കരിക്കുന്നു

റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിലേക്ക് തൊഴിൽ രംഗത്തെ സ്വദേശിവത്കരണം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ജോലികള്‍ ഏറ്റെടുക്കുന്ന കമ്പനികളിലെ...

us news18 hours ago

Police Clarify No Burning of Church in North Sumatra

Indonesia– The Indonesian police clarify that a recent brawl did not specifically target a local church, although the church was...

Media18 hours ago

30 Christians have been arrested in UP this month under the guise of anti-conversion laws

Mumbai – Police recently arrested nine Christians in Uttar Pradesh for allegedly violating the state’s controversial anti-conversion law, which criminalises...

Media18 hours ago

Heavy rains and floods; The death toll in Maharashtra has risen to 112

MUMBAI – At least 112 people have died in the western Indian state of Maharashtra, authorities said on Friday, after...

Trending