Hot News
ജനസംഖ്യ നിയന്ത്രണത്തിന് നിയമ നിര്‍മാണം നടപ്പാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍: കരട് ബില്‍ പ്രസിദ്ധീകരിച്ചു

ജനസംഖ്യ നിയന്ത്രണത്തിന് കര്‍ശന നിയമ നിര്‍മാണം നടപ്പാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ജോലി ലഭിക്കുന്നതില്‍ നിന്നും വിലക്കാന്‍ വ്യവസ്ഥയുള്ള കരട് ബില്‍ പ്രസിദ്ധീകരിച്ചു. രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുമാണ് ജനസംഖ്യ ബില്‍ തയ്യാറാക്കിയിരിക്കുന്നത്.
രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷ നല്കുന്നതില് നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, രണ്ട് കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ലെന്നും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് സ്ഥാനകയറ്റം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും യു.പി ലോ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് എ.എന്‍ മിത്തല്‍ വ്യക്തമാക്കി. കുടുംബത്തിന്റെ റേഷന്‍ കാര്‍ഡില്‍ നാലംഗങ്ങളെ മാത്രമേ ഉള്‍പ്പെടുത്തുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, നിയമം പാലിക്കുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായാവും ഭൂമി വാങ്ങുന്നതിന് സബ്സിഡിയും നല്‍കും. രണ്ട് കുട്ടികള്‍ മാത്രമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പിഎഫ് ഉള്‍പ്പെടെ വര്‍ധിപ്പിക്കുമെന്നും ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒറ്റ കുട്ടിക്ക് 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
Hot News
വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ് തങ്ങളുടെ കാൻഡി കമ്പനിയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചിരിക്കുന്നത്.
കാനഡയിലെ കാൻഡി ഫൺഹൗസ് എന്ന സ്ഥാപനത്തിലേക്ക് ചീഫ് കാൻഡി ഓഫീസർ തസ്തികയിലേക്കാണ് കമ്പനി ഉദ്യോഗാർഥികളെ ക്ഷണിച്ചിരിക്കുന്നത്. ഒന്റാരിയോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി ലിങ്ക്ഡ് ഇൻ വഴിയായിരുന്നു ഉദ്യോഗാർഥികളെ ക്ഷണിച്ച് പരസ്യം ചെയ്തത്. 1,00,000 കനേഡിയൻ ഡോളറാണ് (61,33,863 ഇന്ത്യൻ രൂപ) വാർഷിക ശമ്പളമായി കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. പോപ് സംസ്കാരം, കാൻഡിയോടും മധുരപലഹാരങ്ങളോടുള്ള അഭിനിവേശമാണ് ഈ തസ്തികയ്ക്ക് ആവശ്യമെന്നാണ് കമ്പനി അറിയിക്കുന്നത്.
ഓരോ മസത്തിലും കമ്പനി നിർമ്മിക്കുന്ന 3500 കാൻഡി ഉത്പന്നങ്ങൾ രുചിച്ച് അഭിപ്രായങ്ങൾ അറിയിക്കുക എന്നതാണ് ജോലി. ഇതിനകം തന്നെ 6500ലേറെ പേർ ലിങ്ക്ഡ് ഇൻ വഴി അപേക്ഷിച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്.
ചീഫ് കാൻഡി ഓഫീസറായി തിരഞ്ഞെടുക്കുന്ന ആൾക്ക് വീട്ടിലിരുന്ന് ദിവസവും ജോലി ചെയ്യാം, അല്ലെങ്കിൽ പാർട് ടൈം ആയും ജോലി ചെയ്യാനുള്ള അവസരമുണ്ട്. അഞ്ച് വയസിനു മുകളിലുള്ള, വടക്കേ അമേരിക്കയിൽ താമസിക്കുന്നവരേയാണ് ഈ തസ്തികയിലേക്ക് കമ്പനി പരിഗണിക്കുന്നത്. ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
Sources:azchavattomonline
Hot News
ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള് പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ വടക്കന്‍ നൈജീരിയയില്‍ നിന്നുള്ള ക്രൈസ്തവ നേതാക്കള്‍ യോഗം ചേര്‍ന്നു. ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് യോഗത്തില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ നേതാക്കള്‍ നൈജീരിയന്‍ ജനതയോട് ആഹ്വാനം ചെയ്തു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ചാല്‍ അത് വിഭാഗീയതക്ക് കാരണമാകുമെന്നും അതിനാല്‍ ദേശസ്നേഹികളായ നൈജീരിയക്കാര്‍ അത് തള്ളിക്കളയണമെന്നും ആഹ്വാനത്തില്‍ പറയുന്നു.
ഫെഡറേഷന് ഗവണ്മെന്റിന്റെ മുന്‍ സെക്രട്ടറി ബാബാച്ചിര്‍ ലാവല്‍, ജനപ്രതിനിധി സഭയുടെ മുന്‍ സ്പീക്കര്‍ യാകുബു ഡോഗാര, മുന്‍ യുവജനക്ഷേമ വകുപ്പ് മന്ത്രി സോളമന് ഡാലുങ്, സെനറ്റര്‍ ഇഷാകു അബ്ബോ തുടങ്ങി വടക്കന്‍ നൈജീരിയയില്‍ നിന്നുള്ള നിരവധി പ്രമുഖ ക്രിസ്ത്യന്‍ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. 2023-ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് – വൈസ് പ്രസിഡന്റ് പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച എ.പി.സി യുടെ തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ലാവല്‍ പറഞ്ഞു. വടക്കന്‍ മേഖലയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള ഒരു വലിയ ഗൂഢലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ എതിര്‍പ്പിന് ചരിത്രപരമായ അടിത്തറയുണ്ടെന്ന് പറഞ്ഞ ലാവല്‍ കെബ്ബി- നൈജര്‍, കടുണ എന്നീ സംസ്ഥാനങ്ങളില്‍ മുന്‍ കാലങ്ങളില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ ക്രൈസ്തവരായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാ പദവികളിലും മുസ്ലീങ്ങള്‍ മാത്രമാണെന്നും ചൂണ്ടിക്കാട്ടി. എ.പി.സിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും ഗോംബെ, കോഗി, അഡമാവ എന്നീ സംസ്ഥാനങ്ങളിലും ഇതാവര്ത്തിക്കുമെന്ന് എ.പി.സി ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും, ക്രിസ്ത്യന്‍ ഭരണാധികാരി മരിച്ചാല്‍ പകരക്കാരനായി മുസ്ലീം ഭരണാധികാരിയെ കൊണ്ടുവരുന്നത് പതിവായിരിക്കുകയാണെന്നും ലാവല്‍ പറയുന്നു.
എ.പി.സി പാര്‍ട്ടിയുടെ നാഷണല്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ (എന്‍.ഡബ്ലിയു.സി) നിന്നും, നാഷ്ണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും വടക്കന്‍ മേഖലയില്‍ നിന്നുള്ള ക്രൈസ്തവരെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. എ.പി.സി’യുടെ പ്രസിഡന്റ് – വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ‘മുസ്ലീം-മുസ്ലീം’ ആണെന്നുള്ള തീരുമാനം പെട്ടെന്നുള്ള തീരുമാനമല്ലെന്നും വളരെക്കാലമായുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്നും ആരോപിച്ച ലാവല്‍ വിദ്യാഭ്യാസപരവും, സാമ്പത്തികപരവും, രാഷ്ട്രീയപരവുമായി വടക്കന്‍ മേഖലയിലെ ക്രൈസ്തവരെ പാര്‍ശ്വവല്‍ക്കരിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ജൂലൈ 10നാണ് ‘എ.പി.സി’യുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി ബോലാ ടിനുബുവിനെയും, സെനറ്റര്‍ കാഷിം ഷെട്ടിമയെ വൈസ്-പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിച്ചത്. ഇരുവരും ഇസ്ലാം മതസ്ഥരാണ്. പൊതുതിരഞ്ഞെടുപ്പില്‍ ഇസ്ലാം മതസ്ഥര്‍ക്ക് മാത്രം പ്രാതിനിധ്യം നല്കിയാല് അത് രാഷ്ട്രത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് നൈജീരിയന്‍ മെത്രാന് സമിതി മുന്നറിയിപ്പ് നല്കി ഒരു മാസത്തിനുള്ളിലാണ് ഈ പ്രഖ്യാപനം നടന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
Crime
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ

ന്യൂഡല്‍ഹി: താന്‍ വിശ്വസിക്കുന്നത് യേശു ക്രിസ്തുവിലാണെന്നും, യേശു ക്രിസ്തു പരമോന്നതനാണെന്നും പറഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജയിലില്‍ കഴിഞ്ഞുവരുന്ന പാക്കിസ്ഥാനി ക്രൈസ്തവ വിശ്വാസിക്ക് ലാഹോര്‍ കോടതി വധശിക്ഷ വിധിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ അഷ്ഫാഖ് മസി എന്ന ക്രിസ്ത്യന്‍ യുവാവിന് കോടതി വധശിക്ഷ വിധിച്ചത്. 2017 ജൂണില്‍ ബൈക്ക് നന്നാക്കിയതിന്റെ പണം ആവശ്യപ്പെട്ടതിന്റെ പേരില്‍ അഷ്ഫാഖ് ഒരു മുസ്ലീം കസ്റ്റമറുമായി തര്‍ക്കമുണ്ടായിരിന്നു. താനൊരു മുസ്ലിം മതവിശ്വാസിയായതിനാല്‍ തനിക്ക് ഇളവ് നല്‍കണമെന്ന് കസ്റ്റമര്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ‘ക്രിസ്തുവിലാണ് വിശ്വസിക്കുന്നത്’ എന്ന് പറഞ്ഞുകൊണ്ട് അഷ്ഫാഖ് ഈ ആവശ്യം നിരാകരിക്കുകയായിരിന്നു.
ഈ പ്രശ്നം വലിയതര്‍ക്കത്തിലും, അഷ്ഫാഖിന്റെ അറസ്റ്റിലുമാണ് അവസാനിച്ചത്. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം “യേശുവാണ് പരമോന്നതന്” എന്ന് അഷ്ഫാഖ് പറഞ്ഞതോടെ മുഹമ്മദ് നബിയെ നിന്ദിച്ചതായി തര്‍ക്കസ്ഥലത്ത് തടിച്ചുകൂടിയ ആളുകള്‍ ആരോപിക്കുകയായിരുന്നു. സാക്ഷികള്‍ ഹാജരാവാതിരിക്കുക, ജഡ്ജി വരാതിരിക്കുക, തുടങ്ങിയ പല കാരണങ്ങളാല്‍ 2019 മുതല്‍ ഈ കേസ് പലപ്രാവശ്യം നീട്ടിക്കൊണ്ടുപോയിരിന്നു. ഇക്കാലയളവില്‍ എല്ലാം അദ്ദേഹം തടവിലായിരിന്നു. ചങ്ങലകൊണ്ട് ബന്ധിച്ച നിലയില്‍ മനുഷ്യത്വരഹിതമായിട്ടാണ് അഷ്ഫാഖിനെ വിവിധ കോടതികളില്‍ ഹാജരാക്കിയത്.
ജീവന് ഭീഷണിയുള്ളതിനാല്‍ അഷ്ഫാഖിന്റെ കുടുംബം ലാഹോറില്‍ നിന്നും താമസം മാറ്റി എന്നാണ് അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്. വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് മതനിന്ദ നിയമം പാക്കിസ്ഥാനില്‍ പ്രാധാന്യമായും ഉപയോഗിക്കപ്പെടുന്നത്. പ്രവാചകനിന്ദ എന്ന പേരില്‍ ഏത് മുസ്ലിം കൊടുക്കുന്ന കേസും അതീവ പ്രാധാന്യത്തോടെയാണ് പാക്ക് പോലീസും കോടതിയും പരിഗണിക്കുന്നത്. 1947-ലെ വിഭജനത്തിന് ശേഷമാണ് പാക്കിസ്ഥാനില്‍ മതനിന്ദാനിയമം പ്രാബല്യത്തില്‍ വരുന്നത്. സിയാ-ഉള്-ഹഖ് അധികാരത്തിലിരുന്ന സമയത്ത് (1980-1986) ഈ നിയമത്തോടൊപ്പം ‘വധശിക്ഷ’, ജീവപര്യന്തം’ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ കൂടി ചേര്‍ത്തിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings