Connect with us
img-4
1
151
151 - copy
logo-full

Media

സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും: അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് നികുതി പിടിക്കാം -ഹൈക്കോടതി

Published

on

കൊ​ച്ചി: അ​ധ്യാ​പ​ക​രാ​യ വൈ​ദി​ക​രിൽ നിന്നും ക​ന്യാ​സ്ത്രീ​ക​ളിൽ നിന്നും നികുതി ഈടാക്കുന്നതിൽ അ​പാ​ക​ത​യി​ല്ലെ​ന്ന്​ ഹൈക്കോടതി. ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം അ​നുഛേ​ദ പ്ര​കാ​ര​മു​ള്ള മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ഭാ​ഗ​മാ​യി ടി.​ഡി.​എ​സ് ഇ​ള​വ് ബാ​ധ​ക​മ​​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ജ​സ്​​റ്റി​സ് എ​സ്.​വി. ഭാ​ട്ടി, ജ​സ്​​റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്.

2014 മുതലാണ് സർക്കാർ, എയ്ഡഡ് അധ്യാപകരായ പുരോഹിതന്മാരുടെയും കന്യാസ്ത്രീമാരുടെയും ശമ്പളത്തിൽനിന്ന് ടി.ഡി.എസ്. പിടിച്ചുതുടങ്ങിയത്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്ന്യസ്തർ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്ന്യസ്തസഭയിലേക്കാണു പോകുന്നതെന്നും അതിനാൽ നികുതി ഈടാക്കരുതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ബൈബിൾ വാക്യം ഉദ്ധരിച്ച് ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

സർക്കാർശമ്പളം പറ്റുന്ന വൈദികരെയും കന്യാസ്ത്രീകളെയും സർക്കാർജീവനക്കാരായി കണക്കാക്കണമെന്നായിരുന്നു നികുതിവകുപ്പിെൻറ നിലപാട്. ശമ്പളം, പെൻഷൻ, ഗ്രാറ്റ്വിറ്റി തുടങ്ങിയവയെല്ലാം അവർക്കു കിട്ടുന്നുണ്ട് -നികുതിവകുപ്പ് വാദിച്ചു. വരുമാനം കിട്ടുന്ന വേളയിലാണ് ടി.ഡി.എസ്. ബാധകമാകുന്നതെന്നിരിക്കേ വിനിയോഗ രീതി നോക്കേണ്ടതില്ലെന്ന്, വരുമാനം പൂർണമായും സന്ന്യസ്തസഭയിലേക്കു പോകുന്നുവെന്ന വാദംതള്ളി കോടതി ചൂണ്ടിക്കാട്ടി.

സന്ന്യസ്തവ്രതം എടുക്കുന്നതോടെ വൈദികനും കന്യാസ്ത്രീക്കും ‘സിവിൽ ഡെത്ത്’ സംഭവിക്കുന്നുവെന്ന കാനോനിക നിയമം എല്ലാ ജീവിതസാഹചര്യങ്ങളിലും ബാധകമല്ല. രാജ്യത്തെ നിയമത്തിനാണ് വ്യക്തിഗത നിയമത്തെക്കാൾ പ്രാധാന്യമുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു.ടി.​ഡി.​എ​സ്​ പി​ടി​ക്കു​ന്ന​തി​നെ​തി​രെ ന​ല്‍​കി​യ ഹ​ർജി സിം​ഗി​ള്‍​ബെ​ഞ്ച്​ ത​ള്ളി​യ​തി​നെ​തി​രെ സി​സ്​​റ്റ​ര്‍ മേ​രി ലൂ​സി​റ്റ​യ​ട​ക്കം ന​ല്‍​കി​യ 49 അ​പ്പീ​ല്‍ ഹ​ർജി​ക​ള്‍ ത​ള്ളി​യാ​ണ്​ കോ​ട​തി​ പുതിയ ഉത്തരവ് ഇറക്കിയത്.

Media

ജോർജ് മത്തായി സി പി എ (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Published

on

ഡാളസ്: പ്രശസ്ത മാധ്യമ പ്രവർത്തകനും , എഴുത്തുകാരനും ,ജീവ കാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സി പി എ (ഉപദേശിയുടെ മകൻ) (71) സെപ്റ്റംബർ 23 വ്യാഴാഴ്ച്ച ഉച്ചക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് ഡാളസിൽ നടക്കും.

ഭാര്യ :ഐറിൻ , മക്കൾ :ഡയാന ,പ്രിസില്ല മരുമക്കൾ : ജോൺസൻ മേലേടം ,ഷിബു തോമസ്

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Continue Reading

Media

ജോർജ് മത്തായി സി പി എ യുടെ ആരോഗ്യനില ഗുരുതരം ; അടിയന്തിര പ്രാർത്ഥനയ്ക്ക് അപേക്ഷിക്കുന്നു

Published

on

പ്രശസ്ത മാധ്യമ പ്രവർത്തകനും , എഴുത്തുകാരനും ,ജീവ കാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സി പി എ (ഉപദേശിയുടെ മകൻ) യുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു .കടുത്ത ശ്വാസ തടസ്സം ഉള്ളതിനാൽ വെന്റിലേറ്ററിൽ തന്നെ തുടരുന്നു. പരിപൂർണ സൗഖ്യത്തിനായി ദൈവ മക്കളുടെ പ്രാർത്ഥനയെ ചോദിക്കുന്നു .

Continue Reading

Subscribe

Enter your email address

Featured

us news18 mins ago

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സമ്പൂർണ വിലക്ക്,ലോകത്തെ ഞെട്ടിച്ച് ചൈന

ബീജിങ്: ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനവുമായി ചൈന രംഗത്ത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇക്കാര്യത്തില്‍ ഇത്രയും കടുത്ത തീരുമാനവുമായി രംഗത്ത് വരുന്നത്. ക്രിപ്‌റ്റോകറന്‍സികളും അവയുമായി ബന്ധപ്പെട്ട...

us news26 mins ago

Shooting in Tennessee; Two deaths, including the attacker

A gunman attacked a grocery store in an upscale Tennessee suburb on Thursday afternoon, killing one person and wounding 12...

us news37 mins ago

50 Killed During Incessant Attacks on Nigerian Christian Community

Nigeria –According to Daily Post Nigeria, suspected Fulani militants have murdered 50 villagers, destroyed 254 homes, and attacked seven churches,...

us news1 day ago

രാജ്യത്തിന്റെ വികസനത്തിനായി ക്രൈസ്തവർ രാജ്യത്ത് തുടരണം : കുർദിഷ് പ്രസിഡന്റ്.

കുർദിസ്ഥാൻ :രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ക്രൈസ്തവർ കുർദിസ്ഥാനിൽ തുടരണമെന്ന അഭ്യർത്ഥനയുമായി പ്രസിഡന്റ് നെച്ചിർവാൻ ബർസാനി. ഐസിസ് അധിനിവേശത്തെ തുടർന്ന് ഇറാഖിൽനിന്ന് അഭയംതേടി കുർദിസ്ഥാനിൽ എത്തിയ ക്രൈസ്തവർ രാജ്യത്തിന്റെ വികസനം...

us news1 day ago

ഒക്‌ലഹോമയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 600,800 കവിഞ്ഞു

ഒക്‌ലഹോമ : ഒക്‌ലഹോമ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ബുധനാഴ്ചയോടെ 600,800 കവിഞ്ഞതായി ഒക്‌ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു. 2020 മാർച്ചിൽ കോവിഡ്...

Media1 day ago

ജോർജ് മത്തായി സി പി എ (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഡാളസ്: പ്രശസ്ത മാധ്യമ പ്രവർത്തകനും , എഴുത്തുകാരനും ,ജീവ കാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സി പി എ (ഉപദേശിയുടെ മകൻ) (71) സെപ്റ്റംബർ 23...

Trending