us news
അമേരിക്കന്‍ വിമാനത്തില്‍ നിന്ന് താഴേക്ക് വീണു മരിച്ച ഡോക്ടറുടെ പിതാവിൻ്റെ വാക്കുകൾ
ദോഹ: കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന അമേരിക്കന്‍ വിമാനത്തില്‍ നിന്ന് താഴേക്ക് പതിച്ച മൂന്ന് പേരെ കുറിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി താഴേക്ക് വീണ് മരണപ്പെട്ട ഒരാളുടെ പിതാവ് രംഗത്തെത്തി. പ്രാദേശിക അറബ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
‘മുഹമ്മദ് വിധ’ എന്ന യുവ ഡോക്ടര്‍ ആണ് വിമാനത്തില്‍ നിന്ന് താഴേക്ക് പതിച്ചത്. അഫ്ഗാന്‍ താലിബാന്‍ കീഴടക്കി കൊണ്ടിരിക്കെയായിരുന്നു വിമാനത്തില്‍ അഫ്ഗാന്‍ പൗരന്മാരെ അമേരിക്കയിലേക്ക് കൊണ്ട് പോകുന്നുവെന്ന വാര്‍ത്ത പരന്നത്. 22-കാരനായ മുഹമ്മദ് അന്നേ ദിവസം രാവിലെ വീട്ടിലുള്ളവരോട് ഒന്നും പറയാതെ ഇറങ്ങി പോയത് പിതാവ് ഓര്‍ക്കുന്നു.
‘അഫ്ഗാന്‍ സൈന്യം കാബൂള്‍ വളഞ്ഞതിന്റെ രണ്ടാം ദിനമായിരുന്നു അത്. മെച്ചപ്പെട്ട ഒരു ജീവിതം ആഗ്രഹിച്ചായിരിക്കണം മറ്റു അഫ്ഗാന്‍ പൗരന്മാരെ പോലെ മുഹമ്മദും ആ വിമാനത്തില്‍ കയറിക്കൂടാന്‍ ശ്രമിച്ചത്. എന്നാല്‍ ഞങ്ങള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. നിരവധി തവണ മുഹമ്മദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവന്‍ പ്രതികരിച്ചില്ല. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ഫോണ്‍ ചെയ്തു നോക്കിയപ്പോള്‍ വേറെ ഒരാള്‍ ഫോണ്‍ എടുക്കുകയും മകന്‍ വിമാനത്തില്‍ നിന്നും വീണ് മരിച്ചെന്ന് അറിയിക്കുകയുമായിരുന്നു,’ പിതാവ് പറയുന്നു.
അഫ്ഗാന്‍ ജനതയിലെ യുവ പ്രൊഫഷണല്‍ വിഭാഗങ്ങള്‍ എല്ലാം തന്നെ താലിബാന്റെ വരവില്‍ അസ്വസ്ഥരാണ് എന്നും രാജ്യം വിടാതിരിക്കാന്‍ എല്ലാ നടപടികളും താലിബാന്‍ കര്‍ശനമാക്കിയെന്നും മുഹമ്മദ് വിധയുടെ പിതാവ് ചൂണ്ടിക്കാട്ടുന്നു.
Sources:globalindiannews
us news
അയര്‍ലന്‍ഡില്‍ യുപിഎഫ് ഫാമിലി കോൺഫറൻസിനു സമാപനം
അയർലണ്ടിലെയും നോർത്തേൻ അയർലണ്ടിലെയും മലയാളം പെന്തെക്കോസ്ത് ദൈവസഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ പത്താമത് ഫാമിലി കോൺഫറൻസ് ഡബ്ലിനിൽ സമാപിച്ചു. സോളിഡ് റോക്ക് ചർച്ച് ഓഫ് ഗോഡിൽ നടന്ന കോൺഫറൻസിൽ പാസ്റ്റര്‍മാരായ ബാബു ചെറിയാൻ, ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ലോഡ്സൺ ആന്റണിയുടെ നേതൃത്വത്തിലുള്ള യുപിഎഫ് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകി.
യുവജന സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് മാത്യു, ഈ കാലഘട്ടത്തിലെ യുവജനങ്ങളിൽ ആത്മീകവും വ്യക്തിപരവുമായ വളർച്ചയുടെ ആവശ്യകതയെ കുറിച്ച് യുവജനങ്ങളോടു സംവദിച്ചു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിൽ ഈ കാലഘട്ടത്തിലെ സഭ അനുസരണം കാണിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വളരെ വ്യക്തമായ ആലോചനകൾ പാസ്റ്റർ ബാബു ചെറിയാൻ പങ്കുവെച്ചു.
കഴിഞ്ഞ പത്തുവർഷങ്ങളിൽ യു പി എഫ് അയർലൻ്റിലും നോർത്തേൺ അയർലൻ്റിലുമുള്ള സഭകളുടെ ഐക്യത്തിനും, ആത്മിക അഭിവൃദ്ധിക്കുമായി പ്രവർത്തിച്ചത് പ്രസിഡൻ്റ് പാസ്റ്റർ ജോസഫ് ഫിലിപ്പ് ഓർമിപ്പിച്ചു. ഒരുമിച്ചു നിന്നാൽ സഭകൾക്കും യുവജനങ്ങൾക്കും ക്രിസ്തുവിൻ്റെ പത്രങ്ങളാകാമെന്ന് സെക്രട്ടറി ജോബിൻ അവതരിപ്പിച്ച റിപ്പോര്‍ട്ടിലൂടെ ആഹ്വാനം ചെയ്തു.
കുഞ്ഞുങ്ങൾക്കുള്ള സെഷനുകൾ ട്രാൻസ്ഫോമേഴ്സിൻ്റെയും എക്സൽ വിബിഎസിൻ്റെയും നേതൃത്വത്തിൽ നടന്നു. പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ്, പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡൻ്റുമാർ), ഏബ്രഹാം മാത്യു (ജോയിൻ്റ് സെക്രട്ടറി), സാമുവൽ ജോസഫ് (ട്രഷറർ), ഡോ. ജോഷ്വാ പി. തോമസ് (യൂത്ത് കോഓര്‍ഡിനേറ്റര്‍), ഡോ. ജോസെയാ ചെറിയാൻ (ക്വയർ കോഡിനേറ്റർ), ഡോ ജോഷി ജോൺ(മീഡിയ കോഡിനേറ്റർ), ബാബുക്കുട്ടി (കോൺഫറൻസ് കോഡിനേറ്റർ), ബിജോയി (യൂത്ത് കൺവീനർ), അരുൺ ജോർജ്, ആശിഷ് പ്രകാശ് മാത്യു, ലിബിൻ (കൺവീനർമാർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
Sources:christiansworldnews
us news
“കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച വൈകിട്ട് നടക്കും
മെൽബൺ : ഓസ്ട്രേലിയയിലെ മെൽബൺ പട്ടണത്തിലുള്ള എബെനേസർ ക്രിസ്ത്യൻ അസംബ്ലി സഭ ഒരുക്കുന്ന “കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച വൈകിട്ട് 6.30 മണി മുതൽ നടക്കും. സുപ്രസിദ്ധ പ്രയ്‌സ് & വർഷിപ്പ് ലീഡർ ബ്രദർ ഇമ്മാനുവേൽ ഹെൻറിയും, സിസ്റ്റർ ശ്രുതി ഇമ്മാനുവേലും ഗാന ശുശ്രൂഷ നയിക്കും.
Location : 9 Claredale Road, Doveton, Melbourne, Victoria 3177.
Sources:Middleeast Christian Youth Ministries
us news
തന്റെ നേട്ടങ്ങളുടെ അടിസ്ഥാനം ക്രിസ്തു വിശ്വാസം: മിന്നെസോട്ട സൗന്ദര്യ റാണി ആഞ്ചെലീന അമേരിഗോ
മിന്നെസോട്ട: തന്റെ നേട്ടങ്ങളുടെ അടിസ്ഥാനം ക്രിസ്തു വിശ്വാസമാണെന്ന സാക്ഷ്യവുമായി അമേരിക്കയിലെ മിന്നെസോട്ട സംസ്ഥാനത്തെ സൗന്ദര്യ റാണി ആഞ്ചെലീന അമേരിഗോ. സമീപകാലത്ത് പങ്കെടുത്ത ഒരു റേഡിയോ ഷോയിലൂടെയാണ് താരം തന്റെ ആഴമേറിയ ക്രിസ്തു വിശ്വാസം പങ്കുവെച്ചത്. “ഞാനെന്താണ് ചെയ്യുന്നത്? ഞാനെങ്ങനേയാണ് ഇത് ചെയ്യുന്നത്? എന്നു ഞാന്‍ സ്വയം ചോദിക്കാറുണ്ടെന്നും മറ്റുള്ളവരേക്കാളും ഒരു പടി മുന്നില്‍ ദൈവം തന്നെ നയിക്കുമെന്ന് വിശ്വസിക്കുകയാണെന്നും നേട്ടങ്ങളുടെ പിന്നില്‍ കര്‍ത്താവാണെന്നും ആഞ്ചെലീന പറഞ്ഞു.
സൗന്ദര്യ മത്സരങ്ങളെക്കുറിച്ചും, തന്റെ വിശ്വാസത്തില്‍ താന്‍ എങ്ങിനെ വേരൂന്നിയിരിക്കുന്നു എന്നതിനെക്കുറിച്ചും അവതാരകനായ പാട്രിക് കോണ്‍ലിയുമായി ചര്‍ച്ച ചെയ്യുവാന്‍ ‘പ്രാക്ടീസിംഗ് കാത്തലിക്’ എന്ന റേഡിയോ ഷോയിലാണ് ആഞ്ചെലീന പങ്കെടുത്തത്. മിസ് അമേരിക്ക ഓര്‍ഗനൈസേഷനിലേക്ക് ശരിക്കും ആവേശകരമായ ഒരു യാത്രയായിരുന്നുവെന്ന് താരം പറഞ്ഞു. ആ യാത്രയിലുടനീളം എന്റെ ക്രൈസ്തവ വിശ്വാസം എന്നോടൊപ്പം ഉണ്ടായിരുന്നു. മത്സരങ്ങളുടെ ലോകം വിവിധ വികാരങ്ങളാണ് തരുന്നത്. നമ്മെ നല്ലവണ്ണം നോക്കുന്ന ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണ് ദൈവവിശ്വാസത്തില്‍ വേരൂന്നിയിരിക്കുവാനുള്ള ഒരു മാര്‍ഗ്ഗമെന്നും ആഞ്ചെലീന പറഞ്ഞു.
മിസ് അമേരിക്ക ഓര്‍ഗനൈസേഷനിലേക്കുള്ള യാത്ര രസകരമാണ്. എന്നാല്‍ കുടുംബത്തോടൊപ്പം ചില്‍ഡ്രന്‍സ് മിറക്കിള്‍ നെറ്റ്വര്‍ക്കില്‍ പ്രാര്‍ത്ഥിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടസ്സം നേരിടുമ്പോള്‍ ബുദ്ധിമുട്ടാണെന്നും ആഞ്ചെലീന പറഞ്ഞു. വെയ്‌സാറ്റയിലെ സെന്റ് ബർത്തലോമിയോ ഇടവകാംഗമായ ആഞ്ജലീന അമേരിഗോ ഇക്കഴിഞ്ഞ ജൂണിലാണ് മിസ് മിന്നെസോട്ടയായി കിരീടമണിഞ്ഞത്. ജനുവരിയിൽ നടക്കുന്ന മിസ് അമേരിക്ക മത്സരത്തിൽ താരം സംസ്ഥാനത്തെ പ്രതിനിധീകരിക്കും.
കടപ്പാട് :പ്രവാചക ശബ്ദം
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National8 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National8 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News7 months ago
3 key evidences of Jesus’ return from the grave