Connect with us

Life

റേഷൻ കാർഡ് ഇനി എ.ടി.എം. കാർഡ് രൂപത്തിൽ; വിതരണം നവംബർ ഒന്നുമുതൽ

Published

on

 

തിരുവനന്തപുരം:പുസ്തകരൂപത്തിലുള്ള പരമ്പരാഗത റേഷൻ കാർഡിനു പകരം എ.ടി.എം. കാർഡിന്റെ വലുപ്പത്തിൽ സ്മാർട്ട് റേഷൻ കാർഡ് വിതരണത്തിനെത്തുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും.

ക്യു.ആർ.കോഡും ബാർ കോഡും കാർഡ് ഉടമയുടെ ചിത്രവും പേരും വിലാസവുമായിരിക്കും കാർഡിന്റെ മുൻവശത്തുണ്ടാവുക. 25 രൂപയാണ് സ്മാർട്ട് കാർഡാക്കാൻ ഫീസായി നൽകേണ്ടത്. മുൻഗണനാ വിഭാഗത്തിന് സൗജന്യമായി നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാമെന്നതും യാത്രകളിൽ കരുതാമെന്നതുമാണ് പ്രധാന ഗുണം. പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, എൽ.പി.ജി. കണക്ഷൻ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ മറുഭാഗത്തുമുണ്ട്.

താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴി ഓൺലൈനായോ സ്മാർട്ട് കാർഡിന് അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിങ് ഓഫീസറോ അംഗീകരിച്ചാൽ കാർഡ് അപേക്ഷകന്റെ ലോഗിൻ പേജിലെത്തും. പി.ഡി.എഫ്. രൂപത്തിലുള്ള കാർഡിന്റെ പ്രിന്റൗട്ട് എടുത്ത് ഉപയോഗിക്കാം. അറിയിപ്പ് ലഭ്യമാകുമ്പോൾ ഓഫീസിലെത്തി സ്മാർട് കാർഡ് കൈപ്പറ്റാം.

ടി.എസ്.ഒ. ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിങ് ഇൻസ്പെക്ടർ എന്നിവരുടെ ഫോൺ നമ്പറും കാർഡിൽ രേഖപ്പെടുത്തും. മുൻഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്ത ഇ-റേഷൻ കാർഡ് പരിഷ്കരിച്ചാണ് സ്മാർട്ട് കാർഡ് ഇറക്കുന്നത്. കടകളിൽ ഇ-പോസ് മെഷീനൊപ്പം ക്യു.ആർ. കോഡ് സ്കാനറുംവെക്കും. സ്കാൻ ചെയ്യുമ്പോൾ വിവരങ്ങൾ സ്ക്രീനിൽ തെളിയും. റേഷൻ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലിൽ ലഭിക്കുന്ന രീതിയിലാണ് പ്രവർത്തനം.

നേട്ടം

തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാം, യാത്രകളില്‍ കരുതാം

ഒരു രാജ്യം ഒരു കാ‌ര്‍ഡ് വരുമ്പോള്‍ കൂടുതല്‍ പ്രയോജനകരം

കാര്‍ഡ് കിട്ടാന്‍

അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിംഗ് ഓഫീസറോ അംഗീകരിച്ചാല്‍ കാര്‍ഡ് അപേക്ഷകന്റെ ലോഗിന്‍ പേജിലെത്തും. ഇതിന്റെ പ്രിന്റെടുത്ത് ഉപയോഗിക്കാം. അറിയിക്കുന്ന ദിവസം ഓഫീസിലെത്തി കാര്‍ഡ് കൈപ്പറ്റാം.

 

Life

സൂര്യനേക്കാൾ നാലിരട്ടി ഗുരുത്വാകർഷണ ശക്തി; ക്ഷീരപഥത്തിലെ മഹാ തമോഗർത്തത്തിന്റെ അപൂർവ്വ ചിത്രമെടുത്ത് ശാസ്ത്രജ്ഞർ

Published

on

തമോഗർത്തത്തിന്റെ അത്യപൂർവ്വ ചിത്രമെടുക്കുന്നതിൽ വിജയിച്ച് ശാസ്ത്രലോകം. ക്ഷീരപഥത്തിലെ മഹാതമോഗർത്തമെന്ന് അറിയപ്പെടുന്ന മേഖലയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 27000 പ്രകാശവർഷം അകലെയുള്ള സഗാറ്റാരിയസ്-എ(എസ്ജിആർ-എ) എന്ന തമോഗർത്തമാണ് കണ്ടെത്തിയിരിക്കുന്നത്. സൂര്യനേക്കാൾ നാലിരട്ടി ഗുരുത്വാകർഷണ ശക്തിയുള്ളതാണ് ക്ഷീരപഥത്തിലെ തമോഗർത്തമെന്നാണ് കണക്കുകൂട്ടൽ.

ഇവൻറ് ഹോറൈസൺ ടെലസ്‌കോപ്പിന്റെ സഹായത്താലാണ് കണ്ടെത്തൽ. ആദ്യമായാണ് തമോഗർത്തത്തിന്റെ നേരിട്ടുള്ള വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നതെന്നതാണ് ശാസ്ത്ര ലോകത്തെ സന്തോഷിപ്പിക്കുന്നത്. റേഡിയോ തരംഗങ്ങളിലൂടെ ബഹിരാകാശ പഠനം നടത്തുന്ന ബഹിരാകാശ ശാസ്തജ്ഞരാണ് ചിത്രമെടുക്കുന്നതിൽ വിജയിച്ചത്.
അവസാനം ക്ഷീരപഥത്തിലെ അത്യപൂർവ്വവും നിർണ്ണായകവുമായ ആ ദൃശ്യം കണ്ടെത്തുന്നതിൽ തങ്ങൾ വിജയിച്ചിരിക്കുന്നു. തമോഗർത്ത ഭൗതിക ശാസ്ത്രവിഭാഗം എക്കാലത്തേയും വലിയ നേട്ടമാണ് കരസ്ഥമാക്കിയത്. ഇത് ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. ബഹിരാകാശത്തെ ശൂന്യതയും വസ്തുക്കളുടെ ഉദ്ഭവവും സംബന്ധിച്ച് ഇനി നടക്കാൻ പോകുന്ന എല്ലാ പഠനങ്ങൾക്കും പുതിയ കണ്ടെത്തലാണ് നാഴിക്കല്ലാവുന്നത്.

മുൻപും ധാരാളം നക്ഷത്രങ്ങൾ ക്ഷീരപഥത്തിൽ ഒരു പ്രത്യേക കേന്ദ്രത്തിനെ ചുറ്റി നിൽക്കുന്നതാണ് ശാസ്ത്രലോകത്തെ കൂടുതൽ പഠനത്തിലേക്ക് നയിച്ചത്. ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലുതും നിർണ്ണായകവുമായ തമോഗർത്തമാണ് കണ്ടെത്തിയിരിക്കുന്നത്. ആൽബർട്ട് ഐൻസ്റ്റീന്റെ മഹാഗുരുത്വാകർഷണ സിദ്ധാന്ത ത്തിന്റെയും ആപേക്ഷികതാ സിദ്ധാന്തത്തിന്റേയും ഏറ്റവും ആധികാരികമായ തെളിവുകൾ ഇനി പഠനത്തിലൂടെ പുറത്തുവരുമെന്ന് പ്രൊജക്ട് ഡയറക്ടർ ജെഫ്രി ബോവർ പറഞ്ഞു.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Life

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോസ്‌റ്റോഫീസുകളിൽ അവസരം; 38, 926 ഒഴിവുകൾ

Published

on

കേന്ദ്ര തപാൽ വകുപ്പിൽ വിവിധ പോസ്റ്റ് ഓഫീസുകളിലായി ഗ്രാമീൺ ഡാക് സേവക്, പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിൽ 38,926 ഒഴിവുകൾ. കേരളത്തിൽ 2,203 ഒഴിവുകളാണുള്ളത്.

യോഗ്യത : പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. പ്രാദേശിക ഭാഷ, കണക്ക് ,ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം (സൈക്കിൾ അറിയണം)

പ്രായം: 18-40. (5.6.2022 വെച്ച് ) എസ്.സി-എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി മൂന്ന് വർഷവും ഇളവുണ്ട്.

ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ- 12,000 രൂപ;

അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ,- 10,000 രൂപ.

ഡാക് സേവക്- 10,000 രൂപ.

അപേക്ഷാ ഫീസ് 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്വിമൻ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി – ജൂൺ -5

വിശദവിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും https://indiapostgdsonline.gov.in സന്ദർശിക്കുക.

ഉദ്യോഗാർത്ഥികൾക്ക് മറ്റ് വരുമാന മാർഗങ്ങളുണ്ടായിരിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഇത് സാക്ഷ്യപ്പെടുത്താനുള്ള സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്
Sources:globalindiannews

http://theendtimeradio.com

Continue Reading

Life

ചൊവ്വയുടെ രാത്രിയിലെ ആകാശത്തില്‍ പുളയുന്ന പോലെ പ്രകാശഘടനകള്‍ കണ്ടെത്തി ചൊവ്വാദൗത്യം

Published

on

ചൊവ്വയുടെ രാത്രിയിലെ ആകാശത്തില്‍ പുളയുന്ന പോലെ പ്രകാശഘടനകള്‍ കണ്ടെത്തി ചൊവ്വാദൗത്യം. യുഎഇ വിക്ഷേപിച്ച എമിറേറ്റ്സ് മാഴ്സ് മിഷനാണ് കമനീയമായ ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സൈന്വസ് ഡിസ്ക്രീറ്റ് ഒറോറ എന്നു പേരുള്ള ഈ പ്രതിഭാസം ഭൂമിയിലെ ധ്രുവദീപ്തിയോട് സാമ്യമുള്ളതാണ്. ഇത്തരം ദീപ്തികള്‍ മറ്റു ഗ്രഹങ്ങളിലൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഒറോറ അഥവാ ധ്രുവദീപ്തികള്‍ ഭൂമിയിലെ ധ്രുവപ്രദേശങ്ങളില്‍ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ്. ഏത് ധ്രുവമാണ് എന്നതിനനുസരിച്ച്‌ നോര്‍ത്തേണ്‍, സതേണ്‍ ലൈറ്റുകള്‍ എന്നിവയെ വിളിക്കാറുണ്ട്.

സൂര്യനില്‍ നിന്നുള്ള സൗരവാത കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ കണങ്ങളും കാന്തികമണ്ഡലവുമായി പ്രവര്‍ത്തിക്കുമ്ബോഴാണ് ഇവയുണ്ടാകുന്നത്. എന്നാല്‍ ചൊവ്വയില്‍ കണ്ടെത്തിയ ധ്രുവദീപ്തികളില്‍ ചിലത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലുടനീളമുണ്ടാകുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചില ദീപ്തികള്‍ ഗ്രഹത്തിലെ ചില പ്രത്യേക മേഖലകള്‍ക്കു മുകളില്‍ മാത്രമാണുണ്ടാകുന്നത്.

ഈ മേഖലകളില്‍ കാന്തിക സ്വഭാവുമുള്ള ധാതുക്കള്‍ കൂടുതലായി നിക്ഷേപിക്കപ്പെട്ടതിനാലാകാം ഇതെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പുതുതായി കണ്ടെത്തിയ ദീപ്തികള്‍.

ചൊവ്വാഗ്രഹത്തെ ചുറ്റിനില്‍ക്കുന്ന ആകാശത്തിന്റെ പകുതിയോളം മേഖലകളില്‍ ഈ ധ്രുവദീപ്തി ദൃശ്യമായത്രേ. സിഗ്സാഗ് രീതിയിലാണ് ഈ പ്രകാശവിതരണം അനുഭവപ്പെട്ടത്

ഇതിന്റെ കൃത്യമായ കാരണം തങ്ങള്‍ക്കു കണ്ടെത്താനായിട്ടില്ലെന്നും വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്ന സംഗതിയാണ് ഇതെന്നും എമിറേറ്റ്സ് മാര്‍സ് മിഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കലിഫോര്‍ണിയ സര്‍വകലാശാലാ ശാസ്ത്രജ്ഞന്‍ റോബ് ലില്ലിസ് പറഞ്ഞു.
Sources:azchavattomonline

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National4 hours ago

എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം

പതിനഞ്ചാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം ആഗസ്റ്റ് മാസം നടക്കുന്നു. ബൈബിളിലെ കാവ്യ പുസ്തകങ്ങൾ ആസ്പദമാക്കി നടത്തുന്ന ഈ ക്വിസ് മത്സരം പൂർണമായും ഓൺലൈനിൽ ആയിരിക്കും നടക്കുക....

National4 hours ago

മതപരിവർത്തനം ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മർദ്ദിച്ചു

ന്യൂഡൽഹി : മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഡല്‍ഹി അതിരൂപതയില്‍പ്പെട്ട ഗുഡുഗാവ് ഖേര്‍കി ദൗള സെന്‍റ് ജോസഫ്...

National4 hours ago

പിതാവിനോട്‌ നാം ഹൃദയത്തിൽ നിന്നു വേണം സംസാരിക്കാൻ.

പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ക്രിസ്തീയജീവിതത്തില്‍ വളരെ...

Business5 hours ago

യു.പി.ഐ​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ

യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ)​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്‌.ബി.ഐ),എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്....

us news5 hours ago

കാനഡയില്‍ നിന്ന് കാട്ടു തീ പുക ന്യൂയോര്‍ക്കിലേക്ക്, പുറത്തിറങ്ങുന്നതിന് വിലക്ക്

ന്യൂയോര്‍ക്ക്: കാനഡയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയുടെ പുകപടലം അമേരിക്കയിലേക്കും വ്യാപിക്കുന്നു. ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെ പല മേഖലകളിലും കനത്ത പുകയാണ്. ജനങ്ങള്‍...

world news5 hours ago

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവര്‍ക്ക് വേണ്ടി മോചനദ്രവ്യം നല്‍കിയത് മുസ്ലിം സമൂഹം

കടൂണ: നൈജീരിയയിലെ കടുണയിൽ നിന്നും സായുധധാരികള്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവരെ മുസ്ലിം സമൂഹം പണം നൽകി മോചിപ്പിച്ചു. മെയ് ഏഴാം തീയതിയാണ് മടാലയിൽ സ്ഥിതി ചെയ്യുന്ന...

Trending