Connect with us
img-4
1
151
151 - copy
logo-full

Media

യു‌പിയില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍ക്കു നേരെ ബജ്രംഗ്ദളിന്റെ അക്രമം

Published

on

വാരണാസി: ഭാരതത്തില്‍ ക്രൈസ്തവ വിരുദ്ധ മതപീഡനം ഏറ്റവും കൂടുതല്‍ അരങ്ങേറുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കും ക്രൈസ്തവര്‍ക്കും നേരെ ബജ്രംഗ്ദളിന്റേ അതിക്രമം. ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം കന്യാസ്ത്രീകളും, സ്ത്രീകളും ഉള്‍പ്പെടെ ക്രൈസ്തവര്‍ അവഹേളിക്കപ്പെട്ട രണ്ട് സംഭവങ്ങളാണ് ഉണ്ടായത്. ലക്നൌവില്‍ നിന്നും 315 കിലോമീറ്റര്‍ അകലെയുള്ള മാവു ജില്ലയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഏതാണ്ട് അമ്പതോളം ക്രിസ്ത്യാനികള്‍ തീവ്രഹിന്ദുത്വവാദി സംഘടനകളായ ബജ്രംഗ്ദളിന്റേയും, ഹിന്ദു യുവവാഹിനിയുടേയും അപമാനത്തിനിരയായി.

പ്രാര്‍ത്ഥനക്കിടയിലേക്ക് അതിക്രമിച്ചു കയറിയ ഹിന്ദുത്വവാദികള്‍ മതപരിവര്‍ത്തനം ആരോപിച്ചു ക്രിസ്ത്യാനികളെ അവഹേളിക്കുകയും വചനപ്രഘോഷകനും, 3 സ്ത്രീകളും ഉള്‍പ്പെടെ 7 പേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കുവാന്‍ ജാർഖണ്ഡിലേക്ക് പോകുവാനായി വാരണാസിയിലെ ബസ് സ്റ്റാന്‍ഡിലേക്ക് പോയ ഉര്‍സുലിന്‍ ഫ്രാന്‍സിസ്കന്‍ സഭാംഗങ്ങളായ സിസ്റ്റര്‍ റോഷ്നി മിഞ്ചിനേയും അവരെ അനുഗമിച്ച സിസ്റ്റര്‍ ഗ്രേസി മോണ്ടെയ്റോയും ഹിന്ദുത്വവാദികളുടെ അതിക്രമത്തിന് ഇരയായി.

ബസ് ഡ്രൈവറെ ആക്രമിച്ച ഹിന്ദുത്വവാദികള്‍ ഇവരും പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ അംഗങ്ങളാണെന്ന് ആരോപിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് നടത്തി കൊണ്ടുപോയെന്ന്‍ ‘മാറ്റേഴ്സ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കന്യാസ്ത്രീകള്‍ തങ്ങളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ അംഗങ്ങളല്ലെന്ന് ക്രിസ്ത്യന്‍ നേതാവായ വിജേന്ദ്ര രാജ്ബാര്‍ പോലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്തി. ഉച്ചക്ക് 12.30 ഓടെ സ്റ്റേഷനില്‍ കൊണ്ടുപോയവരെ ഉന്നതതലത്തിലുള്ള ഇടപെടലിനെ തുടര്‍ന്നു രാത്രി 6 മണിയോടെയാണ് മോചിപ്പിച്ചത്. സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും താനിനിയും മോചിതയായിട്ടില്ലെന്നു മിര്‍പുര്‍ കാത്തലിക് മിഷനില്‍ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന സിസ്റ്റര്‍ മോണ്ടെയ്റോ പറഞ്ഞു.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നു മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരെ സഹായിക്കുന്ന ‘അലയന്‍സ് ഡെമോക്രാറ്റിക്‌ ഫ്രീഡം’ എന്ന ക്രൈസ്തവ സംഘടനയുടെ പ്രതിനിധിയായ പാറ്റ്സി ഡേവിഡ് മാറ്റേഴ്സ് ഇന്ത്യയോട് പ്രതികരിച്ചു. 2017 മുതല്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ജില്ലകളിലുമായി ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ട 374 കേസുകളാണ് ഉണ്ടായിരിക്കുന്നത്.

ഉത്തര്‍പ്രദേശ്‌ നിയമസഭ മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കിയതിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. പോലീസിന്റെ നിഷ്ക്രിയത്വവും, അക്രമികളെ സഹായിക്കുന്ന സമീപനവും ഹിന്ദുത്വവാദികള്‍ക്ക് പ്രോത്സാഹനമേകുന്നുണ്ടെന്ന്‍ പാറ്റ്സി ഡേവിഡ് പറഞ്ഞു. ആഗോള ക്രൈസ്തവ വിരുദ്ധ ആക്രമങ്ങളെ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Media

Seven Pastors Jailed on False Forced Conversion Claims

Published

on

India – According to the Union of Catholic Asian News (UCA), seven pastors were arrested during a prayer meeting in Northern India’s Uttar Pradesh on October 10th, for allegedly violating the states anti-conversion law.

Since their arrest, the pastors have been charged with “illegal assembly”, and remain in jail.

“We will move bail applications and are hopeful that they will be out of jail soon,” said one of their lawyers, Ashish Kumar.

Anti-conversion laws are widely abused in India. Radical nationalists falsely accuse Christians of forcefully converting individuals to Christianity to justify harassment and assault. Local police often overlook violence perpetrated against Christians due to false accusations of forced conversion.

Please pray for our suffering brothers and sisters in Uttar Pradesh, and throughout India. Pray that the Lord will strengthen the church as it continues to face an increased amount of violence. Please also pray for those who persecute the church, that they will be transformed by the love of Jesus and be granted true repentance.
http://theendtimeradio.com

Continue Reading

Media

കർണാടകയിൽ ക്രിസ്തീയ സഭകളുടെ എണ്ണമെടുക്കാൻ സർക്കാർ നിർദേശം; എതിര്‍പ്പുമായി ക്രിസ്ത്യന്‍ സഭകള്‍ രംഗത്ത്

Published

on

ബംഗളുരു:കര്‍ണാടകയിലെ ക്രിസ്ത്യന്‍ മിഷ്ണറിമാരെ നിരീക്ഷിക്കുവാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഒക്ടോബര്‍ 13ന് ഹോസ്ദുര്‍ഗയിലെ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ നിരീക്ഷണത്തിന് സര്‍വ്വേ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അനധികൃത ദേവാലയങ്ങളെ കണ്ടെത്തുവാനായി സര്‍വ്വേ നടത്തുവാന്‍ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ അധികാരികള്‍ക്കും, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും കര്‍ണാടകയിലെ പിന്നോക്ക, മതന്യൂനപക്ഷ ക്ഷേമ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മിഷണറിമാരുടെ നേതൃത്വത്തില്‍ മതപരിപര്‍ത്തനം രൂക്ഷമാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. എന്നാൽ എതിർത്ത് ക്രൈസ്തവ സഭകൾ. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നിയമസഭാ സമിതിയാണ് ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ കണക്കെടുക്കുന്നത്.

രജിസ്റ്റര്‍ ചെയ്യാത്തതും ന്യൂനപക്ഷ ക്ഷേമത്തിന്റെയോ ന്യൂനപക്ഷ കമ്മീഷന്റെയോ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പളളികളും ബൈബിള്‍ സോസൈറ്റികളുടെയും കണക്കാണെടുക്കുന്നത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമാണ് സര്‍വെ നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കര്‍ണാടകയില്‍ മതപരിവര്‍ത്തനം രൂക്ഷമാണെന്ന പരാതിയെ തുടര്‍ന്നാണ് പള്ളികളുടെ കണക്കെടുക്കാന്‍ തീരുമാനിച്ചതെന്ന് ബിജെപി എംഎല്‍എ ഗൂലിഹട്ടി ശേഖര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. തന്റെ സ്വന്തം ജില്ലയായ ചിത്രദുര്‍ഖയില്‍ ഉള്‍പ്പെടെ കര്‍ണാടകയില്‍ ഏകദേശം 1790 പള്ളികളുണ്ടെന്നും സംസ്ഥാനത്ത് മതപരിവര്‍ത്തനത്തിന്റെ പേരില്‍ 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതപരിവര്‍ത്തനം കണ്ടെത്തിയാല്‍ ഇതിന് നേതൃത്വം നല്‍കുന്ന പുരോഹിതര്‍ക്കെതിരെ നടപടിയുണ്ടാകും. സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനു ശേഷം സമിതിക്ക് മുന്‍പില്‍ വെക്കുകയും തുടര്‍ന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്യും. അതേസമയം, സമിതിയുടെ തീരുമാനത്തെ കോണ്‍ഗ്രസ് എതിര്‍ത്തു. സമിതിയില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തില്ല. ഇത് മുതലെടുത്താണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍വേ നടത്തുന്നതിനെതിരെ എതിര്‍പ്പുമായി ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തി. ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തിയാണെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ. പീറ്റര്‍ മച്ചാഡോ പറഞ്ഞു.

http://theendtimeradio.com

Continue Reading

Subscribe

Enter your email address

Featured

us news15 hours ago

Five Bible Verses to Remember When You’re Overwhelmed by the News

Social media can be great; it provides a bridge to people with whom we might otherwise rarely — if ever...

Media15 hours ago

Seven Pastors Jailed on False Forced Conversion Claims

India – According to the Union of Catholic Asian News (UCA), seven pastors were arrested during a prayer meeting in...

Tech16 hours ago

Five times faster than sound; Nuclear-powered hypersonic missile: China tests

China secretly tested a nuclear-capable hypersonic missile in August, the Financial Times reported late Saturday. The weapon, a hypersonic glide...

us news16 hours ago

Myanmar Junta Burns Church and Houses After Arresting Civilians

Myanmar – In a “clearance operation” aimed at eliminating the opposition in Chin state, the Burmese Army (Tatmadaw) set an...

Media17 hours ago

കർണാടകയിൽ ക്രിസ്തീയ സഭകളുടെ എണ്ണമെടുക്കാൻ സർക്കാർ നിർദേശം; എതിര്‍പ്പുമായി ക്രിസ്ത്യന്‍ സഭകള്‍ രംഗത്ത്

ബംഗളുരു:കര്‍ണാടകയിലെ ക്രിസ്ത്യന്‍ മിഷ്ണറിമാരെ നിരീക്ഷിക്കുവാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഒക്ടോബര്‍ 13ന് ഹോസ്ദുര്‍ഗയിലെ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന...

Media2 days ago

Two Nuns “Dragged” to Police Station by Hindu Nationalists in India

India – According to Asia News, radical Hindu nationalists “dragged” two nuns to a nearby police station while they were...

Trending