Connect with us

Travel

അപകടങ്ങള്‍ കൂടുന്നു; റെയില്‍ പാളം മുറിച്ചു കടന്നാല്‍ ആറു മാസം തടവും 1000 രൂപ പിഴയും ഉറപ്പ്; നടപടി കര്‍ശനമാക്കി ഇന്ത്യന്‍ റെയില്‍വേ‍

Published

on

റെയില്‍ പാളം മുറിച്ചു കടക്കുന്നതു തടയാന്‍ കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ . പാളം മുറിച്ചു കടന്നാല്‍ ഇനി ആറു മാസം തടവും 1000 രൂപ പിഴയും ശിക്ഷയായി ലഭിക്കാം.

റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അപകടത്തില്‍പ്പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് റെയില്‍വേയുടെ ഈ തീരുമാനം.

ഈ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം പാലക്കാട് ഡിവിഷന്‍ പരിധിയില്‍ 107 പേര്‍ക്കാണ് പാളം മുറിച്ചു കടക്കുന്നതിനിടെ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ വര്‍ഷം മരിച്ചവരുടെ എണ്ണം 104 ആയിരുന്നു. ഫൂട്ട് ഓവര്‍ ബ്രിജുകളും സബ്‌വേകളും ഉപയോഗിക്കാതെ പാളം കടന്നു പോകുന്നതാണ് അപകടങ്ങള്‍ക്കു കാരണമാകുന്നതെന്നാണ് റെയില്‍വേ പറയുന്നത്.

പാളം മുറിച്ചു കടക്കുന്നതു തടയാന്‍ വേലികളും മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അതൊന്നും ഗൗനിക്കാതെ എളുപ്പത്തിനായി ട്രാക്ക് മറി കടന്നു പോകുന്നതാണ് പതിവ്. റെയില്‍വേ ട്രാക്കില്‍ അതിക്രമിച്ചു പ്രവേശിക്കുന്നത് ആറു മാസം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഈ വര്‍ഷം മാത്രം ട്രാക്കില്‍ അതിക്രമിച്ചു കയറിയതിന്റെ പേരില്‍ 1561 കേസുകളാണു റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്തത്. പാലക്കാട് ഡിവിഷനു കീഴിലുള്ള ഭൂരിഭാഗം പാതകളും അതിവേഗത്തില്‍ ട്രെയിനുകളോടുന്നവയാണ്. പോത്തന്നൂര്‍ മുതല്‍ മംഗളൂരു വരെയുള്ള പ്രധാന പാതയില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ട്രെയിനുകള്‍ ഓടുന്നത്. മറ്റു പാതകളിലും മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ കടന്നു പോകാറുണ്ട്.

മുന്‍പ് ഡീസല്‍ എഞ്ചിന്‍ ട്രെയിന്‍ ഓടുമ്ബോഴുള്ള ഉച്ചത്തിലുള്ള ശബ്ദം പാളത്തില്‍ നിന്ന് ആളുകളെ അകറ്റിനിര്‍ത്താന്‍ സഹായിച്ചിരുന്നു. പ്രധാന പാതകളിലെ മുഴുവന്‍ പാതകളും വൈദ്യുതീകരിച്ചതോടെ ഡീസല്‍ എഞ്ചിന്‍ മാറി ഇലക്‌ട്രിക് എന്‍ജിനുകളായി. ഇവയ്ക്ക് ശബ്ദം വളരെ കുറവാണ്. ട്രെയിന്‍ അടുത്തെത്തുമ്ബോള്‍ മാത്രമേ ട്രാക്കില്‍ പ്രകമ്ബനം ഉണ്ടാവുകയുള്ളു. അതിനാല്‍ ട്രാക്കിലൂടെ നടന്നു പോകുന്നവര്‍ക്ക് ട്രെയിന്‍ വരുന്നതു മനസ്സിലാക്കി മാ

റാനുള്ള സമയം ലഭിക്കില്ല. ഇതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. യാത്രാവണ്ടികള്‍ക്കും ചരക്കുവണ്ടികള്‍ക്കും പുറമെ ട്രാക്കുകളിലൂടെ പതിവായി കടന്നുപോകുന്ന ട്രാക്ക് മെയ്ന്റനന്‍സ് മെഷീനുകള്‍, റെയില്‍വേ മെറ്റീരിയല്‍ ട്രെയിനുകള്‍ എന്നിവയ്ക്കും ശബ്ദം കുറവാണ്. അപകടം കുറയ്ക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് പാലക്കാട് ഡിവിഷനല്‍ മാനേജര്‍ ത്രിലോക് കോത്താരി പറഞ്ഞു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

https://theendtimeradio.com

Travel

വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണേ; ഫെയ്സ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്

Published

on

വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. വാഹനം പാതയോരത്തു നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വണ്ടികളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് നിർദേശിക്കുന്നു. അശ്രദ്ധമായി ഡോർ തുറക്കുമ്പോൾ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്. നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകർത്തെറിയുന്നത് ഒരു ജീവനാകും എന്ന് സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ നിങ്ങൾ പിന്നോട്ട് നോക്കാറുണ്ടോ? മിക്കപ്പോഴും നമ്മൾ അത് മറന്നു പോകുകയാണ് പതിവ്. എന്നാൽ ഇത് അപകടങ്ങൾ വിളിച്ച് വരുത്തുകയാണ്. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇത്തരത്തിൽ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്.

അതിനാൽ വാഹനം പാതയോരത്തു നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വണ്ടികളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കുക. കഴിയുമെങ്കിൽ ഇടതു കൈ ഉപയോഗിച്ച് ഡോർ പതിയെ തുറക്കുക. അപ്പോൾ പൂർണമായും ഡോർ റോഡിലേക്ക് തുറക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. ശ്രദ്ധിക്കുക, നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകർത്തെറിയുന്നത് ഒരു ജീവനാകും.
Sources:twentyfournews

http://theendtimeradio.com

Continue Reading

Travel

ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ കാ​ർ​ഡ് കൈ​യി​ൽ ക​രു​ത​ണം: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

Published

on

ദു​ബാ​യ്: ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ വി​മാ​ന​ത്ത​വ​ള​ത്തി​ലെ​ത്തു​മ്പോ​ൾ കാ​ർ​ഡ് കൈ​യി​ൽ ക​രു​ത​ണ​മെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്. കാ​ർ​ഡി​ല്ലെ​ങ്കി​ൽ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്ക​രു​ത​ണ​മെ​ന്നും വി​മാ​ന ക​മ്പ​നി അ​റി​യി​ച്ചു.

മ​റ്റൊ​രാ​ളു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ടി​ക്ക​റ്റെ​ടു​ത്ത​തെ​ങ്കി​ൽ അ​യാ​ളു​ടെ ഓ​ത​റൈ​സേ​ഷ​ൻ ലെ​റ്റ​റും കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും കൈ​യി​ൽ ക​രു​ത​ണ​മെ​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള നി​ബ​ന്ധ​ന വീ​ണ്ടും ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. മ​റ്റ് എ​യ​ർ​ലൈ​നു​ക​ൾ​ക്കും ഇ​തേ ന​യ​മാ​ണെ​ങ്കി​ലും ഇ​ക്കാ​ര്യം ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കാ​റി​ല്ല. ഇ​നി മു​ത​ൽ ചെ​ക്ക് ഇ​ൻ സ​മ​യ​ത്ത് ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​വ​രം അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​ൽ​കേ​ണ്ടി​വ​രും. റാ​ൻ​ഡം ചെ​ക്കിം​ഗ് ആ​യി​രി​ക്കും ന​ട​ത്തു​ക.

അ​തേ​സ​മ‌​യം, അം​ഗീ​കൃ​ത ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ​ഴി ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​രെ ഈ ​നി​യ​മം ബാ​ധി​ക്കി​ല്ലെ​ന്ന് യു​എ​ഇ​യി​ലെ ട്രാ​വ​ൽ ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​ജ​ൻ​സി​ക​ൾ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച​ല്ല ടി​ക്ക​റ്റെ​ടു​ക്കു​ന്ന​ത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Travel

കോവളത്തെയും ഗോവയെയും ബന്ധിപ്പിക്കാൻ ക്രൂയിസ് ടൂറിസം വരുന്നു

Published

on

കൊച്ചി: സംസ്ഥാനത്തെ പ്രധാന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളെ മംഗലാപുരവും ഗോവയുമായി ബന്ധിപ്പിക്കുന്ന ക്രൂയിസ് ടൂറിസം ആരംഭിക്കുമെന്ന് കേരള സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ടൂറിസം ഡയറക്ടറുടെ ക്രൂയിസ് ടൂറിസം സംബന്ധിച്ച കരട് നയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പദ്ധതിക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി ഒരു ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കേരളത്തിലെ കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ എന്നിവിടങ്ങളെ മംഗളൂരുവിലേക്കും ഗോവയിലേക്കും ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട ക്രൂയിസ് ടൂറിസമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ജിഒയിൽ പറയുന്നു. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായുള്ള വിദഗ്ധ സമിതിക്ക് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ഭേദഗതി വരുത്തിയ കരട് ക്രൂയിസ് നയം സമർപ്പിക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

വിദഗ്ധ സമിതിയിൽ ടൂറിസം ഡയറക്ടർ കൺവീനറും കേരള ഇൻലാൻഡ് ഷിപ്പിംഗ് ആൻഡ് നാവിഗേഷൻ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും തുറമുഖ വകുപ്പിലെയോ കേരള മാരിടൈം ബോർഡിലെയോ ഉദ്യോഗസ്ഥൻ അംഗങ്ങളായും ഉണ്ടാകും.

അതേസമയം, സംസ്ഥാനത്തെ ടൂറിസം വ്യവസായം ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും സംസ്ഥാനത്തിന് പുതിയ വിപണി തുറക്കുമെന്ന് പറഞ്ഞു. സിജിഎച്ച് എർത്ത് മുൻ സിഇഒ ജോസ് ഡൊമിനിക് ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ജലപാതയെന്ന് പറഞ്ഞു. ഇത്തരമൊരു സംരംഭം മുമ്പ് രാജ്യത്ത് നടന്നിരുന്നു. പദ്ധതി പ്രാവർത്തികമാകുന്നതോടെ അത് മറ്റുള്ളവർക്ക് മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.

“ആയിരങ്ങൾ ക്രൂയിസ് കപ്പലുകളിൽ കയറും. ഈ ആളുകൾ തിരികെ പോയി അവരുടെ അനുഭവം സുഹൃത്തുക്കളോടും മറ്റുള്ളവരോടും പറയുമ്പോൾ, അത് സംസ്ഥാനത്തെക്കുറിച്ചും കപ്പലിനെക്കുറിച്ചുമുള്ള ജിജ്ഞാസ വർദ്ധിപ്പിക്കും. ഇത് മറ്റുള്ളവരെ യാത്രയിൽ ആവേശഭരിതരാക്കും. യഥാർത്ഥത്തിൽ, കച്ചിൽ നിന്ന് കന്യാകുമാരി വരെ ഒരു റൂട്ട് ചാർട്ട് ചെയ്താൽ അത് വളരെ മികച്ചതാകും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹം പറയുന്നതനുസരിച്ച്, ഇപ്പോൾ നടക്കുന്ന ക്രൂയിസിൽ നിന്ന് വ്യത്യസ്തമായി, ആയിരങ്ങളെ വഹിച്ചുകൊണ്ടുള്ള വലിയ കപ്പലുകൾ തുറമുഖങ്ങളിൽ എത്തുന്നു, ടൂറിസം വകുപ്പ് അടയാളപ്പെടുത്തിയ റൂട്ടിൽ ചെറിയ കപ്പലുകൾ സർവീസ് നടത്തുന്നതാണ് നല്ലത്. എല്ലാ തുറമുഖങ്ങളിലും ക്രൂയിസ് ടൂറിസം വിനോദസഞ്ചാരമേഖലയെ ഉത്തേജിപ്പിക്കുമെന്ന് ഇൻബൗണ്ട് ടൂർ ഗൈഡ് രാജേഷ് പിആർ പറഞ്ഞു. ക്രൂയിസ് ടൂറിസത്തിന്റെ കാര്യത്തിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഇത്തരമൊരു പദ്ധതി നടപ്പാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Hot News

Hot News3 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News3 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News3 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News4 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News4 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News5 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News5 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News5 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News6 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News6 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending