Movie
പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നുവെന്ന് മജീഷ്യൻ മുതുകാട്
പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നുവെന്ന് മജീഷ്യൻ മുതുകാട്. പ്രതിഫലം വാങ്ങിയുള്ള മാജിക്ക് ഷോകളിൽ നിന്നാണ് വിട്ടു നിൽക്കുന്നത്. ഭിന്നശേഷി കുട്ടികൾക്കായി മുഴുവൻ സമയം ചിലവഴിക്കാനാണ് തീരുമാനം.
നാല് പതിറ്റാണ്ടിലധികമായി മാജിക്ക് ഷോകളിൽ സജീവ സാന്നിധ്യമായിരുന്നു മജീഷ്യൻ മുതുകാട്. ഭിന്നുശേഷി കുട്ടികൾക്കായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ഇത് ജീവിതത്തിലെ പ്രധാന വഴിതിരിവെന്നും മജീഷ്യൻ ഗോപിനാഥ് മുതുകാട് അറിയിച്ചു.
ലോകമാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മെജിഷ്യൻസിന്റ വിശിഷ്ടാംഗീകാരം ലഭിച്ച വ്യക്തിയാണ് ഗോപിനാഥ് മുതുകാട്. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, പ്രതിഭാ പ്രണാമം,ഗവണ്മെന്റ് ഓഫ് കേരള തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വിവിധ ചാനലുകളിലും സ്റ്റേജ് ഷോകളിലും മാജിക് പരിപാടികൾ അവതരിപ്പിക്കുന്ന മുതുകാട് ‘മാജിക് പ്ലാനെറ്റിന്റെ’ സ്ഥാപകൻ കൂടിയാണ്. കുട്ടികൾക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്നു നൽകാൻ തിരുവനന്തപുരത്ത് ആരംഭിച്ച കേന്ദ്രമാണ് മാജിക് പ്ലാനെറ്റ്. ഈഫ് യൂ ഡോണ്ട് ബിലീവ് ഇൻ മാജിക് യു വിൽ നെവർ ഫൈൻഡ് ഇറ്റ്… ഇതാണ് കിൻഫ്രായിലെ മാജിക് പ്ലാനെറ്റിലെ സ്വാഗതവാക്യം. കഴക്കൂട്ടത്ത് കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്കിലാണ് ഈ സ്ഥാപനം.
https://theendtimeradio.com
Movie
നടൻ കീരിക്കാടൻ ജോസ് (മോഹൻ രാജ്) അന്തരിച്ചു
തിരുവനന്തപുരം: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അതികായൻ കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അന്തരിച്ചു. ഇന്ന് വൈകിട്ട് മൂന്നോടെ കഠിനം കുളത്തെ വീട്ടിലായിരുന്നു അന്ത്യം. സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കരാണ് നടന്റെ വിയോഗ വാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച റോഷാക്ക് ആണ് അവസാന ചിത്രം. സംസ്കാരം നാളെ വിട്ടുവളപ്പിൽ.മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിരുന്നു. പാർക്കിൻസൺ രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.ചെന്നൈയിലായിരുന്ന കുടുംബം ആയുർവേദ ചികിത്സയ്‌ക്ക് വേണ്ടിയാണ് നാട്ടിലെത്തിയത്.ഭാര്യ ഉഷ, മക്കൾ: ജെയ്ഷ്മ, കാവ്യ
കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസ് എന്ന പേര് പിൽക്കാലത്ത് മോഹൻ രാജിന്റെ സ്വന്തം പേരായി അറിയപ്പെടുകയായിരുന്നു.ഏറെ നാളായി ശാരീരിക അവശതകളെ തുടർന്ന് ബുദ്ധിമുട്ടുകയായിരുന്നു.ഇന്ത്യന്‍ ആര്‍മ്ഡ് ഫോഴ്‌സ്, സെട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്, കേരള പൊലീസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട്.
Sources:globalindiannews
Movie
‘സ്തുതി’ പാടിയത് ‘സാത്താനോ’? ബോഗയ്ന്‍വില്ല ഗാനത്തിനെതിരെ ക്രൈസ്തവ സഭ
കര്‍ത്താവിന് ‘സ്തുതി’ പാടിയത് സാത്താന്‍ ആണോ? അമല്‍ നീരദിന്റെ ‘ബോഗയ്ന്‍വില്ല’, പ്രഖ്യാപിച്ചത് മുതല്‍ എന്നും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് സിനിമയിലെ ആദ്യ ഗാനം പുറത്തെത്തിയത്. ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’ എന്ന ഗാനം ഒറ്റ ദിവസം കൊണ്ട് തന്നെ വൈറലാവുകയും ചെയ്തു. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാമതായി തുടരുന്ന ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നവർ ധരിച്ചിരിക്കുന്ന വേഷവും ബ്ലാക്ക് തീമും വിവാദമായിരിക്കുകയാണ്.
കര്‍ത്താവിന് സ്തുതി പാടുന്നത് സാത്താന്‍ ആണോ എന്നാണ് ഒരു വിഭാഗം പേര്‍ ചര്‍ച്ചയാക്കുന്നത്. സാത്താന്റെ കൊമ്പുകള്‍ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്രമാണ് ഗാനരംഗത്തിൽ അണിഞ്ഞിരിക്കുന്നത്. ഒരു സാധാ സ്തുതി ഗീതമല്ല ഈ ഗാനം എന്നതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഗാനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സീറോ മലബാര്‍ സഭ അല്‍മായ ഫോറം. ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി എന്ന ഗാനം ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നു എന്നാണ് ആരോപണം. ഗാനം സെന്‍സര്‍ ചെയ്യണമെന്നും വേണ്ടി വന്നാല്‍ സിനിമ തന്നെ സെന്‍സര്‍ ചെയ്യണമെന്നാണ് ആവശ്യം. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് മെയില്‍ അയച്ചാണ് സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പരാതി നല്‍കിയിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഗാനങ്ങള്‍ കടുത്ത നിയമങ്ങള്‍ ഉപയോഗിച്ച് തടയണമെന്നും പരാതിയില്‍ പറയുന്നുണ്ട്.
Sources:christiansworldnews
Movie
മലയാള സിനിമയിലെ ക്രൈസ്തവ അവഹേളനങ്ങൾക്കെതിരെ കേന്ദ്ര സർക്കാരിന് പരാതി നൽകി
മലയാളസിനിമയിലെ ക്രൈസ്തവ അവഹേളനങ്ങൾ അവസാനിപ്പിക്കണാമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും (CBFC) സീറോമലബാർ സഭാ അത്മായ ഫോറം പരാതി നൽകി. അമൽ നീരദ് സംവിധാനം ചെയ്ത പുതിയ ചലച്ചിത്രമായ ‘ബോഗയ്‌ന്‍വില്ല’യിലെ ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിനു സ്തുതി’ എന്ന പ്രമോഷണൽ സിനിമാഗാനത്തിനെതിരെയാണ് പരാതി.
ക്രിസ്ത്യൻ പശ്ചാത്തലം വികലമാക്കിയ ഇത്തരം ഗാനങ്ങൾ കേന്ദ്ര സർക്കാർ ഇടപെട്ട് സെൻസർ ചെയ്യാനും കേരളത്തിലെ ക്രൈസ്തവർക്കെതിരെയുള്ള ഇത്തരം ഗൂഢശ്രമങ്ങളും മാറ്റങ്ങളും തിരിച്ചറിഞ്ഞ് ഇടപെടാനും കേന്ദ്രസർക്കാർ തയ്യാറാകണം.ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസങ്ങളെയും പ്രതീകങ്ങളെയും ബോധപൂർവം അവഹേളിക്കുകയും ക്രൈസ്തവചിഹ്നങ്ങളെ ദുഷിച്ച ഗാനങ്ങളുടെ പ്രതിരൂപമാക്കുകയും ചെയ്യുന്നതിനെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ കടുത്ത നിയമങ്ങളുപയോഗിച്ച് തടയണം.
മലയാള സിനിമാമേഖലയിൽ നടക്കുന്ന വൻചൂഷണങ്ങൾ കേരളത്തിലെ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെപേരിൽ ക്രൈസ്തവരെ നിന്ദിക്കുന്ന ഗാനങ്ങളിലൂടെ സാത്താനിസത്തിന്റെയും മതനിന്ദയുടെയും ദുഷ്പ്രവണതകളെ ന്യായീകരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട.
‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിനു സ്തുതി’ എന്ന ഗാനത്തിന്റെ ഉള്ളടക്കം ക്രിസ്ത്യാനികൾക്ക് അപമാനമാണ്. ഗാനത്തിന്റെ വരികളും ദൃശ്യങ്ങളും ക്രിസ്ത്യാനികളെ അപമാനിക്കുന്നു. ഈ സിനിമ ഇപ്പോഴും റിലീസ് ചെയ്തിട്ടില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ഇടപെടലിലൂടെ ഗാനം സെൻസർ ചെയ്യണമെന്നും ആവശ്യമെങ്കിൽ സിനിമതന്നെ സെൻസർ ചെയ്യണമെന്നും സീറോമലബാർ ചർച്ച് ലെയ്റ്റി ഫോറം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോടും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോടും ആവശ്യപ്പെടുന്നു.
Sources:azchavattomonline.com
-
Travel5 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National7 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie7 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie10 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
National7 months ago
300,000-Member Indian Church to Plant 40 More Megachurches
-
Sports9 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season
-
Hot News6 months ago
3 key evidences of Jesus’ return from the grave
-
Articles7 months ago
3 promises Jesus offered us on Palm Sunday