Media
സൗദി യിൽ തൊഴിൽ മേഖലയിലെ നിയമ ലംഘനങ്ങളും അനുബന്ധ പിഴകളും പുറത്ത് വിട്ടു, വിസക്കച്ചവടം മുതൽ കനത്ത പിഴ, ഓരോ നിയമ ലംഘനങ്ങളും പിഴയും അറിയാം

റിയാദ്: രാജ്യത്തെ തൊഴിൽ മേഖലയിലെ നിയമ ലംഘനങ്ങളുടെയും അനുബന്ധ പിഴകളുടെയും പുതിയ പട്ടിക പുറത്തു വിട്ടു. സൗദി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹമദ് അൽറാജ്ഹി അംഗീകരിച്ച പട്ടിക ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുൽ ഖുറായിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ നിയമം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലായി.
സ്ഥാപനങ്ങളെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് മൂന്ന് വിഭാഗമാക്കി തിരിച്ചാണ് പിഴ ഈടാക്കുക. 51 നു മുകളിൽ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ‘എ’ കാറ്റഗറിയിലും 11 നും 50 നും ഇടയിൽ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ‘ബി’ കാറ്റഗറിയിലും 10 വരെ ജവനക്കാരുള്ള സ്ഥാപനങ്ങളെ ‘സി’ കാറ്റഗറി എന്നിങ്ങനെയാണ് വിഭാഗമാക്കി തിരിച്ചത്.
സുരക്ഷാ നിയമങ്ങൾ:
തൊഴിൽ സുരക്ഷ, സേഫ്റ്റി, ആരോഗ്യം എന്നിവയടങ്ങുന്ന ഒരു തൊഴിലാളിയുടെ പൂർണ്ണ സംരക്ഷണം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുകയും അപകടം സംഭവിക്കുകയും ചെയ്താൽ തൊഴിലുടമയോ ഏജൻ്റോ ആയിരിക്കും ഉത്തരവാദികൾ.
തൊഴിൽ സ്ഥലത്ത് അപകടം നടന്നാൽ എ കാറ്റഗറിയിലുള്ളവർക്ക് 10,000 റിയാൽ പിഴയും ബി കാറ്റഗറിയിലുള്ളവർക്ക് 5000 റിയാൽ പിഴയും സി കാറ്റഗറിയിലുള്ളവർക്ക് 2,500 റിയാൽ പിഴയും ചുമത്തും. സുരക്ഷാ നിർദ്ദേശങ്ങൾ തൊഴിലിടങ്ങളിൽ ഇംഗ്ഷിലും അറബിയിലും എഴുതി പ്രദർശിപ്പിക്കാതിരുന്നാൽ എ കാറ്റഗറിക്ക് 5,000 റിയാലും ബി കാറ്റഗറിക്ക് 2,000 റിയാലും സി കാറ്റഗറിക്ക് 1,000 റിയാലുമായിരിക്കും പിഴ.
മെഡിക്കൽ ഇൻഷൂറൻസ് & ചൈൽഡ് ലേബർ:
തൊഴിലാളിക്കും കുടുംബത്തിനും ഹെൽത്ത് ഇൻഷൂറൻസ് നൽകാതിരുന്നാൽ എ കാറ്റഗറിയിലുള്ളവർ 10,000 റിയാലും ബി കാറ്റഗറിയിലുള്ളവർ 5,000 റിയാലും, സി കാറ്റഗറിയിലുള്ളവർ 3000 റിയാലും പിഴ ഈടാക്കും. തൊഴിലാളിയുടെ എണ്ണത്തിനനുസരിച്ച് പിഴയും ഇരട്ടിയാകും.
ആർട്ടിക്കിൾ 176 പാലിക്കാതെ 15 വയസ്സ് തികയാത്തവരെ ജോലിക്ക് നിയമിച്ചാൽ എ കാറ്റഗറിക്കാർക്ക് 20,000 റിയാൽ പിഴയും ബി കാറ്റഗറിക്കാർക്ക് 10,000 റിയാൽ പിഴയും സി കാറ്റഗറിക്കാർക്ക് 5,000 റിയാൽ പിഴയും ചുമത്തും.
പ്രാർഥനാ മുറികളും കുട്ടികൾക്കുള്ള നഴ്സറിയും:
പ്രസവാനന്തരം ആറാഴ്ചക്കുള്ളിൽ സ്ത്രീകളെ ജോലി ചെയ്യിപ്പിച്ചാൽ എല്ലാ കാറ്റഗറിയിലുള്ളവർക്കും 10,000 റിയാൽ പിഴ ചുമത്തും. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടമൊരുക്കാതിരുന്നാൽ എ കാറ്റഗറിക്ക് 3,000 റിയാലും ബി കാറ്റഗറിക്ക് 2,000 റിയാലും സി കാറ്റഗറിക്ക് 1,000 റിയാലും പിഴ ചുമത്തും.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രാർഥനാ മുറികളും വിശ്രമ മുറികളും ടോയ്ലറ്റുകളും ഒരുക്കാതിരുന്നാൽ എ കാറ്റഗറിക്ക് 10,000 റിയാലും ബി കാറ്റഗറിക്ക് 5,000 റിയാലും സി കാറ്റഗറിക്ക് 2,500 റിയാലും പിഴ ചുമത്തും.
50 ലധികം വനിതകൾ ജോലി ചെയ്യുകയും 6 വയസ്സിനു താഴെയുള്ള പത്തിലധികം കുട്ടികൾ ഉണ്ടായിരിക്കുകയും ചെയ്താൽ പ്രസ്തുത സ്ഥാപനത്തിൽ നഴ്സറിയോ ചൈൽഡ് കെയർ സെൻ്ററോ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ 25,000 റിയാൽ പിഴ ചുമത്തും.
ആനുകൂല്യങ്ങൾ:
ജോലി സമയത്തിനനുസരിച്ചും, രാത്രി ജോലിക്കനുസരിച്ചും മറ്റുമുള്ള ആനുകൂല്യങ്ങളോ വേതനമോ നൽകാതിരുന്നാൽ എല്ലാ വിഭാഗങ്ങലെയും സ്ഥാപനങ്ങൾക്ക് 3,000 റിയാൽ പിഴ ചുമത്തും. രാത്രി ജോലി ചെയ്യുന്നതിൽ നിന്ന് ഇളവുള്ള വിഭാഗങ്ങളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചാൽ എല്ലാ കാറ്റഗറിയിലുള്ളവർക്കും 5,000 റിയാലും പിഴ ചുമത്തും.
വിസക്കച്ചവടം:
തൊഴിൽ വിസകൾ വിൽക്കുകയോ വിൽക്കാൻ ഇടനിലക്കാരാകുകയൊ ചെയ്താൽ ഓരോ വിസക്കും 20,000 റിയാൽ വീതം എന്ന തോതിൽ പിഴ ചുമത്തും.
അവധി;വിശ്രമം:
ആഴ്ചയിൽ അവധി നൽകാതിരുന്നാലും കരാറിൽ പറഞ്ഞതിനപ്പുറം സമയം ജോലി ചെയ്യിപ്പിച്ച് ഓവർ ടൈം പ്രതിഫലം നൽകാതിരുന്നാലും പ്രതി ദിന വിശ്രമ സമയം അനുവദിക്കാതിരുന്നാലും എല്ലാ കാറ്റഗറിക്കും 5,000 റിയാൽ വീതം പിഴ ചുമത്തും. നിശ്ചിത അവധി തൊഴിലാളിക്ക് നൽകാതിരുന്നാൽ എല്ലാ കാറ്റഗറിയിലുള്ളവർക്കും 5,000 റിയാൽ വീതം പിഴ ചുമത്തും.
അതേസമയം, ചുമത്തിയ പിഴകൾ 60 ദിവസത്തിനകം അടക്കണം. 60 ദിവസത്തിനുള്ളിൽ തനിക്കെതിരെ രേഖപ്പെടുത്തിയ പഴക്കെതിരെ പരാതി ബോധിപ്പിക്കാൻ തൊഴിലുടമക്ക് അനുവാദമുണ്ട്.
കടപ്പാട് :കേരളാ ന്യൂസ്
Programs
ഐ.പി.സി വാഴൂർ 8-ാoമത് സെന്റർ കൺവെൻഷൻ ഫെബ്രു. 3 മുതൽ 5 വരെ

ഐപിസി വാഴൂർ സെന്റെറിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് വാർഷിക സെൻറർ കൺവെൻഷൻ ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ കൊടുങ്ങൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും വാഴൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സജി പി. മാത്യൂ ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ സാജു ജോസഫ് പുതുപള്ളി . കെ.വി.എബ്രഹാം USA. പി.സി ചെറിയാൻ റാന്നി, ബേബി വർഗീസ് USA, ജോർജ്ജ് മാത്യൂ USA, ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, സിസ്റ്റർ സൂസ്സൻ തോമസ് ബഹ്റൈൻ എന്നിവരാണ് പ്രാസംഗികർ.കെ.പി.രാജൻ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
Sources:gospelmirror
Viral
മാസം തികയാതെ ജനിച്ച കുരുന്നിന് വേണ്ടി പിതാവ് ആലപിച്ച ക്രിസ്തീയ ഗാനത്തിന് കുഞ്ഞിന്റെ പ്രതികരണം: വീഡിയോ വൈറൽ

ടെക്സാസ്: ജീവിക്കുവാന്‍ സാധ്യതയില്ലായെന്ന് ഡോക്ടര്‍മാര്‍ തന്നെ വിധിയെഴുതിയ തന്റെ 22 ആഴ്ച മാത്രം പ്രായമുള്ള കുരുന്നിന് വേണ്ടി ഈശോയുടെ ഗാനം ആലപിക്കുന്ന പിതാവിന്റെ ടിക്ടോക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ ഡാനിയല്‍ ജോണ്‍സന്റെ ഗാനാലാപനത്തിനിടെ മകനായ റെമിംഗ്ടണ്‍ ഹെയ്സ് ജോണ്സണ് എന്ന കുരുന്ന് 35 സെക്കന്റോളം തന്റെ കൈ ഉയര്‍ത്തിപ്പിടിക്കുന്നതും അത് കാണുമ്പോള്‍ പിതാവ് കരയുന്നതും ആയിരങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ജോണ്‍സന്റെ പത്നിതന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ച് ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തത്. 12 ലക്ഷത്തോളം ആളുകള്‍ കണ്ട ഈ വീഡിയോക്ക് ഇതുവരെ 2,35,200 ലൈക്കുകൾ ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കുടുംബത്തിനു പ്രോത്സാഹനമേകിക്കൊണ്ട് നൂറുകണക്കിന് ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ബെല്‍ കൌണ്ടിയിലെ ബെയ്ലര് സ്കോട്ട് ആന്‍ഡ് വൈറ്റ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ കുരുന്നിന് വേണ്ടി പ്രശസ്ത ക്രിസ്ത്യന്‍ ബാന്‍ഡായ എലവേഷന്‍ വര്ഷിപ്പിന്റെ “ഹല്ലേലൂയ ഹിയര്‍ ബിലോ” എന്ന ഗാനമാണ് ജോണ്സണ് പാടിയത്.
“നമ്മുടെ രാജാവായ യേശു ക്രിസ്തു സിംഹാസനസ്ഥനായി. എന്നെന്നേക്കും എല്ലാ സ്തുതികളും അവന് മാത്രം. ഹല്ലേലൂയ” എന്നാണ് ഈ ഗാനത്തിന്റെ വരികളില്‍ പ്രധാനമായും പറയുന്നത്. “മാസം തികയുന്നതിനു നാല് മാസം മുന്‍പ് ജനിച്ച തന്റെ മകന് ജീവിച്ചിരിക്കുവാന്‍ 21% സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ കല്‍പ്പിച്ചത്. ഇന്നും അവൻ ജീവിച്ചിരിക്കുന്നു. ദൈവമാണ് അതിന്റെ കാരണക്കാരന്‍. ദൈവം വിശ്വസ്തനാണെന്നതിന്റെ തെളിവാണ് എന്റെ മകന്” – ഇതാണ് ജോണ്സണ് സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.
ടെക്സാസ് ടു ലൈഫ് എന്ന പ്രോലൈഫ് സംഘടനയും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ വിജയകരമായ ചികിത്സ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ജീവന്റെ മൂല്യം ഉയര്‍ത്തിക്കാട്ടുകയും ഭ്രൂണഹത്യ അനുകൂലികള്‍ക്കെതിരെ യുക്തിസഹവും ധാര്‍മ്മികവുമായ വിടവ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നു സംഘടനയുടെ പോസ്റ്റില്‍ പറയുന്നു. ഓരോ ജീവനും അമൂല്യമാണെന്നും അത് ദൈവത്തിന്റെ ദാനമാണെന്നുമുള്ള ഏറ്റുപറച്ചിലുമായുള്ള വീഡിയോ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തരംഗമാണെന്നതും ശ്രദ്ധേയമാണ്.
കടപ്പാട് :പ്രവാചക ശബ്ദം
Programs
ഡിവൈൻ ക്രിസ്ത്യൻ ചർച്ച് വാർഷിക കൺവൻഷൻ ഫെബ്രു. 10 മുതൽ ബ്രിസ്റ്റോളിൽ

ഡിവൈൻ ക്രിസ്ത്യൻ ചർച്ച് ഒന്നാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 10 മുതൽ 12വരെ ബ്രിസ്റ്റോൾ വെസ്റ്റേൺ സൂപ്പർ മേയർ വിന്റേജ് ചർച്ച് ഹാളിൽ നടക്കും . ദിവസവും വൈകിട്ടു 6മുതൽ 8:30വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോൺസൺ പത്തനാപുരം , പി.ജെ പോൾ , ജിജി തോമസ് എന്നിവർ സംസാരിക്കും. ഡിവൈൻ കൊയർ ഗാനങ്ങൾ ആലപികും. പാസ്റ്റർ റോജിൻ റ്റി. എസ് ശുശ്രുഷകൾക്ക് ശുശ്രുഷകൾക്ക് നേതൃത്വം നൽകും .
കൂടുതൽ വിവരങ്ങൾക്:07776643860, 07867587112.
Sources:christiansworldnews
-
us news12 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National7 months ago
ക്രൈസ്തവ സംഗമം 2022
-
Movie12 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie11 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
world news12 months ago
യുക്രൈനുനേരെ സൈബര്‍ ആക്രമണം: ബാങ്ക് വെബ്സൈറ്റുകള്‍ തകര്‍ത്തു; ഭീഷണി തുടരുന്നെന്ന് ബൈഡന്