Connect with us

Health

കോ​വാ​ക്സി​നൊ​പ്പം കു​ട്ടി​ക​ൾ​ക്ക് വേ​ദ​ന​സം​ഹാ​രി​ക​ൾ ന​ൽ​ക​രു​ത്; വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ

Published

on

ന്യൂഡൽഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കോ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം വേ​ദ​ന​സം​ഹാ​രി​ക​ളോ പാ​ര​സെ​റ്റ​മോ​ളോ ശി​പാ​ർ​ശ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്.

കു​ട്ടി​ക​ൾ​ക്കാ​യി കോ​വാ​ക്സി​നോ​ടൊ​പ്പം മൂ​ന്ന് പാ​ര​സെ​റ്റ​മോ​ൾ 500 മി​ല്ലി​ഗ്രാ​മി​ന്‍റെ ഗു​ളി​ക​ക​ൾ ക​ഴി​ക്കാ​ൻ ചി​ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് കേ​ന്ദ്ര​ങ്ങ​ൾ ശി​പാ​ർ​ശ ചെ​യ്യു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. അ​ത്ത​ര​മൊ​രു ന​ട​പ​ടി ആ​വ​ശ്യ​മി​ല്ലെ​ന്നും വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക് വ്യ​ക്ത​മാ​ക്കി.

മ​റ്റ് ചി​ല കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ​ക്കൊ​പ്പം പാ​ര​സെ​റ്റ​മോ​ൾ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ കോ​വാ​ക്സി​ന് പാ​ര​സെ​റ്റാ​മോ​ൾ ശി​പാ​ർ​ശ ചെ​യ്തി​ട്ടി​ല്ലെ​ന്നും ക​മ്പനി ആ​വ​ർ​ത്തി​ച്ചു.
Sources:Metro Journal

http://theendtimeradio.com

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news1 hour ago

റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്ക- ഡാളസ് ചാപ്റ്റര്‍ വാര്‍ഷികം: ഫെയ്ത്ത് ബ്ലെസ്സന്‍ മുഖ്യാതിഥി

ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 26 ശനിയാഴ്ച വൈകുന്നേരം 6:30-ന് ഐ പി സി ഹെബ്രോന്‍,...

National2 hours ago

11 Female Evangelists Arrested on False Charges of Forced Conversions

India — Eleven Christian women evangelists from Hyderabad, along with seven other local Christian men and women, were arrested and...

Life2 hours ago

എവറസ്റ്റ് കൊടുമുടി വേഗത്തില്‍ വളരുന്നതിന്റെ ഉത്തരം നല്‍കി ചൈനീസ് ശാസ്ത്രജ്ഞന്‍

ബീജിങ്: സമുദ്രനിരപ്പില്‍ നിന്ന് 5.5 മൈല്‍ (8.85 കി.മീ) ഉയരമുള്ള ലോകത്തിലെ ഏറ്റവും പൊക്കമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ശാസ്ത്രലോകം. എവറസ്റ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍...

National3 hours ago

വീസ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നോർക്ക

തിരുവനന്തപുരം : വീസ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നോർക്ക. സന്ദർശക വീസയിൽ വിദേശ രാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരം ഒരുക്കുമെന്ന നിലയിൽ റിക്രൂട്മെന്റ് ഏജൻസികൾ വാഗ്ദാനം...

world news3 hours ago

നൈജീരിയയിൽ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി

ഒക്ടോബർ ഒന്നിന് നൈജീരിയയിലെ ബെന്യു സ്റ്റേറ്റിലെ അഗതു കൗണ്ടിയിലെ എഗ്വുമ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏഴു ക്രൈസ്തവരെ കൊലപ്പെടുത്തി. ക്രിസ്ത്യൻ ഗ്രാമമായ എഗ്വുമയിൽ വൈകുന്നേരത്തോടെയാണ്...

National1 day ago

ഗ്ലോബൽ പ്രയർ വാരിയേഴ്‌സ് ലീഡേഴ്‌സ് കോൺഫറൻസ് ജബൽപുരിൽ നടന്നു

പ്രാർത്ഥനയും സുവിശേഷീകരണവും ലക്ഷ്യമാക്കി വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷയിൽ ആയിരിക്കുന്ന ദൈവദാസൻന്മാരും ദൈവമക്കളുടെയും സംയുക്ത കൂട്ടായ്മയായ ഗ്ലോബൽ പ്രയർ വാരിയേഴ്‌സ് ലീഡേഴ്‌സ് കോൺഫറൻസ് ജബൽപുരിൽ നടന്നു ഒക്ടോബർ 2,...

Trending