Connect with us

National

പ്രവാസികൾക്ക് ആശ്വാസമായി പ്രവാസി ഭദ്രത- മൈക്രോ പദ്ധതി

Published

on

തിരുവനന്തപുരം: കൊവിഡാനന്തരം നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പ്രവാസികളെ സഹായിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് വഴി ആരംഭിച്ച പ്രവാസി ഭദ്രത- മൈക്രോ പദ്ധതിക്ക് മികച്ച പ്രതികരണം. ഒക്ടോബര്‍ 26-ന് ഉദ്ഘാടനം ചെയ്ത പദ്ധതിയില്‍ കെ.എസ്.എഫ്.ഇ വഴി 171 സംരംഭങ്ങള്‍ക്കായി 7.96 കോടി രൂപ ഇതുവരെ വിതരണം ചെയ്തു.

രണ്ടു വര്‍ഷം വരെ വിദേശത്ത് ജോലി ചെയ്ത ശേഷം തിരിച്ചെത്തിയ മലയാളികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനായി അഞ്ചു ലക്ഷം രൂപവരെ അനുവദിക്കുന്ന ഈ പദ്ധതിയിലേക്ക് അപേക്ഷാ സമര്‍പ്പണം തുടരുകയാണ്. കെ.എസ്.എഫ്.ഇയുടെ 630 ശാഖകളിലൂടെ വായ്പ ലഭിക്കും.

പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം വരെ മൂലധനസബ്‌സിഡിയും ആദ്യ നാല് വര്‍ഷം മൂന്ന് ശതമാനം പലിശ സബ്‌സിഡിയും ലഭിക്കുമെന്നതാണ് പദ്ധിതിയുടെ സവിശേഷത.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എസ്.എഫ്.ഇ ശാഖകളിലോ 18004253939 എന്ന ടോള്‍ ഫ്രീ നമ്പറിലോ വിദേശത്തു നിന്നും മിസ്ഡ് കോള്‍ സര്‍വീസിന് 0091 880 20 12345 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.
Sources:globalindiannews

http://theendtimeradio.com

National

രാഷ്ട്രപതി ഭവനിലെ മു​ഗൾ ​ഗാർഡന്റെ പേരുമാറ്റി; ഇനി മുതൽ അറിയപ്പെടുക അമൃത് ഉദ്യാൻ എന്ന പേരിൽ . കൊളോണിയൽ ഓർമ്മകളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ

Published

on

ദില്ലി: രാഷ്ട്രപതി ഭവനിലെ ചരിത്ര പ്രസിദ്ധമായ മു​ഗൾ ​ഗാർഡന്റെ പേരുമാറ്റി. ഇനി മുതൽ അമൃത് ഉദ്യാൻ എന്നപേരിലായിരിക്കും അറിയപ്പെടുക. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കുന്ന വേളയിലാണ് മു​ഗൾ ​ഗാർഡന്റെ പേരുമാറ്റി രാഷ്ട്രപതി ഭവൻ വാർത്താകുറിപ്പിൽ അറിയിച്ചത്. ദില്ലിയിലെ പ്രശസ്തമായ രാജ്പഥിന്റെ പേര് കഴിഞ്ഞ വർഷം സർക്കാർ ‘കർത്തവ്യ പഥ്’ എന്നാക്കി മാറ്റിയിരുന്നു. കൊളോണിയൽ ഓർമകളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാ​ഗമായാണ് മു​ഗൾ ​ഗാർഡന്റെ പേരുമാറ്റിയതെന്നും കേന്ദ്ര സർക്കാർ പ്രതികരിച്ചു.

15 ഏക്കറോളം വ്യാപിച്ചുകിടക്കുന്നതാണ് രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങൾ. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ജനുവരി 31 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. രാഷ്ട്രപതി ഭവൻ വളപ്പിലെ മുൻ രാഷ്ട്രപതിമാരുടെ കാലത്തെ ഉദ്യാനങ്ങളായ ഹെർബൽ ഗാർഡൻ, മ്യൂസിക്കൽ ഗാർഡൻ, സ്പിരിച്വൽ ഗാർഡൻ എന്നിവയുടെ പേരുകൾ നിലനിർത്തും. പേരുമാറ്റിയതിൽ കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, തൃണമൂൽ കോൺഗ്രസും സിപിഐയും വിമർശനവുമായി രം​ഗത്തെത്തി. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണെന്ന് സിപിഐ വിമർശിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

National

ഐ. പി. സി. ജനറൽ ഇലക്ഷൻ മെയ് 11 ന്

Published

on

കുമ്പനാട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ ഇലക്ഷൻ മെയ് മാസം 11 ന് കുമ്പനാട് സഭാ ആസ്ഥാനത്ത് വെച്ച് നടത്തുവാൻ തീരുമാനിച്ചു. ഫിന്നി സഖറിയ ഇലക്ഷൻ കമ്മീഷണറായി പ്രവർത്തിക്കും. പുതിയ ഭരണഘടന അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്.
Sources:faithtrack

http://theendtimeradio.com

Continue Reading

National

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 9 പൈസ വർധിക്കും

Published

on

സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതൽ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സർചാർജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഫെബ്രുവരി 1 മുതൽ മെയ് 31 വരെ നാല് മാസത്തേക്കാണ് അധിക തുക ഈടാക്കുക.

വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന് വിലവർധനവിലൂടെ ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക എന്നതാണ് നേരത്തെ തന്നെ റെഗുലേറ്ററി കമ്മിഷൻ സ്വീകരിക്കുന്ന മാർഗം. 2022 ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതിക്കായി 87 കോടി രൂപ ചെലവായെന്നും ഈ തുക ഈടാക്കാൻ അനുവദിക്കണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം

യൂണിറ്റിന് 25 പൈസ വരെ അധികമായി ഈടാക്കാനായിരുന്നു ബോർഡിന്റെ ആവശ്യം. എന്നാൽ യൂണിറ്റിന് 9 പൈസ വെച്ച് ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു.
Sources:Metro Journal

http://theendtimeradio.com

Continue Reading

Hot News

Hot News3 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News3 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News3 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News4 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News4 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News5 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News5 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News5 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News6 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News6 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending