Connect with us

world news

കത്തോലിക്കാ ദൈവാലയത്തിനു നേരെ വീണ്ടും മ്യാൻമാർ സൈന്യത്തിന്റെ ആക്രമണം

Published

on

മ്യാൻമാറിലെ കയഹിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ സൈന്യത്തിന്റെ ആക്രമണം. കയാഹ് സംസ്ഥാനത്തെ ലോയ്കാവ് ടൗൺഷിപ്പിലെ ദൗഖു പാരിഷിലെ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ദൈവാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. ദൈവാലയത്തിന്റെ രണ്ട് മണി ഗോപുരങ്ങളിൽ ഒന്ന് തകർന്നെങ്കിലും ജനങ്ങൾക്ക്‌ അപകടമൊന്നും സംഭവിച്ചിട്ടില്ല.

ജനുവരി മുതൽ, കയാഹ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലോയ്കാവിൽ, ബർമീസ് സൈന്യവും അവരുടെ അട്ടിമറിയെ എതിർക്കുന്ന പ്രാദേശിക പ്രതിരോധ ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടം ശക്തമാണ്. സൈന്യം വ്യോമാക്രമണം നടത്തുകയും സാധാരണക്കാരെ വെടിവയ്ക്കുകയും ചെയ്യുന്നുണ്ട്. ലോയ്ക്കാവിലെ ജനസംഖ്യയുടെ പകുതിയോളം ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ് .

2021 മെയ് മുതൽ കയാഹ് സംസ്ഥാനത്ത് 650-ലധികം വീടുകളും ദൈവാലയങ്ങളും സ്കൂളുകളും മറ്റ് സിവിലിയൻ സ്വത്തുക്കളും ബർമീസ് സൈന്യം നശിപ്പിച്ചിട്ടുണ്ട്. ആക്രമണം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് 1,70,000 പേർ വീടുവിട്ട് പോയതായി കണക്കാക്കപ്പെടുന്നു.
Sources:marianvibes

http://theendtimeradio.com

world news

‘Gift From God’: World’s Oldest Known Hebrew Book Discovered in Cave, Now on Display at Museum of the Bible

Published

on

A recently unveiled exhibit at the Museum of the Bible in Washington, D.C., is showcasing what is believed to be the world’s oldest Jewish book.

The five-inch by five-inch book was unearthed in Afghanistan and is comprised of Sabbath morning prayers, poems that tie back to the Old Testament, and what is reportedly the oldest partial version of the Haggadah, a liturgy recited at the Seder during Passover, according to the museum.

The book, known as the Afghan Liturgical Quire, is believed to be some 1,300 years old and was discovered along what was once the Silk Road trading route. The discovery is part of the museum’s exhibit, “Sacred Words: Revealing the Earliest Hebrew Book,” and will remain on display until January.

“The ALQ is one of the most cherished treasures in the museum’s collection, which we are honored to steward and share with people of all faiths,” said Bobby Duke, interim chief curatorial officer for the museum, according to The Jerusalem Post. “It clarifies our understanding of the Bible’s journey along the Silk Roads and shines a light on the diverse religious, ethnic and cultural tapestry of Afghanistan throughout most of its history.”

A group of Christians, Jews, and Muslims worked in tandem to rescue the religious relic.

The museum’s associate curator of Hebrew manuscripts, Hershel Hepler, said the ALQ “joins this international ensemble of great Hebrew books, revered for their religious and cultural significance and the stories of their survival.”

And the Afghan Jewish Foundation said in a statement of the discovery: “The ALQ manuscript is indeed a gift from God to all peoples of all faiths.”

The first discovery of the book’s existence goes back to 1997, when a man belonging to the Hazaras, a people group from the mountainous regions of Afghanistan, discovered it in a cave. They protected the book until 2001. Then, in 2013, the Green family, which owns Hobby Lobby and helped launch the Museum of the Bible, purchased it from an Israeli dealer. Unaware of its pedigree, the Greens donated the book to the museum in 2015.

It was first mislabeled as a book from “Egypt, circa 900 CE” before scholars ultimately recategorized it as a significant historical document traced back to Afghanistan.
Sources:faithwire

http://theendtimeradio.com

Continue Reading

world news

കാമറൂണിൽ വൈദികൻ കൊല്ലപ്പെട്ടു

Published

on

കാമറൂണിൻ്റെ തലസ്ഥാനമായ യൗണ്ടെയിൽ, ഒക്ടോബർ മാസം ഏഴാം തീയതി, കാമറൂണിൽ പ്രേഷിതപ്രവർത്തനം നടത്തുന്ന ടോഗോക്കാരനായ ഫാ. ക്രിസ്റ്റോഫ് കോംല ബാഡ്ജൗഗൗ അക്രമികളുടെ വെടിയേറ്റു മരിച്ചു. വൈദികന്റെ മരണത്തിൽ സന്തപ്തരായ കുടുംബാംഗങ്ങളോടും, മറ്റു വിശ്വാസികളോടും യൗണ്ടെയിലെ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ജീൻ എംബർഗ തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, അനുശോചനം അറിയിക്കുകയും ചെയ്തു.

തലസ്ഥാന നഗരിയുടെ സമീപപ്രദേശമായ എംവോലിയിലെ മിഷനറീസ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി സന്യാസഭവനത്തിന്റെ കവാടത്തിനു പുറത്തുവച്ചാണ് അദ്ദേഹത്തിനു വെടിയേറ്റത്. വൈദികന്റെ നിര്യാണത്തിൽ വിഷമിക്കുന്ന എല്ലാവരോടും, പ്രാർത്ഥനയിൽ ആശ്വാസം കണ്ടെത്തണമെന്ന് ആർച്ചുബിഷപ്പ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്ന നിരീക്ഷണ ക്യാമറകൾ പകർത്തിയ ചിത്രങ്ങളുടെ അടിസ്‌ഥാനത്തിൽ, മോഷ്ടാക്കളാണ് ഈ കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ.

ഫാദർ ക്രിസ്റ്റോഫ് ഫാർ നോർത്ത് റീജിയണിലെ യാഗൗവ രൂപതയിലെ ഇടവക വൈദികനായി സേവനം ചെയ്തു വരികയായിരുന്നു.

ഒരു വർഷത്തെ പരിശീലനത്തിനായി ഇറ്റലിയിലേക്ക് പോകാനൊരുങ്ങിയ അദ്ദേഹം, യൗണ്ടേ പ്രവിശ്യയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഈ ദാരുണ സംഭവമുണ്ടായത്. വാഴ്ത്തപ്പെട്ട ലൂയിജി നൊവാരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ‘കുരിശിന്റെ നിശബ്ദ സേവകർ’ എന്ന സമൂഹത്തിൽ അംഗമാണ് ഫാ. ക്രിസ്റ്റോഫ്. 2013 ലാണ് അദ്ദേഹം വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി ചട്ടങ്ങളിൽ മാറ്റം

Published

on

ഒട്ടാവിയോ : നവംബർ 1 മുതൽ കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുത്തി. ഭാഷാസ്വാധീനം, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് പുതിയ വ്യവസ്ഥകൾ. സിഎൽബി സ്കോർ 7 നിർബന്ധമാക്കി. സിഇഎൽപിഐപി, ഐഇഎൽടിഎസ്, പിടിഇകോർ പരീക്ഷാഫലങ്ങൾ പരിഗണിക്കും.

കാനഡയിൽ ദീർഘകാല തൊഴിലാളി ക്ഷാമമുള്ള കൃഷി, അഗ്രി ഫുഡ്, ആരോഗ്യം, സയൻസ്, ടെക്നോളജി, എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ്, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളിലെ പഠനത്തിനാണു മുൻഗണന. നിലവിലുള്ള പഠനാനന്തര തൊഴിൽ നിയമങ്ങൾക്കു പുറമേയാണിത്. അപേക്ഷകർ പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് യോഗ്യതയുള്ള സ്ഥാപനത്തിൽ നിന്നു പഠനം പൂർത്തിയാക്കണം. വിദേശ വിദ്യാർഥികളുടെ എണ്ണം 10% കുറയ്ക്കാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായാണു നിയന്ത്രണങ്ങൾ.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National5 hours ago

കീഴ‌ന്തിയൂർക്കോണം നൂ ഇൻഡ്യ ചർച്ച് 7 ദിവസ ഉപവാസ പ്രാർത്ഥന

കീഴ‌ന്തിയൂർക്കോണം ന്യൂ ഇൻഡ്യ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 മുതൽ 27 വരെ കീഴ‌ന്തിയൂർക്കോണം സഭയിൽ 7 ദിവസ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർ സാംരാജ്, പാസ്റ്റർ...

National5 hours ago

ആറു പതിറ്റാണ്ടിൻ്റെ പ്രൗഡി; പ്രവർത്തന മികവിൻ്റെ ജൂബിലി തിളക്കത്തിൽ ഇന്ത്യ എവരി ഹോം ക്രൂസേഡ്

അന്തർദേശീയ സുവിശേഷീകരണ പ്രസ്ഥാനമായ എവരി ഹോം ഫോർ ക്രൈസ്റ്റ് ഇൻറർനാഷണലി((Every Home for Christ International)ൻ്റെ ഇന്ത്യൻ വിഭാഗമായ എവരി ഹോം ക്രൂസേഡ് (Every Home Crusade)...

National5 hours ago

Assam: Mizo gospel singer and husband booked for forced religious conversion in ‘prayer’ meetings

An FIR has been lodged in Assam against Bethsy Lalrinsangi, a Mizo Gospel singer, and her husband, BCM-recognized Evangelist C....

us news5 hours ago

‘The Voice’ Contestants Praise Jesus During ‘Impromptu Church Service’

A contestant on NBC’s “The Voice” gave his social media followers a behind-the-scenes look at all the show’s competitors coming...

National6 hours ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ കൺവൻഷൻ നവം. 25 മുതൽ

ശാരോൻ ഫെലോഷിപ്പ് ചർച്ചി(Sharon Fellowship Church )ന്റെ അന്തർദേശീയ കൺവൻഷൻ നവംബർ 25 തിങ്കളാഴ്ച മുതൽ ഡിസംബർ 1 ഞായറാഴ്ച വരെ തിരുവല്ല ശാരോൻ കൺവൻഷൻ സ്റ്റേഡിയത്തിൽ...

world news1 day ago

‘Gift From God’: World’s Oldest Known Hebrew Book Discovered in Cave, Now on Display at Museum of the Bible

A recently unveiled exhibit at the Museum of the Bible in Washington, D.C., is showcasing what is believed to be...

Trending