Connect with us

world news

സൗദി അറേബ്യയിലെ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്സ് ധരിച്ച് പ്രവേശിച്ചാല്‍ പിഴ

Published

on

റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും (Mosques and Government Offices) ഷോര്‍ട്സ് ധരിച്ച് (Wearing shorts) പ്രവേശിച്ചാല്‍ ഇനി മുതല്‍ പിഴ ലഭിക്കും. 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയായിരിക്കും പിഴ. ഇതുമായി ബന്ധപ്പെട്ട നിയമാവലിയിലെ ഭേദഗതി സൗദി ആഭ്യന്തര മന്ത്രി (Ministery of Interior) കഴിഞ്ഞ ദിവസം അംഗീകരിച്ചു.

പള്ളികളിലും സര്‍‌ക്കാര്‍‌ ഓഫീസുകളിലും ഒഴികെ പൊതു സ്ഥലങ്ങളില്‍ ഷോര്‍ട്സ് ധരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ല. രാജ്യത്തെ പൊതു അഭിരുചിയുമായി ബന്ധപ്പെട്ട നിയമാവലിയില്‍ നേരത്തെ 19 നിയമലംഘനങ്ങളും അവയ്‍ക്കുള്ള ശിക്ഷകളുമാണ് ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനോടൊപ്പമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്സ് ധരിക്കുന്നതിനുള്ള പിഴ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൗദി ആഭ്യന്തര മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ അംഗീകാരത്തോടെ 2019ലാണ് രാജ്യത്ത് ഇത്തരമൊരു നിയമാവലി പ്രാബല്യത്തില്‍ വന്നത്. ഇതില്‍ ഉള്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെയാണ് പിഴ. ജനവാസ മേഖലകളില്‍ വലിയ ശബ്‍ദത്തില്‍ പാട്ട് വെയ്‍ക്കല്‍, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കല്‍, സഭ്യതയ്‍ക്ക് നിരക്കാത്ത വസ്‍ത്രം ധരിക്കല്‍, സഭ്യതയില്ലാത്ത പെരുമാറ്റം തുടങ്ങിയ തരത്തിലുള്ള നിയമലംഘനങ്ങളാണ് ഈ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Sources:globalindiannews

http://theendtimeradio.com

world news

നൈജീരിയയിൽ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി

Published

on

ഒക്ടോബർ ഒന്നിന് നൈജീരിയയിലെ ബെന്യു സ്റ്റേറ്റിലെ അഗതു കൗണ്ടിയിലെ എഗ്വുമ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏഴു ക്രൈസ്തവരെ കൊലപ്പെടുത്തി. ക്രിസ്ത്യൻ ഗ്രാമമായ എഗ്വുമയിൽ വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്.

ഫുലാനി തീവ്രവാദികൾ ഗ്രാമത്തിൽ റെയ്ഡ് നടത്തിയതായി അഗതു ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ ഫിലിപ്പ് എബെന്യാക്വു പത്രക്കുറിപ്പിൽ പറഞ്ഞു. “ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അവർ ഗ്രാമവാസികൾക്കുനേരെ വെടിയുതിർക്കാൻ തുടങ്ങി. അവർ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി. ഞങ്ങൾ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ട്, അവർ അക്രമികളെ തിരയുന്നുണ്ട്” – ഫിലിപ്പ് എബെന്യാക്വു പറയുന്നു.

“ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയും ഉത്തരവാദികളെ കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഫുലാനി തീവ്രവാദികളുടെ ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. അവർ ലോകത്തിലെ ഏറ്റവും മാരകമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നായി മാറിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വർധിച്ചുവരുന്ന ഈ ഭീഷണിയെ നേരിടാനും പൗരന്മാരെ സംരക്ഷിക്കാനും നൈജീരിയൻ സർക്കാർ നിർണ്ണായക നടപടി സ്വീകരിക്കണം” – ബെന്യു സ്റ്റേറ്റ് ഹൌസ് ഓഫ് അസംബ്ലിയിലെ മുൻ നിയമസഭാംഗമായ ഔഡു സുലെ പറഞ്ഞു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

തട്ടിക്കൊണ്ടുപോകലിന് 6 വര്‍ഷത്തിന് ശേഷം മിഷന്‍ ദൗത്യം പുനരാരംഭിക്കാന്‍ ഫാ. പിയർ നൈജറില്‍ മടങ്ങിയെത്തി

Published

on

നിയാമി: നൈജറിലും, മാലിയിലുമായി ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ ശേഷം മോചിതനായ ഇറ്റാലിയന്‍ മിഷ്ണറി വൈദികന്‍ ഫാ. പിയര്‍ ലൂയിജി മക്കാല്ലി തന്റെ മിഷന്‍ ദൗത്യം പുനരാരംഭിക്കാന്‍ നൈജറില്‍ മടങ്ങിയെത്തി. 2018 സെപ്റ്റംബര്‍ 17നാണ് ‘സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ്’ സന്യാസ സമൂഹാംഗമായ ഫാ. മക്കാല്ലിയെ സൗത്ത് – വെസ്റ്റ്‌ നൈജറിലെ തന്റെ ഇടവകയില്‍ നിന്നും അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട ഇസ്ലാമിക ജിഹാദികള്‍ കടത്തിക്കൊണ്ടുപോയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2020 ഒക്ടോബര്‍ 8നു അദ്ദേഹവും ഇറ്റലി സ്വദേശി തന്നെയായ നിക്കോള ചിയാസ്സിയോയും ഉള്‍പ്പെടെ നാലുപേര്‍ വടക്കന്‍ മാലിയില്‍ നിന്നും മോചിപ്പിക്കപ്പെടുകയായിരിന്നു.

ഇവരെ നേരെ റോമിലേക്കാണ് എത്തിച്ചത്. സമാധാനത്തിനും സാഹോദര്യത്തിനും സഹനത്തിനും സാക്ഷ്യം വഹിക്കണമെന്ന് തന്നെയാണ് ഒരു മിഷ്ണറി എന്ന നിലയില്‍ ഇപ്പോഴും തന്റെ ആഗ്രഹമെന്നു പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ഫാ. മക്കാല്ലി നേരത്തെ വ്യക്തമാക്കിയിരിന്നു. കഴിഞ്ഞ ദിവസം നൈജറില്‍ മടങ്ങിയെത്തിയപ്പോള്‍ വൈദികന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. അത്താഴത്തിന് മുമ്പ്, തന്റെ സഹപ്രവര്‍ത്തകനായ വൈദികന്‍ ഫാ. മൗറോ അർമാനിനോ വീട്ടിലേക്ക് തിരികെ സ്വാഗതം എന്ന വാക്കുകളോടെയാണ് തന്നെ വരവേറ്റതെന്ന് ഫാ. പിയര്‍ ലൂയിജി പറയുന്നു.

നഗരത്തിലെ താമസം ഒരുക്കി നിയാമിയിലെ ബിഷപ്പ്, ജാൽവാന ലോറൻ്റ് ലോംപോ, എന്നെ ക്ഷണിച്ചിരിന്നു. എൻ്റെ വരവ് അറിഞ്ഞിരുന്ന പഴയ പരിചയക്കാരെയും അടുത്ത സഹപ്രവർത്തകരെയും ഇവിടെ കാണാൻ സാധിച്ചു. ദീർഘകാലമായി കാത്തിരുന്നതും പ്രതീക്ഷിക്കുന്നതുമായ ഒരു കണ്ടുമുട്ടൽ അനശ്വരമാക്കാൻ ഒത്തിരിപേരുണ്ടായിരിന്നുവെന്നും സെപ്തംബർ 21-ന് ശനിയാഴ്ച വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയിൽ, പുതുതായി പട്ടം സ്വീകരിച്ച വൈദികർ നൃത്ത ചുവടുകളോടെയാണ് വരവേറ്റതെന്നും ഫാ. പിയര്‍ ലൂയിജി പറയുന്നു. വെല്ലുവിളികളെ അതിജീവിച്ച് അനേകര്‍ക്ക് ക്രിസ്തുവിനെ പകരാനുള്ള തയാറെടുപ്പിലാണ് ഇറ്റലിയിലെ ക്രീമ സ്വദേശിയായ ഫാ. പിയര്‍.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

നിർബന്ധിത മതപരിവർത്തനം: ക്രിസ്ത്യൻ കൗമാരക്കാരനെ പാക്കിസ്ഥാനിലെ മുസ്ലീം തൊഴിലുടമകൾ തടവിലാക്കി

Published

on

പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം. സാംസൂൺ ജാവേദ് എന്ന 17 വയസ്സുള്ള ക്രിസ്ത്യൻ കൗമാരക്കാരനെ നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്യിക്കുകയും പാക്കിസ്ഥാനിലെ മുസ്ലീം തൊഴിലുടമകൾ അനധികൃതമായി തന്റെ മകനെ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തതായി അമ്മ സമീന ജാവേദ്.

സമീനയുടെ മകൻ സാംസൂൺ ജാവേദ് നവംബറിൽ ഉസ്മാൻ മൻസൂർ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഒരു എൽ. പി. ജി. ഔട്ട്‌ലെറ്റിൽ ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് ജൂലൈയിൽ സഹോദരൻ ഉമർ മൻസൂറിന്റെ ഔട്ട്‌ലെറ്റിലേക്ക് അവനെ മാറ്റി. അതിനെ തുടർന്ന് കുട്ടിയുടെ പെരുമാറ്റത്തിൽവന്ന ചില മാറ്റങ്ങൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. താമസിയാതെ, അവൻ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതായി കണ്ടെത്തി.

“ഞങ്ങൾ അവനെക്കുറിച്ച് ആശങ്കാകുലരായിരുന്നു. എന്നാൽ, ആവർത്തിച്ചു ചോദിച്ചിട്ടും അവൻ ഞങ്ങളോട് ഒന്നും പറഞ്ഞില്ല” – സമീന പറഞ്ഞു. “സെപ്റ്റംബറിൽ സാംസൂൺ ജോലികഴിഞ്ഞ് വീട്ടിലേക്കു വരാതിരുന്നപ്പോഴാണ് അവൻ മതം മാറിയ വിവരം ഞങ്ങൾ അറിഞ്ഞത്” – സമീന കൂട്ടിച്ചേർത്തു.

സമീനയും ഭർത്താവും ഉമറിന്റെ കടയിലെത്തിയപ്പോൾ, സാംസൂൺ മുസ്ലീമായി മാറിയെന്നും ഇനി അവരോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. എന്നിരുന്നാലും, ഉമറിന്റെ അസാന്നിധ്യത്തിൽ അവർക്ക് സാംസൂനെ കാണാൻ കഴിഞ്ഞപ്പോൾ, അവൻ ഭയന്നും സമ്മർദത്തിലുമായി കാണപ്പെട്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

നിർബന്ധിത മതപരിവർത്തനം പാക്കിസ്ഥാനിൽ സാധാരണമാണെന്നും അത് പലപ്പോഴും അക്രമത്തിന്റെയോ, സാമ്പത്തിക ബലപ്രയോഗത്തിന്റെയോ ഭീഷണിയിലാണെന്നും മനുഷ്യാവകാശ പ്രവർത്തകനായ നെപ്പോളിയൻ ഖയ്യൂം പറഞ്ഞു. “ഒരാൾ മതം മാറുന്നതിന് പ്രായപരിധിയില്ല. പക്ഷേ, നിങ്ങൾക്ക് ആരെയും അത് ചെയ്യാൻ നിർബന്ധിക്കാനാവില്ല, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ.”

ഓപ്പൺ ഡോർസിന്റെ 2024-ലെ വേൾഡ് വാച്ച് ലിസ്റ്റിൽ ക്രൈസ്തവരായിരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാൻ ഏഴാം സ്ഥാനത്താണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National23 mins ago

11 Female Evangelists Arrested on False Charges of Forced Conversions

India — Eleven Christian women evangelists from Hyderabad, along with seven other local Christian men and women, were arrested and...

Life44 mins ago

എവറസ്റ്റ് കൊടുമുടി വേഗത്തില്‍ വളരുന്നതിന്റെ ഉത്തരം നല്‍കി ചൈനീസ് ശാസ്ത്രജ്ഞന്‍

ബീജിങ്: സമുദ്രനിരപ്പില്‍ നിന്ന് 5.5 മൈല്‍ (8.85 കി.മീ) ഉയരമുള്ള ലോകത്തിലെ ഏറ്റവും പൊക്കമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ശാസ്ത്രലോകം. എവറസ്റ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍...

National60 mins ago

വീസ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നോർക്ക

തിരുവനന്തപുരം : വീസ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നോർക്ക. സന്ദർശക വീസയിൽ വിദേശ രാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരം ഒരുക്കുമെന്ന നിലയിൽ റിക്രൂട്മെന്റ് ഏജൻസികൾ വാഗ്ദാനം...

world news1 hour ago

നൈജീരിയയിൽ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി

ഒക്ടോബർ ഒന്നിന് നൈജീരിയയിലെ ബെന്യു സ്റ്റേറ്റിലെ അഗതു കൗണ്ടിയിലെ എഗ്വുമ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏഴു ക്രൈസ്തവരെ കൊലപ്പെടുത്തി. ക്രിസ്ത്യൻ ഗ്രാമമായ എഗ്വുമയിൽ വൈകുന്നേരത്തോടെയാണ്...

National1 day ago

ഗ്ലോബൽ പ്രയർ വാരിയേഴ്‌സ് ലീഡേഴ്‌സ് കോൺഫറൻസ് ജബൽപുരിൽ നടന്നു

പ്രാർത്ഥനയും സുവിശേഷീകരണവും ലക്ഷ്യമാക്കി വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷയിൽ ആയിരിക്കുന്ന ദൈവദാസൻന്മാരും ദൈവമക്കളുടെയും സംയുക്ത കൂട്ടായ്മയായ ഗ്ലോബൽ പ്രയർ വാരിയേഴ്‌സ് ലീഡേഴ്‌സ് കോൺഫറൻസ് ജബൽപുരിൽ നടന്നു ഒക്ടോബർ 2,...

National1 day ago

പ്രയർ ബോർഡിൻ്റെ പ്രവർത്തന ഉത്ഘാടനം ഒക്ടോബർ 11 ന്

ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് പ്രയർ ബോർഡിൻ്റെ പ്രവർത്തന ഉത്ഘാടനം ഒക്ടോബർ 11 വെളളി ഉച്ചകഴിഞ്ഞ് 2.30 ന് മുളക്കുഴ സീയോൻ കുന്നിൽ വച്ച് നടക്കും....

Trending