News
യുക്രൈനിൽ വ്യോമനിരോധന മേഖല പ്രഖ്യാപിച്ചാൽ യുദ്ധം പിന്നെ നാറ്റോയുമായി; മുന്നറിയിപ്പുമായി പുടിൻ

യുക്രൈന് മുകളിൽ നാറ്റോ വ്യോമനിരോധന മേഖലയായി പ്രഖ്യാപിച്ചാൽ യുദ്ധം റഷ്യയും നാറ്റോയുമായി മാറുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ മുന്നറിയിപ്പ്. യുക്രൈന് മേൽ നോ ഫ്ളൈ സോൺ പ്രഖ്യാപിക്കണമെന്ന് നേരത്തെ യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമേരിക്ക അടക്കമുള്ള നാറ്റോ രാജ്യങ്ങൾ ഇത് തള്ളുകയായിരുന്നു
എന്നാൽ അത്തരമൊരു നീക്കം ആരെങ്കിലും നടത്തിയാൽ യുദ്ധം പിന്നെ നാറ്റോയുമായിട്ടാകുമെന്ന മുന്നറിയിപ്പാണ് പുടിൻ നൽകുന്നത്. റഷ്യയിൽ സൈനിക നിയമം കൊണ്ടുവരാനുള്ള ഒരു ആലോചനയുമില്ലെന്നും പുടിൻ അറിയിച്ചു. ഏതെങ്കിലും തരത്തിൽ വിദേശരാജ്യങ്ങൾ പ്രകോപനമുണ്ടാക്കിയാൽ മാത്രമേ പട്ടാള നിയമം പ്രഖ്യാപിക്കൂ. അത്തരമൊരു സാഹചര്യം നിലവിലില്ലെന്നും പുടിൻ പറയുന്നു
റഷ്യ പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തൽ രാത്രിയോടെ അവസാനിപ്പിച്ചിരുന്നു. യുദ്ധം പുനരാരംഭിച്ചതായും റഷ്യ അറിയിച്ചു. ഇതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി റഷ്യയിലെത്തിയിട്ടുണ്ട്. യുക്രൈൻ യുദ്ധമടക്കം ഇസ്രായേൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ചയാകും.
Sources:Metro Journal
National
രാജസ്ഥാൻ; ഉദയപൂർ, ഫിലദെൽഫിയ യൂത്ത് മൂവ്മെന്റ് (FY M) വാർഷിക ക്യാമ്പും, നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ

രാജസ്ഥാൻ: ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ വർഷത്തെ വാർഷിക ക്യാമ്പും നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ തീയതികളിൽ ഉദയപൂരിൽ നടത്തപ്പെടുന്നതാണ്. “Refiner’s Fire” എന്ന വിഷയത്തെ ആസ്പദമാക്കി ദൈവദാസന്മാരായ ജോ തോമസ്, ബാംഗ്ലൂർ, പോൾ മാത്യൂസ് എന്നിവർ വചനം സംസാരിക്കുന്നതാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സമ്മേളത്തിന്റെ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
FYM ടീം നേതൃത്വം നൽകുന്ന സംഗീത ശ്രുശൂഷയിൽ സഹോദരൻ മോസസ് ടെറ്റസും പങ്കെടുക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് :8107727217
Sources:gospelmirror
Crime
ദേവാലയത്തിൽ വെടിവയ്പ്പ് ; ദിവ്യബലിക്ക് എത്തിയ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

മെക്സിക്കോയിലെ ദേവാലയത്തിൽ നടന്ന വെടിവയ്പ്പിൽ മൂന്നു വയസ്സുകാരൻ കൊല്ലപ്പെട്ടു.
മെക്സിക്കോ സ്റ്റേറ്റിലെ ഫ്രെസ്നിലോയിലെ ദേവാലയത്തിൽ നടന്ന വെടിവയ്പിലാണ് വിശുദ്ധ കുർബാനയിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കുകയായിരുന്ന മൂന്നു വയസ്സുകാരൻ കാലെബ് കൊല്ലപ്പെട്ടത്.
ഔർലേഡി ഓഫ് ഗാഡെലൂപ്പെ ദേവാലയത്തിലായിരുന്നു വെടിവയ്പ് നടന്നത്.ആയുധധാരികളായ രണ്ടുപേർ ഒരു വ്യക്തിയെ പിന്തുടർന്ന്
ദേവാലയത്തിലെത്തുകയായിരുന്നു. അതിനിടയിലാണ് വെടിവയ്പ്പുണ്ടായത്.
അക്രമികൾ പിന്തുടർന്നു വന്ന വ്യക്തി മാരകമായ മുറിവുകളെ തുടർന്ന് പിന്നീട് ഹോസ്പിറ്റലിൽ വച്ച് മരണമടയുകയും ചെയ്തു. മൂന്നു വയസ്സുകാരന്റെ കൊലപാതകത്തിൽ സഭാ നേതൃത്വം നടുക്കവും ദു:ഖവും രേഖപ്പെടുത്തി.
അക്രമത്തിന്റെ അതിരുകൾ മാഞ്ഞു പോകുകയും മനുഷ്യ മഹത്വത്തിന് മുറിവേല്‍ക്കുകയും ചെയ്തിരിക്കുന്നുവെന്ന് അപകടത്തോട് അനുബന്ധിച്ച് മെക്സിക്കൻ ബിഷപ്സ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
Sources:marianvibes
Crime
ടെക്സസില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി

ടെക്സസ് : യുഎസിലെ ടെക്സസില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 21 പേര് കൊല്ലപ്പെട്ടു. 18 കുട്ടികളും അധ്യാപികയുള്‍പ്പെടെ മൂന്ന് മുതിര്‍ന്നവരുമാണു കൊല്ലപ്പെട്ടത്. സാന്‍ അന്റോണിയോ സ്വദേശിയായ 18 വയസ്സുകാരന് സാല്‍വദോര്‍ റമോസാണ് അക്രമം നടത്തിയത്. ഏറ്റുമുട്ടലില്‍ സാല്‍വദോറും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റതായി പൊലീസ് അറിയിച്ചു. മുത്തശ്ശിയെ കൊലപ്പെടുത്തിയശേഷമാണ് റമോസ് സ്കൂളിലെത്തി വെടിവയ്പ് നടത്തിയതെന്നും റിപ്പോർട്ടുണ്ട്. യുവാള്‍ഡിയിലെ റോബ് എലമെന്ററി സ്കൂളിലായിരുന്നു അക്രമം. 2, 3, 4 ക്ലാസുകളിലെ വിദ്യാര്‍ഥികളാണു കൊല്ലപ്പെട്ടവരില്‍ ഏറെയും. 10 ദിവസം മുൻപു ന്യൂയോർക്കിലെ ബഫലോ നഗരത്തിലെ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.
പട്ടാളവേഷം ധരിച്ചെത്തിയ പേടെൻ ജെൻഡ്രൻ (18) എന്നയാളാണു ബഫലോയിൽ വെടിയുതിർത്തത്. ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള വേഷവിധാനങ്ങളോടെയാണ് അക്രമി എത്തിയത്. ബഫലോയിലേത് വംശീയ ആക്രമണമാണെന്നാണു നിഗമനം. ടെക്സസിലെ ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രസിഡന്റ് ജോ ബൈഡൻ, യുഎസ് പതാക പകുതി താഴ്ത്തിക്കെട്ടാൻ നിർദേശം നൽകി.
Sources:globalindiannews
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news10 months ago
Covid-19 fourth wave in France: Health pass system to be introduced in the country