Connect with us

world news

ഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്ബോള്‍ മത്സരം കാണുന്നതിന് വിലക്കേര്‍പ്പെടുത്തി മതനേതാവ്: വനിതകള്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ

Published

on

ഇറാനില്‍ മതനിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ഇനി മുതല്‍, സ്ത്രീകള്‍ ഫുട്‌ബോള്‍ മത്സരം കാണരുതെന്ന വിലക്കുമായി മതനേതാവ് രംഗത്തെത്തി.

രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തിരഞ്ഞെടുത്ത, മഷ്ഹദ് അഹ്‌മദ് അലമോല്‍ഹോദയാണ് സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത് . സ്റ്റേഡിയം അധികൃതര്‍ ഇത് അനുസരിക്കുകയായിരുന്നു. സ്ത്രീകളുടെ സാന്നിധ്യത്തെ ‘അശ്ലീലത’ എന്നാണ് ഇമാം അഹ്‌മദ് അലാമല്‍ഹോദ വിശേഷിപ്പിച്ചത്.

2022 മാര്‍ച്ച്‌ 29ന് മഷാദിലെ ഇമാം റെസ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ്, ഫുട്‌ബോള്‍ മത്സരം നടന്നത് . ഈ മത്സരം കാണാനെത്തിയ വനിതകളെയാണ് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെ തടഞ്ഞതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്‌ അറിയിച്ചു. അതേസമയം, സ്‌റ്റേഡിയം അധികൃതര്‍ വനിതകള്‍ക്ക് നേരെ, കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Sources:azchavattomonline

http://theendtimeradio.com

world news

വളർന്നുവരുന്ന ഹിന്ദു ദേശീയത നേപ്പാളിലെ ക്രൈസ്തവർക്ക് വെല്ലുവിളി ഉയർത്തുന്നു

Published

on

നേപ്പാളിലെ ക്രൈസ്തവർക്ക് വെല്ലുവിളി ഉയർത്തുകയാണ് വളർന്നു വരുന്ന ഹിന്ദു ദേശീയത. നാളുകൾക്കു മുൻപ് വരെ മതപരമായ പീഡനങ്ങളിൽ നിന്നും വിവേചനകളിൽ നിന്നും നേപ്പാളിലെ ക്രൈസ്തവർക്ക് ഭരണകൂടം കൂടുതൽ സംരക്ഷണം നൽകിയിരുന്നു. എന്നാൽ ഇന്ത്യയുടെ അതിർത്തികടന്നു വർഗ്ഗീയതയും ഹിന്ദു ദേശീയതയും നേപ്പാളിലും വ്യാപിക്കുന്ന കാഴ്ചയാണ് അടുത്തിടെയായി കണ്ടുവരുന്നത്.

ഇന്ത്യയുമായുള്ള അടുപ്പം മാത്രമല്ല ഈ മാറ്റത്തിന് കാരണം. അതിർത്തി കടന്നു ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ നടത്തുന്നതിനും ഹിന്ദു ദേശീയത വളർത്തുന്നതിനും ഫണ്ട് എത്തുന്നുണ്ട് എന്നും വിവരങ്ങൾ ലഭ്യമാണ്. ഹിന്ദു ഇതര മതങ്ങളുടെ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും നേതാക്കളെയും ഹിന്ദു ഭൂരിപക്ഷം ലക്ഷ്യമിടുന്നതായി ഉള്ള സംഭവങ്ങളും അടുത്തിടെ വർധിച്ചു വരുന്നു.

മാർച്ച് മുതൽ, നേപ്പാളിന്റെ അകത്തും പുറത്തുമുള്ള പലരും വളർന്നുവരുന്ന ഹിന്ദു ദേശീയതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സുവിശേഷപ്രവർത്തനം രാജ്യത്തുടനീളം കൂടുതൽ അപകടകരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ക്രൈസ്തവർ വെളിപ്പെടുത്തുന്നു. വർധിച്ചുവരുന്ന പീഡന ഭീഷണികൾക്കിടയിലും നേപ്പാളിലെ ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തിൽ ധൈര്യത്തോടെ നിലകൊള്ളാനും അവർ സുരക്ഷിതരായി തുടരാനും പ്രാർഥിക്കുകയാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

നിർബന്ധിത മതപരിവർത്തനo തടയാൻ ശ്രമിച്ച 13 വയസ്സുള്ള ക്രിസ്ത്യൻ ആൺകുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമo

Published

on

പാക്കിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനo തടയാൻ ശ്രമിച്ച 13 വയസ്സുള്ള ക്രിസ്ത്യൻ ആൺകുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ നീക്കം.

ലാഹോർ നഗരത്തിൽ സയിമിനെന്ന കൗമാരക്കാരന്റെ നേർക്കാണ് സംഭവം നടന്നത്.

മുടിവെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയ സയിമിന്റെ കഴുത്തിൽ കുരിശ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു മുസ്ലീം സെക്യൂരിറ്റി ഗാർഡ് തടഞ്ഞു. ഖാദർ ഖാൻ എന്ന ഗാർഡ് മാല തട്ടിയെടുക്കുകയും ഇസ്ലാമിക പ്രാർത്ഥന ചൊല്ലാൻ സയിമിനെ നിർബന്ധിക്കുകയും ചെയ്തു, എന്നാൽ കുട്ടി ക്രിസ്ത്യാനിയാണെന്ന് പറഞ്ഞു നിരസിച്ചു. തുടർന്ന് ആ മനുഷ്യൻ സയിമിനെ വിഷപദാർത്ഥം കഴിക്കാൻ നിർബന്ധിച്ചു.സയിമിനെ വീട്ടിൽ നിന്ന് കാണാതായി മണിക്കൂറുകൾക്കു ശേഷം മാതാപിതാക്കളാണ് മകനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പിതാവ് ലിയാഖത്ത് രന്ധവ പോലീസിൽ പോയെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും അവഗണനയാണ് തനിക്ക് ലഭിച്ചതെന്ന് പിതാവ് വെളിപ്പെടുത്തുന്നു.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഇന്ന്

Published

on

യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഇന്ന്  രാത്രി 07:30 മുതൽ 10:00 വരെ ഉം അൽ ഖ്വയ്ൻ ചർച്ച് സെൻ്ററിൽ വെച്ച് നടക്കും.

കർത്താവിൽ പ്രസിദ്ധനായ കൺവൻഷൻ,ടി വി പ്രഭാഷകൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ സന്ദേശം നൽകും. അജ്മാൻ APA ശാരോൻ ചർച്ച് ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.

റാസ് അൽ ഖൈമ സെന്റർ പാസ്റ്റർ ഗിൽബെർട് ജോർജ്, അസോ.സെന്റർ പാസ്റ്റർ ബേബി മാത്യു എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :

പാസ്റ്റർ റെജി ജോൺ
(+971 55 1129839)
ബ്രദർ എബി മാത്യു
(+971 50 4870350)
Sources:faithtrack

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news5 mins ago

40 വര്‍ഷക്കാലം കടുത്ത ഇസ്ലാം മത വിശ്വാസിയായി ജീവിച്ച നിക്കി കിംഗ്സ്ലി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിത

ടെക്സാസ്: ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‍ നാല്‍പ്പത് വര്‍ഷക്കാലം കടുത്ത ഇസ്ലാം മതവിശ്വാസിയായി ജീവിച്ച ശേഷം യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിക്കി കിംഗ്സ്ലി എന്ന...

us news16 mins ago

ക്രിസ്തുവിന്റെ വിളിയില്‍ മാര്‍ഗ്ഗദീപമായത് മിഷ്ണറീസ് ഓഫ് ചാരിറ്റി: ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ഷെരീൻ യൂസഫ്

ഹൂസ്റ്റണ്‍: ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അമേരിക്കയിലെ ഹൂസ്റ്റണിലെ പ്രമുഖ ബ്രീത്തിങ് കോച്ച് ഷെരീൻ യൂസഫ് എന്ന യുവതിയുടെ ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യേശുവിനെ രക്ഷകനും...

National24 mins ago

പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി

കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി. മൂന്നു വര്‍ഷത്തെ പരിശ്രമത്തിന്റെയും പ്രാര്‍ത്ഥനയുടേയും ഫലമായി...

world news41 mins ago

വളർന്നുവരുന്ന ഹിന്ദു ദേശീയത നേപ്പാളിലെ ക്രൈസ്തവർക്ക് വെല്ലുവിളി ഉയർത്തുന്നു

നേപ്പാളിലെ ക്രൈസ്തവർക്ക് വെല്ലുവിളി ഉയർത്തുകയാണ് വളർന്നു വരുന്ന ഹിന്ദു ദേശീയത. നാളുകൾക്കു മുൻപ് വരെ മതപരമായ പീഡനങ്ങളിൽ നിന്നും വിവേചനകളിൽ നിന്നും നേപ്പാളിലെ ക്രൈസ്തവർക്ക് ഭരണകൂടം കൂടുതൽ...

Health23 hours ago

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ്...

world news23 hours ago

നിർബന്ധിത മതപരിവർത്തനo തടയാൻ ശ്രമിച്ച 13 വയസ്സുള്ള ക്രിസ്ത്യൻ ആൺകുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമo

പാക്കിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനo തടയാൻ ശ്രമിച്ച 13 വയസ്സുള്ള ക്രിസ്ത്യൻ ആൺകുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ നീക്കം. ലാഹോർ നഗരത്തിൽ സയിമിനെന്ന കൗമാരക്കാരന്റെ നേർക്കാണ് സംഭവം നടന്നത്....

Trending