Connect with us

National

വൈ.പി.ഇ. ജനറൽ ക്യാമ്പ്

Published

on

84-ാം മത് വൈ.പി. ഇ ജനറൽ ക്യാമ്പ് 2022 ഏപ്രിൽ 14, 15, 16 തീയതികളിൽ കോട്ടയം അരീപ്പറമ്പ് ഇന്ത്യ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടത്തപ്പെടും. “ഞങ്ങളെ അഭിഷേകം ചെയ്യണമേ” എന്നുള്ളതാണ് ഈ വർഷത്തെ ചിന്താവിഷയം. പതിനാലാം തീയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക് പ്രാർത്ഥിച്ച് ആരംഭിക്കുന്ന മീറ്റിംഗ് ബഹുമാന്യ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് ഉദ്ഘാടനം ചെയ്യും വൈ. പി . ഇ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി എ ജെറാൾഡ് അദ്ധ്യക്ഷത വഹിക്കും . പാസ്റ്റർമാരായ വൈ റെജി, ഡോ.ഷിബു കെ മാത്യു, സജി ജോർജ്ജ്, ഫിന്നി ജോസഫ്, സാം മാത്യു, ഷാർലെറ്റ് മാത്യു, രാജേഷ് ഏലപ്പാറ, ഡോ: സജികുമാർ, ചെയ്സ് ജോസഫ്, ജെയിസ് പാണ്ടനാട്, ജിൽസ് പി കുര്യൻ, ഡോ.ജിനു പി ജോർജ്ജ്, ബ്രദർ ജോൺ ശമുവേൽ എന്നിവർ വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകൾ നയിക്കുന്നത് ആയിരിക്കും . കിഡ്സ് സെഷൻ, പേഴ്സണൽ ആൻഡ് ഗ്രൂപ്പ് കൗൺസിലിംഗ്, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, പവർ മീറ്റിംഗ്, ഗെയിംസ് തുടങ്ങിയ വിവിധ സെക്ഷനുകൾ ഉണ്ടായിരിക്കും. വൈ.പി ഇ ക്വയറും ബ്ര: അനിൽ അടൂരും ഗാനങ്ങൾ ആലപിക്കും. വൈ. പി. ഇ സ്റ്റേറ്റ് സെക്രട്ടറി ബ്രദർ: റോഹൻ റോയി, പാസ്റ്റർ മാത്യു ബേബി, പാസ്റ്റർ ഡെന്നിസ് വർഗീസ്, ബ്രദർ അജി കുളങ്ങര തുങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകും

National

അനിൽ കൊടിത്തോട്ടത്തിനെതിരെ മതമൗലിക ശക്തികളുടെ ആക്രമണശ്രമം

Published

on

അടൂർ: ക്രൈസ്തവപ്രഭാഷകനും പ്രമുഖ സംവാദകനുമായ അനിൽ കൊടിത്തോട്ടത്തെ ആക്രമിക്കാൻ നടത്തിയ ഗൂഢശ്രമങ്ങൾ തന്റെ ചില സ്നേഹിതന്മാരുടെ സമയോചിതമായ ഇടപെടൽ മൂലം വിഫലമായി. മെയ് 25 ബുധനാഴ്ച മാവേലിക്കര ബിഷപ്പ് മൂർ കോളജിൽ നടന്ന ഒരു സെമിനാറിനുശേഷം ചർച്ച് ഓഫ് ഗോഡ് യുവജനപ്രസ്ഥാനത്തിൻ്റെ തുവയൂർ ക്യാമ്പിലേക്കുള്ള യാത്രാമധ്യേയാണ് അപായശ്രമം നടന്നത്.

“അടൂരിലേക്കുള്ള യാത്രയിൽ കറ്റാനം മുതൽ ഒരു കാർ അസ്വഭാവികമായി ചെയ്സ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടു. അത് ഒഴിവാക്കി വഴിമാറി സഞ്ചരിച്ച് യോഗസ്ഥലത്തിന് അടുത്തുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തി തയ്യാറായി, തുടർന്ന് സുഹൃത്ത് വിനോദ് കുമാറും മകനും ബൈക്കിൽ പൈലറ്റ് വാഹനമായി മുൻപേ പോയി. പോക്കറ്റ് റോഡ് ഇറങ്ങി എൻ്റെ കാർ മെയിൻ റോഡിലേക്ക് കയറുമ്പോൾ അവിടെ കാത്തു കിടന്ന അക്രമികളുടെ വാഹനം ഒപ്പം കയറി വരികയായിരുന്നു. ജംഗ്ഷനിൽ നിന്നും അധികം അകലെ അല്ലായിരുന്നു ക്യാമ്പ് സെൻറർ എന്നതിനാൽ വേഗത്തിൽ അവിടെ എത്താനായി. പിന്നാലെ വന്ന വിനോദ് കുമാറിന് കാര്യങ്ങളിൽ പന്തികേട് തോന്നി. അദ്ദേഹം അക്രമികളുടെ വാഹനത്തെ പിന്തുടർന്ന് നടത്തിയ നിരീക്ഷണങ്ങളാണ് കാര്യത്തിൻ്റെ ഗൗരവം തിരിച്ചറിയാൻ കാരണമായത്.”

ഈ അടുത്ത കാലത്ത് ഇസ്ലാം – ക്രൈസ്തവസംവാദങ്ങളിൽ ക്രൈസ്തവപക്ഷത്തിന് വ്യക്തമായ മേൽക്കോയ്മ ലഭിക്കുന്നതിലും ഇസ്ലാമിക ആരോപണങ്ങൾ പ്രതിരോധിക്കുന്നതിലും അനിൽ കൊടിത്തോട്ടം വഹിച്ച പങ്ക് അനിതരസാധാരണമായിരുന്നു. കത്തോലിക്കർ ഉൾപ്പെടെ പ്രധാന ക്രിസ്തീയ സഭകളൊക്കെ അവരുടെ അപ്പോളജെറ്റിക് സെമിനാറുകളിൽ പ്രധാന പങ്ക് വഹിക്കുന്നതിന് അദ്ദേഹത്തെയാണ് പലപ്പോഴും ക്ഷണിക്കുന്നത്. ആക്രമണ ശ്രമത്തിനു പിന്നിൽ മതമൗലികവാദ ശക്തികളാകാം എന്ന നിരീക്ഷണമാണ് പൊതുവേയുള്ളത്.

അനിൽ കൊടിത്തോട്ടത്തിനു നേരെയുള്ള ആക്രമണം ക്രിസ്തീയ സമൂഹത്തിനെതിരെയുള്ളതായി കാണുന്നു എന്ന് യുണറ്റഡ് ക്രിസ്ത്യൻ സർവ്വീസ് ഫ്രണ്ട് ചെയർമാൻ അഡ്വ.മാത്യു മുത്തേടൻ കാസ പ്രസിഡണ്ട് കെവിൻ പീറ്റർ എന്നിവർ അഭിപ്രായപ്പെട്ടു.
http://theendtimeradio.com

Continue Reading

National

വാഹനാപകടം : ആറന്മുളയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു സുവിശേഷകര്‍ മരിച്ചു

Published

on

പത്തനംതിട്ട: ആറന്മുള പൊന്നുംതോട്ടത്തിന് സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) രണ്ട് സുവിശേഷകര്‍ മരിച്ചു(Death). പുനലൂര്‍ ഇടമണ്‍ ഉരുക്കുന്ന് മേരി വിലാസം ബെനന്‍സ് ഡേവിഡ്(43), ഇടുക്കി കട്ടപ്പന തോപ്രാംകുടി ചരുവിളയില്‍ വീട്ടില്‍ ജയിംസ് (പ്രസന്നന്‍-49) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച മൂന്നരയോടെയാണ് അപകടമുണ്ടായത്. കാറിനെ മറികടക്കുന്നതിനിടെ എതിരെവന്ന കാറിന്റെ വശത്ത്തട്ടി റോഡിലേക്ക് തെറിച്ചുവീണതെന്നാണ് പ്രാഥമീക നിഗമനം. ബെനന്‍സാണ് വാഹനമോടിച്ചിരുന്നെന്നാണ് വിവരം. അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ജയിംസിനെ തൊട്ടുപിന്നാലെ വന്ന വാഹനത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ബെനന്‍സിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പിന്നാലെയെത്തിയ വാഹനങ്ങള്‍ക്ക് കൈകാട്ടിയെങ്കിലും ആരും നിര്‍ത്താന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് ഇതുവഴിയെത്തിയ കാറില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
http://theendtimeradio.com

Continue Reading

National

രാജസ്ഥാൻ; ഉദയപൂർ, ഫിലദെൽഫിയ യൂത്ത് മൂവ്മെന്റ് (FY M) വാർഷിക ക്യാമ്പും, നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ

Published

on

രാജസ്ഥാൻ: ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ വർഷത്തെ വാർഷിക ക്യാമ്പും നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ തീയതികളിൽ ഉദയപൂരിൽ നടത്തപ്പെടുന്നതാണ്. “Refiner’s Fire” എന്ന വിഷയത്തെ ആസ്പദമാക്കി ദൈവദാസന്മാരായ ജോ തോമസ്, ബാംഗ്ലൂർ, പോൾ മാത്യൂസ് എന്നിവർ വചനം സംസാരിക്കുന്നതാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സമ്മേളത്തിന്റെ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
FYM ടീം നേതൃത്വം നൽകുന്ന സംഗീത ശ്രുശൂഷയിൽ സഹോദരൻ മോസസ് ടെറ്റസും പങ്കെടുക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് :8107727217
Sources:gospelmirror

http://theendtimeradio.com

Continue Reading

Latest News

National10 hours ago

അനിൽ കൊടിത്തോട്ടത്തിനെതിരെ മതമൗലിക ശക്തികളുടെ ആക്രമണശ്രമം

അടൂർ: ക്രൈസ്തവപ്രഭാഷകനും പ്രമുഖ സംവാദകനുമായ അനിൽ കൊടിത്തോട്ടത്തെ ആക്രമിക്കാൻ നടത്തിയ ഗൂഢശ്രമങ്ങൾ തന്റെ ചില സ്നേഹിതന്മാരുടെ സമയോചിതമായ ഇടപെടൽ മൂലം വിഫലമായി. മെയ് 25 ബുധനാഴ്ച മാവേലിക്കര...

National10 hours ago

വാഹനാപകടം : ആറന്മുളയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു സുവിശേഷകര്‍ മരിച്ചു

പത്തനംതിട്ട: ആറന്മുള പൊന്നുംതോട്ടത്തിന് സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) രണ്ട് സുവിശേഷകര്‍ മരിച്ചു(Death). പുനലൂര്‍ ഇടമണ്‍ ഉരുക്കുന്ന് മേരി വിലാസം ബെനന്‍സ് ഡേവിഡ്(43), ഇടുക്കി കട്ടപ്പന...

breaking news12 hours ago

ലോകത്തിലെ അപൂർവമായ സ്വർണ കടുവകൾ സഊദിയിൽ

  ജിദ്ദ: ലോകത്തിലെ ഏറ്റവും അപൂർവമായ 3 ഇനം സ്വർണ കടുവകൾ സഊദിയിലെത്തി. ജിദ്ദ സീസണിന്റെ ഭാഗമായി നടക്കുന്ന ജിദ്ദ ജംഗിളിലാണ് ഏവരെയും ആകർഷിക്കുന്ന അപൂർവ്വ സ്വർണ്ണ...

world news12 hours ago

ദൈവം നമ്മോടു കൂടെയുണ്ട് : ഫ്രാൻസിസ് മാർപാപ്പാ

ഒരിക്കലും ദൈവം നമ്മെ തനിച്ചാക്കില്ലെന്നും അവിടുന്ന് നമ്മുടെ കൂടെയുണ്ടെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. മെയ് 26 ന് വത്തിക്കാനിൽ പൊതുസദസ്സിലെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.“സ്വർഗ്ഗാരോഹണം...

breaking news12 hours ago

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിഴക്കന്‍ തിമോര്‍ തീരത്തുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം എട്ട് മണിയോടെ 6.1 തീവ്രതരേഖപ്പെടുത്തിയ...

world news12 hours ago

സൗദിയില്‍ സെന്‍സസില്‍ സ്വയം പേര് ഉള്‍പ്പെടുത്താനുള്ള സമയം നീട്ടി

റിയാദ്: സൗദിയില്‍ സെന്‍സസില്‍ സ്വയം പേര് ഉള്‍പ്പെടുത്താനുള്ള സമയം ആറു ദിവസം കൂടി നീട്ടി നല്‍കി. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്സാണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ വഴി...

Crime12 hours ago

The priests were abducted from Sokoto, where Deborah was brutally murdered

Ace rights advocacy group, the Human Rights Writers Association of Nigeria, HURIWA, has given the nation’s security agencies two days...

world news12 hours ago

ആശങ്ക ഒഴിയാതെ ന്യൂനപക്ഷം: പാക്കിസ്ഥാനില്‍ വീണ്ടും ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

ഫൈസലാബാദ്: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനിരയാകുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പാക്കിസ്ഥാനില്‍ വീണ്ടും സമാന സംഭവം. പഞ്ചാബ് പ്രവിശ്യയില്‍ ഫൈസലാബാദിന് സമീപമുള്ള മദീന പട്ടണത്തിലേക്ക് തന്റെ...

world news1 day ago

Arrested for Selling Audio Bibles in China

On July 22, 2019, in China’s Guangdong province, seven employees at Shenzhen Cedar Electronics, a company that sells audio Bibles,...

Sports1 day ago

വേള്‍ഡ് തായ്ക്വോണ്ടോ പൂംസേ ചാമ്പ്യന്‍ഷിപ്പില്‍ കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം

ദക്ഷിണ കൊറിയയില്‍വെച്ച് നടന്ന ലോക തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ അറുപത്തിയേഴുകാരിയായ കത്തോലിക്ക കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം. ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ദി ഡിവൈന്‍ മദര്‍ഹുഡ് (എഫ്.എം.ഡി.എം) സന്യാസ സഭാംഗമായ...

Business1 day ago

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക് 1000 സിസി 2094 രൂപയും, 1000...

Business1 day ago

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി. (world bank...

Trending