Connect with us

Tech

നാല്‌ ജില്ലയിൽ ബിഎസ്‌എൻഎൽ 4ജി ; ആഗസ്തിൽ നിലവിൽവരും

Published

on

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ നീണ്ട നാളത്തെ ആവശ്യമായ ബിഎസ്‌എൻഎൽ 4ജി ആഗസ്തിൽ നിലവിൽവരും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, കണ്ണൂർ ജില്ലകളിലാണ്‌ 4ജി ലഭ്യമാകുക. ഇതിനായി 796 പുതിയ 4ജി ടവർ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ നാല്‌ ജില്ലയിലെ പ്രധാന നഗരങ്ങളിൽ 4ജി സൗകര്യം അനുവദിച്ചിരുന്നു. തുടർന്ന്‌ ജില്ലകൾ ഏതൊക്കെയെന്ന്‌ ബിഎസ്എൻഎൽ കേരള സർക്കിൾ കേന്ദ്രത്തെ അറിയിച്ചു.

ലക്ഷദ്വീപിലെ മിനികോയിലും സേവനം ലഭ്യമാക്കും. തിരുവനന്തപുരത്ത്‌ 296ഉം എറണാകുളത്ത്‌ 275ഉം കോഴിക്കോട്‌ 125ഉം കണ്ണൂരിൽ 100ഉം ടവറാണ്‌ സ്ഥാപിക്കുക. ചണ്ഡീഗഢിൽ നടത്തിയ പരീക്ഷണം വിജയമായതോടെയാണ്‌ രാജ്യത്തെ തെരഞ്ഞെടുത്ത ജില്ലകളിൽ 4ജി സേവനം ആരംഭിക്കാൻ കേന്ദ്രം തീരുമാനിച്ചത്‌. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാകും സർവീസ്‌ നിലവിൽ വരിക.

ഇന്ത്യൻ നിർമിത 4ജി ഉപകരണങ്ങൾ ഉപയോഗിക്കുന്നതും പ്രത്യേകതയാണ്‌. ഇതിനായി ടാറ്റ കൺസൾട്ടൻസി സർവീസുമായി ബിഎസ്‌എൻഎൽ കരാർ ഒപ്പുവച്ചു. നഷ്ടത്തിലായ ബിഎസ്‌എൻഎല്ലിനെ രക്ഷിക്കാൻ 4ജി ഇന്റർനെറ്റ്‌ സേവനം അത്യാവശ്യമാണെന്ന്‌ മേഖലയിലെ വിദഗ്ധർ നേരത്തെ വ്യക്തമാക്കിയതാണ്‌. അതിനിടെ സ്വകാര്യവൽക്കരണമെന്ന കേന്ദ്രസർക്കാരിന്റെ നയം വലിയ പ്രതിഷേധത്തിന്‌ കാരണമായിരുന്നു.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Tech

യൂട്യൂബ് ഷോട്സിൻറെ ദൈർഘ്യം 60 സെക്കൻഡിൽനിന്ന് 3 മിനിറ്റായി വർധിപ്പിക്കുന്നു

Published

on

യൂട്യൂബ് ഷോട്സിൻറെ ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനം. 60 സെക്കൻഡിൽനിന്ന് മൂന്നു മിനിറ്റായാണ് ദീർഘിപ്പിക്കുന്നത്. പുതിയ മാറ്റം ക്രിയേറ്റർമാർക്കു സൗകര്യപ്രദമാകുമെന്നും ഉടൻ പ്രാബല്യത്തിൽ വരുമെന്നും യൂട്യൂബ് അധികൃതർ അറിയിച്ചു.

30 സെക്കൻഡ് സമയപരിധിക്കെതിരേ ക്രിയേറ്റർമാർ രംഗത്തെത്തിയിരുന്നു. കാര്യങ്ങൾ അവതരിപ്പിക്കാൻ 30 സെക്കൻഡ് കുറവാണെന്നായിരുന്നു പ്രധാന പരാതി. ഇതിനു പിന്നാലെയാണു ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനിക്കുന്നത്. ടിക് ടോക്കിനെതിരേ അവതരിപ്പിച്ചതായിരുന്നു യൂട്യൂബ് ഷോട്സ്. 15 മുതൽ പുതിയ സമയപരിധി നിലവിൽ വരും. ക്രിയേറ്റർമാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്ന ഉള്ളടക്കം നിർമിക്കുന്നതിനുമാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നത്.

അതേസമയം, ദൈർഘ്യം ഉയർത്തുന്നതോടെ ഷോട്സ് അല്ലാത്ത വിഡിയോകളോട് ഉപഭോക്താക്കൾക്കു താത്പര്യം നഷ്ടപ്പെടുമോയെന്ന സംശയവും ഉയരുന്നുണ്ട്. ഗൂഗിൾ ഡീപ് മൈൻഡിൻറെ വീഡിയോ ജനറേറ്റിംഗ് മോഡലായ വീയോ, യൂട്യൂബ് ഷോർട്ട്‌സിലേക്കു വരുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. യൂസേഴ്‌സിന് അവരുടെ ഇഷ്ടാനുസരണം ഫീഡ് കസ്റ്റമൈസ് ചെയ്‌തെടുക്കാൻ കഴിയുന്ന ഫീച്ചർ ഷോട്‌സിൽ ലഭ്യമാക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

ഇന്‍സ്റ്റഗ്രാം പോലെ വാട്‌സാപ്പിലും ഇനി സ്റ്റാറ്റസ് ലൈക്ക് ചെയ്യാം, സുഹൃത്തുക്കളെ ടാഗ് ചെയ്യാം

Published

on

വാട്‌സാപ്പ് ഉപയോഗിക്കാത്തവരായി ചുരുക്കം ചില ആളുകള്‍ മാത്രമേ ഉണ്ടാകൂ. ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിക്കാറുണ്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ്.

ഇനി നമുക്ക് വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യുകയും സ്റ്റാറ്റസുകളില്‍ പ്രൈവറ്റ് മെന്‍ഷന്‍ നല്‍കുകയും ചെയ്യാം. സ്റ്റാറ്റസിന് താഴെ കാണിക്കുന്ന ഹാര്‍ട്ട് ഇമോജിയില്‍ തൊട്ടാല്‍ ആ സ്റ്റാറ്റസ് ലൈക്ക് ചെയ്തു എന്നര്‍ഥം. നമ്മള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ലൈക്ക് ചെയ്യുന്നതുപോലെത്തന്നെയാണ് ഇതും. സ്റ്റാറ്റസ് ഇട്ട വ്യക്തിക്ക് മാത്രമേ ആരെല്ലാം ലൈക്ക് ചെയ്തു എന്നറിയാന്‍ കഴിയൂ.

പ്രൈവറ്റ് മെന്‍ഷന്‍ സൗകര്യം ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത നല്‍കുന്ന ഫീച്ചറാണ്. നമ്മള്‍ ടാഗ് ചെയ്ത ആള്‍ക്ക് മാത്രമേ മെന്‍ഷന്‍ ചെയ്തുവെന്ന് അറിയാന്‍ കഴിയൂ. അയാള്‍ക്ക് മാത്രമായി നമ്മുടെ സ്റ്റാറ്റസ് റീഷെയര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. നമ്മുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആളുകളെയാണ് ടാഗ് ചെയ്യാന്‍ കഴിയുക. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് സ്റ്റോറികളില്‍ നമ്മള്‍ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നതുപോലെയാണ് വാട്‌സാപ്പിന്റെ ഈ പുതിയ ഫീച്ചറും.

അധികം വൈകാതെ തന്നെ ഈ പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പില്‍ ലഭ്യമാകും. അടുത്ത കുറച്ച് മാസത്തിനുള്ളില്‍ സ്റ്റാറ്റസിലും അപ്‌ഡേറ്റ്‌സിലും പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിക്കും.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Tech

ഇന്ത്യയിൽ 6ജി ഉടൻ വരുന്നു? രാജ്യം ഐ ടി വിപ്ലവത്തിലേക്ക്

Published

on

ന്യൂഡൽഹി: രാജ്യം ഇപ്പോൾ 2ജി, 3ജി പോലുള്ള പഴയ തലമുറ ഇന്റർനെറ്റ് സംവിധാനങ്ങളിൽ നിന്ന് 4ജി, 5ജി പോലുള്ള അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് വേഗത്തിൽ മാറിയിട്ടുണ്ട്. ഇതിനപ്പുറം, ഇന്ത്യ 6ജി സാങ്കേതികവിദ്യയുടെ വികസനത്തിലും സജീവമായി പ്രവർത്തിക്കുന്നു. ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യാഴാഴ്ച ഭാരത് 6 ജി അലയൻസിൻ്റെ ഏഴ് പ്രവർത്തന സമിതിയുമായി യോഗം നടത്തിയതായി എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ പറഞ്ഞു.

‘6ജി ഇന്ത്യയുടെ ഭാവി’
ഇന്ത്യയുടെ ഭാവി 6ജി-യിലാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ ഊന്നിപ്പറഞ്ഞു. ഇന്ത്യയിൽ അനേകം സാധ്യതകൾ ഉണ്ടെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 5ജി സാങ്കേതികവിദ്യയുടെ വിജയത്തിനു ശേഷം ഇപ്പോൾ 6ജി സാങ്കേതികവിദ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

6ജി സാങ്കേതികവിദ്യ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും അതിവേഗം വികസിപ്പിക്കുകയും ചെയ്യും. ഇന്ത്യ ടെലികോം മേഖലയിൽ ഒരു സൂപ്പർ പവറായി മാറുമെന്നും സിന്ധ്യ പ്രതീക്ഷ പ്രകടിപ്പിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകളിൽ, ‘6ജി ഇന്ത്യയുടെ ഭാവിയാണ്, 6ജി നമ്മുടെ സാധ്യതയാണ്’.

6ജി, 5ജി-യെക്കാൾ വളരെ വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായ ഒരു നെറ്റ്‌വർക്കാണ്. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യ സംരക്ഷണം, സ്മാർട്ട് സിറ്റികൾ എന്നിവയുൾപ്പെടെയുള്ള നിരവധി മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകും. ഇന്ത്യ 6ജി-യിൽ മുന്നിലെത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും വളരെ പ്രധാനമാണ്. ഈ സാങ്കേതികവിദ്യ, ഇന്ത്യയെ ലോകത്തെ ഏറ്റവും മുന്നേറിയ രാജ്യങ്ങളുടെ നിരയിൽ എത്തിക്കാൻ സഹായിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National34 mins ago

11 Female Evangelists Arrested on False Charges of Forced Conversions

India — Eleven Christian women evangelists from Hyderabad, along with seven other local Christian men and women, were arrested and...

Life54 mins ago

എവറസ്റ്റ് കൊടുമുടി വേഗത്തില്‍ വളരുന്നതിന്റെ ഉത്തരം നല്‍കി ചൈനീസ് ശാസ്ത്രജ്ഞന്‍

ബീജിങ്: സമുദ്രനിരപ്പില്‍ നിന്ന് 5.5 മൈല്‍ (8.85 കി.മീ) ഉയരമുള്ള ലോകത്തിലെ ഏറ്റവും പൊക്കമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ശാസ്ത്രലോകം. എവറസ്റ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍...

National1 hour ago

വീസ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നോർക്ക

തിരുവനന്തപുരം : വീസ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നോർക്ക. സന്ദർശക വീസയിൽ വിദേശ രാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരം ഒരുക്കുമെന്ന നിലയിൽ റിക്രൂട്മെന്റ് ഏജൻസികൾ വാഗ്ദാനം...

world news1 hour ago

നൈജീരിയയിൽ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി

ഒക്ടോബർ ഒന്നിന് നൈജീരിയയിലെ ബെന്യു സ്റ്റേറ്റിലെ അഗതു കൗണ്ടിയിലെ എഗ്വുമ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏഴു ക്രൈസ്തവരെ കൊലപ്പെടുത്തി. ക്രിസ്ത്യൻ ഗ്രാമമായ എഗ്വുമയിൽ വൈകുന്നേരത്തോടെയാണ്...

National1 day ago

ഗ്ലോബൽ പ്രയർ വാരിയേഴ്‌സ് ലീഡേഴ്‌സ് കോൺഫറൻസ് ജബൽപുരിൽ നടന്നു

പ്രാർത്ഥനയും സുവിശേഷീകരണവും ലക്ഷ്യമാക്കി വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷയിൽ ആയിരിക്കുന്ന ദൈവദാസൻന്മാരും ദൈവമക്കളുടെയും സംയുക്ത കൂട്ടായ്മയായ ഗ്ലോബൽ പ്രയർ വാരിയേഴ്‌സ് ലീഡേഴ്‌സ് കോൺഫറൻസ് ജബൽപുരിൽ നടന്നു ഒക്ടോബർ 2,...

National1 day ago

പ്രയർ ബോർഡിൻ്റെ പ്രവർത്തന ഉത്ഘാടനം ഒക്ടോബർ 11 ന്

ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് പ്രയർ ബോർഡിൻ്റെ പ്രവർത്തന ഉത്ഘാടനം ഒക്ടോബർ 11 വെളളി ഉച്ചകഴിഞ്ഞ് 2.30 ന് മുളക്കുഴ സീയോൻ കുന്നിൽ വച്ച് നടക്കും....

Trending