world news
പട്ടാള അട്ടിമറി നടക്കും: പുടിൻ അധികാരഭ്രഷ്ടനാകും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യയില്‍ പട്ടാള അട്ടിമറി നടക്കുമെന്നും പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് അധികാരം നഷ്ടപ്പെടുമെന്നും, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സൈനിക അട്ടിമറി അണിയറയില്‍ നടക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
യുക്രൈന്‍ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം മേധാവിയായ മേജര്‍ ജനറല്‍ കൈറിലോ ബുഡനോവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സൈനിക അട്ടിമറി എന്തായാലും നടക്കുമെന്നും, അത് തടയുന്നത് അസാധ്യമാണെന്നും അദ്ദേഹം തീര്‍ത്തു പറഞ്ഞു. യുക്രൈന്‍ പിടിച്ചടക്കാന്‍ ആദ്യഘട്ടത്തില്‍ റഷ്യ ഭാവന ചെയ്തിരുന്ന പദ്ധതികളില്‍ നിന്നും കൈവിട്ടു പോയ യുദ്ധം, ഇപ്പോള്‍ കടുത്ത പ്രതിരോധമാണ് നേരിടുന്നതെന്ന് ബുഡനോവ് ഓര്‍മ്മിപ്പിച്ചു.
മാസങ്ങളായി നടക്കുന്ന റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ റഷ്യ പരാജയപ്പെട്ടാല്‍, ഉറപ്പായും പുടിനു ഭരണം നഷ്ടപ്പെടുകയും റഷ്യന്‍ ഫെഡറേഷന്‍ നേതൃത്വത്തില്‍ മാറ്റമുണ്ടാവുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Sources:nerkazhcha
world news
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭകളുടെ സംയുക്ത വാർഷിക കൺവെൻഷൻ ജൂൺ 7, 8 തീയതികളിൽ അബ്ബാസിയയിൽ വച്ച് നടക്കും.

കുവൈറ്റ് : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയണിൽ ഉൾപ്പെട്ട് നിൽക്കുന്ന ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്, പീസ് ഫെല്ലോഷിപ്പ് ചർച്ച്, റിവൈവൽ ക്രിസ്ത്യൻ ചർച്ച് എന്നീ മൂന്ന് സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ദൈവഹിതമെങ്കിൽ ജൂൺ 7, 8 തീയതികളിൽ (ബുധൻ, വ്യാഴം) വാർഷിക കൺവൻഷൻ നടത്തപ്പെടുന്നതാണ്.
അബ്ബാസിയ പീസ് ഫെല്ലോഷിപ്പ് ചർച്ച് ഹാളിൽ വൈകുന്നേരം 7 മണി മുതൽ 9 മണി വരെ നടത്തപ്പെടുന്ന പ്രസ്തുത യോഗത്തിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി കർത്തൃദാസൻ പാസ്റ്റർ ബിജു തമ്പി ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കുന്നതാണ്.
കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ കൺവെൻഷനിലേക്ക് ദൈവ നാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.
പാസ്റ്റർ സാം തോമസ്
ജനറൽ കൺവീനർ.
Sources:Middleeast Christian Youth Ministries
world news
Religious Prisoner Released in Tajikistan

Tajikistan – A 72-year-old man was recently released from prison in Tajikistan after serving more than four years for sharing his faith.
Shamil Khakimov, a Jehovah’s Witness, was arrested for “inciting religious hatred and being in possession of religious materials.” While in prison, Khakimov was routinely denied medical treatment for his pre-existing health conditions, leading to a severe case of gangrene in his legs and feet.
In 2007, the Tajik government banned the Jehovah’s Witnesses sect because of its emphasis on proselytizing. Since then, several members have been arrested or detained for practicing their religious beliefs.
Tajik President Emomali Rahmon signed an amendment in 2020, reducing the jail penalty for “religious hatred” charges from five years to ten days, or an administrative fine. At that time, Khakimov had already served two years of his 7.5-year sentence.
At the news of Khakimov’s release, the United States Commission on International Religious Freedom (USCIRF) stated, “The government of Tajikistan stole four years of life and freedom from a peaceful, elderly man who only sought to express and live his religion according to his conscience … The government of Tajikistan’s religious freedom violations have become so egregious that the world is beginning to take notice.” USCIRF also called “for the release of all other prisoners of conscience detained in Tajikistan.”
Like followers of the Jehovah’s Witnesses sect, Christians face extreme persecution in Tajikistan — authorities closely watch and discriminate against them.
In May 2022, Tajikistan senior state religious affairs official Sulaymon Davlatzoda told Protestant church leaders that the government would no longer register new churches. And anyone under 18 was prohibited from practicing their religion or taking part in church activities.
Given the deteriorating situation for religious minorities in Tajikistan, the U.S. Dept. of State designated Tajikistan as a Country of Particular Concern (CPC) for the past seven years. This designation allows the United States to impose measures that hold Tajikistan accountable for its violations of religious freedom, including issuing sanctions on government officials who engage in these discriminatory acts.
The Religion Law, passed in 2009 by the Tajikistan government, makes all faith practices illegal without having expressed permission from the government.
Sources:persecution
world news
നിക്കരാഗ്വേയില്‍ വീണ്ടും കന്യാസ്ത്രീകളെ നാടുകടത്തുവാനൊരുങ്ങുന്നു

മനാഗ്വേ: നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സ്കൂള്‍ അന്യായമായി കണ്ടുകെട്ടി മൂന്ന്‍ കന്യാസ്ത്രീകളെ കൂടി നാടുകടത്തുവാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വിരുദ്ധ നിലപാടിന്റെ അവസാന ഉദാഹരണമായാണ് ഈ സംഭവത്തെ പൊതുവേ നോക്കികാണുന്നത്. ഇക്കഴിഞ്ഞ മെയ് 29 പുലര്‍ച്ചെയാണ് ജിനോട്ടേഗ ഡിപ്പാര്‍ട്ട്മെന്റിലെ സാന്‍ സെബാസ്റ്റ്യന്‍ ഡെ യാലി മുനിസിപ്പാലിറ്റിയിലെ ഏക സെക്കണ്ടറി സ്കൂളായ സാന്റാ ലൂയിസ ഡെ മാരില്ലാക്ക് ടെക്നിക്കല്‍ സ്കൂള്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് പോലീസ് പിടിച്ചെടുത്തത്.
സ്കൂളിന്റെ നടത്തിപ്പുകാരായ ഡോട്ടേഴ്സ് ഓഫ് സെന്റ് ലൂയിസെ ഡെ മാരില്ലാക്ക് ഇന്‍ ദി ഹോളി സ്പിരിറ്റ് സന്യാസ സമൂഹാംഗങ്ങളായ മൂന്ന്‍ വിദേശ കന്യാസ്ത്രീകളെ നാടുകടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ധയും വയോധികയുമായ കന്യാസ്ത്രീ ഉള്‍പ്പെടെ 6 പേരാണ് അവിടെ ഉണ്ടായിരുന്നത്. ഇവര്‍ സമീപപ്രദേശങ്ങളിലുള്ള പാവങ്ങളെ സഹായിക്കുന്നവരാണെന്നു പ്രദേശവാസി വെളിപ്പെടുത്തി. സ്കൂള്‍ കണ്ടുകെട്ടിയത് സ്വേച്ഛാധിപത്യ ഭരണകൂടം സ്കൂള്‍ പിടിച്ചെടുക്കുന്നതിന്റെ ആദ്യ പടിയാണെന്നു പ്രവാസ ജീവിതം നയിക്കുന്ന നിക്കരാഗ്വേന്‍ അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്താ പട്രീഷ്യ മോളീന പറഞ്ഞു.
കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭക്കെതിരെ നടത്തിയ 529 ആക്രമണങ്ങളെക്കുറിച്ച് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വിവരിച്ചിരിന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസിനെ അന്യായമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെ കുറിച്ചും, 32 കന്യാസ്ത്രീകളെ നാടുകടത്തിയതിനെ കുറിച്ചും, ഏഴോളം കെട്ടിടങ്ങള്‍ കണ്ടുകെട്ടിയതിനെ കുറിച്ചും, സഭാ മാധ്യമങ്ങള്‍ അടച്ചുപൂട്ടിയതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ട്. 2018 മുതല്‍ നിക്കരാഗ്വേയിലെ അപ്പസ്തോലിക പ്രതിനിധിയായി സേവനമനുഷ്ഠിച്ചു വന്നിരുന്ന മോണ്‍. വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗിനേയും, മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികളെ പുറത്താക്കിയ നടപടിയും ഭരണകൂടത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിന് കാരണമായി. ജനാധിപത്യത്തെ പിന്തുണക്കുന്ന സഭാനിലപാടാണ് കത്തോലിക്കാ സഭയെ ഒര്‍ട്ടേഗയുടെ ശത്രുവാക്കി മാറ്റിയത്.
കടപ്പാട് :പ്രവാചക ശബ്ദം
-
us news3 days ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news2 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news2 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news2 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National2 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news3 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news1 week ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
world news2 weeks ago
Ancient Hebrew Financial Record Discovered on City of David’s Pilgrimage Road