Tech
സ്റ്റാറ്റസിൽ പങ്കുവെക്കുന്ന ലിങ്കുകൾക്ക് പ്രിവ്യൂ സൗകര്യവുമായി വാട്സ് ആപ്പ് വരുന്നു

വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകൾ പങ്കുവെക്കാൻ വാട്സ് ആപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന ലിങ്കിലെ ഉള്ളടക്കം എന്താണെന്ന് ഒരു ലിങ്ക് പ്രിവ്യൂവിലൂടെ അറിയാനുള്ള സൗകര്യം നിലവിൽ വാട്സ് ആപ്പിലില്ല. സ്റ്റാറ്റസിൽ പങ്കുവെക്കുന്ന ലിങ്കുകൾക്ക് പ്രിവ്യൂ സൗകര്യം കൂടി ഒരുക്കാൻ വാട്സ് ആപ്പിന് പദ്ധതിയുണ്ടെന്ന് വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവഴി ലിങ്ക് എന്തിനെ കുറിച്ചുള്ളതാണെന്ന് അത് ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ മനസിലാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.
വാട്സ് ആപ്പിന്റെ ഐഓഎസ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ കണ്ടത്. ആൻഡ്രോയിഡിലും ഡെസ്ക് ടോപ്പ് പതിപ്പിലും ഈ ഫീച്ചർ താമസിയാതെ അവതരിപ്പിച്ചേക്കും. ഇത് കൂടാതെ സന്ദേശങ്ങൾക്ക് അതിവേഗം മറുപടി നൽകാൻ സാധിക്കുന്ന ഒരു ഷോട്ട് കട്ട് ബട്ടനും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ് ആപ്പ്. അടുത്തിടെയാണ് ഇമോജി റിയാക്ഷനുകൾ വാട്സ് ആപ്പ് അവതരിപ്പിച്ചത്. കൂടാതെ ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു.
Sources:globalindiannews
Tech
പുതിയ മെസേജിങ് ആപ്ലിക്കേഷനുമായി ഇത്തിസലാത്ത്; യുഎഇയിൽ ഇനി ‘ഗോചാറ്റ്’

യുഎഇ : യുഎഇയിലെ പ്രധാന ടെലികോം ഓപ്പറേറ്ററായ ഇത്തിസലാത്ത് പുതിയ മെസേജിംഗ് ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ‘ഗോചാറ്റ്’ എന്നാണ് ആപ്പിന്റെ പേര്. ആപ്പിൾ ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും ‘ഗോചാറ്റ്’ ആപ്പ് ഉപയോഗിക്കാം. സൗജന്യ വീഡിയോ, ഓഡിയോ കോളുകൾ, മണി ട്രാൻസ്ഫർ സിസ്റ്റം, ബിൽ പേയ്മെന്റുകൾ, ഗെയിമിംഗ് എന്നിവ ആപ്പ് വാഗ്ദാനം ചെയ്യുന്നു.
യുഎഇ-യിലെ ഉപഭോക്താക്കൾക്ക് ഏത് രാജ്യത്തേക്കും സൗജന്യ വീഡിയോ, ഓഡിയോ കോളുകൾ നടത്താൻ കഴിയും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വീഡിയോ കോളിംഗ് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഗൂഗിൾ മീറ്റ്, സൂം, സ്കൈപ്പ് എന്നിവ വീഡിയോ കോളുകൾക്കും മീറ്റിംഗുകൾക്കും ആളുകൾ വ്യാപകമായി ഉപയോഗിക്കുന്നു. ‘ഗോചാറ്റ്’ ആപ്ലിക്കേഷനും ഈ മേഖലയിലേക്ക് പ്രവേശിക്കുന്നു. വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളുടെ ഉപയോഗം ആഗോളതലത്തിൽ കൂടുതൽ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വീഡിയോ കോളിംഗ് രംഗത്ത് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുകയാണ് ഇത്തിസലാത്തിന്റെ ലക്ഷ്യം. ബോട്ടിം,സി’മീ, ഹൈയു എന്നിവയുൾപ്പെടെയുള്ള മറ്റ് ഇതര ഇന്റർനെറ്റ് കോളിംഗ് പ്ലാറ്റ്ഫോമുകളും യുഎഇയിൽ ലഭ്യമാണ്.
Sources:Metro Journal
Tech
ഗ്രൂപ്പ് കോളിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ഗ്രൂപ്പ് വോയിസ് കോൾ സംവിധാനത്തിൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ഗ്രൂപ്പ് വോയിസ് കോളിനിടയിൽ ആളുകളെ മ്യൂട്ട് ചെയ്യാനും വ്യക്തിഗതമായി സന്ദേശം അയക്കാനുമുള്ള സൗകര്യമുണ്ടാകും. സ്ക്രീൻ ഓഫ് ആയിരിക്കെ ആരെങ്കിലും കോളിൽ ജോയിൻ ചെയ്യുമ്പോൾ ബാനർ പ്രത്യക്ഷപ്പെടുമെന്നതും പുതിയ സവിശേഷതയാണ്.
Sources:Metro Journal
Tech
ഇന്ത്യയിൽ 5ജി സേവനങ്ങൾ ഉടൻ

ന്യൂഡല്‍ഹി : രാജ്യത്ത് ഉടന്‍ തന്നെ 5ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങും. 5ജി സ്പെക്ട്രം ലേലം നടത്താന്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. 72097.85 മെഗാഹെര്‍ട്സ് സ്പെക്ട്രം ആണ് ലേലം ചെയ്യുക. 20 വര്‍ഷത്തേക്കാണു കാലാവധി. ലേല നടപടികള്‍ ജൂലൈ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 4ജിയേക്കാള്‍ 10 മടങ്ങ് വേഗമാകും പുതിയ സേവനങ്ങള്‍ക്കുണ്ടാകുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വൊഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികളാവും ലേലത്തില്‍ പങ്കെടുക്കുക. ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Sources:globalindiannews
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news12 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news9 months ago
Trump to launch new social media platform