Connect with us

Business

സൗദിയില്‍ ലൂസിഡ് ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം മുതല്‍

Published

on

സൗദിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാര്‍ കമ്പനിയില്‍നിന്നും അടുത്ത വര്‍ഷം മുതല്‍ കാര്‍ നിര്‍മ്മാണമാരംഭിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി പറഞ്ഞു. ആയിരത്തി ഇരുന്നൂറ്റി മുപ്പത് കോടി റിയാല്‍ മുടക്കിയാണ് കമ്പനി പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിവര്‍ഷം ഒന്നര ലക്ഷത്തോളം ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്.

റാബിഗിലെ കിംഗ് അബ്ദുല്ല ഇക്‌ണോമിക് സിറ്റിയില്‍ നിര്‍മ്മിക്കുന്ന ലൂസിഡ് കാര് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അധികവേഗം പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷത്തോടെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. 1230 കോടി റിയാല്‍ മുതല്‍ മുടക്കിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിവര്‍ഷം ഒരു ലകഷത്തി അമ്പത്തി അയ്യായിരം ഇലക്ട്രിക് കാറുകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് പ്ലാന്‍റില്‍ സ്ഥാപിക്കുക.

നാലു മോഡലുകളാണ് ഇവിടെ നിര്‍മ്മിക്കുക. രണ്ടായിരത്തി ഇരുപത്തിയെട്ടോടെ പ്ലാന്‍റ് പൂര്‍ണ്ണ സജ്ജമാകും. പത്ത് വര്‍ഷത്തനുള്ളില്‍ ഒരു ലക്ഷം വരെ ഇലക്ട്രിക് വാഹനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി വാങ്ങാന്‍ ലൂസിഫര്‍ കമ്പനിയുമായി സൗദി സര്‍ക്കാര്‍ ധാരണയിലെത്തിയിരുന്നു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ഇലക്ട്രിക് കാറുകളുടെ തൊണ്ണൂറ്റി അഞ്ച് ശതമാനവും കയറ്റുമതി ലക്ഷ്യമിട്ടാണ് ഉല്‍പാദിപ്പിക്കുന്നത്. സൗദി നടപ്പിലാക്കി വരുന്ന ഹരിത സൗദി ഹരിത പശ്ചിമേഷ്യ പദ്ധതിയുടെ കൂടി ഭാഗമാണ് ഇലക്ട്രിക് കാര്‍നിര്‍മ്മാണ കമ്പനി.
Sources:globalindiannews

http://theendtimeradio.com

Business

വിൻഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റം സേവനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

Published

on

വിൻഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റം സേവനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2023 ജനുവരി 23 നാണ് മൈക്രോസോഫ്റ്റ് 8.1 സേവനം നിർത്തുക. ഇത് സംബന്ധിച്ച അറിയിപ്പുകൾ താമസിയാതെ ഉപഭോക്താക്കൾക്ക് ലഭിക്കും.

2016 ജനുവരി 12 നാണ് വിൻഡോസ് 8 നുള്ള പിന്തുണ കമ്പനി അവസാനിപ്പിച്ചത്. വിൻഡോസ് 8.1 നുള്ള പിന്തുണ 2023 ജനുവരി 10 ന് അവസാനിപ്പിക്കുമെന്ന് കമ്പനി ഒരു അപ്ഡേറ്റിൽ പറഞ്ഞു. ഈ തീയ്യതികൾക്ക് ശേഷം മൈക്രോസോഫ്റ്റ് 365 ആപ്പുകൾ വിൻഡോസ് 8 ലോ വിൻഡോസ് 8.1 ലോ ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ പുതിയ വിൻഡോസ് വേർഷനിലേക്ക് മാറാനാണ് കമ്പനി നിർദേശിക്കുന്നത്.

മുമ്പ് വിൻഡോസ് 8, വിൻഡോസ് 8.1 ഓഎസുകളുമായി ഇറങ്ങിയിരുന്ന കംപ്യൂട്ടറുകൾ ഏറ്റവും പുതിയ വിൻഡോസ് 11 ലേക്ക് മാറുവാൻ യോഗ്യമാവില്ല. എന്നാൽ അവ വിൻഡോസ് 10 ലേക്ക് അപ്ഗ്രേഡ് ചെയ്യാനാവും. വിൻഡോസ് 10 ന്റെ ഫുൾ വേർഷൻ വാങ്ങി ഇൻസ്റ്റാൾ ചെയ്യേണ്ടി വരും.

2025 ഒക്ടോബർ 14 വരെയാണ് വിൻഡോസ് 10 ന് മൈക്രോസോഫ്റ്റിൽ നിന്നുള്ള പിന്തുണ ലഭിക്കുക. വിൻഡോസ് 8.1 ഉപയോഗിക്കുന്നവർ പുതിയ വിൻഡോസ് 11 പിസിയിലേക്ക് മാറുന്നതായിരിക്കും നല്ലത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

ഓൺലൈൻ പേയ്‌മെന്റ് നിയമങ്ങളിൽ മാറ്റം വരുന്നു

Published

on

രാജ്യത്ത് ഡിജിറ്റൽ, യുപിഐ പണമിടപാടുകളിൽ വർധിച്ചു വരുന്നതിനിടെ ഡിജിറ്റൽ പണിമിടപാടുകളുടെ സുരക്ഷയും വലിയ തലവേദനയാണ്. അതുകൊണ്ട് തന്നെ ഡെബിറ്റ് കാർഡ് സേവന, സുരക്ഷ വ്യവസ്ഥകളിലും നിയമങ്ങളിലും റിസർവ് ബാങ്ക് മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്.

2022 ജൂലൈ ഒന്നുമുതൽ വലിയൊരു മാറ്റമാണ് ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് ഉപയോഗത്തിൽ വരാൻ പോകുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതൽ വെബ്‌സൈറ്റുകൾക്ക് നമ്മുടെ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഡാറ്റ സേവ് ചെയ്തു വെക്കാൻ സാധിക്കില്ല. കാർഡ് നമ്പർ, എക്‌സ്പിരി ഡേറ്റ് എന്നിവ പല സൈറ്റുകളും ഭാവിയിൽ പെട്ടെന്ന് ട്രാൻസാക്ഷനുകൾ നടത്താൻ വേണ്ടി സംരക്ഷിച്ചുവെക്കാറുണ്ട്. ഇത് ഡാറ്റ ചോർത്തലിലേക്ക് നയിക്കുമെന്നത് ചൂണ്ടിക്കാട്ടിയാണ് ആർബിഐ നടപടി.

നിയമം നിലവിൽ വന്നാൽ ഒരു ഓൺലൈൻ മെർച്ചന്റ്, പേയ്‌മെന്റ് ഗേറ്റ് വേ സൈറ്റുകൾക്കും കാർഡ് ഡാറ്റ അവരുടെ സെർവറിൽ സേവ് ചെയ്തു വെക്കാൻ സാധിക്കില്ല. പകരമായി വിവരങ്ങൾ ഡിജിറ്റൽ ടോക്കണാക്കി മാറ്റി ഉപയോഗിക്കാനുള്ള ഓപ്ഷൻ ആർബിഐ നൽകുന്നുണ്ട്. ബാങ്കുമായി ബന്ധപ്പെട്ടാൽ തങ്ങളുടെ കാർഡ് വിവരങ്ങൾ എൻക്രിപ്റ്റഡ് ടോക്കണാക്കി മാറ്റാനുള്ള സൗകര്യമുണ്ട്. എന്നാൽ ഇത് നിർബന്ധമല്ലെന്നും ആർബിഐ വ്യക്തമാക്കുന്നുണ്ട്. അക്കൗണ്ട് എടുക്കുമ്പോൾ ഉപഭോക്താവ് ഇത്തരത്തിൽ ടോക്കണൈസേഷനുള്ള ഓതറൈസേഷൻ നൽകാത്തതിനാലാണ് ഇത് നിർബന്ധമാക്കാത്തത്. എന്നാൽ ടോക്കണൈസേഷൻ നടത്തിയാൽ സിവിവി അല്ലെങ്കിൽ ഒടിപി ഉപയോഗിച്ച് ട്രാൻസാക്ഷനുകൾ നടത്താൻ സാധിക്കും. ടോക്കണൈസേഷൻ ചെയ്തില്ലെങ്കിൽ കാർഡ് നമ്പർ, എക്‌സ്പിയറി ഡേറ്റ്, സിവിവി, ഒടിപി എന്നിവ നൽകി ട്രാൻസാക്ഷൻ പൂർത്തീകരിക്കാൻ സാധിക്കും.

ടോക്കണെടുത്താൽ മർച്ചെന്റ് കമ്പനികൾക്ക് ഉപഭോക്താവിന്റെ ഐഡന്റിന്റിയോ മറ്റു വിവരങ്ങളോ ലഭ്യമാകില്ല. എല്ലാ സൈറ്റുകളും നിലവിലുള്ള കാർഡ് വിവരങ്ങൾ നീക്കം ചെയ്തു ടോക്കണൈസേഷനിലേക്ക് ഈ മാസം 30 നുള്ളിൽ മാറണമെന്ന് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ത്‌ന്നെ ഈ സാങ്കേതികവിദ്യയിലേക്ക് മാറണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും പിന്നീട് സമയം നീട്ടിനൽകുകയായിരുന്നു.

കാർഡ് ടോക്കണൈസേഷനിലേക്കുള്ള മാറ്റം സൗജന്യമാണെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ടോക്കണൈസേഷനിലേക്ക് മാറണമെങ്കിൽ ഉപഭോക്താവ് ഒടിപി അടക്കമുള്ളവ നൽകി കൺസെന്റ് നൽകണമെന്നും ആർബിഐ നിർദേശമുണ്ട്. ചെക്ക് ബോക്‌സ്, റേഡിയോ ബട്ടൺ എന്നിവ വഴി ഇത് ചെയ്യരുതെന്നും നിർദേശമുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

Sales of cross not banned: Kuwait Ministry of Industry

Published

on

Dubai: Kuwait has denied rumours on social media that it has banned the sale of Christian symbols, including the cross, local media reported.

Saad Al Saidi, Director of the Precious Metals Department at the Ministry of Commerce and Industry, stressed that the ministry has not banned the sale of the cross as it is considered a religious symbol for Christians.

Al Saidi added that the sale of the replica of the cross is permitted and enters the country in a legal way and is examined by the administration for collection of fees and to stamp it with the administration seal.

The Commerce Ministry forbids the sale of anything that promotes homosexuality and Satanic artefacts, including some gold works that are prohibited to be sold in Kuwait.

He stated that the ministry had previously seized some symbols of sects whose beliefs are false and represents some kind of mockery of the heavenly religions, emphasising that the law prohibits the circulation of any precious gold coins or any precious metal or anthropomorphic bearing an allusion in contempt of any of the three monotheistic religions.
http://theendtimeradio.com

Continue Reading

Latest News

National10 hours ago

പാസ്റ്റർ ജെ സജി അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി തെരെഞ്ഞെടുക്കപ്പെട്ടു.

അടൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി അസംബ്ലിസ് ഓഫ് ഗോഡ് വള്ളിക്കുന്ന് സഭാംഗവും, കോട്ടയം സെക്ഷൻ പ്രസ്ബിറ്ററുമായ കർത്തൃദാസൻ പാസ്റ്റർ ജെ...

us news10 hours ago

Family, church grieve beloved pastor killed in road rage incident as cops hunt for unidentified shooter

Less than 48 hours after their beloved pastor was shot dead in a road rage incident in Houston, Texas, members...

us news10 hours ago

കളിക്കളത്തിന് പുറത്ത് പ്രാർഥിച്ച പരിശീലകനെ പിന്തുണച്ച് യുഎസ് സുപ്രീം കോടതി

വാഷിങ്ടൻ ഡി സി :കളി അവസാനിച്ചതിനുശേഷം കളിക്കളത്തിനു പുറത്തുവച്ച് കുട്ടികൾക്കു വേണ്ടി പ്രാർഥിച്ചു എന്ന കുറ്റം ആരോപിച്ച് ജോലിയിൽ നിന്നും പിരിച്ചു വിട്ട വാഷിങ്ടൻ ഹൈസ്കൂൾ ഫുട്ബോൾ...

breaking news10 hours ago

കൊളംബിയന്‍ ജയിലില്‍ കലാപം; 51 മരണം, 30 പേര്‍ക്ക് പരിക്ക്

ബൊഗോട്ട: കൊളംബിയന്‍ നഗരമായ തുലുവയിലെ ജയിലില്‍ നടന്ന കലാപത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ജയില്‍ കലാപങ്ങളെ തുടര്‍ന്ന് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്....

National11 hours ago

Christian Petition Admitted to Indian Supreme Court

India – Recently, India’s Supreme Court agreed to hold a hearing concerning escalating attacks against Christians. An Indian Archbishop, the...

Travel11 hours ago

ഗോ ഫസ്റ്റ് : കൊച്ചി-അബുദാബി സർവീസിന് തുടക്കമായി

നെടുമ്പാശേരി: ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ കൊച്ചി-അബുദാബി സർവീസിന് തുടക്കമായി. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സർവീസ് ഉദ്ഘാടനം ചെയ്തു. കൊച്ചി-അബുദാബി സര്‍വീസ് ചൊവ്വ, വെള്ളി, ഞായര്‍...

Crime11 hours ago

Nun who worked with street children murdered in Haiti

Port-au-Prince: An Italian missionary who dedicated herself to working with street children in Haiti for more than 20 years, was...

world news1 day ago

ജോഹന്നാസ്ബർഗിലെ ബാറിൽ 13 വയസ്സിൽ താഴെയുള്ള 21 കുട്ടികൾ മരിച്ച നിലയിൽ; വൻ ദുരൂഹത

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ബാറിൽ 21 കൗമാരക്കാർ മരിച്ച നിലയിൽ. 13 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളാണ് മരിച്ചവരിലേറെയും കൂട്ട മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ശനിയാഴ്ച രാത്രി...

Life1 day ago

വൈദ്യുതി ബിൽ ഇനി ഫോണിൽ സന്ദേശമായി ലഭിക്കും

വൈദ്യുതി ബില്ലും ‘സ്മാർട്ട്’ ആകുന്നു. മീറ്റർ റീഡിംഗിന് ശേഷം ബിൽ കടലാസിൽ പ്രിന്റെടുത്ത് നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. ഇനി മുതൽ വൈദ്യുതി ബിൽ ഫോൺ സന്ദേശമായി...

us news1 day ago

ടെക്സസിൽ 46 പേർ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ

ടെക്സസ്: റോഡ് വേയിൽ ട്രാക്ടർ ട്രെയിലറിനുള്ളിൽ തിങ്കളാഴ്ച 46 പേരെ മരിച്ച നിലയിൽ കണ്ടെത്തി. അനധികൃത കുടിയേറ്റക്കാർ ആയിരിക്കും ഇവർ എന്ന് കരുതുന്നു. സാൻ അന്റോണിയോയിലെ ക്വിന്റാന...

Movie1 day ago

നടി അംബിക റാവു അന്തരിച്ചു

തൃശൂർ:മലയാള സിനിമാ രംഗത്ത് സഹസംവിധായികയായും സഹനടിയായും പ്രവർത്തിച്ച അംബിക റാവു(58) അന്തരിച്ചു. വൃക്കരോഗമൂലം ചികിൽസയിലിരിക്കെ തിങ്കൾ രാത്രി10.30ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഗ്രാമഫോൺ, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌,...

world news1 day ago

Christian Family Attacked in Pakistan

Pakistan– Earlier this year, a mob of Muslims attacked a Christian family. The incident was the culmination of escalating events....

Trending