Sports
വേള്‍ഡ് തായ്ക്വോണ്ടോ പൂംസേ ചാമ്പ്യന്‍ഷിപ്പില്‍ കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം

ദക്ഷിണ കൊറിയയില്‍വെച്ച് നടന്ന ലോക തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ അറുപത്തിയേഴുകാരിയായ കത്തോലിക്ക കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം.
ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ദി ഡിവൈന്‍ മദര്‍ഹുഡ് (എഫ്.എം.ഡി.എം) സന്യാസ സഭാംഗമായ സിസ്റ്റര്‍ ലിന്‍ഡാ സിംമാണ് ഈ നേട്ടത്തിന് അർഹയായത്.
ചാമ്പ്യന്‍ഷിപ്പ് നേട്ടത്തോടെ വേള്‍ഡ് തായ്ക്വോണ്ടോ പൂംസേ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ സിംഗപ്പൂര്‍ സ്വദേശിയായി മാറിയിരിക്കുകയാണ് തായ്ക്വോണ്ടോയില്‍ ഫിഫ്ത്-ഡാന്‍ ബ്ലാക്ക്ബെല്‍റ്റുകാരിയായ സിസ്റ്റര്‍.
ചെറുപ്പകാലത്ത് പോലീസില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്ന ലിന്‍ഡ എന്ന ഊര്‍ജ്ജസ്വലയായ കായിക പ്രേമി മുതിര്‍ന്നപ്പോള്‍ സമര്‍പ്പിത ജീവിതം തെരഞ്ഞെടുക്കുകയായിരിന്നു. എല്ലാത്തരം പാര്‍ട്ടികളിലും, സ്പോര്‍ട്സിലും പങ്കെടുത്തിട്ടുണ്ടെങ്കിലും തന്റെ മനസ്സില്‍ ഒരു ശൂന്യത തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്നും, ദൈവം തന്നെ വിളിക്കുന്നത് പോലെ തനിക്ക് തോന്നിയിരുന്നുവെന്നും സിസ്റ്റര്‍ പറയുന്നു. 43 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലിന്‍ഡ ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ദി ഡിവൈന്‍ മദര്‍ഹുഡ് (എഫ്.എം.ഡി.എം) സന്യാസ സമൂഹത്തില്‍ ചേരുന്നത്. കന്യാസ്ത്രീ ആയതിനു ശേഷമാണ് തന്റെ ഉള്ളില്‍ അനുഭവപ്പെട്ടിരിന്ന ശൂന്യത തന്നെ വിട്ടുപോയതെന്നും സിസ്റ്റര്‍ സ്മരിച്ചു.
ഇംഗ്ലണ്ട്, സിംബാബ്വേ തുടങ്ങിയ രാജ്യങ്ങളില്‍ സേവനം ദീര്‍ഘ കാലത്തോളം സേവനം ചെയ്തിട്ടുള്ള സിസ്റ്റർ കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്കിടയില്‍ സേവനം ചെയ്യുന്നതിനിടയിലാണ് സ്പോര്‍ട്സിനോടുള്ള തന്റെ ഇഷ്ടം ഗൗരവമായി എടുക്കണമെന്ന് തോന്നിയത്. എഫ്.എം.ഡി.എം സമൂഹത്തിന്റെ കീഴിലുള്ള അസീസി ഹോസ്പിറ്റലില്‍ സേവനം ചെയ്യുമ്പോള്‍ സിസ്റ്റര്‍ ‘എസ്.ടി.എഫ്’ന്റെ കീഴിലുള്ള തായ്ക്വോണ്ടോ പരിശീലനം ആരംഭിക്കുകയായിരിന്നു. 25 അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള സിസ്റ്റര്‍ മുപ്പതോളം മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്.
Sources:marianvibes
Sports
ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ഔദ്യോഗിക പോസ്റ്റര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പ്രത്യേക പരിപാടിയില്‍ പുറത്തിറക്കി. ആദ്യമായിട്ടാണ് ടൂര്‍ണമെന്റിനായി പോസ്റ്ററുകളുടെ ഒരു പരമ്പര തന്നെ വികസിപ്പിച്ചെടുത്തത്. പോസ്റ്ററുകളെല്ലാം രൂപകല്‍പ്പന ചെയ്തത് ഖത്തരി വനിതാ കലാകാരി ബൗഥൈന അല്‍ മുഫ്തയാണ്.
ഖത്തറിലും അറബ് ലോകത്തും ഉടനീളം ആഘോഷത്തിന്റെയും ഫുട്ബോള്‍ ലഹരിയുടെയും പ്രതീകമായി പ്രധാന പോസ്റ്റര്‍ പരമ്പരാഗത ശിരോവസ്ത്രങ്ങള്‍ വായുവിലേക്ക് വലിച്ചെറിയുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അറബ് ലോകത്തിന്റെ ഫുട്ബോളിനോടുള്ള അഭിനിവേശവും എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് പോസ്റ്ററുകള്‍.
ഖത്തറിന്റെ കലാ-ഫുട്ബോള്‍ പാരമ്പര്യത്തിന്റെ പ്രതിഫലനമാണ് ഖത്തര്‍ 2022 ന്റെ ഔദ്യോഗിക പോസ്റ്റര്‍ എന്ന് ഫിഫ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജീന്‍-ഫ്രാങ്കോയിസ് പാത്തി പറഞ്ഞു. ഖത്തറിന്റെ ഫുട്ബോളിനോടുള്ള അഭിനിവേശം ചിത്രീകരിക്കുന്ന ഈ മനോഹരമായ പോസ്റ്ററുകളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Sources:globalindiannews
Cricket
മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു

സിഡ്നി: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്സ് (46) അന്തരിച്ചു. ആസ്ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്സ്.
ഓസ്ട്രേലിയക്കായി സിമണ്ട്സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്സ്.
198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews
Sports
ചൈനയിൽ കൊറോണ വ്യാപനം രൂക്ഷം; ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു

ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു. സെപ്തംബർ 10 മുതൽ 25 വരെ ചൈനയിൽ നടക്കാനിരുന്ന മത്സരമാണ് മാറ്റിവച്ചത്. ചൈനയിലെ കൊറോണ വ്യാപനത്തെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ചൈനീസ് നഗരമായ ഹാങ്ചൗവിലാണ് ഇക്കുറി ഏഷ്യൻ ഗെയിംസ് നടക്കേണ്ടിയിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും വേദികളും എല്ലാം പൂർത്തിയായിരുന്നു. എന്നാൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്ക്ക് അടുത്തുള്ള നഗരമാണ് ഹാൻചൗ. ഷാങ്ഹായിൽ ആഴ്ചകളായി ലോക്ഡൗൺ തുടരുകയാണ്.
ചൈനീസ് ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന മൂന്നാമത്തെ ചൈനീസ് നഗരമായിരുന്നു ഹാങ്ചൗ.
Sources:azchavattomonline
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news11 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news11 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia