Business
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി. (world bank warns about financial crisis)
റഷ്യയുടെ യുക്രൈന് അധിനിവേശം പ്രതിസന്ധി വര്‍ധിപ്പിച്ചെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. കൊവിഡിനെത്തുടര്‍ന്ന് ചൈനയില്‍ തുടരുന്ന ലോക്ക്ഡൗണും സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നുണ്ടെന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു. കഴിഞ്ഞ മാസം ലോകബാങ്ക് ഈ വര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ചാ പ്രവചനം 3.2 ശതമാനമായി കുറച്ചിരുന്നു.
യൂറോപ്പില്‍ ജര്‍മ്മനി ഉള്‍പ്പെടെ പലഭാഗങ്ങളിലും ഊര്‍ജ പ്രതിസന്ധി രൂക്ഷമാണ്. ഇന്ധനത്തിന് വില ഉയരുന്നത് വലിയ സാമ്പത്തിക രംഗങ്ങളെപ്പോലും സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഭക്ഷണത്തിന്റേയും ഊര്‍ജത്തിന്റേയും ഇന്ധനത്തിന്റേയും ക്ഷാമം വികസ്വര രാജ്യങ്ങളേയും വലയ്ക്കുന്നുണ്ടെന്ന് ലോകബാങ്ക് വിലയിരുത്തി.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നുള്ള തിരിച്ചുവരവ് തൃപ്തികരമല്ലെന്നാണ് ലോകബാങ്കിന് മുന്നിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണുകള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. ഇന്ധനത്തിനായി റഷ്യയെ പൂര്‍ണമായും ആശ്രയിച്ച യൂറോപ്പ് അധിനിവേശവും അതേത്തുടര്‍ന്നുള്ള ഉപരോധവും മൂലം സമ്മര്‍ദത്തിലാണെന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു.
Sources:globalindiannews
Business
ക്രിപ്റ്റോകറൻസികൾ അപകടം പിടിച്ച നിക്ഷേപമെന്ന് ആർ ബി ഐ

ക്രിപ്റ്റോകറൻസികൾ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധി മാത്രമല്ല, അപകടം പിടിച്ച ഒരു നിക്ഷേപമാണെന്ന് റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞു. വിഡ്ഢികൾ മാത്രമാണ് ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നതെന്ന് ബിൽ ഗെയ്റ്റ്സും പരോക്ഷമായി പറഞ്ഞു. ചെറുകിട നിക്ഷേപകരുടെ പണം നഷ്ടപ്പെടാനുള്ള ഏറ്റവും സാധ്യതയുള്ള ഒരു മാർഗമാണ് ഇതെന്ന് അദ്ദേഹം മുൻപും അഭിപ്രായപ്പെട്ടിട്ടുണ്ട്.
Sources:globalindiannews
Business
വിൻഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റം സേവനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

വിൻഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റം സേവനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2023 ജനുവരി 23 നാണ് മൈക്രോസോഫ്റ്റ് 8.1 സേവനം നിർത്തുക. ഇത് സംബന്ധിച്ച അറിയിപ്പുകൾ താമസിയാതെ ഉപഭോക്താക്കൾക്ക് ലഭിക്കും.
2016 ജനുവരി 12 നാണ് വിൻഡോസ് 8 നുള്ള പിന്തുണ കമ്പനി അവസാനിപ്പിച്ചത്. വിൻഡോസ് 8.1 നുള്ള പിന്തുണ 2023 ജനുവരി 10 ന് അവസാനിപ്പിക്കുമെന്ന് കമ്പനി ഒരു അപ്ഡേറ്റിൽ പറഞ്ഞു. ഈ തീയ്യതികൾക്ക് ശേഷം മൈക്രോസോഫ്റ്റ് 365 ആപ്പുകൾ വിൻഡോസ് 8 ലോ വിൻഡോസ് 8.1 ലോ ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ പുതിയ വിൻഡോസ് വേർഷനിലേക്ക് മാറാനാണ് കമ്പനി നിർദേശിക്കുന്നത്.
മുമ്പ് വിൻഡോസ് 8, വിൻഡോസ് 8.1 ഓഎസുകളുമായി ഇറങ്ങിയിരുന്ന കംപ്യൂട്ടറുകൾ ഏറ്റവും പുതിയ വിൻഡോസ് 11 ലേക്ക് മാറുവാൻ യോഗ്യമാവില്ല. എന്നാൽ അവ വിൻഡോസ് 10 ലേക്ക് അപ്ഗ്രേഡ് ചെയ്യാനാവും. വിൻഡോസ് 10 ന്റെ ഫുൾ വേർഷൻ വാങ്ങി ഇൻസ്റ്റാൾ ചെയ്യേണ്ടി വരും.
2025 ഒക്ടോബർ 14 വരെയാണ് വിൻഡോസ് 10 ന് മൈക്രോസോഫ്റ്റിൽ നിന്നുള്ള പിന്തുണ ലഭിക്കുക. വിൻഡോസ് 8.1 ഉപയോഗിക്കുന്നവർ പുതിയ വിൻഡോസ് 11 പിസിയിലേക്ക് മാറുന്നതായിരിക്കും നല്ലത്.
Sources:globalindiannews
Business
ഓൺലൈൻ പേയ്മെന്റ് നിയമങ്ങളിൽ മാറ്റം വരുന്നു

രാജ്യത്ത് ഡിജിറ്റൽ, യുപിഐ പണമിടപാടുകളിൽ വർധിച്ചു വരുന്നതിനിടെ ഡിജിറ്റൽ പണിമിടപാടുകളുടെ സുരക്ഷയും വലിയ തലവേദനയാണ്. അതുകൊണ്ട് തന്നെ ഡെബിറ്റ് കാർഡ് സേവന, സുരക്ഷ വ്യവസ്ഥകളിലും നിയമങ്ങളിലും റിസർവ് ബാങ്ക് മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്.
2022 ജൂലൈ ഒന്നുമുതൽ വലിയൊരു മാറ്റമാണ് ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് ഉപയോഗത്തിൽ വരാൻ പോകുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതൽ വെബ്സൈറ്റുകൾക്ക് നമ്മുടെ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഡാറ്റ സേവ് ചെയ്തു വെക്കാൻ സാധിക്കില്ല. കാർഡ് നമ്പർ, എക്സ്പിരി ഡേറ്റ് എന്നിവ പല സൈറ്റുകളും ഭാവിയിൽ പെട്ടെന്ന് ട്രാൻസാക്ഷനുകൾ നടത്താൻ വേണ്ടി സംരക്ഷിച്ചുവെക്കാറുണ്ട്. ഇത് ഡാറ്റ ചോർത്തലിലേക്ക് നയിക്കുമെന്നത് ചൂണ്ടിക്കാട്ടിയാണ് ആർബിഐ നടപടി.
നിയമം നിലവിൽ വന്നാൽ ഒരു ഓൺലൈൻ മെർച്ചന്റ്, പേയ്മെന്റ് ഗേറ്റ് വേ സൈറ്റുകൾക്കും കാർഡ് ഡാറ്റ അവരുടെ സെർവറിൽ സേവ് ചെയ്തു വെക്കാൻ സാധിക്കില്ല. പകരമായി വിവരങ്ങൾ ഡിജിറ്റൽ ടോക്കണാക്കി മാറ്റി ഉപയോഗിക്കാനുള്ള ഓപ്ഷൻ ആർബിഐ നൽകുന്നുണ്ട്. ബാങ്കുമായി ബന്ധപ്പെട്ടാൽ തങ്ങളുടെ കാർഡ് വിവരങ്ങൾ എൻക്രിപ്റ്റഡ് ടോക്കണാക്കി മാറ്റാനുള്ള സൗകര്യമുണ്ട്. എന്നാൽ ഇത് നിർബന്ധമല്ലെന്നും ആർബിഐ വ്യക്തമാക്കുന്നുണ്ട്. അക്കൗണ്ട് എടുക്കുമ്പോൾ ഉപഭോക്താവ് ഇത്തരത്തിൽ ടോക്കണൈസേഷനുള്ള ഓതറൈസേഷൻ നൽകാത്തതിനാലാണ് ഇത് നിർബന്ധമാക്കാത്തത്. എന്നാൽ ടോക്കണൈസേഷൻ നടത്തിയാൽ സിവിവി അല്ലെങ്കിൽ ഒടിപി ഉപയോഗിച്ച് ട്രാൻസാക്ഷനുകൾ നടത്താൻ സാധിക്കും. ടോക്കണൈസേഷൻ ചെയ്തില്ലെങ്കിൽ കാർഡ് നമ്പർ, എക്സ്പിയറി ഡേറ്റ്, സിവിവി, ഒടിപി എന്നിവ നൽകി ട്രാൻസാക്ഷൻ പൂർത്തീകരിക്കാൻ സാധിക്കും.
ടോക്കണെടുത്താൽ മർച്ചെന്റ് കമ്പനികൾക്ക് ഉപഭോക്താവിന്റെ ഐഡന്റിന്റിയോ മറ്റു വിവരങ്ങളോ ലഭ്യമാകില്ല. എല്ലാ സൈറ്റുകളും നിലവിലുള്ള കാർഡ് വിവരങ്ങൾ നീക്കം ചെയ്തു ടോക്കണൈസേഷനിലേക്ക് ഈ മാസം 30 നുള്ളിൽ മാറണമെന്ന് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ത്ന്നെ ഈ സാങ്കേതികവിദ്യയിലേക്ക് മാറണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും പിന്നീട് സമയം നീട്ടിനൽകുകയായിരുന്നു.
കാർഡ് ടോക്കണൈസേഷനിലേക്കുള്ള മാറ്റം സൗജന്യമാണെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ടോക്കണൈസേഷനിലേക്ക് മാറണമെങ്കിൽ ഉപഭോക്താവ് ഒടിപി അടക്കമുള്ളവ നൽകി കൺസെന്റ് നൽകണമെന്നും ആർബിഐ നിർദേശമുണ്ട്. ചെക്ക് ബോക്സ്, റേഡിയോ ബട്ടൺ എന്നിവ വഴി ഇത് ചെയ്യരുതെന്നും നിർദേശമുണ്ട്.
Sources:globalindiannews
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news12 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news9 months ago
Trump to launch new social media platform