world news
ദൈവം നമ്മോടു കൂടെയുണ്ട് : ഫ്രാൻസിസ് മാർപാപ്പാ

ഒരിക്കലും ദൈവം നമ്മെ തനിച്ചാക്കില്ലെന്നും അവിടുന്ന് നമ്മുടെ കൂടെയുണ്ടെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.
മെയ് 26 ന് വത്തിക്കാനിൽ പൊതുസദസ്സിലെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.“സ്വർഗ്ഗാരോഹണം ചെയ്ത ക്രിസ്തു പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുകയാണ്. എന്നാൽ അവിടുന്ന് ഒരിക്കലും നമ്മെ തനിച്ചാക്കിയിട്ടില്ല. ക്രിസ്തു എപ്പോഴും നമ്മോട് കൂടെയുണ്ട്. പരിശുദ്ധാത്മാവിലൂടെ അവൻ നമ്മുടെ ഹൃദയങ്ങളിൽ വസിക്കുകയാണ്. വിശ്വാസികൾ അവരുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”- പാപ്പാ പറഞ്ഞു. നമ്മുടെ ജീവിതം യേശുക്രിസ്തുവിനെ ഭരമേൽപ്പിക്കുകയാണെങ്കിൽ, അവൻ നമ്മെ പിതാവായ ദൈവത്തിലേക്ക് നയിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
Sources:marianvibes
world news
നൈജീരിയയിൽ സായുധര്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ മിഷ്ണറി വൈദികന് മോചിതനായി

അബൂജ: നൈജീരിയയിൽ സായുധര്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ കത്തോലിക്ക മിഷ്ണറി വൈദികൻ ഫാ. ലൂയിജി ബ്രെണ്ണ മോചിതനായി. സോമാസ്കൻ മിഷ്ണറിയായിരിന്ന വൈദികനെ ഞായറാഴ്ചയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. തെക്കൻ നൈജീരിയയിലെ ഒഗുൻവെനി, സൗത്ത്-വെസ്റ്റ് ഓവിയ പരിസരത്ത് പോലീസ് സേന നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് വൈദികന് മോചനം ലഭിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം മർദനമേറ്റ് ബോധരഹിതനായ ഇദ്ദേഹം മരിച്ചുവെന്നു കരുതി അക്രമികൾ വഴിയിൽ ഉപേക്ഷിക്കുകയായിരിന്നുവെന്നും ബോധം തിരിച്ചുകിട്ടിയപ്പോൾ മടങ്ങിയെത്തിയെന്നുമാണ് സഭാവൃത്തങ്ങൾ പറയുന്നത്. വൈദികന്റെ മോചനത്തില്‍ വിശ്വാസി സമൂഹം ആഹ്ലാദത്തിലാണ്.
അതേസമയം രണ്ട് നൈജീരിയൻ വൈദികരായ ഫാ. പീറ്റർ ഉഡോയെയും ഫാ. ഫിലേമോൻ ഒബോഹിനെയും അടുത്തടുത്ത ദിവസങ്ങളിൽ എഡോ സംസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോയിയിരിന്നു, വടക്കുകിഴക്കൻ കടുണയിൽ നിന്ന് ജൂലൈ 4ന് മറ്റൊരു നൈജീരിയൻ വൈദികനെയും തട്ടിക്കൊണ്ടുപോയി. കൗറു പ്രാദേശിക ഗവൺമെന്റ് ഏരിയയിലുള്ള സാൻ കാർലോസ് ഡി സാംബിനയുടെ പള്ളിയിൽ സേവനം ചെയ്തുക്കൊണ്ടിരിന്ന ഫാ. ഇമ്മാനുവൽ സിലാസാണ് അക്രമികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത്. നൈജീരിയയിൽ സാധാരണ പൗരന്മാരെയും കത്തോലിക്കാ വൈദികരെയും തട്ടിക്കൊണ്ടുപോകുന്നത് വർദ്ധിച്ചുവരികയാണ്.
കടപ്പാട് :പ്രവാചക ശബ്ദം
world news
നൈജീരിയയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ നടന്ന ആക്രമണത്തില്‍ മിലിട്ടറി ഹെലികോപ്റ്റര്‍ ഫുലാനികളെ സഹായിച്ചുവെന്ന് വെളിപ്പെടുത്തല്‍

കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ നാലോളം ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ നടത്തിയ ആക്രമണങ്ങളില്‍ മിലിട്ടറി ഹെലികോപ്റ്റര്‍ ഫുലാനികളെ സഹായിച്ചുവെന്ന ആരോപണവുമായി ഗ്രാമവാസികള്‍. ഇക്കഴിഞ്ഞ ജൂണ്‍ 5ന് കാജുരു പ്രാദേശിക ഗവണ്മെന്റ് മേഖലയിലെ ഉങ്വാന്‍ ഗാമു, ഡോഗോന്‍ നോമ, ഉങ്വാന്‍ സാര്‍ക്കി, മൈകോരി എന്നീ ക്രൈസ്തവ ഭൂരിപക്ഷ ഗ്രാമങ്ങളില്‍ എ.കെ 47 തോക്കുകളുമായി മോട്ടോര്‍ ബൈക്കുകളില്‍ എത്തിയ ഫുലാനികളാണ് ആക്രമണം അഴിച്ചുവിട്ടത്. മണിക്കൂറുകളോളം നീണ്ട ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടതിനു പുറമേ, സ്ത്രീകള്‍ ഉള്‍പ്പെടെ 29 പേര് തട്ടിക്കൊണ്ടുപോകപ്പെടുകയും, നിരവധി വീടുകള്‍ അഗ്നിക്കിരയാവുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ ഇരുനൂറിലധികം വരുന്ന അക്രമികളെ തടയുവാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഗ്രാമവാസികള്‍ക്ക് നേര്‍ക്ക് എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്റര്‍ (വേള് പഞ്ച് ഓപ്പറേഷന്റെ കീഴിലുള്ള) വെടിയുതിര്‍ക്കുന്നതിന് നൂറുകണക്കിന് ആളുകള്‍ സാക്ഷികളാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ‘സി.എന്‍.എ’ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുകള്‍ക്ക് നേര്‍ക്ക് ഹെലികോപ്റ്റര്‍ വെടിയുതിര്‍ക്കുന്നത് മുഴുവന്‍ ഗ്രാമവാസികളും കണ്ടുവെന്ന് ‘തെക്കന്‍ കടുണ പ്യൂപ്പിള്‍സ് യൂണിയന്’ (സൊകാപൂ) തലവനായ ജോനാഥന് അസാകെ വെളിപ്പെടുത്തി.
അതേസമയം, അവസാന ആക്രമണം നടന്ന ഉങ്വാന്‍ മൈകോരി ഗ്രാമത്തിലെ ആളുകളുടെ രക്ഷയ്ക്കായിട്ടാണ് ഹെലികോപ്റ്റര്‍ എത്തിയതെന്നും, കൂടുതല്‍ ആക്രമണം നടത്തുന്നതില്‍ നിന്നും അക്രമികളെ ഹെലികോപ്റ്റര്‍ തടയുകയായിരുന്നുവെന്നുമാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ സ്റ്റേറ്റ് കമ്മീഷണര്‍ സാമുവല്‍ അരൂവാന്‍ പറയുന്നത്. ആക്രമണം നടന്ന ഗ്രാമങ്ങളില്‍ മൈകോരി ഗ്രാമത്തിലെ ആളുകളെ രക്ഷിക്കുവാന്‍ മാത്രം ഹെലികോപ്റ്റര്‍ എത്തിയില്ലെന്നാണ് ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്’ന്റെ പ്രാദേശിക തലവനായ റവ. ഡെനിസ് സാനി പറയുന്നത്. തങ്ങള്‍ക്കെതിരെയും ഹെലികോപ്റ്ററില്‍ നിന്നും ആക്രമണമുണ്ടായെന്നും ജീവന് രക്ഷിക്കുവാന്‍ താനും തന്റെ സഹായിയായ ജോനാ ഗ്രീസും വനത്തിലേക്ക് ഓടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ബൈക്കില്‍ 3 പേര് വീതം 70 മോട്ടോര്‍ ബൈക്കുകളിലാണ് അക്രമികള്‍ എത്തിയതെന്ന് സാനി പറഞ്ഞു.
ഹെലികോപ്റ്റര്‍ അക്രമികളെ സഹായിക്കുകയായിരുന്നുവെന്ന് തങ്ങളുടെ ആരോപണത്തില്‍ ഗ്രാമവാസികള്‍ ഉറച്ചുനിന്നതോടെ സ്റ്റേറ്റ് പോലീസിന്റെ 7 വിഭാഗങ്ങളിലെ തലവന്മാര് ഗ്രാമവാസികളുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. ഗ്രാമവാസികള്‍ക്ക് നേര്‍ക്ക് ആര്‍മി ഹെലികോപ്റ്റര്‍ വെടിയുതിര്‍ക്കുവാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് സേനാ തലവന്മാര് പറയുന്നത്. ഹെലികോപ്റ്റര്‍ കണ്ടപ്പോള്‍ തങ്ങളുടെ സഹായത്തിനു എത്തിയതാണെന്നാണ് കരുതിയതെന്നും പിന്നീടാണ് ഹെലികോപ്റ്ററും അക്രമികളും തങ്ങളെ ആക്രമിക്കുകയാണെന്ന് മനസ്സിലായതെന്നും ഡോഗോന്‍ നോമ ഗ്രാമമുഖ്യനായ സ്റ്റിങ്ങോ ഉസ്മാന് യോഗത്തില്‍ പറഞ്ഞു. തീവ്രവാദികളും മിലിട്ടറിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് നൈജീരിയന്‍ ജനപ്രതിനിധി സമൂഹാംഗമായ യാകുബു ഉമര്‍ ബാര്‍ഡെ ആവശ്യപ്പെട്ടു. ഇതിനേക്കുറിച്ച് അന്താരാഷ്ട്ര ഫോറന്‍സിക്ക് അന്വേഷണം വേണമെന്ന് യുകെ ഹൗസ് ഓഫ് ലോര്‍ഡ് അംഗം കരോളിന് കോക്സും ആവശ്യപ്പെട്ടിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
world news
ഇനി കുട്ടികൾക്കും തൊഴിലെടുക്കാം: നിയമാനുമതിയുമായി ദുബായ്

ദുബായ്: കുട്ടികൾക്ക് തൊഴിൽ എടുക്കാൻ അനുമതി നൽകി കൊണ്ട് നിയമം കൊണ്ടുവന്ന് ദുബായ്. 15 തികഞ്ഞ വിദ്യാർത്ഥികൾക്കാണ് തൊഴിൽ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആണ് പുതിയ നിയമം പുറത്തിറക്കിയിരിക്കുന്നത്. ജോലി ചെയ്തു തൊഴിൽ പരിചയം ഉണ്ടാവുക മാത്രമല്ല അവർക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും ലഭിക്കും. എന്നാൽ കർശന നിബന്ധനകളോടെയാണ് കുട്ടികൾക്ക് ജോലി ചെയ്യാൻ സർക്കാൻ അനുമതി നൽകിയിരിക്കുന്നത്.
കുട്ടികൾ ജോലിക്കായി എത്തുമ്പോൾ മാതാപിതാക്കളുടെ സമ്മതപത്രം അത്യാവശ്യമാണ്. മൂന്ന് മാസത്തേക്ക് ആണ് തൊഴിൽ കരാറിൽ വിദ്യാർഥികൾക്ക് ഒപ്പുവെക്കാം. ജോലിയുടെ സ്വഭാവം കരാറിൽ വ്യക്കമാക്കിയിരിക്കണം. എത്ര രൂപ ശമ്പളം നൽകും, എത്ര ദിവസം ആഴ്ചയിൽ അവധി നൽകും, ഒരു ദിവസം എത്ര സമയം ജോലി ചെയ്യണം എന്നിവയെല്ലാം കരാറിൽ എഴുതിയിരിക്കണം. കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടി വരും. വ്യവസ്ഥകൾ ലംഘിച്ചിട്ട് വിദ്യാർഥികളെ തൊഴിലെടുപ്പിക്കാൻ പാടില്ല.
തൊഴിൽ പരിശീലനങ്ങൾക്ക് മന്ത്രാലയം പരിധി നിശ്ചയിച്ചിട്ടുണ്ട്. ഫാക്ടറികളിൽ രാത്രി സമയത്ത് ജോലി ചെയ്യിക്കരുത്. രാത്രി 8 മുതൽ രാവിലെ 6 വരെ കുട്ടികൾക്ക് തൊഴിൽ പരിശീലനം അനുവദിച്ചിട്ടില്ല. 6 മണിക്കൂറിൽ കൂടുതൽ അവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുത്. ഭക്ഷണം, പ്രാർഥന തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ ഒരു മണിക്കൂർ സമയം അനുവദിക്കണം. വിശ്രമം നൽകാതെ നാല് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കരുത്. പരിശീലനസമയം തൊഴിൽ സമയമായി കണക്കാക്കി വേതനം നൽകണം. തൊഴിൽ പരിശീലനങ്ങൾ പൂർത്തിയാക്കി ഇറങ്ങുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകണം. എന്നാൽ തൊഴിൽ പരിശീലന സമയത്ത് ഇവർക്ക് സേവനകാല ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കില്ല. തൊഴിൽ കരാറിലുള്ള അവധിയല്ലാതെ മറ്റു അവധി ദിനങ്ങളും അധിക ആനുകൂല്യങ്ങളും അനുവദിക്കില്ല.
Sources:globalindiannews
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media9 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news12 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news9 months ago
Trump to launch new social media platform