breaking news
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിഴക്കന്‍ തിമോര്‍ തീരത്തുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം എട്ട് മണിയോടെ 6.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അനുഭവപ്പെട്ടതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.ഭൂകമ്പത്തില്‍ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കിഴക്കന്‍ തിമോറിനും ഇന്തോനേഷ്യയ്ക്കും ഇടയില്‍ തിമോര്‍ ദ്വീപിന്റെ കിഴക്കന്‍ അറ്റത്ത് നിന്ന് 51.4 കിലോമീറ്റര്‍ ആഴത്തില്‍ സമുദ്രത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഓഷ്യന്‍ സുനാമി വാണിംഗ് ആന്റ് മിറ്റിഗേഷന്‍ സിസ്റ്റം മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്കി.
കിഴക്കന്‍ തിമോറിന്റെ തലസ്ഥാനമായ ദിലിയില്‍ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ തിമോറും ഇന്തോനേഷ്യയും തെക്ക് കിഴക്കന്‍ ഏഷ്യയിലൂടെയും പസഫിക് തടത്തിലൂടെയും വ്യാപിച്ചുകിടക്കുന്ന തീവ്രമായ ഭൂകമ്പ പ്രവര്‍ത്തനത്തിന്റെ മേഖലയില്‍ പെടുന്നതാണ്.13 ലക്ഷം ജനസംഖ്യയുള്ള ദ്വീപ് രാഷ്ട്രമാണ് കിഴക്കന്‍ തിമോര്‍.
കടപ്പാട് :കേരളാ ന്യൂസ്
breaking news
ഹോട്ടലുകളിൽ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
മറ്റു പേരുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നാണ് നിര്‍ദേശം. ഭക്ഷണത്തിനൊപ്പം ബില്ലില്‍ ചേര്‍ത്ത് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം 1915 എന്ന നമ്പറില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതിപ്പെടാമെന്ന് അതോറിറ്റി അറിയിച്ചു.
സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണ് സര്‍വീസ് ചാര്‍ജെന്ന് ഉപഭോക്താക്കളോട് ഹോട്ടല്‍/ റെസ്റ്റോറന്റ് ഉടമകള്‍ വ്യക്തമാക്കണം. അവരോട് സര്‍വീസ് ചാര്‍ജ് ആവശ്യപ്പെടാനോ സ്വമേധയാ ചാര്‍ജ് വര്‍ധിപ്പിക്കാനോ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
Sources:globalindiannews
breaking news
രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാന്‍ സിറ്റി: ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു രാജിവയ്ക്കാൻ പദ്ധതിയിടുന്നതായി പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് പാപ്പ. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്റെ അമേരിക്കൻ പത്രപ്രവർത്തകൻ ഫിലിപ്പ് പുല്ലേലയുമായി നടത്തിയ അഭിമുഖത്തിലാണ് പാപ്പ പ്രതികരിച്ചത്. മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ രാജിവെക്കുന്നതിന് മുന്‍പ്, സെലസ്റ്റിന്‍ അഞ്ചാമന് പാപ്പയുടെ ശവകുടീരം സന്ദര്‍ശിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പ ആഗസ്റ്റ് മാസത്തില്‍ ഇവിടം സന്ദര്‍ശിക്കുവാന്‍ പദ്ധതിയിടുന്നുണ്ട്. രാജിയെ മുൻക്കുട്ടി കണ്ടുള്ള സന്ദര്‍ശനമാണിതെന്ന പ്രചരണത്തെ പാപ്പ തള്ളി. “ഈ യാദൃശ്ചികതകളെല്ലാം തന്നെ അതേ ആചാരക്രമം’ സംഭവിക്കുമെന്ന് കരുതാൻ ചിലരെ പ്രേരിപ്പിച്ചു കാണും, എന്നാൽ അതൊന്നും എന്റെ മനസ്സിൽ വന്നില്ല. തൽക്കാലം ഇല്ല, തൽക്കാലം, ഇല്ല. തീർച്ചയായും ഇല്ല!”- പാപ്പ പറഞ്ഞു
അതേസമയം മോശമായ ആരോഗ്യം സഭയെ നയിക്കാൻ അസാധ്യമാക്കിയാൽ രാജി ഒരു സാധ്യതയായി തുടരുമെന്ന് പാപ്പാ ആവർത്തിച്ചെന്നു പുല്ലേല്ലാ വെളിപ്പെടുത്തി. അത് എപ്പോഴായിരിക്കുമെന്ന് നേരിട്ട് ചോദിച്ചപ്പോൾ, “നമുക്ക് അറിയില്ല. ദൈവം പറയും.” എന്നാണ് ഫ്രാൻസിസ് പാപ്പ നൽകിയ ഉത്തരം. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ജനുവരി 26ന് നടന്ന പൊതു സദസ്സിൽ, തീർത്ഥാടകരെ അഭിവാദ്യം ചെയ്യാൻ കഴിയാതെ വന്നതിന് കാരണം കാൽമുട്ട് ലിഗമെന്റിന്റ വീക്കം സംഭവിച്ചതാണെന്ന് പാപ്പ പറഞ്ഞിരിന്നു. ഇതോടെയാണ് പാപ്പയുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങിയത്. മുട്ടുകാലിലെ സന്ധിസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നു മെയ് മാസം മുതല്‍ ഫ്രാന്‍സിസ് പാപ്പ വീല്‍ചെയര്‍ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു തെക്കന്‍ സുഡാന്, കോംഗോ സന്ദര്‍ശനം പാപ്പ താത്ക്കാലികമായി നീട്ടിവെച്ചിരിന്നു.
http://theendtimeradio.com
breaking news
കൊളംബിയന്‍ ജയിലില്‍ കലാപം; 51 മരണം, 30 പേര്‍ക്ക് പരിക്ക്

ബൊഗോട്ട: കൊളംബിയന്‍ നഗരമായ തുലുവയിലെ ജയിലില്‍ നടന്ന കലാപത്തില്‍ 51 പേര് കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ജയില്‍ കലാപങ്ങളെ തുടര്‍ന്ന് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. തടവുകാര്‍ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി കിടക്കകള്‍ കത്തിച്ചപ്പോള്‍ തീപിടിത്തമുണ്ടാകുകയായിരുന്നുവെന്ന് ദേശീയ ജയില്‍ ഡയറക്ടര്‍ ജെന്‍ ടിറ്റോ കാസ്റ്റെല്ലാനോസ് പറഞ്ഞു.
49 പേര് സംഭവസ്ഥലത്ത് വെച്ചും രണ്ട് പേര് ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങി. നിരവധി പേരെ ഒഴിപ്പിച്ചു. പോര്‍ചുഗല്‍ സന്ദര്‍ശനത്തിലായ കൊളംബിയന്‍ പ്രസിഡന്റ് ഇവാന് ഡ്യൂക് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തെ അപലപിച്ച അദ്ദേഹം ജയില്മേധാവിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ ജയില്‍ നയം ഉടച്ചുവാര്‍ക്കാന്‍ നിര്‍ബന്ധിതമാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.
കൊളംബിയയിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. 81000 പേരുടെ ശേഷിയുള്ളപ്പോള്‍ 97000 പേരാണ് നിലവില്‍ ജയിലുകളില്‍ തിങ്ങിക്കഴിയുന്നത്. ആള്തിരക്കും സൗകര്യങ്ങളുടെ കുറവും മൂലം ജയിലില്‍ 2020ല്‍ നടന്ന കലാപത്തില്‍ 20 പേര് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കോവിഡ് മഹാമാരിക്കാലത്ത് ചില തടവുകാര്‍ക്ക് മോചനം നല്‍കിയിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ പല ജയിലുകളും ആള്തിരക്കില് ഞെരിയുകയാണ്.
കഴിഞ്ഞ വര്‍ഷം എക്വഡോറിലെ ജയിലിലുണ്ടായ ചേരിപ്പോരില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Sources:nerkazhcha
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news12 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news9 months ago
Trump to launch new social media platform