breaking news
ഒരു പുസ്തകത്തിന് വില 23.26 കോടി രൂപ

ഒരു പുസ്തകത്തിന് വില 23.26 കോടി രൂപ (1.1 കോടി ദിർഹം). ഇന്നലെ സമാപിച്ച അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിലെ താരമായിരുന്നു ഈ പുസ്തകം. അപൂർവ പക്ഷികളുടെ ചിത്രങ്ങളും മറ്റും ഉൾക്കൊള്ളുന്ന ഈ പുസ്തകം 1550ലാണ് പ്രസിദ്ധീകരിച്ചത്. ഫ്രഞ്ച് ലൈബ്രറിയായ ക്ലാവ്രെൽ ആണ് അപൂർവമായ ഈ പുസ്തകം മേളയിലേക്ക് കൊണ്ടുവന്നത്.
Sources:Metro Journal
breaking news
കൊളംബിയന്‍ ജയിലില്‍ കലാപം; 51 മരണം, 30 പേര്‍ക്ക് പരിക്ക്

ബൊഗോട്ട: കൊളംബിയന്‍ നഗരമായ തുലുവയിലെ ജയിലില്‍ നടന്ന കലാപത്തില്‍ 51 പേര് കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ജയില്‍ കലാപങ്ങളെ തുടര്‍ന്ന് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. തടവുകാര്‍ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി കിടക്കകള്‍ കത്തിച്ചപ്പോള്‍ തീപിടിത്തമുണ്ടാകുകയായിരുന്നുവെന്ന് ദേശീയ ജയില്‍ ഡയറക്ടര്‍ ജെന്‍ ടിറ്റോ കാസ്റ്റെല്ലാനോസ് പറഞ്ഞു.
49 പേര് സംഭവസ്ഥലത്ത് വെച്ചും രണ്ട് പേര് ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങി. നിരവധി പേരെ ഒഴിപ്പിച്ചു. പോര്‍ചുഗല്‍ സന്ദര്‍ശനത്തിലായ കൊളംബിയന്‍ പ്രസിഡന്റ് ഇവാന് ഡ്യൂക് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തെ അപലപിച്ച അദ്ദേഹം ജയില്മേധാവിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ ജയില്‍ നയം ഉടച്ചുവാര്‍ക്കാന്‍ നിര്‍ബന്ധിതമാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.
കൊളംബിയയിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. 81000 പേരുടെ ശേഷിയുള്ളപ്പോള്‍ 97000 പേരാണ് നിലവില്‍ ജയിലുകളില്‍ തിങ്ങിക്കഴിയുന്നത്. ആള്തിരക്കും സൗകര്യങ്ങളുടെ കുറവും മൂലം ജയിലില്‍ 2020ല്‍ നടന്ന കലാപത്തില്‍ 20 പേര് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കോവിഡ് മഹാമാരിക്കാലത്ത് ചില തടവുകാര്‍ക്ക് മോചനം നല്‍കിയിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ പല ജയിലുകളും ആള്തിരക്കില് ഞെരിയുകയാണ്.
കഴിഞ്ഞ വര്‍ഷം എക്വഡോറിലെ ജയിലിലുണ്ടായ ചേരിപ്പോരില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Sources:nerkazhcha
breaking news
ഹോങ്കോംഗിലെ ഒഴുകും റസ്റ്ററന്റ് മുങ്ങി

ഹോങ്കോംഗ്: ഹോങ്കോംഗിലെ പ്രസിദ്ധമായ ‘ദ ജന്പോ’ എന്നു പേരുള്ള ‘ഒഴുകും റസ്റ്ററന്റ്’ മുങ്ങി. ഞായറാഴ്ച തെക്കൻ ചൈനാക്കടലിലെ പാരാസെൽ ദ്വീപിനു സമീപമാണു മുങ്ങിയത്.
50 വർഷം പ്രവർത്തിച്ച ഈ റസ്റ്ററന്റിൽനിന്ന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയും ടോം ക്രൂസിനെപ്പോലുള്ള ഹോളിവുഡ് താരങ്ങളും അടക്കം 30 ലക്ഷത്തിലധികം പേർ ഭക്ഷണം കഴിച്ചിട്ടുണ്ട്.
സാന്പത്തിക പ്രതിസന്ധിക്കു പുറമേ കോവിഡിന്റെ ആഘാതംകൂടി നേരിട്ട സ്ഥാപനം 2020 മാർച്ചിൽ പൂട്ടിയിരുന്നു. വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി തുറമുഖത്തുനിന്നു നീക്കുന്നതിനിടെയാണു മുങ്ങിയത്.
കടപ്പാട് :കേരളാ ന്യൂസ്
breaking news
അഫ്ഗാന് ഭൂചലനം: ആയിരത്തിലേറെ പേര് മരിച്ചു, 20-നിടെയുണ്ടായ ഏറ്റവും വലിയ ഭൂകമ്പം

കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 1000ലേറെ പേര് മരിച്ചു. 1500 പേര്‍ക്ക് പരിക്കേറ്റു. പാകിസ്താന് അതിര്‍ത്തിക്ക് സമീപമുള്ള പക്തിക, ഖോസ്ത് പ്രവിശ്യകളിലായിരുന്നു ബുധനാഴ്ച പുലര്‍ച്ച ഒന്നരയോടെ വന്‍ നാശനഷ്ടം വരുത്തിയ ഭൂചലനമുണ്ടായത്. കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. 20 വര്‍ഷത്തിനിടെ അഫ്ഗാനിസ്താനിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. സര്‍ക്കാര്‍ രാജ്യാന്തര ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്.
പാകിസ്താന് അതിര്‍ത്തിക്ക് സമീപമുള്ള പക്തിക പ്രവിശ്യയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തെക്കുപടിഞ്ഞാറന്‍ നഗരമായ ഖോസ്തിലേക്ക് ഇവിടെനിന്ന് 50 കി.മീ. ദൂരമാണുള്ളത്. നിരവധിപേരെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി. പക്തികയില്‍ മാത്രം 90 വീടുകള്‍ തകര്‍ന്നു.
നിരവധിപേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി അഫ്ഗാന് അത്യാഹിത വിഭാഗത്തിലെ ഉദ്യോഗസ്ഥന് ശറഫുദ്ദീന്‍ മുസ്ലിം പറഞ്ഞു. പക്തിക പ്രവിശ്യയിലെ നാല് ജില്ലകളില്‍ ഭൂചലനം അനുഭവപ്പെട്ടതായി അഫ്ഗാന് സര്‍ക്കാറിന്റെ ഡെപ്യൂട്ടി വക്താവ് ബിലാല്‍ കാരിമി അറിയിച്ചു.
ഖോസ്ത് പ്രവിശ്യയിലെ ഒരു ജില്ലയില്‍ മാത്രം 25 പേര് മരിച്ചു. 95 പേര്‍ക്ക് പരിക്കേറ്റു. താലിബാന് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം മിക്ക രാജ്യാന്തര ഏജന്‍സികളും പിന്‍വാങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ അഫ്ഗാനിസ്താന് പ്രധാനമന്ത്രി മുഹമ്മദ് ഹസ്സന് അകുന്ദ് അടിയന്തരയോഗം വിളിച്ചു.
അഫ്ഗാനിസ്താന് അതിര്‍ത്തിക്ക് സമീപമുള്ള പാകിസ്താന്റെ ചില മേഖലകളിലും വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. മലനിരകളുള്ള ഗ്രാമീണ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം വളരെ ബുദ്ധിമുട്ടാണ്.
Sources:nerkazhcha
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news11 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news11 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia