us news
ബ്രൂക്ക്ലിൻ സെൻ്റ് അഗസ്റ്റിൻ റോമൻ കാത്തലിക്ക് ചർച്ചിൽ നിന്നും ഗോൾഡൺ ടാമ്പർ നാക്കിൾ മോഷണം പോയി

ന്യുയോർക്ക്: ബ്രൂക്ക്ലിൻ സെൻ്റ് അഗസ്റ്റിൻ റോമൻ കാത്തലിക്ക് ചർച്ചിൽ നിന്നും ഗോൾഡൺ ടാമ്പർ നാക്കിൾ മോഷണം പോയതായി പൊലീസ് അറിയിച്ചു. രണ്ടു മില്യൺ ഡോളർ വില വരും.
മെയ് 26നും 28നും ഇടയിലാണ് കളവു നടന്നതെന്നാണ് സൂചന. അൾത്താരയിൽ ഉണ്ടായിരുന്ന ഏയ്ഞ്ചൽ സ്റ്റാച്യു തകർത്ത നിലയിലും കണ്ടെത്തിയിട്ടുണ്ട്. പോളി കമ്യൂണിയൻ ഉപയോഗിക്കുന്ന വിശുദ്ധ വസ്തുക്കൾ സൂക്ഷിക്കുന്ന പെട്ടിയാണ് ടാമ്പർ നാക്കിൾ. 18 കാരറ്റ് സ്വർണവും രക്തനങ്ങൾ പതിച്ചതുമാണ് ഇത്.
മോഷണത്തിന് ശക്തിയേറിയ ഉപകരണങ്ങൾ ഉപയോഗിച്ചതായും സെക്യൂരിറ്റി സിസ്റ്റം തകർത്തതായും കണ്ടെത്തി. അമേരിക്കയിലെ തന്നെ ഏറ്റവും വില കൂടിയ ടാമ്പർ നാക്കിളാണിത്. ഏറെ ചരിത്രമൂല്യമുള്ള വസ്തു വാണിതെന്ന് ബ്രൂക്ക്ലിൻ അതിരൂപത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ടാമ്പർ നാക്കിളിന് ഉള്ളിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കൾ ചുറ്റും ചിതറി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുന്നവർ ന്യുയോർക്ക് പൊലീസിൽ അഭ്യർത്ഥിച്ചു.
Sources:globalindiannews
us news
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും കാലുമാറിയ ജോയ് ഹൊപ്മിസ്റ്റര്‍ ഒക്കലഹോമാ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി

ഒക്കലഹോമ: ഒക്കലഹോമ ഗവര്‍ണര്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും മത്സരിച്ച ഒക്കലഹോമ പബ്ലിക്ക് എഡുക്കേഷന്‍ സൂപ്രണ്ട് ജോയ് ഹോപ്മിസ്റ്റര്‍ക്ക് തിളക്കമാര്‍ന്ന വിജയം.തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിട്ടു ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇവര്‍ ചേര്‍ന്നത്.
ഹോപ്മിസ്റ്ററുടെ എതിരാളിയും, ദീര്‍ഘകാല പ്രോഗ്രസ്സീവ് ആക്റ്റിവിസ്റ്റുമായ കോന്നി ജോണ്‍സനെ പോള്‍ ചെയ്ത വോട്ടുകളില്‍ 60 ശതമാനവും നേടിയാണ് പരാജയപ്പെടുത്തിയത്.
നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഗവര്‍ണ്ണര്‍ (റിപ്പബ്ലിക്കന്‍) കെവിന് സ്റ്റിറ്റിനെയാണ് ഹോപ്മിസ്റ്റര്‍ നേരിടുക.
റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ കെവിന് സ്റ്റിറ്റ് ഒക്കലഹോമ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോയല്‍ കിന്റസ്റ്റല്‍ ഉള്‍പ്പെടെ മൂന്നുപേരെ അനായാസം പരാജയപ്പെടുത്തിയാണ് വിജയിച്ചത്.
ഒക്കലഹോമയിലെ രണ്ടു ശക്തരായ നേതാക്കളാണ് നവംബറില്‍ ഗവര്‍ണ്ണര്‍ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും അവസാന നിമിഷം കാലുമാറി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായ ഹോപ്മിസ്റ്റര്‍ നിലവിലുള്ള ഗവര്‍ണ്ണര്‍ കെവിന് സ്റ്റിറ്റിന് ഭീഷിണിയുയര്‍ത്തുമോ എ്ന്ന് അറിയണമെങ്കില്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ടിവരും.
Sources:nerkazhcha
us news
അമേരിക്ക പിടിമുറുക്കുന്നു; ആപ്പ്സ്റ്റോറുകളിൽ നിന്ന് ടിക് ടോക്ക് പിൻവലിക്കണമെന്ന് യുഎസ് എഫ്സിസി

ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് ആപ്പ്സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും, ആപ്പിളിനും യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്സിസി) കമ്മീഷണർ ബ്രൻഡൻ കാറിന്റെ കത്ത്. ചൈനയിലെ ബൈറ്റ്ഡാൻസ് ജീവനക്കാർക്ക് യുഎസിലെ പബ്ലിക്ക് അല്ലാത്ത യൂസർ ഡാറ്റ ലഭിക്കുന്നുണ്ടെന്ന ബസ്സ്ഫീഡ് ന്യൂസ് റിപ്പോർട്ട് ഉദ്ധരിച്ചാണ് ബ്രണ്ടൻ കാർ കത്തയച്ചിരിക്കുന്നത്.
ടിക് ടോക്കിന്റെ ഒരു യോഗത്തിന്റെ ശബ്ദ റെക്കോർഡിങ് ബസ് ഫീഡ് ന്യൂസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ 2021 സെപ്റ്റംബർ മുതൽ 2022 ജനുവരി വരെയുള്ള അമേരിക്കൻ ഉപഭോക്താക്കളുടെ ഡാറ്റ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഒമ്പത് വ്യത്യസ്ത ജീവനക്കാരുടെ പ്രസ്താവനകൾ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നേരത്തെ രാജ്യ സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് ട്രംപ് ഭരണകൂടവും ടിക് ടോക്കിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനകം പല ചൈനീസ് സേവനങ്ങൾക്കും കമ്പനികൾക്കും എതിരെ യുഎസ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ നടപടികളിൽ നിന്നും ഇത്രയും നാൾ രക്ഷപ്പെട്ടുനിന്ന ടിക് ടോക്കിന് ഇക്കാലയളവിൽ ആഗോള തലത്തിൽ വലിയ സ്വീകാര്യത നേടാനും വ്യാവസായിക വളർച്ച നേടാനും സാധിച്ചിരന്നു.
യുഎസിലെ എല്ലാ ഉപഭോക്താക്കളുടേയും ഡാറ്റ യുഎസിലും സിംഗപ്പൂരുമുള്ള സ്വന്തം ഡാറ്റാ സെന്ററുകളിൽ നിന്ന് യുഎസിൽ തന്നെയുള്ള ഒറാക്കിൾ ക്ലൗഡ് സെർവറുകളിലേക്കാണ് കൊണ്ടുപോവുന്നത് എന്നാണ് ടിക് ടോക്ക് പറയുന്നത്. ബസ്ഫീഡ് റിപ്പോർട്ട് വന്ന ജൂൺ 17 ന് തന്നെയാണ് ഈ പ്രഖ്യാപനം.
റിപ്പോർട്ടിന് പിന്നാലെ ബൈഡൻ ഭരണകൂടം ടിക് ടോക്കിന് മേൽ നടത്തിവരുന്ന സുരക്ഷാ പരിശോധന എവിടെയെത്തിയെന്ന് ജൂൺ 24 വെള്ളിയാഴ്ച ആറ് റിപ്പബ്ലിക്കൻ സെനറ്റർമാർ യുഎസ് ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലനോട് അന്വേഷിച്ചിരുന്നു.
ടിക് ടോക്ക് മറ്റൊരു വീഡിയോ ആപ്പ് അല്ല. അത് ആട്ടിൻ തോലണിഞ്ഞിരിക്കുകയാണ്. പുതിയ റിപ്പോർട്ട് അനുസരിച്ച് വലിയ അളവിലുള്ള ഡാറ്റ ചൈനയ്ക്ക് ലഭ്യമാകുന്നുണ്ട്. ബ്രണ്ടൻ കാർ കത്തിൽ പറഞ്ഞു.
ടിക് ടോക്കുമായി ബന്ധപ്പെട്ട മറ്റ് വിവാദങ്ങളും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അംഗീകരിക്കാനാവാത്ത വിധം രാജ്യ സുരക്ഷാ ഭീഷണി ടിക് ടോക്ക് ഉയർത്തുന്നുണ്ടെന്നും കത്തിൽ പറയുന്നു.
2020 ജൂണിലാണ് ടിക് ടോക്കിനെ ഇന്ത്യ നിരോധിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരാണെന്ന് കാണിച്ച് ടിക് ടോക്ക് ഉൾപ്പടെ 58 ചൈനീസ് ആപ്പുകൾക്കെതിരെയാണ് ഇന്ത്യ നിരോധനം പ്രഖ്യാപിച്ചത്.
Sources:globalindiannews
us news
അമേരിക്കയില്‍ കത്തോലിക്ക ദേവാലയത്തിനെതിരെ ഗര്‍ഭഛിദ്ര അനുകൂലികളുടെ ആക്രമണം

വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണിലെ ബെല്ലേവുവിലുളള സെന്റ് ലൂയിസി കത്തോലിക്ക ദേവാലയത്തെ ലക്ഷ്യമാക്കി നടന്ന ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കിയ 1973ലെ റോ വെസ് വേഡ് കേസിലെ വിധി വെള്ളിയാഴ്ച സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഗര്‍ഭഛിദ്ര അനുകൂലികൾ ക്രൈസ്തവ ദേവാലയങ്ങളെയും, പ്രോലൈഫ് ക്ലിനിക്കുകളെയും ലക്ഷ്യംവെച്ച് ആക്രമണങ്ങള്‍ ആരംഭിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ സെന്റ് ലൂയിസി ദേവാലയത്തിന് പുറത്ത് ചില്ലുകൊണ്ട് നിർമ്മിച്ച വാതിൽ അക്രമി തല്ലി തകർക്കാൻ ശ്രമിയ്ക്കുകായിരിന്നു. ഈ സമയത്ത് നിത്യാരാധന ചാപ്പലിൽ ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. അവർ അക്രമിയുടെ അടുത്തേക്ക് വന്നപ്പോൾ അസഭ്യം പറഞ്ഞു. ഉടനെ തന്നെ ആ സ്ത്രീ ചാപ്പലിലേക്ക് തിരികെ ഓടിപ്പോവുകയും ദേവാലയത്തിന്റെ ചുമതല ഉണ്ടായിരുന്ന ഫാ. ഗാരി സെൻഡറിനെ വിവരം അറിയിക്കുകയും ചെയ്തു. ദേവാലയത്തിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
ദേവാലയം ആക്രമിക്കാൻ എത്തിയ വ്യക്തി കറുത്ത മഷി കൊണ്ട് പുറത്തെ ചുമരിൽ നിരവധി അസഭ്യ വാചകങ്ങളും എഴുതിയിരുന്നു. കൂടാതെ കുരുക്കഴിക്കുന്ന മാതാവിന്റെ ഒരു രൂപത്തിന് നേരെയും അയാൾ ആക്രമണം നടത്തി. ഏകദേശം 10,000 ഡോളറിന്റെ നാശനഷ്ടം ഉണ്ടായതായാണ് ഫാ. ഗാരി കണക്കുകൂട്ടുന്നത്. സംഭവത്തിന് പിന്നിലെ അക്രമിയെന്ന് സംശയിക്കുന്ന 31 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അയാളുടെ പേര് അടക്കമുള്ള വിശദാംശങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.
ചൊവ്വാഴ്ച വൈകിട്ട് വിശുദ്ധ കുർബാനയ്ക്കുശേഷം ആക്രമണം നടന്ന സ്ഥലം ഫാ. ഗാരി സെൻഡർ വെഞ്ചരിച്ചു. കൂടാതെ അക്രമിക്കുവേണ്ടി വിശ്വാസികൾ പ്രാർത്ഥിക്കുകയും ചെയ്തു. കല്ല് ഉപയോഗിച്ചാണ് ആക്രമണം നടന്നിരിക്കുന്നതെന്നും, എന്നാൽ ക്രിസ്തുവാണ് തങ്ങളുടെ കല്ലെന്നും ഫാ. ഗാരി പറഞ്ഞു. നേരത്തെ ചിന്തിച്ചിരുന്നതു പോലെ തങ്ങൾ സുരക്ഷിതരല്ലെന്നും, കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗര്‍ഭഛിദ്ര അനുകൂലികള്‍ വരുംനാളുകളില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ഭീഷണി ശക്തമാണ്.
കടപ്പാട് :പ്രവാചക ശബ്ദം
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news11 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news8 months ago
Trump to launch new social media platform