Tech
ഗൂഗിൾ മീറ്റ് ഇനി മുതൽ ഡ്യുവോയിൽ

ഗൂഗിളിന്റെ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളായ മീറ്റും ഡുവോയും ലയിക്കുന്നു. മീറ്റിലെ എല്ലാ സൗകര്യങ്ങളും വരും ദിവസങ്ങളിൽ ഡുവോയിൽ സംയോജിപ്പിക്കുന്നതാണ്. ഈ വർഷം അവസാനത്തോടെ ഗൂഗിൾ മീറ്റ് എന്ന് ഡ്യുവോയുടെ പേരു മാറ്റും. വ്യക്തിഗത വീഡിയോ കോളുകൾക്കായാണ് ഡുവോ വികസിപ്പിച്ചെടുത്തത്. വീഡിയോ കോൺഫറൻസുകളാണ് ഗൂഗിൾ മീറ്റിന്റെ പ്രാഥമിക പ്രവർത്തനം.
ഉപയോക്താക്കൾ പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. ഈ മാസം മുതൽ പുതിയ ഫീച്ചറുകൾ ആപ്ലിക്കേഷനിൽ വന്നു തുടങ്ങും. തത്സമയ സ്ട്രീം സംവിധാനം ആരംഭിക്കും. മീറ്റിൽ പങ്കെടുക്കുന്ന പരമാവധി എണ്ണം 32 ൽ നിന്ന് 100 ആയി ഉയർത്തും. ജിമെയിൽ, ഗൂഗിൾ കലണ്ടർ എന്നിവയുൾപ്പെടെ ഗൂഗിളിന്റെ മറ്റ് ആപ്ലിക്കേഷനുകളുമായും ഡ്യുവോ സമന്വയിപ്പിക്കും.
Sources:Metro Journal
Tech
ഗ്രൂപ്പ് കോളിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ഗ്രൂപ്പ് വോയിസ് കോൾ സംവിധാനത്തിൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ഗ്രൂപ്പ് വോയിസ് കോളിനിടയിൽ ആളുകളെ മ്യൂട്ട് ചെയ്യാനും വ്യക്തിഗതമായി സന്ദേശം അയക്കാനുമുള്ള സൗകര്യമുണ്ടാകും. സ്ക്രീൻ ഓഫ് ആയിരിക്കെ ആരെങ്കിലും കോളിൽ ജോയിൻ ചെയ്യുമ്പോൾ ബാനർ പ്രത്യക്ഷപ്പെടുമെന്നതും പുതിയ സവിശേഷതയാണ്.
Sources:Metro Journal
Tech
ഇന്ത്യയിൽ 5ജി സേവനങ്ങൾ ഉടൻ

ന്യൂഡല്‍ഹി : രാജ്യത്ത് ഉടന്‍ തന്നെ 5ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങും. 5ജി സ്പെക്ട്രം ലേലം നടത്താന്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. 72097.85 മെഗാഹെര്‍ട്സ് സ്പെക്ട്രം ആണ് ലേലം ചെയ്യുക. 20 വര്‍ഷത്തേക്കാണു കാലാവധി. ലേല നടപടികള്‍ ജൂലൈ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 4ജിയേക്കാള്‍ 10 മടങ്ങ് വേഗമാകും പുതിയ സേവനങ്ങള്‍ക്കുണ്ടാകുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വൊഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികളാവും ലേലത്തില്‍ പങ്കെടുക്കുക. ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Sources:globalindiannews
Tech
കുട്ടികളെ നിയന്ത്രിക്കാൻ ഇൻസ്റ്റാഗ്രാം; പാരന്റൽ കൺട്രോൾ വരുന്നു

ഇൻസ്റ്റാഗ്രാമിൽ കുട്ടികളെ നിയന്ത്രിക്കാൻ പുതിയ പാരന്റൽ കൺട്രോൾ സംവിധാനം അവതരിപ്പിച്ചു. 14 നാണ് പുതിയ ഫീച്ചർ യുകെയിൽ അവതരിപ്പിച്ചത്.
ഇൻസ്റ്റാളേഷൻ ഉപയോഗത്തിനായി 15 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ സമയപരിധി ക്രമീകരിക്കാൻ ഇത് സാധ്യമാണ്. ഈ സമയപരിധിക്ക് ശേഷം, ഒരു കറുത്ത സ്ക്രീൻ ആകും കാണുക.
മാതാപിതാക്കൾക്ക് ഇൻസ്റ്റാൾ ചെയ്യാനും ഉപഭോഗത്തിനായി ഒരു ഇടവേള സമയം ക്രമീകരിക്കാനും അവരുടെ കുട്ടികൾ റിപ്പോർട്ട് ചെയ്യുന്ന അക്കൗണ്ടുകൾ ഏതൊക്കെയാണെന്ന് കാണാനും കഴിയും.
Sources:Metro Journal
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news11 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news11 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia