Connect with us

Hot News

സിറിയയിലെ അസ്സീറിയന്‍ ദേവാലയം തുര്‍ക്കിയുടെ ഷെല്ലാക്രമണത്തില്‍ തകര്‍ന്നു

Published

on

ഡമാസ്കസ്: വടക്ക് – പടിഞ്ഞാറന്‍ സിറിയയിലെ ഹസാക്കാ ഗവര്‍ണറേറ്റിലെ അസ്സീറിയന്‍ ക്രിസ്ത്യന്‍ ഗ്രാമമായ ടെല്‍ ടാമര്‍ ലക്ഷ്യമാക്കിയുള്ള തുര്‍ക്കി സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ അസ്സീറിയന്‍ ക്രൈസ്തവ ദേവാലയമായ മാര്‍ സാവാ അല്‍-ഹകിം തകര്‍ന്നു. 2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഗുരുതരമായ കേടുപാടുകള്‍ വരുത്തിയ ദേവാലയമാണിത്. മേഖലയില്‍ നിന്നും ക്രൈസ്തവരെ തുരത്തുവാനുള്ള തുര്‍ക്കിയുടെ പദ്ധതിയുടെ ഭാഗമാണ് ആക്രമണമെന്നു നടപടിയെ കടുത്ത ഭാഷയില്‍ അപലപിച്ചുകൊണ്ട് പ്രാദേശിക ഓര്‍ത്തഡോക്സ് സിറിയന്‍ മെത്രാപ്പോലീത്ത മാര്‍ മോറിസ് അംസീ പറഞ്ഞു.

തുര്‍ക്കി സൈന്യവും അവരുടെ പങ്കാളികളായ സിറിയന്‍ നാഷണല്‍ ആര്‍മി (എസ്.എന്‍.എ) യും ചേര്‍ന്ന് ടെല്‍ ടാമര്‍ ഗ്രാമം ആക്രമിക്കുകയും ദേവാലയത്തിനു കേടുപാടുകള്‍ വരുത്തുകയും ചെയ്തതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ദേവാലയം തകര്‍ക്കപ്പെട്ടത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നില്ലെങ്കിലും കേടുപാടുകള്‍ പറ്റിയ ദേവാലയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സമീപത്തുള്ള റോഡുകള്‍ക്കും, മരങ്ങള്‍ക്കും, വീടുകള്‍ക്കും, വൈദ്യുത സംവിധാനങ്ങള്‍ക്കും ഷെല്ലാക്രമണത്തില്‍ കേടുപാടുകള്‍ വന്നിട്ടുണ്ടെന്നു പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മേഖലയില്‍ താമസിക്കുന്ന കുര്‍ദ്ദുകള്‍ക്കെതിരെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ തുര്‍ക്കി ഇതിനുമുന്‍പും മുതിര്‍ന്നിട്ടുണ്ട്.

ആഴ്ചകളായി എല്ലാ ദിവസവും തുര്‍ക്കി കനത്ത ഷെല്ലാക്രമണമാണ് നടത്തി വരുന്നത്. നാണ്യപ്പെരുപ്പവും, വിലകയറ്റവും കാരണം പൊറുതിമുട്ടിയ തുര്‍ക്കി ജനതക്ക് സര്‍ക്കാരിലുള്ള വിശ്വസ്തത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുവാന്‍ റെസപ് തയ്യേബ് എര്‍ദോര്‍ഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ ഇത്തരം ആക്രമണങ്ങള്‍ കുര്‍ദ്ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയേ (പി.കെ.കെ) സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. കുര്‍ദ്ദുകള്‍ക്കെതിരെ ജനരോഷം ആളിക്കത്തിക്കുവാനുള്ള പദ്ധതിയാണ് ഇതെന്ന് കരുതുന്നവരും കുറവല്ല. ഓപ്പറേഷന്‍ ‘ക്ലോ ലോക്ക്’ എന്നറിയപ്പെടുന്ന തുര്‍ക്കിയുടെ സൈനീക നടപടി ഏപ്രില്‍ മാസത്തിലാണ് ആരംഭിച്ചത്.

ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ നിരവധി ദേവാലയങ്ങളും, ഭവനങ്ങളും തകരുകയും അസ്സീറിയന്‍ നിവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുര്‍ക്കിയുടെയും, ഇസ്ലാമിക് സ്റ്റേറ്റിന്റേയും ആക്രമണങ്ങള്‍ കാരണം വടക്കു-കിഴക്കന്‍ സിറിയയില്‍നിന്നും പലായനം ചെയ്യുന്ന ക്രൈസ്തവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഖാബുര്‍ നദീതടം എന്നുകൂടി അറിയപ്പെടുന്ന ടെല്‍ ടാമറില്‍ 32 ഗ്രാമങ്ങളിലായി 12,000-ത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ വെറും 1,000 ക്രൈസ്തവര്‍ മാത്രമായി ചുരുങ്ങിയെന്നാണു വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 2015-ല്‍ ഈ ദേവാലയത്തില്‍ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികള്‍ ഇരുന്നൂറ്റിഅന്‍പതോളം ക്രൈസ്തവരെ ബന്ധിയാക്കിയിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Crime

നൈജീരിയയിൽ കത്തോലിക്ക ദേവാലയത്തിനുള്ളില്‍ വെടിവെയ്പ്പ്: അന്‍പതോളം പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്, നിരവധി പേരെ തട്ടിക്കൊണ്ടുപോയി

Published

on

അബൂജ: നൈജീരിയയുടെ തെക്ക് – പടിഞ്ഞാറൻ മേഖലയിലെ ഓവോയിലെ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ കുർബാനയ്ക്കിടെ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബി‌ബി‌സി, റോയിട്ടേഴ്സ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒവോയിലെ സെന്റ് ഫ്രാൻസിസ് കത്തോലിക്ക ദേവാലയത്തിലാണ് വെടിവെയ്പ്പ് നടന്നത്. അന്‍പതിനടുത്ത് മൃതദേഹങ്ങൾ ഓവോയിലെ എഫ്എംസി (ഫെഡറൽ മെഡിക്കൽ സെന്റർ) യിലേക്കും സെന്റ് ലൂയിസ് കാത്തലിക് ഹോസ്പിറ്റലിലേക്കും മാറ്റി. മരിച്ചവരുടെ എണ്ണം ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല.

ദേവാലയ വളപ്പിൽ കുറഞ്ഞത് അഞ്ച് തോക്കുധാരികളെ കണ്ടതായി ദൃക്സാക്ഷിയെ ഉദ്ധരിച്ച് എ‌എഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. പെന്തക്കുസ്താ തിരുനാള്‍ ദിനമായ ഇന്ന്‍ ഞായറാഴ്ച ശുശ്രൂഷയ്ക്കിടെയാണ് ആക്രമണം. ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ ആയുധധാരികൾ വിശ്വാസികള്‍ക്ക് നേരെ വെടിയുതിർക്കുകയും ഒരു വൈദികനെയും ഏതാനും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുകയുമായിരിന്നെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പള്ളിയിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ദേവാലയത്തിന്റെ തറയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന വിശ്വാസികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിരപരാധികളായ ജനങ്ങൾക്ക് നേരെ “നീചവും പൈശാചികവുമായ ആക്രമണം” ആണ് സംഭവിച്ചതെന്ന് ഒൻഡോ സംസ്ഥാന ഗവർണർ റൊട്ടിമി അകെരെഡോലു ട്വീറ്റ് ചെയ്തു. ജനങ്ങളോട് ശാന്തത പാലിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Hot News

ഏറ്റവും ഉയരം കൂടിയ നായ: സിയസ് ഗിന്നസ് വേൾഡ് റെക്കാർഡിൽ

Published

on

ടെക്സസ്∙ ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ നായ എന്നുള്ള ബഹുമതിക്കു ടെക്സസിലെ ഡന്റനിൽ നിന്നുള്ള രണ്ടു വയസ്സുള്ള സിയസ് അർഹനായി. മെയ് 6 ബുധനാഴ്ചയാണ് 1.046 മീറ്റർ ഉയരമുള്ള (മൂന്നടി 5.18 ഇഞ്ച്) നായയെ ഗിന്നസ് വേൾഡ് റെക്കാർഡിൽ ഉൾപ്പെടുത്തിയതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

നായയുടെ ഉടമസ്ഥയും ഏറ്റവും അടുത്ത കൂട്ടുകാരിയുമായ ബ്രിട്ടണിയുടെ ആഗ്രഹമാണ് ഇതോടെ സഫലമായത്.ബ്രിട്ടണിയുടെ സഹോദരൻ ഗാരറ്റാണ് എട്ടാ‌ഴ്ച പ്രായമുള്ള ഗ്രേറ്റ് സിയൻ പട്ടിക്കുട്ടിയെ സഹോദരിക്കു നൽകിയത്. 8 ആഴ്ചയിൽ തന്നെ അസാധാരണ ഉയരമുണ്ടായിരുന്ന പപ്പിയെ എങ്ങനെ വളർത്തുമെന്ന ആശങ്ക ബ്രിട്ടണിക്കുണ്ടായിരുന്നു. എന്നാൽ ചുരുങ്ങിയ സമയം കൊണ്ടു സിയസ് ബ്രിട്ടണിയുടെ കൂട്ടുകാരനായി മാറി.

സിയസിനു ബ്രിട്ടണിയുടെ സഹോദരൻ ഗാരറ്റുമായി സമീപ പ്രദേശങ്ങളിൽ ചുറ്റി സഞ്ചരിക്കുന്നതിനാണു കൂടുതൽ താൽപര്യം.ബ്രിട്ടണിയുടെ വീട്ടിലുള്ള ചെറിയ തരം ഓസ്ട്രേലിയൻ ഷെപ്പേർഡ് സഹോദരങ്ങളുമായാണു സിയസ് ചങ്ങാത്തം കൂടുന്നത്. 7 അടി 4 ഇഞ്ച് വലിപ്പമുള്ള ഇതേ പേരിലുള്ള നായ ആയിരുന്നു ഇതുവരെ ഗിന്നസ് വേൾഡ് റെക്കാർഡിൽ ഉണ്ടായിരുന്നത്. മിഷിഗണിൽ നിന്നുള്ള ഈ നായ 2014 ൽ ചത്തുപോയിരുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Hot News

Missing Pastor and Wife Likely Victims of “Enforced Disappearance”

Published

on

Malaysia – The Human Rights Commission of Malaysia (Suhakam) recently held that missing pastor Joshua Hilmy and his wife Ruth Sitepu were victims of enforced disappearance, although they did not find evidence that the couple was abducted by “agents of the state.”

On April 15, the three-member panel that led the public inquiry said, unlike in the cases of social activist Amri Che Mat and Pastor Raymond Koh, who were believed to be abducted by “agents of the state,” they found the missing couple’s case otherwise.

“However, it is the panel’s finding and a balance of probability the disappearance of both Joshua and Ruth are involuntary in nature,” former judge Datuk Seri Mohd Hishamudin Md Yunus who led the panel as reported by Malaysiakini.

The commissioner also added that the couple’s disappearance was carried out “with acquiescence of the authorities.” The police had failed to prioritize cases of missing persons like Joshua and Ruth’s and did not investigate the couple’s case thoroughly.

Rama Ramanathan from the Citizens Against Enforced Disappearances said the police investigation “was sloppy, tardy and lacked seriousness” and the police and the government must take action.

The family of Ruth Sitepu, an Indonesian national, was hoping for more substantial findings from Suhakam into the disappearance of Ruth and her pastor husband. An Indonesian embassy staff told Free Malaysia Today, “The family was really counting on the findings of Suhakam to have some value in pushing the Malaysian authorities to reveal the facts of the case and produce something substantial to ease their pain.”

The Hilmy couple was last seen on Nov 30, 2016, and reported missing on March 6, 2017. Their whereabouts remain unknown.
Sources:persecution

http://theendtimeradio.com

Continue Reading

Latest News

Travel3 mins ago

മെ​ട്രോ​യി​ൽ പാ​സ് ഇ​ന്നു മു​ത​ൽ

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ യാ​ത്ര​ക്കാ​ര്‍​ക്കാ​യി പ്ര​തി​വാ​ര, പ്ര​തി​മാ​സ ട്രി​പ്പ് പാ​സു​ക​ൾ ഇ​ന്നു മു​ത​ൽ ല​ഭി​ക്കും. ഒ​രാ​ഴ്ച​യി​ലേ​ക്ക് 700 രൂ​പ​യും ഒ​രു മാ​സ​ത്തേ​ക്ക് 2500 രൂ​പ​യു​മാ​ണ് പാ​സ് നി​ര​ക്ക്....

Tech38 mins ago

വാട്‌സ്ആപ്പില്‍ മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം

ഇപ്പോൾ മാറ്റങ്ങളും പുതിയ ഫീച്ചറുകളുമായാണ് വാട്ട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. അബദ്ധത്തിൽ അയയ്ക്കുന്ന സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഇനി കൂടുതൽ...

breaking news48 mins ago

ഹോട്ടലുകളിൽ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മറ്റു പേരുകളിലും...

us news55 mins ago

ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ കറുത്ത വർഗക്കാരനു നേരെ പൊലീസ് നിറയൊഴിച്ചതു 90 തവണ

അക്രറോൺ: ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ വാഹനത്തിന്റെ ഡ്രൈവറും കറുത്തവർഗക്കാരനുമായ ജെയ്‍ലാന്റ് വാക്കറിനു (25) നേരെ കുറഞ്ഞതു 90 തവണ പൊലീസ് വെടിയുതിർത്തു. സംഭവവുമായി ബന്ധപ്പെട്ട്...

Business1 hour ago

ക്രിപ്റ്റോകറൻസികൾ അപകടം പിടിച്ച നിക്ഷേപമെന്ന് ആർ ബി ഐ

ക്രിപ്റ്റോകറൻസികൾ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധി മാത്രമല്ല, അപകടം പിടിച്ച ഒരു നിക്ഷേപമാണെന്ന് റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞു. വിഡ്ഢികൾ മാത്രമാണ് ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നതെന്ന് ബിൽ...

breaking news1 hour ago

രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാന്‍ സിറ്റി: ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു രാജിവയ്ക്കാൻ പദ്ധതിയിടുന്നതായി പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് പാപ്പ. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ അമേരിക്കൻ പത്രപ്രവർത്തകൻ ഫിലിപ്പ് പുല്ലേലയുമായി നടത്തിയ...

Media1 hour ago

News Hour Weekly News 04 July 2022 End Time News

  Share this post:Share on FacebookShare on WhatsAppShare on TwitterShare on PinterestShare on SMSShare on Email

world news2 hours ago

Lawsuit Against Court for Legalizing Interfaith Marriage

Indonesia – In early March, news of a Muslim man marrying a Christian woman in a Catholic church in Indonesia...

Crime1 day ago

ബൈബിൾ പഠനം നടത്തിയതിനു സുഡാനിലെ പോലീസ് സഭാ നേതാക്കളെ അറസ്റ്റ് ചെയ്തു

ഖാർത്തൂമിൽ നിന്ന് നൈൽ നദിക്ക് അക്കരെയുള്ള ഒംദുർമാനിലെ ഉദ്യോഗസ്ഥർ ആഫ്രിക്കൻ ഇൻലാൻഡ് ചർച്ചിലെ പാസ്റ്റർ കബാഷി ഇദ്രിസിനെയും ഇൻഡിപെൻഡന്റ് ബാപ്റ്റിസ്റ്റ് ചർച്ചിലെ സുവിശേഷകൻ യാക്കൂബ് ഇഷാഖിനെയും ഹായ്...

National1 day ago

Christians demand action over delayed church reconstruction

The rallies were organised by the Arunachal Pradesh Christian Forum (ACF) and protesters demonstrated in front of the District Commissioner’s...

world news1 day ago

Prayer Helps Transform a Killer and a Town in Kenya

Church members and community leaders had gathered for prayer following a series of murders in their town in western Kenya...

world news1 day ago

പ്രവാസികൾക്ക് യു.എ.ഇയിൽ ഭൂമി വാങ്ങാനും ഇനി ബാങ്ക് ലോൺ

പ്രവാസികൾക്ക് യു.എ.ഇയിൽ ഭൂമി വാങ്ങാനും ഇനി ബാങ്ക് ലോൺ ലഭിക്കും. അബൂദബി ഇസ്ലാമിക് ബാങ്കാണ് ആദ്യമായി പ്രവാസികൾക്ക് പ്ലോട്ട് ലോൺ സൗകര്യം പ്രഖ്യാപിച്ചത്. വീട് വെക്കാനോ, സ്ഥാപനം...

Trending