Connect with us

Health

കോർബെവാക്സിന് ബൂസ്റ്റർ ഡോസ് അംഗീകാരം: 18 വയസിന് മുകളിലുള്ളവർക്ക് അനുമതി

Published

on

ന്യൂഡല്‍ഹി: ബയോളജിക്കൽ ഇ യുടെ കോർബെവാക്സ് ബൂസ്റ്റർ ഡോസായി നൽകാൻ ഡി.സി.ജി.ഐയുടെ അനുമതി. 18 വയസിന് മുകളിലുള്ള രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് നൽകുക. കോവിഷീൽഡ്, കോവാക്സിനും രണ്ട് ഡോസ് സ്വീകരിച്ചവർക്കും ബൂസ്റ്റർ ഡോസായി കോർബെവാക്സ് നൽകാം.

ഡി.സി.ജി.ഐ ഏപ്രില്‍ അവസാനത്തോടെ 5 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി കോര്‍ബെവാക്‌സ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. മെയ് മാസത്തില്‍ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ചരക്ക് സേവന നികുതി ഉള്‍പ്പെടെ കോര്‍ബെവാക്‌സിന്റെ വില 840 രൂപയില്‍ നിന്ന് 250 രൂപയായി ബയോളജിക്കല്‍ ഇ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായി അംഗീകരിച്ചത്.

രാജ്യത്ത് ഇതുവരെ, ഒരാളില്‍ വ്യത്യസ്ത വാക്‌സിനുകള്‍ ഉപയോഗിക്കുന്നത് അനുവദനീയമായിരുന്നില്ല. ഒന്നും രണ്ടും ഡോസ് ഉപയോഗിച്ച അതേ വാക്‌സിന്‍ തന്നെയായിരിക്കണമായിരുന്നു മൂന്നാം ഡോസിനും. ബൂസ്റ്ററായി കോര്‍ബെവാക്‌സിന് ഡി.സി.ജി.ഐ അംഗീകാരം നല്‍കിയതോടെ, രാജ്യത്തെ സൗജന്യ വാക്സിനേഷന്‍ ഡ്രൈവില്‍ ഇത് ഉള്‍പ്പെടുത്തണമോയെന്ന കാര്യം സര്‍ക്കാരിനു പരിശോധിക്കേണ്ടിവരും.

ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിന്‍ നിര്‍മാതാക്കളായ ബയോളജിക്കല്‍ ഇയുടേതാണ് പ്രോട്ടീന്‍ അധിഷ്ഠിത കോര്‍ബെവാക്സ്. ബയോളജിക്കൽ ഇ.ലിമിറ്റഡ് ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ, ബെയ്‌ലർ കോളേജ് ഓഫ് മെഡിസിൻ എന്നിവയുമായി സഹകരിച്ചാണ് കോർബെവാക്സ് വികസിപ്പിച്ചെടുത്തത്.
Sources:globalindiannews

http://theendtimeradio.com

Health

കോവിഷീല്‍ഡ് വാക്സീന്‍ 45 വയസ്സിന് മുകളിലുള്ളവരെ അണുബാധയില്‍ നിന്ന് സംരക്ഷിച്ചതായി പഠനം

Published

on

45 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ കോവിഡ് അണുബാധയില്‍ നിന്ന് ഫലപ്രദമായി സംരക്ഷിക്കാന്‍ കോവിഷീല്‍ഡിന്‍റെ രണ്ട് ഡോസ് വാക്സീന് സാധിച്ചതായി പഠനം. ചെന്നൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജിയും പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നാണ് കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെയുള്ള കോവിഷീല്‍ഡിന്‍റെ കാര്യക്ഷമതയെ കുറിച്ച് ഗവേഷണം നടത്തിയത്.

2021 ജൂണിനും സെപ്റ്റംബറിനും ഇടയില്‍ ചെന്നൈയിലാണ് പഠനം നടത്തിയത്. ഈ സമയത്ത് 18ന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ചെന്നൈയിൽ പുരോഗമിക്കുകയായിരുന്നു. 2021 മെയ് 22 ഓടു കൂടി ചെന്നൈയിലെ 45 വയസ്സിന് മുകളിലുള്ള ജനസംഖ്യയില്‍ 20 ശതമാനത്തിന് രണ്ട് ഡോസ് വാക്സീന്‍ ലഭിച്ചു. ഗവേഷണത്തിനായി തിരഞ്ഞെടുത്ത 69,435 പേരില്‍ 21,793 പേര്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നു. 45ന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ കോവിഡിനെതിരെയുള്ള വാക്സീന്‍ കാര്യക്ഷമത 61.3 ശതമാനമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. രണ്ടാമത് ഡോസ് കോവിഷീല്‍ഡ് എടുത്ത ശേഷം കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് ശേഷമുള്ള സ്ഥിതിവിശേഷമാണ് ഇത്.

മാറുന്ന കോവിഡ് വകഭേദങ്ങളുടെയും പുതിയ വാക്സീനുകളുടെയും ബൂസ്റ്റര്‍ ഡോസുകളുടെയുമെല്ലാം പശ്ചാത്തലത്തില്‍ ഇതു പോലുള്ള കൂടുതല്‍ വാക്സീന്‍ കാര്യക്ഷമതാ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ. പ്രഭ്ദീപ് കൗര്‍ പറഞ്ഞു. വാക്സീന്‍സ് ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Health

കോവിഡിനെ പ്രതിരോധിക്കാൻ നേസൽ സ്പ്രേ; ഉടൻ വിപണിയിലെത്തും

Published

on

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ മൂക്കിൽ ഇറ്റിക്കുന്ന തുള്ളി മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായതായി ഭാരത് ബയോടെക്. പരീക്ഷണങ്ങൾ പൂർത്തിയായെന്നും, ഡിസിജിഐ അനുമതി നൽകിയാൽ ഉടൻ തന്നെ മരുന്ന് വിപണിയിലെത്തുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.

ഭാരത് ബയോടെക് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ. കൃഷ്ണ എല്ലയുടെ വാക്കുകൾ,

“ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയതേയുള്ളു. അതിന്റെ വിവരങ്ങൾ അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. അടുത്തമാസം വിവരങ്ങൾ ഡി.സി.ജി.ഐക്ക് കൈമാറും. എല്ലാം ശരിയായാൽ മരുന്ന് പുറത്തിറക്കാൻ അനുമതി ലഭിക്കും. ഇതായിരിക്കും കോവിഡ് 19നുള്ള ക്ലിനിക്കലി തെളിയിക്കപ്പെട്ട ലോകത്തെ ആദ്യത്തെ മൂക്കിലിറ്റിക്കുന്ന മരുന്ന്.”

ഈ വർഷം ജനുവരിയിലാണ് ഭാരത് ബയോടെക്കിന് മരുന്നിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ഡ്രഗ് കണ്ട്രോളർ അനുമതി നൽകിയത്. അടുത്ത മാസത്തോടെ ഡിസിജിഐ, മരുന്നിന് അനുമതി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തേക്കും.
Sources:Metro Journal

http://theendtimeradio.com

Continue Reading

Health

എയ്ഡ്‌സ് ചികിത്സക്ക് വാക്‌സിന്‍ വികസിപ്പിച്ചതായി ഇസ്രായേലിലെ ഗവേഷകര്‍

Published

on

തെല്‍അവീവ്: എയ്ഡ്‌സ് ചികിത്സക്ക് വാക്‌സിന്‍ വികസിപ്പിച്ചതായി ഇസ്രായേലിലെ ഗവേഷകര്‍. ജീന്‍ എഡിറ്റിങ്ങിലൂടെ ഒറ്റത്തവണ എടുക്കുന്ന വാക്‌സിനും എച്ച്.ഐ.വി വൈറസിനെ നിര്‍ജീവമാക്കുന്ന പുതിയ ചികിത്സ രീതികളുമാണ് ഗവേഷകര്‍ വികസിപ്പിച്ചത്. തെല്‍അവീവ് സര്‍വകലാശാല ജോര്‍ജ് എസ് വൈസ് ഫാക്കല്‍റ്റി ഓഫ് ലൈഫ് സയന്‍സസ് ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍.

എച്ച്.ഐ.വി വൈറസുകള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെയാണ് രൂക്ഷമായി ബാധിക്കുന്നത്.
ഇതിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും ടൈപ്പ് ബി ശ്വേത രക്താണുക്കളില്‍ ജനിതക എന്‍ജിനീയറിങ് നടത്തിയാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

പുതിയതായി വികസിപ്പിച്ച വാക്‌സിന്‍ ഒരു തവണ എടുത്താല്‍ രോഗിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. പുതിയ വാക്‌സിന്‍ സംബന്ധിച്ച് നേച്ചര്‍ എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എയ്ഡ്‌സ് പോലെ മാരകമായ മറ്റ് രോഗങ്ങള്‍ക്ക് ജനിതക എന്‍ജിനീയറിങ്ങിലൂടെ ചികിത്സ കണ്ടെത്തുന്നതിനായി ഗവേഷണത്തിലാണ് സംഘം.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

us news21 hours ago

ഐ.പി.സി കുടുംബ സംഗമം ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രയർ...

Travel22 hours ago

മെ​ട്രോ​യി​ൽ പാ​സ് ഇ​ന്നു മു​ത​ൽ

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ യാ​ത്ര​ക്കാ​ര്‍​ക്കാ​യി പ്ര​തി​വാ​ര, പ്ര​തി​മാ​സ ട്രി​പ്പ് പാ​സു​ക​ൾ ഇ​ന്നു മു​ത​ൽ ല​ഭി​ക്കും. ഒ​രാ​ഴ്ച​യി​ലേ​ക്ക് 700 രൂ​പ​യും ഒ​രു മാ​സ​ത്തേ​ക്ക് 2500 രൂ​പ​യു​മാ​ണ് പാ​സ് നി​ര​ക്ക്....

Tech22 hours ago

വാട്‌സ്ആപ്പില്‍ മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം

ഇപ്പോൾ മാറ്റങ്ങളും പുതിയ ഫീച്ചറുകളുമായാണ് വാട്ട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. അബദ്ധത്തിൽ അയയ്ക്കുന്ന സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഇനി കൂടുതൽ...

breaking news22 hours ago

ഹോട്ടലുകളിൽ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മറ്റു പേരുകളിലും...

us news22 hours ago

ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ കറുത്ത വർഗക്കാരനു നേരെ പൊലീസ് നിറയൊഴിച്ചതു 90 തവണ

അക്രറോൺ: ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ വാഹനത്തിന്റെ ഡ്രൈവറും കറുത്തവർഗക്കാരനുമായ ജെയ്‍ലാന്റ് വാക്കറിനു (25) നേരെ കുറഞ്ഞതു 90 തവണ പൊലീസ് വെടിയുതിർത്തു. സംഭവവുമായി ബന്ധപ്പെട്ട്...

Business23 hours ago

ക്രിപ്റ്റോകറൻസികൾ അപകടം പിടിച്ച നിക്ഷേപമെന്ന് ആർ ബി ഐ

ക്രിപ്റ്റോകറൻസികൾ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധി മാത്രമല്ല, അപകടം പിടിച്ച ഒരു നിക്ഷേപമാണെന്ന് റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞു. വിഡ്ഢികൾ മാത്രമാണ് ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നതെന്ന് ബിൽ...

breaking news23 hours ago

രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാന്‍ സിറ്റി: ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു രാജിവയ്ക്കാൻ പദ്ധതിയിടുന്നതായി പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് പാപ്പ. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ അമേരിക്കൻ പത്രപ്രവർത്തകൻ ഫിലിപ്പ് പുല്ലേലയുമായി നടത്തിയ...

Media23 hours ago

News Hour Weekly News 04 July 2022 End Time News

  Share this post:Share on FacebookShare on WhatsAppShare on TwitterShare on PinterestShare on SMSShare on Email

world news23 hours ago

Lawsuit Against Court for Legalizing Interfaith Marriage

Indonesia – In early March, news of a Muslim man marrying a Christian woman in a Catholic church in Indonesia...

Crime2 days ago

ബൈബിൾ പഠനം നടത്തിയതിനു സുഡാനിലെ പോലീസ് സഭാ നേതാക്കളെ അറസ്റ്റ് ചെയ്തു

ഖാർത്തൂമിൽ നിന്ന് നൈൽ നദിക്ക് അക്കരെയുള്ള ഒംദുർമാനിലെ ഉദ്യോഗസ്ഥർ ആഫ്രിക്കൻ ഇൻലാൻഡ് ചർച്ചിലെ പാസ്റ്റർ കബാഷി ഇദ്രിസിനെയും ഇൻഡിപെൻഡന്റ് ബാപ്റ്റിസ്റ്റ് ചർച്ചിലെ സുവിശേഷകൻ യാക്കൂബ് ഇഷാഖിനെയും ഹായ്...

National2 days ago

Christians demand action over delayed church reconstruction

The rallies were organised by the Arunachal Pradesh Christian Forum (ACF) and protesters demonstrated in front of the District Commissioner’s...

world news2 days ago

Prayer Helps Transform a Killer and a Town in Kenya

Church members and community leaders had gathered for prayer following a series of murders in their town in western Kenya...

Trending