us news
ഫിലാഡൽഫിയ വെടിവയ്പിൽ 3 മരണം: 11 പേർക്ക് പരുക്ക്

വാഷിങ്ടൻ : ഫിലാഡൽഫിയ സൗത്ത് സ്ട്രീറ്റിൽ രണ്ട് ആക്രമികൾ നടത്തിയ വെടിവയ്പ്പിൽ ഒരു സ്ത്രീയടക്കം മൂന്നു മരണം. 11 പേർക്ക് പരുക്കേറ്റു. ആൾക്കൂട്ടത്തിലേക്ക് ആക്രമികൾ വെടിവയ്ക്കുന്നത് കണ്ടതായി പൊലീസ് ഇൻസ്പെക്ടർ ഡി.എഫ്.പേസ് പറഞ്ഞു.
‘സൗത്ത് സ്ട്രീറ്റിൽ നൂറുകണക്കിന് വ്യക്തികൾ ശനിയാഴ്ച ദിവസം ആസ്വദിക്കാൻ എത്തിയിരുന്നു. അന്നേരമാണ് വെടിവയ്പ്പ് നടന്നത്’- പേസ് കൂട്ടിച്ചേർത്തു. അക്രമികളിൽ ഒരാൾക്കുനേരെ പൊലീസ് വെടിവച്ചെങ്കിലും അയാൾക്ക് വെടിയേറ്റോ എന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവസ്ഥലത്തുനിന്നും രണ്ട് കൈത്തോക്ക് കണ്ടെടുത്തു. ശനിയാഴ്ച രാത്രി കടകൾ അടഞ്ഞുകിടന്നതിനാൽ ആക്രമദൃശ്യങ്ങൾ കിട്ടാൻ കാത്തിരിക്കേണ്ടിവരുമെന്ന് പേസ് പറഞ്ഞു. കേസ് അന്വേഷണം മന്ദഗതിയിലാണെന്ന് വ്യക്തമാക്കിയ പേസ്, അന്വേഷണത്തിൽ നിരവധി ചോദ്യങ്ങൾ ബാക്കിനിൽക്കുന്നതായി ചൂണ്ടിക്കാട്ടി.
Sources:globalindiannews
us news
സ്റ്റാന്‍ സ്വാമിയുടെ മരണം അന്വേഷിക്കണം ; യുഎസ് പ്രതിനിധിസഭയില്‍ പ്രമേയം

ന്യൂയോര്‍ക്ക്:ഭീമ കൊറേഗാവ് കേസില്‍ കസ്റ്റഡിയിലിരിക്കെ ഇന്ത്യന്‍ ജയിലില്‍ മരിച്ച മനുഷ്യവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം യുഎസ് പ്രതിനിധിസഭയില്‍ അവതരിപ്പിച്ചു.
കലിഫോര്‍ണിയയില്‍നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ടി നേതാവും സഭാംഗവുമായ ജുവാന്‍ വര്‍ഗസ് ആണ് പ്രമേയം അവതരിപ്പിച്ചത്. ആന്ദ്രെ കാര്സണ്, ജെയിംസ് മക്ഗെവേണ് എന്നിവര്‍ പിന്തുണച്ചു.
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷകര്‍ക്കുമെതിരെ നടക്കുന്ന പീഡനങ്ങളും ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണവും എന്ന വിഷയത്തില്‍ ചൊവ്വാഴ്ച നടന്ന വെബിനാറിലും വര്‍ഗസ് പങ്കെടുത്തു.
കടപ്പാട് :കേരളാ ന്യൂസ്
us news
മാരക പ്രഹരശേഷിയുള്ള തോക്കുകൾ രാജ്യവ്യാപകമായി നിരോധിക്കണം: കമല ഹാരിസ്

ഹൈലാൻഡ് പാർക്ക്: ജൂലായ് നാലിന് ഷിക്കാഗോയിലെ ഐലാൻഡ് പാർക്കിൽ ഉണ്ടായതുൾപ്പെടെയുള്ള കൂട്ടവെടിവയ്പ്പ് അവസാനിപ്പിക്കുന്നതിന് കാര്യക്ഷമമായ തോക്കു സുരക്ഷാ നിയമങ്ങൾ കൊണ്ടുവരികയും, രാജ്യവ്യാപകമായി മാരക പ്രഹരശേഷിയുള്ള ആയുധങ്ങളുടെ വിൽപ്പന നിരോധിക്കുകയും വേണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.
ജൂലായ് അഞ്ചിന് മെക്കോർമിക്ക് പ്ലേസിൽ ഒത്തു ചേർന്നു ആയിരകണക്കിനു അധ്യാപകരെ അഭിസംബോധന ചെയ്യവെയാണ് കമലാ ഹാരിസ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. സംഭവത്തെ അവർ അപലപിക്കുകയും ചെയ്തു. തോക്കുമായി ബന്ധപ്പെട്ട് രാജ്യത്തു വളർന്നു വരുന്ന അക്രമങ്ങളെ കർശനമായി നിയന്ത്രിക്കുകയോ പൂർണ്ണമായി അവസാനിപ്പിക്കുകയോ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.
‘ജൂലായ് നാലിന് എല്ലാവരും ഒത്തുചേർന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുന്നതിനുപകരം സമൂഹം നേരിട്ടതു ദുഃഖകരമായ, ഏഴുപേരുടെ മരണത്തിനിടയാക്കിയ കൂട്ട വെടിവയ്പ്പാണ്. നമ്മുടെ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതല നമ്മിൽ തന്നെ നിക്ഷിപ്തമാണ്. ഓരോ കൂട്ടവെടിവയ്പ്പിനു ശേഷവും സമൂഹം അനുഭവിക്കുന്ന വേദന, പ്രിയപ്പെട്ടവരുടെ ദേഹവിയോഗം മനുഷ്യ മനസ്സിനെ മുറിപ്പെടുത്തുന്നു’– കമലാ ഹാരിസ് പറഞ്ഞു.
ഫലപ്രദമായ തോക്കു നിയന്ത്രണനിയമം ബൈഡൻ ഭരണകൂടം കൊണ്ടുവന്നിട്ടുണ്ട്. 21 വയസ്സിനു താഴെയുള്ളവർ തോക്കുവാങ്ങുന്നുവെങ്കിൽ കർശന ബാക്ക് ഗ്രൗണ്ട് ചെക്ക് നടത്തണമെന്നതു വളരെ പ്രാധാന്യമർഹിക്കുന്നു. സമൂഹത്തിനു ഭീഷിണിയുയർത്തുന്നുവെന്ന് കാണുന്നവരിൽ നിന്നും തോക്ക് പിടിച്ചെടുക്കുന്നതിനു നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും അവർ പറഞ്ഞു.
Sources:globalindiannews
us news
അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ്;ഇല്ലിനോയിയിലുണ്ടായ വെടിവയ്പ്പില്‍ ആറു മരണം

ന്യൂയോര്‍ക്ക്: അമേരിക്കയെ നടുക്കി വീണ്ടും ഒരു വെടിവയ്പ്പു വാര്‍ത്ത. ഇല്ലിനോയിയിലുണ്ടായ വെടിവയ്പ്പില്‍ ആറു മരണം. 16 പേര്‍ക്കു പരുക്ക്. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന്റെ ഭാഗമായി ഹൈലാന്‍ഡ് പാര്‍ക്കില്‍ നടന്ന പരേഡിനിടെയായിരുന്നു വെടിവയ്പ്പ്.
റോഡിനിരുവശവും അണിനിരന്ന നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയായിരുന്നു വാദ്യഘോഷങ്ങളടക്കം പരേഡ് നടന്നത്. ഇതിനിടയിലായിരുന്നു വെടിവയ്പ്പ്. ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതാണെന്നായിരുന്നു ആദ്യം കരുതിയത്. പോലീസ് ഉള്‍പ്പെടെ സുരക്ഷാസേനാംഗങ്ങള്‍ കുതിച്ചെത്തിയതോടെയാണു വെടിവയ്പ്പാണെന്നു മനസിലായത്.
ഇതോടെ പരേഡില്‍ അണിനിരന്നവരും കാഴ്ചക്കാരും ചിതറിയോടി. വെടിയേറ്റു വീണവരെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറു പേര് മരിച്ചു. പരുക്കേറ്റവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്തെത്തിയ പോലീസിനെ കബളിപ്പിച്ച് അക്രമി രക്ഷപ്പെട്ടതായാണു വിവരം. 18-20 വയസുകാരനാണ് വെടിയുതിര്‍ത്തതെന്നും ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.
http://theendtimeradio.com
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media9 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news12 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news9 months ago
Trump to launch new social media platform