Connect with us

Tech

ഗൂഗിളും ആപ്പിളും നേർക്കുനേർ; സ്വന്തമായി സെർച്ച് എൻജിൻ അവതരിപ്പിക്കാൻ ഒരുങ്ങി ആപ്പിൾ..

Published

on

സാങ്കേതിക വിദ്യയിലും വളർച്ചയിലും ഏറെ മുന്നിലാണ് ആപ്പിളും ഗൂഗിളും. ഗൂഗിളുമായി ആപ്പിൾ ഇനി ഒരു മത്സരത്തിന് ഇറങ്ങുകയാണോ എന്നാണ് ടെക്ക് ലോകത്തിനറിയേണ്ടത്. ചില മേഖലകളിൽ ഗൂഗിളുമായി ആപ്പിൾ മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നമുക്കെല്ലാ സെർച്ച് എൻജിൻ എന്ന് പറയുമ്പോൾ ആദ്യം ഓർമ വരുന്നത് ഗൂഗിൾ ആണ്. എന്നാൽ ഗൂഗിളിന് എതിരാളിയായിസെർച്ച് എൻജിൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ എന്നാണ് വാർത്തകൾ. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതായിരിക്കും ആപ്പിളിന്റെ സെർച്ച് എൻജിൻ എന്നും വാർത്തകളുണ്ട്.

ആപ്പിൾ പുതിയ ഉപയോക്തൃ കേന്ദ്രീകൃത വെബ് സെർച്ചിങ് അവതരിപ്പിക്കാനുള്ള സാധ്യത ടെക്ക് ലോകവും തള്ളി കളയുന്നില്ല. 2023 ജനുവരിയിലാകും ഇത് സംബന്ധിച്ചുള്ള ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നാണ് വിലയിരുത്തൽ. 2023 ഡബ്ല്യുഡബ്ല്യുഡിസിയിൽ ആപ്പിൾ പ്രഖ്യാപിക്കുമെന്ന് കരുതുന്ന ലിസ്റ്റിൽ സെർച്ച് എന്‍ജിനും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടെക് ബ്ലോഗർ റോബർട്ട് സ്‌കോബിൾ പറയുന്നു. ഇതിനുമുമ്പും പലതവണ ആപ്പിൾ ഒരു സെർച്ച് എൻജിൻ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ച നടത്തിയിട്ടുണ്ട്. ഡബ്ല്യുഡബ്ല്യുഡിസി 2023 എക്കാലത്തെയും ഏറ്റവും വലിയൊരു ഉൽപന്ന ലോഞ്ചായിരിക്കുമെന്നും സെർച്ച് എൻജിൻ മിക്കവാറും ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും റോബർട്ട് സ്‌കോബിൾ അതോടൊപ്പം കൂട്ടിച്ചേർത്തു.

ആ വർഷം തന്നെ ആപ്പിൾ ഏറ്റവും പുതിയ ഐഒഎസ് 16, മാക്ഒഎസ് 13, ഐപാഡ് ഒഎസ് 16, വാച്ച്ഒഎസ്, എന്നിവ പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ആപ്പിൾ ആരാധകർ എല്ലാം പ്രതീക്ഷയോടെ തന്നെയാണ് കാത്തിരിക്കുന്നത്. ഓൾവെയ്സ്–ഓൺ ഡിസ്പ്ലേ ഫീച്ചറും ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സാംസങ്, വൺപ്ലസ് തുടങ്ങി ബ്രാൻഡുകൾ ഇതിനകം തന്നെ ഓൾവെയ്സ്-ഓൺ ഡിസ്‌പ്ലേകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 സെപ്‌റ്റംബറിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഐഫോൺ 14 സീരീസിൽ ആപ്പിൾ ഈ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
Sources:twentyfournews

http://theendtimeradio.com

Tech

പു​തി​യ മെ​സേ​ജി​ങ്​ ആ​പ്ലി​ക്കേ​ഷ​നു​മാ​യി ഇ​ത്തി​സ​ലാ​ത്ത്​; യുഎഇയിൽ ഇനി ‘ഗോ​ചാ​റ്റ്​’

Published

on

യുഎഇ : യുഎഇയിലെ പ്രധാന ടെലികോം ഓപ്പറേറ്ററായ ഇത്തിസലാത്ത് പുതിയ മെസേജിംഗ് ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ‘ഗോചാറ്റ്’ എന്നാണ് ആപ്പിന്റെ പേര്. ആപ്പിൾ ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും ‘ഗോചാറ്റ്’ ആപ്പ് ഉപയോഗിക്കാം. സൗജന്യ വീഡിയോ, ഓഡിയോ കോളുകൾ, മണി ട്രാൻസ്ഫർ സിസ്റ്റം, ബിൽ പേയ്മെന്റുകൾ, ഗെയിമിംഗ് എന്നിവ ആപ്പ് വാഗ്ദാനം ചെയ്യുന്നു.

യുഎഇ-യിലെ ഉപഭോക്താക്കൾക്ക് ഏത് രാജ്യത്തേക്കും സൗജന്യ വീഡിയോ, ഓഡിയോ കോളുകൾ നടത്താൻ കഴിയും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വീഡിയോ കോളിംഗ് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഗൂഗിൾ മീറ്റ്, സൂം, സ്കൈപ്പ് എന്നിവ വീഡിയോ കോളുകൾക്കും മീറ്റിംഗുകൾക്കും ആളുകൾ വ്യാപകമായി ഉപയോഗിക്കുന്നു. ‘ഗോചാറ്റ്’ ആപ്ലിക്കേഷനും ഈ മേഖലയിലേക്ക് പ്രവേശിക്കുന്നു. വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളുടെ ഉപയോഗം ആഗോളതലത്തിൽ കൂടുതൽ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വീഡിയോ കോളിംഗ് രംഗത്ത് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുകയാണ് ഇത്തിസലാത്തിന്റെ ലക്ഷ്യം. ബോട്ടിം,സി​’​മീ, ഹൈ​യു എന്നിവയുൾപ്പെടെയുള്ള മറ്റ് ഇതര ഇന്റർനെറ്റ് കോളിംഗ് പ്ലാറ്റ്ഫോമുകളും യുഎഇയിൽ ​ലഭ്യമാണ്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Tech

ഗ്രൂപ്പ് കോളിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

Published

on

ഗ്രൂപ്പ് വോയിസ് കോൾ സംവിധാനത്തിൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ഗ്രൂപ്പ് വോയിസ് കോളിനിടയിൽ ആളുകളെ മ്യൂട്ട് ചെയ്യാനും വ്യക്തിഗതമായി സന്ദേശം അയക്കാനുമുള്ള സൗകര്യമുണ്ടാകും. സ്ക്രീൻ ഓഫ് ആയിരിക്കെ ആരെങ്കിലും കോളിൽ ജോയിൻ ചെയ്യുമ്പോൾ ബാനർ പ്രത്യക്ഷപ്പെടുമെന്നതും പുതിയ സവിശേഷതയാണ്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Tech

ഇന്ത്യയിൽ 5ജി സേവനങ്ങൾ ഉടൻ

Published

on

ന്യൂഡല്‍ഹി : രാജ്യത്ത് ഉടന്‍ തന്നെ 5ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങും. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യുക. 20 വര്‍ഷത്തേക്കാണു കാലാവധി. ലേല നടപടികള്‍ ജൂലൈ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 4ജിയേക്കാള്‍ 10 മടങ്ങ് വേഗമാകും പുതിയ സേവനങ്ങള്‍ക്കുണ്ടാകുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വൊഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികളാവും ലേലത്തില്‍ പങ്കെടുക്കുക. ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

Crime2 hours ago

ബൈബിൾ പഠനം നടത്തിയതിനു സുഡാനിലെ പോലീസ് സഭാ നേതാക്കളെ അറസ്റ്റ് ചെയ്തു

ഖാർത്തൂമിൽ നിന്ന് നൈൽ നദിക്ക് അക്കരെയുള്ള ഒംദുർമാനിലെ ഉദ്യോഗസ്ഥർ ആഫ്രിക്കൻ ഇൻലാൻഡ് ചർച്ചിലെ പാസ്റ്റർ കബാഷി ഇദ്രിസിനെയും ഇൻഡിപെൻഡന്റ് ബാപ്റ്റിസ്റ്റ് ചർച്ചിലെ സുവിശേഷകൻ യാക്കൂബ് ഇഷാഖിനെയും ഹായ്...

National3 hours ago

Christians demand action over delayed church reconstruction

The rallies were organised by the Arunachal Pradesh Christian Forum (ACF) and protesters demonstrated in front of the District Commissioner’s...

world news3 hours ago

Prayer Helps Transform a Killer and a Town in Kenya

Church members and community leaders had gathered for prayer following a series of murders in their town in western Kenya...

world news3 hours ago

പ്രവാസികൾക്ക് യു.എ.ഇയിൽ ഭൂമി വാങ്ങാനും ഇനി ബാങ്ക് ലോൺ

പ്രവാസികൾക്ക് യു.എ.ഇയിൽ ഭൂമി വാങ്ങാനും ഇനി ബാങ്ക് ലോൺ ലഭിക്കും. അബൂദബി ഇസ്ലാമിക് ബാങ്കാണ് ആദ്യമായി പ്രവാസികൾക്ക് പ്ലോട്ട് ലോൺ സൗകര്യം പ്രഖ്യാപിച്ചത്. വീട് വെക്കാനോ, സ്ഥാപനം...

world news3 hours ago

ഖത്തർ പൗരന്മാർക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ല

ദോഹ: പുതിയ വിസ നയം അനുസരിച്ച് 2023 മുതൽ ഖത്തർ പൗരൻമാർക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ല. ഖത്തറിനൊപ്പം മറ്റ് ജിസിസി രാജ്യങ്ങളിലെ പൗരൻമാർക്കുള്ള വിസ നടപടിക്രമങ്ങളിലും...

Tech4 hours ago

പു​തി​യ മെ​സേ​ജി​ങ്​ ആ​പ്ലി​ക്കേ​ഷ​നു​മാ​യി ഇ​ത്തി​സ​ലാ​ത്ത്​; യുഎഇയിൽ ഇനി ‘ഗോ​ചാ​റ്റ്​’

യുഎഇ : യുഎഇയിലെ പ്രധാന ടെലികോം ഓപ്പറേറ്ററായ ഇത്തിസലാത്ത് പുതിയ മെസേജിംഗ് ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ‘ഗോചാറ്റ്’ എന്നാണ് ആപ്പിന്റെ പേര്. ആപ്പിൾ ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും ‘ഗോചാറ്റ്’...

us news1 day ago

Seattle police arrest street preacher for reading the Bible: ‘Risk to public safety’

Seattle police arrested a street preacher on charges of being a risk to public safety for reading his Bible aloud...

National1 day ago

ഇന്ത്യയുടെ മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ പഴുതുകൾ

കഴിഞ്ഞ മെയ് മാസം, ക്രിസ്ത്യൻ നേതാക്കളുടെ പ്രതിനിധി സംഘം തെക്കുപടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനമായ കർണാടകയുടെ ഗവർണർ തവർ ചന്ദ് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തി. മതപരിവർത്തന വിരുദ്ധ ഓർഡിനൻസിൽ...

National1 day ago

തഞ്ചാവൂരിൽ നിന്ന് മോഷ്ടിക്കപെട്ട ലോകത്തിലെ ആദ്യത്തെ തമിഴ് ബൈബിൾ കണ്ടെടുത്തു

ചെന്നൈ: തമിഴ്നാട് തഞ്ചാവൂർസരസ്വതി മഹൽ ലൈബ്രറിയിൽ നിന്ന് മോഷണം പോയ ഏകദേശം 300 വർഷം മുമ്പ് അച്ചടിച്ച ലോകത്തിലെ ആദ്യത്തെ തമിഴ് ബൈബിൾ ലണ്ടനിലെ മ്യൂസിയത്തിൽ നിന്ന്...

us news1 day ago

വിദേശ പൗരത്വമെടുത്തവർക്ക് ഇനി നാട്ടിലെ ബന്ധുക്കൾക്കു പ്രതിവർഷം 10 ലക്ഷം രൂപ വരെ അയയ്ക്കാം

ന്യൂഡൽഹി : വിദേശ പൗരത്വമെടുത്തവർക്ക് ഇനി നാട്ടിലെ ബന്ധുക്കൾക്കു പ്രതിവർഷം 10 ലക്ഷം രൂപ വരെ കേന്ദ്രസർക്കാരിനെ അറിയിക്കാതെ അയയ്ക്കാം. നിലവിൽ ഇതിനുള്ള പരിധി ഒരു ലക്ഷം...

world news1 day ago

Chinese Government Trains “Auditors” to Monitor Online Religious Activity

China – As part of a wider effort to crack down on the spreading of religious information online, the Ethnic...

National2 days ago

Indian Bishop Calls for Peace After Beheading

India – Yesterday, an Indian Bishop appealed for peace rather than violence following the beheading of a tailor by Muslim...

Trending