Connect with us

breaking news

മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കില്‍ സ്വത്ത് തിരിച്ചെടുക്കാം, പുതിയ നിയമം വരുന്നു

Published

on

തിരുവനന്തപുരം: മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കില്‍ സ്വത്ത് തിരിച്ചെടുക്കാമെന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം വരുന്നു. വയോജന സംരക്ഷണ നിയമത്തില്‍ മാറ്റം വരുത്താനുള്ള നീക്കവുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. സംസ്ഥാന സാമൂഹിക ക്ഷേമവകുപ്പ് ഇതുസംബന്ധിച്ച നടപടികള്‍ കൈക്കൊണ്ടു. നിയമവകുപ്പിന്റെ അനുമതി കൂടി ലഭിച്ചാല്‍ നിയമത്തില്‍ ഭേദഗതി നടപ്പാക്കും. അതിനു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ സമാന നടപടി സ്വീകരിക്കുമെന്നാണ് വിവരം.

മാതാപിതാക്കളെ നന്നായി പരിപാലിച്ചില്ലെങ്കില്‍ മക്കളില്‍നിന്ന് സ്വത്ത് തിരിച്ചെടുക്കാന്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നനിലയിലാണ് കേന്ദ്ര നിയമത്തിന്റെ ചട്ടം പരിഷ്‌കരിക്കുന്നത്. മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ തിരിച്ചെടുക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്ന സ്വത്ത് മാത്രമേ നിലവിലെ ചട്ടപ്രകാരം തിരിച്ചെടുക്കാനാകൂ. മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസന്‍ നിയമത്തിന്റെ ചട്ടത്തില്‍ കേരളം 2009ല്‍ ഉള്‍പ്പെടുത്തിയ ഈ വകുപ്പാണ് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നത്.

ചട്ടം പരിഷ്‌കരിക്കുന്നതോടെ മക്കള്‍ക്ക് കൈമാറിയ ഏത് സ്വത്തും മാതാപിതാക്കള്‍ക്ക് മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ സഹായത്തോടെ തിരിച്ചെടുക്കാനാകും. മെയിന്റനന്‍സ് ട്രൈബ്യൂണലുകളില്‍ കേസ് വാദിക്കാന്‍ അഭിഭാഷകര്‍ പാടില്ലെന്ന ചട്ടവും കേരളം പുതുതായി ഉള്‍പ്പെടുത്തും. കക്ഷികള്‍ നേരിട്ട് ട്രൈബ്യൂണലിനെ സമീപിക്കണമെന്നാണ് നിയമത്തിലുള്ളത്. ട്രൈബ്യൂണലുകളില്‍ ഹാജരാകാനുള്ള അഭിഭാഷകരുടെ നിയമപരമായ അവകാശം ഉപയോഗപ്പെടുത്തി കേരളത്തില്‍ മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ അഭിഭാഷകര്‍ ഹാജരാകുന്നുണ്ട്.

എന്നാല്‍, അഭിഭാഷകരുടെ സാന്നിധ്യം ഇരുകൂട്ടരും തമ്മില്‍ നിയമപരമായ മത്സരത്തിന് കാരണമാകുന്നെന്നാണ് വിലയിരുത്തല്‍. 2007ല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തില്‍ പരിഷ്‌കരണം വരുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാറും. ഈ നിയമപ്രകാരം രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കേരളത്തിലാണ്.
Sources:nerkazhcha

http://theendtimeradio.com

breaking news

ഹോട്ടലുകളിൽ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്

Published

on

ന്യൂഡല്‍ഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

മറ്റു പേരുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നാണ് നിര്‍ദേശം. ഭക്ഷണത്തിനൊപ്പം ബില്ലില്‍ ചേര്‍ത്ത് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം 1915 എന്ന നമ്പറില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതിപ്പെടാമെന്ന് അതോറിറ്റി അറിയിച്ചു.

സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണ് സര്‍വീസ് ചാര്‍ജെന്ന് ഉപഭോക്താക്കളോട് ഹോട്ടല്‍/ റെസ്റ്റോറന്റ് ഉടമകള്‍ വ്യക്തമാക്കണം. അവരോട് സര്‍വീസ് ചാര്‍ജ് ആവശ്യപ്പെടാനോ സ്വമേധയാ ചാര്‍ജ് വര്‍ധിപ്പിക്കാനോ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

breaking news

രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ

Published

on

വത്തിക്കാന്‍ സിറ്റി: ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു രാജിവയ്ക്കാൻ പദ്ധതിയിടുന്നതായി പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് പാപ്പ. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ അമേരിക്കൻ പത്രപ്രവർത്തകൻ ഫിലിപ്പ് പുല്ലേലയുമായി നടത്തിയ അഭിമുഖത്തിലാണ് പാപ്പ പ്രതികരിച്ചത്. മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ രാജിവെക്കുന്നതിന് മുന്‍പ്, സെലസ്റ്റിന്‍ അഞ്ചാമന്‍ പാപ്പയുടെ ശവകുടീരം സന്ദര്‍ശിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പ ആഗസ്റ്റ് മാസത്തില്‍ ഇവിടം സന്ദര്‍ശിക്കുവാന്‍ പദ്ധതിയിടുന്നുണ്ട്. രാജിയെ മുൻക്കുട്ടി കണ്ടുള്ള സന്ദര്‍ശനമാണിതെന്ന പ്രചരണത്തെ പാപ്പ തള്ളി. “ഈ യാദൃശ്ചികതകളെല്ലാം തന്നെ അതേ ആചാരക്രമം’ സംഭവിക്കുമെന്ന് കരുതാൻ ചിലരെ പ്രേരിപ്പിച്ചു കാണും, എന്നാൽ അതൊന്നും എന്റെ മനസ്സിൽ വന്നില്ല. തൽക്കാലം ഇല്ല, തൽക്കാലം, ഇല്ല. തീർച്ചയായും ഇല്ല!”- പാപ്പ പറഞ്ഞു

അതേസമയം മോശമായ ആരോഗ്യം സഭയെ നയിക്കാൻ അസാധ്യമാക്കിയാൽ രാജി ഒരു സാധ്യതയായി തുടരുമെന്ന് പാപ്പാ ആവർത്തിച്ചെന്നു പുല്ലേല്ലാ വെളിപ്പെടുത്തി. അത് എപ്പോഴായിരിക്കുമെന്ന് നേരിട്ട് ചോദിച്ചപ്പോൾ, “നമുക്ക് അറിയില്ല. ദൈവം പറയും.” എന്നാണ് ഫ്രാൻസിസ് പാപ്പ നൽകിയ ഉത്തരം. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ജനുവരി 26ന് നടന്ന പൊതു സദസ്സിൽ, തീർത്ഥാടകരെ അഭിവാദ്യം ചെയ്യാൻ കഴിയാതെ വന്നതിന് കാരണം കാൽമുട്ട് ലിഗമെന്റിന്റ വീക്കം സംഭവിച്ചതാണെന്ന് പാപ്പ പറഞ്ഞിരിന്നു. ഇതോടെയാണ് പാപ്പയുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങിയത്. മുട്ടുകാലിലെ സന്ധിസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നു മെയ് മാസം മുതല്‍ ഫ്രാന്‍സിസ് പാപ്പ വീല്‍ചെയര്‍ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു തെക്കന്‍ സുഡാന്‍, കോംഗോ സന്ദര്‍ശനം പാപ്പ താത്ക്കാലികമായി നീട്ടിവെച്ചിരിന്നു.
http://theendtimeradio.com

Continue Reading

breaking news

കൊളംബിയന്‍ ജയിലില്‍ കലാപം; 51 മരണം, 30 പേര്‍ക്ക് പരിക്ക്

Published

on

ബൊഗോട്ട: കൊളംബിയന്‍ നഗരമായ തുലുവയിലെ ജയിലില്‍ നടന്ന കലാപത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ജയില്‍ കലാപങ്ങളെ തുടര്‍ന്ന് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. തടവുകാര്‍ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി കിടക്കകള്‍ കത്തിച്ചപ്പോള്‍ തീപിടിത്തമുണ്ടാകുകയായിരുന്നുവെന്ന് ദേശീയ ജയില്‍ ഡയറക്ടര്‍ ജെന്‍ ടിറ്റോ കാസ്റ്റെല്ലാനോസ് പറഞ്ഞു.

49 പേര്‍ സംഭവസ്ഥലത്ത് വെച്ചും രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങി. നിരവധി പേരെ ഒഴിപ്പിച്ചു. പോര്‍ചുഗല്‍ സന്ദര്‍ശനത്തിലായ കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തെ അപലപിച്ച അദ്ദേഹം ജയില്‍മേധാവിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ ജയില്‍ നയം ഉടച്ചുവാര്‍ക്കാന്‍ നിര്‍ബന്ധിതമാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.

കൊളംബിയയിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. 81000 പേരുടെ ശേഷിയുള്ളപ്പോള്‍ 97000 പേരാണ് നിലവില്‍ ജയിലുകളില്‍ തിങ്ങിക്കഴിയുന്നത്. ആള്‍തിരക്കും സൗകര്യങ്ങളുടെ കുറവും മൂലം ജയിലില്‍ 2020ല്‍ നടന്ന കലാപത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കോവിഡ് മഹാമാരിക്കാലത്ത് ചില തടവുകാര്‍ക്ക് മോചനം നല്‍കിയിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ പല ജയിലുകളും ആള്‍തിരക്കില്‍ ഞെരിയുകയാണ്.

കഴിഞ്ഞ വര്‍ഷം എക്വഡോറിലെ ജയിലിലുണ്ടായ ചേരിപ്പോരില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

Latest News

us news2 hours ago

ഐ.പി.സി കുടുംബ സംഗമം ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രയർ...

Travel2 hours ago

മെ​ട്രോ​യി​ൽ പാ​സ് ഇ​ന്നു മു​ത​ൽ

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ യാ​ത്ര​ക്കാ​ര്‍​ക്കാ​യി പ്ര​തി​വാ​ര, പ്ര​തി​മാ​സ ട്രി​പ്പ് പാ​സു​ക​ൾ ഇ​ന്നു മു​ത​ൽ ല​ഭി​ക്കും. ഒ​രാ​ഴ്ച​യി​ലേ​ക്ക് 700 രൂ​പ​യും ഒ​രു മാ​സ​ത്തേ​ക്ക് 2500 രൂ​പ​യു​മാ​ണ് പാ​സ് നി​ര​ക്ക്....

Tech3 hours ago

വാട്‌സ്ആപ്പില്‍ മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം

ഇപ്പോൾ മാറ്റങ്ങളും പുതിയ ഫീച്ചറുകളുമായാണ് വാട്ട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. അബദ്ധത്തിൽ അയയ്ക്കുന്ന സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഇനി കൂടുതൽ...

breaking news3 hours ago

ഹോട്ടലുകളിൽ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മറ്റു പേരുകളിലും...

us news3 hours ago

ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ കറുത്ത വർഗക്കാരനു നേരെ പൊലീസ് നിറയൊഴിച്ചതു 90 തവണ

അക്രറോൺ: ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ വാഹനത്തിന്റെ ഡ്രൈവറും കറുത്തവർഗക്കാരനുമായ ജെയ്‍ലാന്റ് വാക്കറിനു (25) നേരെ കുറഞ്ഞതു 90 തവണ പൊലീസ് വെടിയുതിർത്തു. സംഭവവുമായി ബന്ധപ്പെട്ട്...

Business3 hours ago

ക്രിപ്റ്റോകറൻസികൾ അപകടം പിടിച്ച നിക്ഷേപമെന്ന് ആർ ബി ഐ

ക്രിപ്റ്റോകറൻസികൾ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധി മാത്രമല്ല, അപകടം പിടിച്ച ഒരു നിക്ഷേപമാണെന്ന് റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞു. വിഡ്ഢികൾ മാത്രമാണ് ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നതെന്ന് ബിൽ...

breaking news3 hours ago

രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാന്‍ സിറ്റി: ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു രാജിവയ്ക്കാൻ പദ്ധതിയിടുന്നതായി പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് പാപ്പ. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ അമേരിക്കൻ പത്രപ്രവർത്തകൻ ഫിലിപ്പ് പുല്ലേലയുമായി നടത്തിയ...

Media4 hours ago

News Hour Weekly News 04 July 2022 End Time News

  Share this post:Share on FacebookShare on WhatsAppShare on TwitterShare on PinterestShare on SMSShare on Email

world news4 hours ago

Lawsuit Against Court for Legalizing Interfaith Marriage

Indonesia – In early March, news of a Muslim man marrying a Christian woman in a Catholic church in Indonesia...

Crime1 day ago

ബൈബിൾ പഠനം നടത്തിയതിനു സുഡാനിലെ പോലീസ് സഭാ നേതാക്കളെ അറസ്റ്റ് ചെയ്തു

ഖാർത്തൂമിൽ നിന്ന് നൈൽ നദിക്ക് അക്കരെയുള്ള ഒംദുർമാനിലെ ഉദ്യോഗസ്ഥർ ആഫ്രിക്കൻ ഇൻലാൻഡ് ചർച്ചിലെ പാസ്റ്റർ കബാഷി ഇദ്രിസിനെയും ഇൻഡിപെൻഡന്റ് ബാപ്റ്റിസ്റ്റ് ചർച്ചിലെ സുവിശേഷകൻ യാക്കൂബ് ഇഷാഖിനെയും ഹായ്...

National1 day ago

Christians demand action over delayed church reconstruction

The rallies were organised by the Arunachal Pradesh Christian Forum (ACF) and protesters demonstrated in front of the District Commissioner’s...

world news1 day ago

Prayer Helps Transform a Killer and a Town in Kenya

Church members and community leaders had gathered for prayer following a series of murders in their town in western Kenya...

Trending